പ്രതിപക്ഷത്തെ കേൾക്കാൻ നിർബന്ധിതമാകുന്ന ഭരണപക്ഷം

‘‘മുമ്പ് പ്രതിപക്ഷത്തിന് പാർലമെന്റിൽ ആവശ്യത്തിന് സമയം കിട്ടിയിരുന്നില്ല. എന്നാലിപ്പോൾ അതല്ല സ്ഥിതി. ചർച്ചയ്ക്കും പ്രതികരണത്തിനും കൂടുതൽ സമയമുണ്ട്. ബി.ജെ.പിയ്ക്ക് എളുപ്പത്തിൽ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കാനാകില്ല”- ലോക്സഭാംഗമായ വി.കെ. ശ്രീകണ്ഠൻ, ലോക്സഭയിലെ പ്രതിപക്ഷത്തെക്കുറിച്ച് എഴുതുന്നു.

ർച്ച പോലും അനുവദിക്കാതെ ഭൂരിപക്ഷത്തിന്റെ അഹങ്കാരത്തിൽ കാര്യങ്ങൾ നടപ്പാക്കിയിരുന്ന കഴിഞ്ഞ പത്ത് വർഷത്തിൽ നിന്ന് ഭിന്നമാണ് പാർലമെന്റിലെ (Indian Parliament) ചർച്ചകളും സംവാദങ്ങളും. പ്രതിപക്ഷക്കൂട്ടായ്മ (Opposition) സർക്കാറിനെതിരെ ആഞ്ഞടിക്കുകയാണ്. വഖഫ് ഭേദഗതി നിയമം ഉൾപ്പടെയുള്ള പല വിഷയങ്ങളിലും സർക്കാറിന് പിന്നാക്കം പോവേണ്ടിവന്നത് ഈ കൂട്ടായ്മയുടെ എതിർപ്പിനെ തുടർന്നാണ്.

നിയമനിർമാണവും നിയമഭേദഗതിയുമെല്ലാം ചർച്ച ചെയ്യാതെ ഭൂരിപക്ഷത്തിന്റെ അഹങ്കാരത്തിൽ നടപ്പാക്കുകയായിരുന്നു ബി.ജെ.പി സർക്കാർ (BJP Government). 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ ഇത് രാജ്യം മുഴുവൻ ചർച്ചയായി. ഇന്ത്യയുടെ ഭരണഘടന വലിയ വെല്ലുവിളി നേരിടുകയാണെന്ന കോൺഗ്രസിന്റെ നിലപാടിന് വലിയ സ്വീകാര്യതയുണ്ടായി. രാജ്യത്തെ ജനങ്ങൾക്ക് തുല്യ അവകാശവും തുല്യ അധികാരവും തുല്യ സംരക്ഷണവും ഉറപ്പുവരുത്തേണ്ട ഭരണകൂടം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നതിനെതിരെ ജനങ്ങളിൽ നിന്ന് പ്രതിഷേധമുയർന്നു. കോൺഗ്രസ് ജനാധിപത്യ- മതേതര പാർട്ടികളെ ഒരുമിപ്പിച്ച് ‘ഇന്ത്യ’ സഖ്യം രൂപീകരിച്ചു. ഈ സഖ്യം വെറും പൊള്ളയാണെന്നും കോൺഗ്രസ് തകർന്നടിയുമെന്നും പത്രമാധ്യമങ്ങളൊക്കെ സർവേ നടത്തി പ്രഖ്യാപിച്ചു. 400 സീറ്റിലധികം കിട്ടുമെന്ന് അഹങ്കരിച്ചാണ് ബി.ജെ.പി പ്രചാരണം നടത്തിയത്. രാജ്യം നിലനിൽക്കണോ, ഭരണഘടന നിലനിൽക്കണോ- ‘ഇന്ത്യ’ മുന്നണി ഉയർത്തിയ ഈ ചോദ്യങ്ങൾക്കുമുന്നിൽ ജനം സംഘടിച്ചു. ഒരു പാർട്ടിയ്ക്കും ജനങ്ങൾ വ്യക്തമായ ഭൂരിപക്ഷം നൽകിയില്ല.

കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായി. ഇതോടെ പാർലമെന്റിൽ പ്രതിപക്ഷത്തെ കേൾക്കണമെന്ന അവസ്ഥ ബി.ജെ.പിയ്ക്കുണ്ടായി.

നാനാത്വത്തിൽ ഏകത്വം എന്നതാണ് രാജ്യത്തിന്റെ ചരിത്രം. ആലോചിച്ചും ചർച്ച ചെയ്തും ഐക്യത്തോടെ ചെയ്യുന്നതാണ് ജനങ്ങൾക്ക് ഇഷ്ടമെന്ന് തിരഞ്ഞെടുപ്പിൽ വ്യക്തമായി. ഇത് ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയായി. അവർക്ക് ഒറ്റയ്ക്കുള്ള ഭൂരിപക്ഷം ലഭിച്ചില്ല. സർക്കാർ രൂപീകരിക്കാൻ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടിവന്നു. അതിന്റെ പ്രതിഫലനം പാർലമെന്റിലുണ്ട്. അവിടെ എല്ലാ പ്രതിപക്ഷ പാർട്ടികളും സർക്കാറിനെതിരെ ശക്തമായി ആഞ്ഞടിക്കുകയാണ്. ഇത് മുമ്പുണ്ടായിരുന്നതല്ല. കഴിഞ്ഞ പത്ത് വർഷമായി ലോകസഭയിൽ പ്രതിപക്ഷ നേതാവുണ്ടായിരുന്നില്ല. ആകെ എം.പി.മാരിൽ പത്ത് ശതമാനം പേരുള്ള പാർട്ടിയ്ക്കേ പ്രതിപക്ഷ നേതൃസ്ഥാനം കിട്ടൂ. ഇത് ഒരു പ്രതിപക്ഷ പാർട്ടിയ്ക്കും ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ സ്ഥിതിമാറി, കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായി. ഇതോടെ പാർലമെന്റിൽ പ്രതിപക്ഷത്തെ കേൾക്കണമെന്ന അവസ്ഥ ബി.ജെ.പിയ്ക്കുണ്ടായി.

രാഹുൽ ഗാന്ധിയ്ക്ക് ഇന്ത്യയെ കുറിച്ച്  വ്യക്തമായ കാഴ്ചപ്പാടാണുള്ളത്. അതാണ് ഭാവിയിൽ ഇന്ത്യൻ ജനാധിപത്യത്തിന്  കരുത്താവുക.
രാഹുൽ ഗാന്ധിയ്ക്ക് ഇന്ത്യയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടാണുള്ളത്. അതാണ് ഭാവിയിൽ ഇന്ത്യൻ ജനാധിപത്യത്തിന് കരുത്താവുക.

ഈ പൊതുതിരഞ്ഞെടുപ്പോടെ രാഹുൽ ഗാന്ധി കരുത്തുറ്റ ജനാധിപത്യ നേതാവായി മാറി. വലിയ പ്രയത്നമാണ് അദ്ദേഹം നടത്തിയത്. ഇന്ത്യയിലൊരു പാർട്ടിയിലും അടുത്തകാലത്ത് ഇത്തരമൊരു നേതാവ് ഉണ്ടായിട്ടില്ല. നാലായിരത്തിലധികം കിലോമീറ്ററാണ് അദ്ദേഹം ജനങ്ങൾക്കിടയിലൂടെ നടന്നത്. തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്കൊപ്പം നടന്നും അഭിപ്രായങ്ങൾ കേട്ടും മുന്നോട്ട് പോയി. സാധാരണക്കാരുടെ വിഷമങ്ങൾ നേരിട്ട് മനസിലാക്കി. രാഹുൽ ഗാന്ധിയ്ക്ക് ഇന്ത്യയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടാണുള്ളത്. അതാണ് ഭാവിയിൽ ഇന്ത്യൻ ജനാധിപത്യത്തിന് കരുത്താവുക.

നിതീഷ്കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും നിലപാട് കണ്ടതാണ്. മൂന്നാം മുന്നണിയുടെ ദേശീയ കൺവീനറായിരുന്നു ചന്ദ്രബാബു നായിഡു. അധികകാലം വർഗീയ ചേരിയോടൊപ്പം ഇവർക്ക് നിൽക്കാൻ കഴിയില്ല. വലിയൊരു മാറ്റം തെരഞ്ഞെടുപ്പിലുണ്ടാവും.

രാഷ്ട്രപിതാവ് ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയും സാധാരണക്കാരുടെ വേദനയും വികാരവും കേട്ടറിയുകയും ചെയ്ത ശേഷം രൂപീകരിച്ച നയമാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആത്യന്തികമായ വിജയം. ജാതി, മതം, ഭാഷ എന്നിങ്ങനെ വേർതിരിവില്ലാതെ എല്ലാവരെയും ചേർത്തുപിടിച്ചാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. രാജ്യത്തെ ജനങ്ങളിലേക്ക് സ്വാതന്ത്ര്യ സമരത്തിനുശേഷം ഇത്രയും സുതാര്യമായിറങ്ങിയ നേതാവ് രാഹുൽ ഗാന്ധിയാണ്. അദ്ദേഹം ലോക്സഭയിൽ സംസാരിക്കുമ്പോൾ പിൻഡ്രോപ്പ് സൈലൻസാണ്. ‘പപ്പു’ എന്ന് വിളിച്ച് കളിയാക്കിയവർ ആ വാചകം പറയാൻ പേടിക്കുകയാണ്. അദ്ദേഹത്തെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. ഇന്ത്യയിൽ ഇത്രയേറെ ഭീഷണി നേരിട്ട വേറൊരാളുണ്ടോ?. ഇ.ഡിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. എത്രമാത്രം ചോദ്യം ചെയ്യലിനിരയായി. ഒന്നും കണ്ടുപിടിക്കാൻ ഇ.ഡിക്ക് സാധിച്ചിട്ടില്ല.

തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നിലപാടിനെയും രാജ്യം അംഗീകരിച്ചു. ഒന്നുമില്ലായ്മയിൽ നിന്നാണ് ഇത്രയും മെച്ചപ്പെട്ട അവസ്ഥയിലേക്ക് ജനാധിപത്യ- മതേതര കക്ഷികൾ എത്തിയത്. ഒപ്പമുള്ള കക്ഷികൾ പോലും ആദ്യം അംഗീകരിക്കാൻ മടിച്ചിരുന്നു. സഖ്യകക്ഷികൾ ഭരണം കിട്ടാതിരുന്നിട്ടും ശക്തമായി ഒപ്പം നിൽക്കുകയാണ്. ആരും കാലുമാറിയില്ല.

രാജ്യത്ത് കരുത്തുറ്റ പ്രതിപക്ഷമുണ്ടാവുന്നതിന് നെടുനായകത്വം വഹിച്ചത് രാഹുൽഗാന്ധിയാണ്.
രാജ്യത്ത് കരുത്തുറ്റ പ്രതിപക്ഷമുണ്ടാവുന്നതിന് നെടുനായകത്വം വഹിച്ചത് രാഹുൽഗാന്ധിയാണ്.

ഇപ്പോൾ 234 പേർ പ്രതിപക്ഷത്തുണ്ട്. അതുകൊണ്ട് പ്രതിപക്ഷ നീക്കത്തിനുമുന്നിൽ ഭരണപക്ഷത്തിന് വഴങ്ങേണ്ടി വരും. ചർച്ചയ്ക്ക് കൂടുതൽ സമയം കൊടുക്കേണ്ടിവരും. ലോകസഭയിൽ ആകെ അംഗങ്ങളുടെ ആനുപാതികമായാണ് സമയം കിട്ടുക എന്നതിനാൽ മുമ്പ് പ്രതിപക്ഷത്തിന് ആവശ്യത്തിന് സമയം കിട്ടിയിരുന്നില്ല. എന്നാലിപ്പോൾ അതല്ല സ്ഥിതി. ചർച്ചയ്ക്കും പ്രതികരണത്തിനും കൂടുതൽ സമയമുണ്ട്. ബി.ജെ.പിയ്ക്ക് എളുപ്പത്തിൽ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കാനാകില്ല. ശക്തമായ പ്രതിഷേധം ഉയർന്നതിനാലാണ് വഖഫ് നിയമഭേദഗതി ജെ.പി.സിയ്ക്ക് വിടേണ്ടിവന്നത്. ഭരണപക്ഷവും ഈ ബില്ലിൽ പ്രതിഷേധിച്ചു. സർക്കാർ വലിയ പ്രതിസന്ധിയിലാണ്. ബി.ജെ.പിയുടെ കൂടെയുള്ളവർ എപ്പോഴാണ് ചാടിപ്പോവുക എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ്.

രാജ്യത്ത് കരുത്തുറ്റ പ്രതിപക്ഷമുണ്ടാവുന്നതിന് നെടുനായകത്വം വഹിച്ചത് രാഹുൽഗാന്ധിയാണ്. ഏറ്റവും കൂടുതൽ വ്യൂവേഴ്സ് ഉണ്ടായത് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനാണ്. പ്രതിപക്ഷത്തിന്റെ ശബ്ദം ഭരണകക്ഷിയ്ക്ക് അംഗീകരിക്കേണ്ടിവരും. ജനാധിപത്യം തകർന്നട്ടില്ല, തകരുകയുമില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ മാറ്റം. ഭരണഘടന അട്ടിമറിയ്ക്കപ്പെടുമെന്ന് ആശങ്കപ്പെട്ടവർക്ക് തൽക്കാലം അതുണ്ടാവില്ലെന്ന വ്യക്തമായ സന്ദേശമാണ് തെരഞ്ഞെടുപ്പ് നൽകിയത്.

രാജ്യത്ത് ഭരണഘടനയിൽ പറയുന്ന ചില കാര്യങ്ങളിൽ പുനർവിചിന്തനം നടത്തേണ്ട സമയമായിട്ടുണ്ട്. അതുകൊണ്ടാണ് ജാതി സർവേ നടത്തണമെന്നത് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

ഐക്യം വേണമെന്ന നിലപാടാണ് തിരഞ്ഞെടുപ്പിനു മുമ്പുതന്നെ കോൺഗ്രസ് ഉയർത്തിയത്. രാജ്യം വിഭാഗീയതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം വിതയ്ക്കാനുള്ള ഭൂമിയല്ലെന്നും ജാതി- മത വ്യത്യാസമില്ലാതെ എല്ലാവർക്കും അവകാശം നൽകുന്ന ഭരണഘടന നിലനിർത്തണമെന്നുമായിരുന്നു പ്രധാനമായി മുന്നോട്ടുവെച്ചത്. ഭരണഘടനയുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുകയാണ്, ഭരണഘടനാ സ്ഥാപനങ്ങൾ ഭരണകക്ഷിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നു എന്ന വിമർശനമുയർന്നു. ഏതാനും ചില വ്യക്തികളിലേക്ക് സമ്പത്ത് കുമിഞ്ഞുകൂടുന്ന സാഹചര്യമുണ്ടാവരുത്, രാജ്യം വികേന്ദ്രീകൃത സ്വഭാവത്തോടെ മുന്നോട്ട് പോവണം, ജനങ്ങളെ ഒരുമിപ്പിച്ച് നിർത്തണം, അതുപോലെ സുരക്ഷിതത്വവും നല്ല ഭാവിയുമുണ്ടാവണം, സമ്പന്നരിലേക്ക് ഇന്ത്യയുടെ സമ്പദ്ഘടന ​​​കേന്ദ്രീകരിക്കാൻ ഒരിക്കലും പാടില്ല, വരുമാനം, തൊഴിൽ, സ്ത്രീസുരക്ഷ എന്നിവ ഉറപ്പാക്കും തുടങ്ങിയ കാര്യങ്ങൾ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയ
കർണാടകയിലും തെലങ്കാനയിലും ഇക്കാര്യം നടപ്പാക്കിയിട്ടുണ്ട്. രാജസ്ഥാനിലും നടപ്പാക്കിയിരുന്നു.

ഹരിയാനയിലും കാശ്മീരിലും മഹാരാഷ്ട്രയിലും നടക്കുന്ന തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി തീരുമാനിക്കും.
ഹരിയാനയിലും കാശ്മീരിലും മഹാരാഷ്ട്രയിലും നടക്കുന്ന തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി തീരുമാനിക്കും.

ഹരിയാനയിലും കാശ്മീരിലും മഹാരാഷ്ട്രയിലും നടക്കുന്ന തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി തീരുമാനിക്കും. ഇവിടെ കോൺഗ്രസ് സഖ്യം കഴിഞ്ഞതവണത്തേതിനേക്കാൾ ശക്തമായി വരും. കേന്ദ്ര സർക്കാറിന്റെ കാലിടറും. നിതീഷ്കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും നിലപാട് കണ്ടതാണ്. മൂന്നാം മുന്നണിയുടെ ദേശീയ കൺവീനറായിരുന്നു ചന്ദ്രബാബു നായിഡു. അധികകാലം വർഗീയ ചേരിയോടൊപ്പം ഇവർക്ക് നിൽക്കാൻ കഴിയില്ല. വലിയൊരു മാറ്റം തെരഞ്ഞെടുപ്പിലുണ്ടാവും.

രാജ്യത്ത് ഭരണഘടനയിൽ പറയുന്ന ചില കാര്യങ്ങളിൽ പുനർവിചിന്തനം നടത്തേണ്ട സമയമായിട്ടുണ്ട്. അതുകൊണ്ടാണ് ജാതി സർവേ നടത്തണമെന്നത് കോൺഗ്രസ് ആവശ്യപ്പെടുന്നത്. 50 വർഷം മുമ്പുള്ള ഇന്ത്യയല്ല, ഇപ്പോഴുള്ളത്. ഒരുപാട് മാറ്റം വന്നു. സംവരണതത്വങ്ങളിൽ പുനർവിചിന്തനം നടത്തണം. ആർക്കൊക്കെ സംവരണം വേണം, ആരൊക്കെയാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നത് എന്നെല്ലാം പഠിച്ച് ശാസ്ത്രീയമായി സർവേ നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതിന് കാരണം, രാജ്യത്തെ ജനങ്ങൾ ഒന്നിച്ച് മുന്നോട്ട് പോവാൻ വേണ്ടിയാണ്.

 കർഷകരോട് നീതി പുലർത്താത്ത ഒരു സർക്കാറിന് കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലേത്. ഇനിയും തിരിച്ചടിയുണ്ടാവും.
കർഷകരോട് നീതി പുലർത്താത്ത ഒരു സർക്കാറിന് കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലേത്. ഇനിയും തിരിച്ചടിയുണ്ടാവും.

രാജ്യത്തിന്റെ വിദേശനയം കൂടുതൽ ശക്തമാക്കണം. ലോകത്ത് വ്യത്യസ്തമായ ചേരികൾ സാമ്രാജ്യത്വത്തിന്റെ പേരിൽ രൂപപ്പെടുകയാണ്. ആ ചേരിയിൽ ഇന്ത്യ നിൽക്കരുത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യവുമാണ് ഇന്ത്യ. എല്ലാ രാഷ്ട്രീയ പാർട്ടികളുമായി സമവായമുണ്ടാക്കിയ ശേഷമേ വിദേശനയം സ്വീകരിക്കാൻ പാടുള്ളൂ. മുമ്പ് അങ്ങനെയായിരുന്നു. പ്രതിപക്ഷത്തെ അംഗീകരിച്ചും നിർദ്ദേശങ്ങൾ കേട്ടുമാണ് ഭരണാധികാരികൾ വിദേശനയം സ്വീകരിച്ചിരുന്നത്. വിദേശനയവും സാമ്പത്തികനയവും ചർച്ച ചെയ്യപ്പെടുന്നില്ല. ഏകപക്ഷീയമായാണ് തീരുമാനം എടുക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ അജണ്ടകൾ തീരുമാനിക്കപ്പെടുന്നു. പ്രധാനമന്ത്രി നേരിട്ട് നടത്തേണ്ടതായിരുന്നോ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങ്?. അതിനിവിടെ തന്ത്രിമാരുണ്ട്, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളുണ്ട്. ഇതൊന്നും ഏറ്റെടുക്കേണ്ട ജോലിയല്ല പ്രധാനമന്ത്രി ചെയ്യേണ്ടത്. പ്രധാനമന്ത്രി ജനങ്ങളെ ഒന്നായി കാണുന്നില്ല. ജനകീയ വിഷയങ്ങളിൽ ജനങ്ങളെ പരിഗണിക്കുന്നില്ല. കർഷകരോട് നീതി പുലർത്താത്ത ഒരു സർക്കാറിന് കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലേത്. ഇനിയും തിരിച്ചടിയുണ്ടാവും. കുറഞ്ഞ താങ്ങുവില നടപ്പാക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. കർഷകർ വീണ്ടും സമരത്തിന് ഇറങ്ങിയിരിക്കുകയാണ്. വരുന്ന ജമ്മു-കാശ്മീർ, ഹരിയാന തെരഞ്ഞെടുപ്പുകളിൽ കർഷകരുടെ പ്രതിഷേധം പ്രതിഫലിക്കും. പൊതുതെരഞ്ഞെടുപ്പിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ബി.ജെ.പിയുടെ സാമ്പത്തിക- വിദേശ നയങ്ങളും വിഭാഗീയത പടർത്തുന്ന നിലപാടുകളും തിരുത്തണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

ബി.ജെ.പിയുടെ കൂടെയുള്ളവർ എപ്പോഴാണ് ചാടിപ്പോവുക എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ്.
ബി.ജെ.പിയുടെ കൂടെയുള്ളവർ എപ്പോഴാണ് ചാടിപ്പോവുക എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ്.

ലോകത്തെ ഏറ്റവും ശക്തമായ ഭരണഘടനയാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ ഏറ്റവും ശക്തമായ രാജ്യവുമാണ് ഇന്ത്യ. ഇത്രയേറെ വൈവിദ്ധ്യം ലോകത്തൊരു രാജ്യത്തിലുമില്ല. കഴിഞ്ഞ പത്ത് വർഷമായി ഇവിടെ വലിയ വിഭാഗീയതയാണുള്ളത്. ചൂഷണമാണ് നടക്കുന്നത്. ഭരണഘടന പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാതെ ഏകപക്ഷീയമായി മുന്നോട്ട് പോവുകയാണ്. അപ്പോൾ രാജ്യം തളർച്ചയിലേക്ക് പോവുകയും വലിയ ദുരന്തത്തെ നേരിടേണ്ടി വരികയും ചെയ്യും. സാമ്പത്തിക അരാജകത്വം ഇന്ത്യയെ ബാധിച്ചേക്കും.

കോൺഗ്രസ് പഴയകാല പ്രതാപവും വെച്ച് ഇരിക്കുകയല്ല ചെയ്യുന്നത്, കൂടുതൽ വിശാലമായാണ് ചിന്തിക്കുന്നത്. മതേതരശക്തികളെ ഒരുമിച്ച് കൂട്ടി സഖ്യമുണ്ടാക്കിയും വിട്ടുവീഴ്ച ചെയ്തും കോൺഗ്രസ് മുന്നോട്ട് പോവുന്നത് രാജ്യത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടിയാണ്. കേന്ദ്രസർക്കാറിന് നിലവിലെ നയവുമായി അധികകാലം മുന്നോട്ട് പോവാൻ കഴിയില്ല.

Comments