ഇടക്കാല കേന്ദ്ര ബജറ്റ് അഥവാ
ബി.ജെ.പി പ്രകടനപത്രികക്കൊരാമുഖം

നരേന്ദ്ര മോദി അധികാരത്തിലേറിയ കഴിഞ്ഞ 10 വർഷം രാജ്യം വലിയ സാമൂഹിക- സാമ്പത്തിക മാറ്റത്തിന് വിധേയമായെന്ന് അവകാശപ്പെടുന്ന നിർമല സീതാരാമൻ, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, ഗ്രാമീണമേഖലയിലെ കടുത്ത ദാരിദ്ര്യവൽക്കരണം, കാർഷിക മേഖലയിലെ തകർച്ച തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ച് നിശ്ശബ്ദയായിരുന്നു.

രാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല കേന്ദ്ര ബജറ്റിന് പാർട്ടി പ്രകടനപത്രികയുടെ സ്വഭാവം. നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ, കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറയുന്നുണ്ട്. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന അവകാശവാദമുമുണ്ട്. കാര്യമായ പ്രഖ്യാപനങ്ങളില്ലെന്നുമാത്രമല്ല, കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ സംഭവിച്ച 'നേട്ട'ങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ മാത്രം. 2024-ലും നരേന്ദ്ര മോദിയുടെ ഭരണം തുടരുമെന്നും നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റിലൂടെ പറഞ്ഞുവക്കുന്നു.

ജനകീയ പ്രഖ്യാപനങ്ങളില്ല. പതിവുപോലെ സ്വകാര്യ മേഖലക്കാണ് ഊന്നൽ.
രാജ്യം നേരിടുന്ന തൊഴിലില്ലായ്മ, ​ഗ്രാമീണമേഖലയിലെ കടുത്ത ദാരിദ്ര്യവൽക്കരണം, ​കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരാമർശിക്കുന്നതേയില്ല. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കിയെന്ന് അവകാശപ്പെടുന്ന ബജറ്റ്, ഗ്രാമീണമേഖലയിലെ കടുത്ത ദാരിദ്ര്യവൽക്കരണത്തെക്കുറിച്ച് മൗനം പാലിക്കുന്നു.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

ഒറ്റ നോട്ടത്തിൽ:

  • ആദായനികുതി ഘടനയിൽ മാറ്റമില്ല.

  • പ്രത്യക്ഷ നികുതി, പരോക്ഷ നികുതി നിരക്കുകളിൽ വ്യത്യാസമില്ല.

  • മൂന്ന് പ്രധാന റെയിൽവേ സാമ്പത്തിക ഇടനാഴി പദ്ധതികൾ നടപ്പാക്കും.

  • സ്വകാര്യ മേഖലയ്ക്ക് പ്രോത്സാഹനം.

  • മെട്രോ വികസനത്തിന് പ്രാധാന്യം.

  • സംസ്ഥാനങ്ങൾക്ക് 50 വർഷ കാലാവധിയിൽ 75,000 കോടി രൂപയുടെ പലിശരഹിത വായ്പ. വായ്പാതുക 50 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി.

  • വിമാനത്താവളങ്ങൾ നവീകരിക്കും. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 149 ആയി.

  • വിനോദസഞ്ചാരമേഖലയിൽ നിക്ഷേപം.

  • പുരപ്പുറ സോളാർ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം.

  • ജനസംഖ്യാ വർധന പഠിക്കാൻ വുദഗ്ധ സമിതിയെ നിയോഗിക്കും.

  • 40,000 സാധാരണ റെയിൽവേ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്കുയർത്തും.

  • ക്ഷീരകർഷകർക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികൾ.

  • മത്സ്യസമ്പദ്പദ്ധതി വിപുലീകരിക്കും.

  • മെഡിക്കൽ കോളേജുകളുടെ വികസനം.

  • രാഷ്ട്രീയ ഗോകുൽ മിഷൻ വഴി പാലുൽപാദനം.

  • അഞ്ച് ഇന്റഗ്രേറ്റഡ് അക്വാ പാർക്കുകൾ കൂടി സ്ഥാപിക്കും.

  • അടുത്ത അഞ്ചു വർഷത്തിനകം പി.എം.എ. വൈയിലൂടെ രണ്ടു കോടി വീടുകൾ.

  • ആയുഷ്മാൻ പദ്ധതിയിൽ ആശാ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും ഉൾപ്പെടുത്തും.

  • 78 ലക്ഷം തെരുവുകച്ചവടക്കാർക്ക് വായ്പ നൽകി.

  • ഏഴ് ഐ.ഐ.ടികൾ, 7 ഐ.ഐ.എം, 15 എ.ഐ.ഐ.എം.എസ് സ്ഥാപിച്ചു.

  • സ്റ്റാർട്ടപ്പുകൾക്കും പെൻഷൻ ഫണ്ടുകൾക്കും നൽകിവരുന്ന നികുതിയിളവ് 2025 മാർച്ചുവരെ നീട്ടും.

  • അടിസ്ഥാന സൗകര്യ വികസനത്തിന് 11.11 ലക്ഷം കോടി രൂപ.

കാർഷിക മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നീക്കം ബജറ്റിൽ വ്യക്തമാണ്. കർഷകർക്ക് മിനിമം താങ്ങുവില ഉയർത്തുമെന്ന മോദി സർക്കാരിന്റെ പ്രഖ്യാപനം നിലനിൽക്കെ തന്നെയാണ് സ്വകാര്യവൽക്കരണ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

മോദി അധികാരത്തിലേറിയ കഴിഞ്ഞ 10 വർഷം വലിയ സാമൂഹിക- സാമ്പത്തിക മാറ്റത്തിന് ഇന്ത്യ വിധേയമായെന്ന പറഞ്ഞ നിർമല സീതാരാമൻ, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ച് നിശ്ശബ്ദയായിരുന്നു.
മോദി അധികാരത്തിലേറിയ കഴിഞ്ഞ 10 വർഷം വലിയ സാമൂഹിക- സാമ്പത്തിക മാറ്റത്തിന് ഇന്ത്യ വിധേയമായെന്ന പറഞ്ഞ നിർമല സീതാരാമൻ, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ച് നിശ്ശബ്ദയായിരുന്നു.

ആദായനികുതി പരിധിയിൽ മാറ്റമില്ല. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിലും ടാക്‌സ് സ്റ്റാമ്പുകളിലും മാറ്റമില്ല. അതോടൊപ്പം, ആദായ നികുതി റീഫണ്ടടക്കമുള്ള പല കാര്യങ്ങളും വിജയകരമായിരുന്നു എന്ന് ബജറ്റ് അവകാശപ്പെടുന്നു.

ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും, അടുത്ത അഞ്ച് വർഷംകൊണ്ട് 2 കോടി വീടുകൾ നിർമിച്ച് നൽകും, ഒരു കോടി വീടുകൾക്ക് 300 യൂണിറ്റ് സൗജന്യ സൗരോർജ വൈദ്യുതി ലഭ്യമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ഇടക്കാല ബജറ്റിലുണ്ട്.

ആരോഗ്യമേഖലക്ക് പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളേജുകൾ നിർമിക്കുമെന്നും നിലവിലുള്ള ആശുപത്രികളെ മെഡിക്കൽകോളേജിന്റെ നിലവാരത്തിലേക്ക് ഉയർത്തുമെന്നുമാണ് പ്രഖ്യാപനം. അതോടൊപ്പം, ആയുഷ്മാൻ പദ്ധതി വിപുലമാക്കാനും തീരുമാനമെടുത്തിട്ടുണ്ട്. 35 ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്നും യുവാക്കൾക്ക് 1 ലക്ഷം കോടി രൂപയുടെ കോർപസ് ഫണ്ടുവഴി കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കുമെന്നും ബജറ്റിൽ പറയുന്നു.

‘ഒരു രാജ്യം ഒരു മാർക്കറ്റ്’ എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കാൻ ജി.എസ്.ടിക്ക് വലിയ പങ്കുണ്ടെന്ന് നിർമല സീതാരാമൻ പറഞ്ഞു. എല്ലാ ട്രെയിനുകളുെം വന്ദേഭാരതിന്റെ നിലവാരത്തിലേക്കുയർത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ റെയിൽവേ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചൊന്നും പ്രതിപാദിച്ചതുമില്ല.

എന്നാല്‍ കേരളത്തിലെ റെയില്‍വേ വികസനത്തിന് 2,744 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഇത് യു.പി.ഐ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ അധികവിഹിതമാണെന്നും അദ്ദേഹം പറഞ്ഞു. റെയില്‍ സാഗര്‍ പദ്ധതിയുടെ കീഴില്‍ നിരവധി വികസങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുമെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തിന് 35 അമൃത് സ്റ്റേഷനുകളും 92 മേല്‍പ്പാലങ്ങളും പുതുതുതായി അനുവദിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ ഇടക്കാല ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ ഇടക്കാല ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

ടൂറിസം വികസനത്തിന് പലിശ രഹിതവായ്പ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക നിലവാരത്തിൽ ടൂറിസം വികസനത്തിന് സംസ്ഥാനങ്ങൾക്ക് സഹായം നൽകും. ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളിൽ അടിസ്ഥാന സൗകര്യവികസനമൊരുക്കുമെന്നും ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുമെന്നും ബജറ്റിൽ പറയുന്നു.

ആത്മീയ ടൂറിസം പ്രോത്സാഹിപ്പിക്കും. ഇന്ത്യ ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയിൽ വിദേശ നിക്ഷേപം സ്വീകരിക്കും. ആത്മീയ- ബിസിനസ് ടൂറിസത്തിലൂടെ, ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും.
തുറമുഖ കണക്ടിവിറ്റിക്കായി കൂടുതൽ പദ്ധതികളും വിമാനത്താവള വികസനവും തുടരും. നിലവിലുള്ള വിമാനത്താവളങ്ങൾ വിപുലീകരിക്കും. കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും. അതോടൊപ്പം ഇ- വാഹനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പറയുന്നു.

സർക്കാർ നേട്ടങ്ങൾ ബജറ്റിൽ എണ്ണിപ്പറയുന്നുണ്ട്. ഭക്ഷണത്തെ കുറിച്ചുള്ള ആശങ്കയില്ലാതാക്കി, ജനങ്ങളുടെ വരുമാനം കൂടി, വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചു, ആളോഹരി വരുമാനത്തിൽ 50 ശതമാനം വളർച്ച നേടി, ഇന്ത്യയെ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റി, കാർഷികരാഗത്ത് സംങ്കേതികവിദ്യയുടെ മുന്നേറ്റം സാധ്യമായി, 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ ഉറപ്പുവരുത്തി, നാലു കോടി കർഷകർക്ക് വിള ഇൻഷ്വറൻസ് നൽകി, കരകൗശല മേഖലയെ പ്രോത്സാഹിപ്പിച്ചു എന്നിവയാണ് നേട്ടങ്ങളുടെ പട്ടികയിലുള്ളത്.

 ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളിൽ അടിസ്ഥാന സൗകര്യവികസനമൊരുക്കുമെന്നും ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുമെന്നും ബജറ്റിൽ പറയുന്നു.
ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളിൽ അടിസ്ഥാന സൗകര്യവികസനമൊരുക്കുമെന്നും ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുമെന്നും ബജറ്റിൽ പറയുന്നു.

മോദി അധികാരത്തിലേറിയ കഴിഞ്ഞ 10 വർഷം വലിയ സാമൂഹിക- സാമ്പത്തിക മാറ്റത്തിന് ഇന്ത്യ വിധേയമായെന്ന പറഞ്ഞ നിർമല സീതാരാമൻ, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ച് നിശ്ശബ്ദയായിരുന്നു. കടുത്ത തൊഴിലില്ലായ്മക്ക് ക്രിയാത്മക പരിഹാരങ്ങളൊന്നും ബജറ്റിലില്ല. 20-24 പ്രായക്കാരിലെ ശരാശരി തൊഴിലില്ലായ്മാനിരക്ക് 2023 ഒക്‌ടോബർ- ഡിസംബർ കാലത്ത് 44.5 ശതമാനമാണെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി നോട്‌സ് പറയുന്നു. 25- 29 പ്രായക്കാരിൽ ഇത്, കഴിഞ്ഞ 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്, 14.33 ശതമാനം. കർഷകമേഖലയിലുണ്ടായ വരുമാന നഷ്ടവും ഗ്രാമീണമേഖലയിലെ വേതനത്തിലുണ്ടായ കുറവും കടുത്ത ദാരിദ്ര്യവൽക്കരണത്തിന് വഴിവച്ചിട്ടുണ്ട്. ഇത്തരം യാഥാർഥ്യങ്ങളെക്കുറിച്ച് ഇടക്കാല ബജറ്റ് മിണ്ടുന്നില്ല.

Comments