ബി.ജെ.പിക്ക് കേരളത്തില്‍നിന്ന് ഒന്നും കിട്ടാന്‍ പോകുന്നില്ല


"കേരള സ്‌റ്റോറി നവമാധ്യമങ്ങളില്‍ വന്ന വിമര്‍ശനങ്ങള്‍ ടീസര്‍ മാറ്റേണ്ടിവന്നു. അതോടെ അതിന്റെ വിശ്വാസ്യത ഇല്ലാതായി. പുതിയ രീതിയിലുള്ള പ്രൊട്ടസ്റ്റ് മൂവ്‌മെന്റുകള്‍ കൊണ്ടുവരണം. ഈ ഭ്രാന്തിനുള്ളില്‍ കേരളത്തെ വ്യത്യസ്തമായി നിലനിര്‍ത്താന്‍ കഴിയും.കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ജാതിഇടപെടലുകള്‍ കുറവായിരുന്നു, എന്നാല്‍ ഇപ്പോള്‍ കൂടി.കേരളത്തില്‍, ആന്റി കമ്യൂണിസ്റ്റായ ഓള്‍ട്ടര്‍നേറ്റീവ് പ്ലാറ്റ്‌ഫോം ആദ്യമുണ്ടാക്കിയത് സി.ഐ.എ. അതിന്റെ ഇംപാക്റ്റ് വിമോചന സമരത്തില്‍ കണ്ടു. എനിക്കിപ്പോള്‍ 'തൊഴിലില്ലായ്മയുടെ' പ്രശ്‌നമൊന്നുമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംഘടനകളുണ്ടല്ലോ, എന്തെങ്കിലും ലേഖനമെഴുതിയതുകൊണ്ടോ വിമര്‍ശിച്ചതുകൊണ്ടോ ഒന്നും സംഭവിക്കില്ല. ഞാന്‍ മന്ത്രിയായിരുന്നുവല്ലോ, ഞാന്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല. കോണ്‍ഗ്രസ് സൂക്ഷിച്ചാല്‍ അവര്‍ക്കു നല്ലത്, കുറച്ച് ബി.ജെ.പിക്കെതിരെ കൂടി പ്രസംഗിക്കൂ, അല്ലെങ്കില്‍, സ്വന്തം മണ്ണ് ചോര്‍ന്നുപോകുന്നത് അവര്‍ അറിയില്ല." ഡോ. തോമസ് ഐസക്കും മനില സി. മോഹനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.


ഡോ. ടി.എം. തോമസ്​ ഐസക്​

സംസ്ഥാന മുൻ ധനകാര്യമന്ത്രി, സാമ്പത്തിക വിദഗ്ധൻ. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം. സാമ്പത്തിക ബന്ധങ്ങൾ: കേന്ദ്രവും കേരളവും, ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയം, കേരളം: മണ്ണും മനുഷ്യനും, ആഗോള പ്രതിസന്ധിയും ആഗോളവൽക്കരണവും, ലോക്കൽ ഡെമോക്രസി ആൻഡ് ഡെവലപ്‌മെൻറ്​: ദ കേരള പീപ്പിൾസ് കാമ്പയിൻ ഫോർ ഡി സെൻട്രലൈസ്ഡ് പ്ലാനിംഗ് (റിച്ചാർഡ് ഫ്രാങ്കിയോടൊപ്പം) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

മനില സി.മോഹൻ ⠀

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments