ഓർമയുണ്ടോ കോൺഗ്രസിന്, 1951-ൽ നെഹ്റു എഴുതിയ കത്തുകൾ?

യോധ്യയിലെ രാമക്ഷേത്രത്തെ മുൻനിർത്തി ആർ.എസ്.എസ് രൂപം കൊടുത്ത രാഷ്ട്രീയ കുടിലബുദ്ധിക്കുമുന്നിൽ, ജവഹർലാൽ നെഹ്റുവിനെയും മതേതരത്വത്തെയും ഭരണഘടനയെയും മുറുകെപ്പിടിക്കുന്ന ഒരു പാർട്ടിക്ക് ഒരുതരം ആശയക്കുഴപ്പവുമുണ്ടാകേണ്ടതില്ല. സോമനാഥക്ഷേത്രത്തിന്റെ ഉദ്ഘാടനചടങ്ങിന് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും അതിൽ പങ്കെടുക്കുന്നതിൽ താൻ അനൗചിത്യമൊന്നും കാണുന്നില്ലെന്നും സൂചിപ്പിച്ച് രാഷ്ട്രപതി രാജേന്ദ്രപ്രസാദ് 1951 മാർച്ച് രണ്ടിന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് കത്തയക്കുന്നുണ്ട്. അതിന് നെഹ്റു നൽകിയ മറുപടിയിലെ രാഷ്ട്രീയ വിവേകം, പാർട്ടിയുടെ 139ാം ജന്മദിനം ആഘോഷിക്കാൻ നാഗ്പുർ തന്നെ തെരഞ്ഞെടുത്ത രാഹുൽ ഗാന്ധിക്കെങ്കിലും തിരിച്ചറിയാൻ കഴിയുന്ന ഒന്നാണ്.

Comments