ദേശീയ നേതൃത്വത്തെ കറക്ട് ട്രാക്കിലേക്കു കൊണ്ടുവരാൻ കേരളത്തിലെ ​​കോൺഗ്രസിനു കഴിയും

ത്തരേന്ത്യയിൽ കോൺഗ്രസ് നേതാക്കൾ, ഹിന്ദുത്വ പ്രതീകങ്ങൾ ഉപയോഗിച്ചുനടത്തുന്ന മൃദുഹിന്ദുത്വ കാമ്പയിനുകളിൽ വിയോജിപ്പ് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അത് ഉത്തരേന്ത്യൻ രീതിയാണെന്നും അവിടെ കുറെക്കൂടി റിലീജ്യസാണ് കാര്യങ്ങളെന്നും അതിനോട് യോജിപ്പില്ലെന്നും, ഇത്തരം പ്രചാരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് മൃദുഹിന്ദുത്വം എടുക്കേണ്ട ആവശ്യമില്ല. തീവ്ര ഹിന്ദുത്വം എടുക്കുന്ന ബി.ജെ.പി അവിടെയുണ്ട്, അപ്പോൾ മൃദുഹിന്ദുത്വത്തിന് എന്താണ് പ്രസക്തി- സതീശൻ ചോദിക്കുന്നു. ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷനുമായുള്ള അഭിമുഖം.

Comments