മോദി സർക്കാരിനെതിരെ
വേണം, ഒരു വിശാല
സമരമുന്നണി

പ്രതിപക്ഷകക്ഷികൾ മാത്രമല്ല, സി.ജെ.പിയെപോലുള്ള നവരാഷ്ട്രീയ സംഘങ്ങൾ മാത്രമല്ല, സിവിൽസമൂഹത്തിലെ എല്ലാ സംഘടനകളും ബുദ്ധിജീവികളും പൗരപ്രമുഖരും എല്ലാം ഉൾക്കൊള്ളുന്ന വിശാലമായൊരു സമരമുന്നണി വളർത്തിയെടുക്കേണ്ടതുണ്ട്- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

നവഫാഷിസ്റ്റ് ഭീകരതക്കെതിരായ ധീരോദാത്തമായ പോരാട്ടങ്ങൾക്കാണ് ദൽഹിയും ഇന്ത്യയാകെയും സാക്ഷ്യം വഹിക്കുന്നത്. ഭരണഘടനാപരമായ എല്ലാ സംവിധാനങ്ങളെയും കയ്യടക്കി, തങ്ങളുടെ ആധിപത്യവും ഭരണത്തുടർച്ചയും നിലനിർത്താനുള്ള കുടില നീക്കങ്ങളാണ് 12 വർഷമായി സംഘപരിവാർ നയിക്കുന്ന മോദി സർക്കാർ നടത്തുന്നത്.

ഇന്ത്യൻ നവഫാഷിസ്റ്റുകളായ ഹിന്ദുത്വവാദികൾ അനഭിമതരായി കാണുന്ന ജനസമൂഹങ്ങളെയാണ് വോട്ടർപ്പട്ടികയിൽനിന്ന് കൂട്ടത്തോടെ പുറന്തള്ളിയിട്ടുള്ളത്. മുസ്ലീങ്ങളും ദലിതുകളുമാണ് ഒഴിവാക്കപ്പെട്ടവരിൽ ഭൂരിപക്ഷവുമെന്നാണ് ഡേറ്റാ പരിശോധനയുടെ അടിസ്​ഥാനത്തിലുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എല്ലാവിധ ഭരണകൂട ഭീകരതയെയും വെല്ലുവിളിച്ച് ദൽഹിയിലിപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങൾ ഇന്ത്യൻ ജനതയെയും ജനാധിപത്യത്തെയും നവഫാഷിസത്തിൽ നിന്ന് രക്ഷിക്കാനുള്ള ധീരോദാത്തമായ പോരാട്ടമാണ്. വിദ്വേഷത്തിന്റെയും ഭീരുത്വത്തിൻ്റെയും ഗൂഢാലോചനയുടെയും രാഷ്ട്രീയമാണ് ചരിത്രത്തിൽ ഹിറ്റ്​ലറും മുസോളിനിയും ഫ്രാങ്കോയും തൊട്ടുള്ള എല്ലാ ഫാഷിസ്റ്റുകളും പരീക്ഷിച്ചിട്ടുള്ളത്. ഫാഷിസത്തിന്റെ ആശയലോകവും പ്രവർത്തനപദ്ധതിയുമെല്ലാം വിമർശകരെയും എതിർക്കുന്നവരെയും ബലംപ്രയോഗിച്ച് അടിച്ചമർത്തുന്നതും ഉന്മൂലനം ചെയ്യുന്നതുമാണ്.

ജനാധിപത്യത്തിലോ ഇന്ത്യൻ ഭരണഘടനയിലോ ഒരു ഘട്ടത്തിലും വിശ്വാസമർപ്പിച്ചിട്ടില്ലാത്ത RSS പ്രത്യയശാസ്​ത്രത്താൽ വിജ്രംഭിത വീര്യംപൂണ്ട മോദി– അമിത്ഷാ കൂട്ടുകെട്ട് ദൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ അതിഭീകരമായി നേരിടുകയാണ്. വെറുപ്പിന്റെ പ്രത്യയശാസ്​ത്രം പ്രചരിപ്പിച്ചും ന്യൂനപക്ഷ വിരുദ്ധത പടർത്തിയും രൂപപ്പെടുത്തിയ മെജോറിറ്റനിസമാണ് മോദി സർക്കാരിനെ അധികാരത്തിലെത്തിച്ചത്. തങ്ങളെ അധികാരത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഇന്ത്യൻ മധ്യവർഗങ്ങളും അവരുടെ തുടർച്ചയായ പുതുതലമുറയും Neet പ്രവേശനപരീക്ഷ അഴിമതിക്കെതിരായ സമരത്തിലൂടെ തങ്ങൾക്കെതിരായിരിക്കുന്നുവെന്ന തിരിച്ചറിവ് മോദി സർക്കാരിനെ പരിഭ്രാന്തമാക്കിയിരിക്കുകയാണ്.

എല്ലാവിധ ഭരണകൂട ഭീകരതയെയും വെല്ലുവിളിച്ച് ദൽഹിയിലിപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങൾ ഇന്ത്യൻ ജനതയെയും ജനാധിപത്യത്തെയും നവഫാഷിസത്തിൽ നിന്ന് രക്ഷിക്കാനുള്ള ധീരോദാത്തമായ പോരാട്ടമാണ്.
എല്ലാവിധ ഭരണകൂട ഭീകരതയെയും വെല്ലുവിളിച്ച് ദൽഹിയിലിപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങൾ ഇന്ത്യൻ ജനതയെയും ജനാധിപത്യത്തെയും നവഫാഷിസത്തിൽ നിന്ന് രക്ഷിക്കാനുള്ള ധീരോദാത്തമായ പോരാട്ടമാണ്.

ഗ്യാനേഷ്കുമാർ മോദിക്കുവേണ്ടി നടത്തിയ അധാർമ്മികവും ഭരണഘടനാവിരുദ്ധവുമായ നടപടികൾക്കെതിരെ നീറുന്ന ജനരോഷം മോദി സർക്കാരിന്റെ അന്ത്യത്തിന്റെ തുടക്കമാവുമെന്ന് രാജ്യത്തെ ജനാധിപത്യശക്തികളെപോലെ നവഫാഷിസ്റ്റുകളും തിരിച്ചറിയുന്നുണ്ട്. ജനകീയ പ്രക്ഷോഭങ്ങൾക്കുമുമ്പിൽ ഭയചകിതരായ മോദി സർക്കാർ സർവ്വവിധ അധികാരശക്തിയും സൈനികവ്യൂഹങ്ങളും ഉപയോഗിച്ച് ജന്തർമന്തർ സമരത്തെ അടിച്ചമർത്തുകയാണ്. ഭരണഘടനയെയും ഇലക്ഷൻ കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാസ്​ഥാപനങ്ങളെയും തങ്ങളുടെ നിയോഫാഷിസ്റ്റ് അധികാരമുറപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന മോദി സർക്കാരിനെതിരെ ജനരോഷം തിളച്ചുമറിയുകയാണെന്ന് അവരും മനസ്സിലാക്കുന്നു.

ജനാധിപത്യത്തിന്റെ ഭാഷയോ കീഴ് വഴക്കമോ എന്തെന്നറിയാത്ത ഇന്ത്യൻ നവഫാഷിസ്റ്റുകൾ പോലീസിനെ മാത്രമല്ല അതിർത്തിസേനകളെയും പ്രക്ഷോഭകരെ അടിച്ചമർത്താനായി ദൽഹി തെരുവുകളിലെക്ക് ഇറക്കിവിട്ടിരിക്കുകയാണ്. ദൽഹിയിലെ മുക്കിലും മൂലയിലും കേന്ദ്രസേനകൾ നിരങ്ങുകയാണ്. തോട്ടുധാരികളായ കേന്ദ്രസേനകൾ ജനാധിപത്യവും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയും കാക്കാനുള്ള പ്രക്ഷോഭമുഖത്തേക്ക് കടന്നുവരുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെയും യുവജനങ്ങളെയും അതിക്രൂരമായി തല്ലിച്ചതക്കുകയാണ്.

ഇന്ത്യയുടെ ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കാൻ നേതൃത്വം നൽകിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഈ പ്രക്ഷോഭം 12 വർഷമായി ഇന്ത്യൻ സമൂഹത്തെയും രാഷ്ട്രത്തെയും കോർപ്പറേറ്റ് വർഗീയ അജണ്ടയിൽ നിന്ന് ഭരിക്കുന്ന നവഫാഷിസ്റ്റ് ഹിന്ദുത്വഭരണകൂടത്തെ പുറത്താക്കാനുള്ള വിമോചനാത്മകമായ ലക്ഷ്യങ്ങളെ മുൻനിർത്തിയുള്ളതാണെന്നാണ് ഇടതുപക്ഷം കാണുന്നത്.

ജനാധിപത്യത്തിന്റെ ഭാഷയോ കീഴ് വഴക്കമോ എന്തെന്നറിയാത്ത ഇന്ത്യൻ നവഫാഷിസ്റ്റുകൾ പോലീസിനെ മാത്രമല്ല അതിർത്തിസേനകളെയും പ്രക്ഷോഭകരെ അടിച്ചമർത്താനായി ദൽഹി തെരുവുകളിലെക്ക് ഇറക്കിവിട്ടിരിക്കുകയാണ്.
ജനാധിപത്യത്തിന്റെ ഭാഷയോ കീഴ് വഴക്കമോ എന്തെന്നറിയാത്ത ഇന്ത്യൻ നവഫാഷിസ്റ്റുകൾ പോലീസിനെ മാത്രമല്ല അതിർത്തിസേനകളെയും പ്രക്ഷോഭകരെ അടിച്ചമർത്താനായി ദൽഹി തെരുവുകളിലെക്ക് ഇറക്കിവിട്ടിരിക്കുകയാണ്.

അതുകൊണ്ടുതന്നെ ഹിന്ദുത്വ നവഫാഷിസത്തിനെതിരായി യോജിക്കാവുന്ന എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ടുള്ള വിശാല സമരമുന്നണി വളർത്തിയെടുക്കാനാണ് ഇടതുപക്ഷം ഊന്നുന്നത്. പ്രതിപക്ഷകക്ഷികൾ മാത്രമല്ല, സി.ജെ.പിയെപോലുള്ള നവരാഷ്ട്രീയ സംഘങ്ങൾ മാത്രമല്ല, സിവിൽസമൂഹത്തിലെ എല്ലാ സംഘടനകളും ബുദ്ധിജീവികളും പൗരപ്രമുഖരും എല്ലാം ഉൾക്കൊള്ളുന്ന വിശാലമായൊരു സമരമുന്നണി വളർത്തിയെടുക്കേണ്ടതുണ്ട്. ദൽഹി സമരവുമായി ബന്ധപ്പെട്ട് അതിൽ പങ്കെടുക്കുന്ന സംഘടനകളെയും വ്യകതികളെയും താരതമ്യം ചെയ്തും അടിസ്​ഥാനമില്ലാത്ത അപനിർമ്മാണങ്ങൾ നടത്തി ആശയക്കുഴപ്പവും തെറ്റിദ്ധാരണകളും സൃഷ്ടിക്കാനുള്ള ചില നീക്കങ്ങൾ ഉത്തരാധുനിക സ്വത്വരാഷ്ട്രീയ നിലപാടുകൾ സൂക്ഷിക്കുന്ന ചില ബുദ്ധിജീവികളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.

ദൽഹി സമരം ഇടതുപക്ഷത്തിനുണ്ടാക്കുന്ന മൈലേജിനെയും സാധ്യതകളെയും എങ്ങനെയെങ്കിലും തടയണമെന്നാഗ്രഹിക്കുന്ന പരമ്പരാഗത കമ്യൂണിസ്റ്റ് വിരുദ്ധരും അബദ്ധപൂർണമായ വിശകലനങ്ങൾ നടത്തി സംഘപരിവാറിനെ സഹായിക്കാനുള്ള കിണഞ്ഞപരിശ്രമങ്ങൾ നടത്തുന്നുണ്ട്. അതൊക്കെ ചരിത്രത്തെയും വർത്തമാനത്തെയും അതുന്നയിക്കുന്ന ഗൗരവാവഹമായ ജനാധിപത്യത്തിെൻ്റയും ജനങ്ങളുടെയും അതിജീവനപ്രശ്നങ്ങളെയും സംബന്ധിച്ച അതയിൽ നിന്നുള്ളതാണ്. ഇത്തരം വിവരദോഷികളാണ് എക്കാലത്തും ചരിത്രത്തിൽ ഫാഷിസത്തെ സഹായിച്ചുപോന്നിട്ടുള്ളത്.

ഇവിടെ താരതമ്യങ്ങൾക്കെല്ലാമപ്പുറം ഇന്ത്യൻ ജനാധിപത്യത്തിന് മരണവാറണ്ടുമായി നടക്കുന്ന മോദിസർക്കാരിനെ പുറത്താക്കാനുള്ള സമരത്തിൽ മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങൾക്കുമപ്പുറം ഒന്നിച്ചുനിൽക്കാൻ കഴിയുമോ എന്നതാണ് ജനാധിപത്യശകതികളുടെ മുന്നിലുള്ളത്. ഹിന്ദുത്വഫാഷിസ്റ്റ് അജണ്ടയിൽനിന്നാണ് തങ്ങൾക്കനഭിമതരായ ജനവിഭാഗങ്ങളെ പുറന്തള്ളാനുള്ള SIR നടപ്പാക്കിയത്. ഇതിനെതിരായാണ് ദൽഹി തിളച്ചുമറിയുന്നത്. മോദി സർക്കാരിന്റെ അധികാരഭീകരതയെ വെല്ലുവിളിച്ച് കൊടിയമർദ്ദനങ്ങളേറ്റുവാങ്ങി വിദ്യാർത്ഥികളും യുവജനങ്ങളും പൊരുതുന്നു. മർദ്ദനങ്ങൾകൊണ്ട് തങ്ങൾ പിൻമാറില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് തുടർച്ചയായി തെരുവുകളിൽ മുദ്രാവാക്യങ്ങൾ ഉയരുന്നത്.

എല്ലാ പൗരർക്കും വോട്ടവകാശം ഉറപ്പുവരുത്തി പ്രവർത്തിക്കേണ്ട ചീഫ് ഇലക്ഷൻ കമ്മീഷണർ സംഘപരിവാർ ഉപകരണമായി മാറുകയും 13 കോടിയിലേറെ ഇന്ത്യക്കാരുടെ വോട്ടവകാശം വെട്ടിമാറ്റുകയും ചെയ്തതിനെതിരായാണ് ജെൻ- സി, ആൽഫ തലമുറകൾ രാജ്യത്തെ എല്ലാ വിഭാഗം ജനാധിപത്യശക്തികളുടെയും പിന്തുണയോടെ പൊരുതുന്നത്.

ഈ പോരാട്ടങ്ങൾ ഭരണഘടനയ്ക്കും ജനാധിപത്യവ്യവസ്​ഥയിൽ വ്യകതികളുടെ മൗലികാവകാശമായ പ്രായപൂർത്തി വോട്ടവകാശം നിഷേധിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരായാണ്. അതിൽ രാജ്യത്തെ എല്ലാ പ്രതിപക്ഷപാർട്ടികളും ഒന്നിച്ച് വിശാലമായൊരു സമരമുന്നണിയാവണമെന്നതാണ് ഇടതുപക്ഷനിലപാട്. ഇന്ത്യയുടെ ജനാധിപത്യസംവിധാനം അട്ടിമറിക്കാനും കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിന്റേതായ നവഫാഷിസ്റ്റ് ഭരണത്തിന് തുടർച്ചയുണ്ടാക്കാനുമുള്ള ഗൂഢാലോചനാപരമായ നീക്കങ്ങളിലാണ് തീവ്രവോട്ടർപരിഷ്കരണ നടപടികളുണ്ടായത്.

SIR വഴി തങ്ങൾക്ക് വോട്ടുചെയ്യാനിടയില്ലെന്ന് കാണുന്നവരെയും ഹിന്ദുത്വപ്രത്യയശാസ്​ത്രം അനഭിമതരായി കാണുന്നവരെയും പുറന്തള്ളുകയാണ് ഇലക്ഷൻ കമ്മീഷൻ ചെയ്തത്. ഒരർത്ഥത്തിൽ ജെൻ സികൾക്കും മുസ്ലീം- ദലിത് വിഭാഗങ്ങൾക്കുമെതിരായ നടപടിയായിട്ടാണ് SIR നടപ്പാക്കപ്പെട്ടത്. ബംഗാളിൽ 90.8 ലക്ഷം വോട്ടർമാരെയാണ് വെട്ടിയത്. ഇതിൽ 34 മുസ്ലീങ്ങളായിരുന്നു. ബംഗാളിലെ മുസ്ലീം ജനസംഖ്യ 27% മാത്രമാണെന്ന് ഓർക്കണം. അർഹത സംബന്ധിച്ച സംശയങ്ങളുടെ പേരിൽ തടഞ്ഞുവെച്ച 60 ലക്ഷത്തിലധികം വോട്ടർമാരിൽ 58.65% വോട്ടർമാരും മുസ്ലീം വിഭാഗത്തിൽപ്പെട്ടവരായിരുന്നു. ഇതേറ്റവും വർദ്ധിതമായ തോതിൽ നടപ്പാക്കിയത് മൂർഷിദാബാദ്, മാൾട്ട, നോർത്ത് 24 പർഗാനാസ്​, സൗത്ത് 24 പർഗാനാസ്​, നോർത്ത് ദിനാജ്പൂർ തുടങ്ങിയ മേഖലകളിലാണ്.

ഹിന്ദുത്വഫാഷിസ്റ്റ് അജണ്ടയിൽനിന്നാണ് തങ്ങൾക്കനഭിമതരായ ജനവിഭാഗങ്ങളെ പുറന്തള്ളാനുള്ള SIR നടപ്പാക്കിയത്. ഇതിനെതിരായാണ് ദൽഹി തിളച്ചുമറിയുന്നത്.
ഹിന്ദുത്വഫാഷിസ്റ്റ് അജണ്ടയിൽനിന്നാണ് തങ്ങൾക്കനഭിമതരായ ജനവിഭാഗങ്ങളെ പുറന്തള്ളാനുള്ള SIR നടപ്പാക്കിയത്. ഇതിനെതിരായാണ് ദൽഹി തിളച്ചുമറിയുന്നത്.

മൂർഷിദാബാദിൽ 11,01,045 വോട്ടർമാരെയാണ് പുറന്തള്ളിയത്. മാൾട്ടയിൽ 8,28,127, നോർത്ത് 24 പർഗാനാസിൽ 5,91,282, സൗത്ത് 24 പർഗാനാസിൽ 5,22,042, നോർത്ത് ദിനാജ്പൂരിൽ 4,80,331 വോട്ടർമാരെ വീതമാണ് പുറത്താക്കിയത്.

ബീഹാറിനെ സംബന്ധിച്ച് സ്വതന്ത്ര ഡേറ്റാ പരിശോധകരും സന്നദ്ധ സംഘടനകളും നടത്തിയ വിശകലനങ്ങളനുസരിച്ച് കരട് പട്ടികയിൽ നിന്ന് 47 ലക്ഷം പേരെയാണ് വെട്ടിയത്. ഇതിൽ 24.7ശതമാനവും അന്തിമമായി ഒഴിവാക്കപ്പെട്ടവരിൽ 33 ശതമാനവും മുസ്ലീം വോട്ടർമാരായിരുന്നു. ഇവിടെ ബംഗാളിലെന്നപോലെ ശ്രദ്ധിക്കേണ്ടത് ബീഹാറിലെ മൊത്തം ജനസംഖ്യ 16.9 ശതമാനമാണ് എന്നതാണ്. മുസ്ലീങ്ങളെയെന്നപോലെ ദലിത് വോട്ടർമാരെയും കരട് വോട്ടർപട്ടികയിൽ നിന്നും വ്യാപകമായി പുറന്തള്ളുകയായിരുന്നു.

ദൽഹി കരട് വോട്ടർപട്ടികയിൽ പുറത്താക്കപ്പെട്ടവരിൽ 40.45% വരെ ദലിത് വോട്ടർമാരായിരുന്നു. പട്ടികജാതി സംവരണമണ്ഡലങ്ങളിൽ തൊഴിലാളികളും കുടിയേറ്റ തൊഴിലാളികളും താമസിക്കുന്ന കോളനികളിലുള്ളവരുമാണ് ഏറ്റവും കൂടുതൽ പുറന്തള്ളപ്പെട്ടത്.

കർണാടകയെ സംബന്ധിച്ച പരിശോധനാവിവരം പുറത്തുകൊണ്ടുവന്നത് വൻതോതിൽ പട്ടികജാതിക്കാർ ഒഴിവാക്കപ്പെട്ടുവെന്നാണ്. കർണാടകയിലെ 36 പട്ടികജാതി സംവരണമണ്ഡലങ്ങളിൽ 18- ലും ഒഴിവാക്കിയ കണക്കുകൾ നോക്കുമ്പോൾ ഏറ്റവും കൂടുതലാണ്. റിപ്പോർട്ടുകൾ പറയുന്നത് സംസ്​ഥാന ശരാശരിയായ 13.47 ശതമാനത്തേക്കാൾവളരെ കൂടുതൽ വോട്ടർമാർ പട്ടികജാതി സംവരണമണ്ഡലങ്ങളിൽ നിന്നും പുറന്തള്ളപ്പെട്ടുവെന്നാണ്. സംവരണമണ്ഡലമായ സി.വി.രാമൻനഗർ മണ്ഡലത്തിൽ നിന്ന് 46% പേരെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് പരിശോധനാ റിപ്പോർട്ടുകൾ പറയുന്നത്.

Comments