വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരി, യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി.

വൈകാരികത വിട്ട് വാസ്തവങ്ങളിലേക്ക്
കടക്കാൻ സമയമായി, വയനാട്…

രാജ്യം തന്നെ കണ്ട ഏറ്റവും വിനാശകാരിയായ ദുരന്തത്തിൽ ഇപ്പോഴും നീറിക്കൊണ്ടിരിക്കുന്ന മനുഷ്യരുള്ള ഒരു നാട്ടിൽ, അവർക്ക് നിഷേധിക്കപ്പെടുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ സാഹചര്യത്തിൽ, വയനാട്ടിലേത് തീർച്ചയായും ഒരു വൈകാരിക മത്സരമാകരുത്.

2009-ൽ നിലവിൽ വന്നതുമുതൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസാണ് ജയിക്കുന്നത്. കോൺഗ്രസിന്റെ ദേശീയ നേതാവായ രാഹുൽ ഗാന്ധിയുടെ വരവോടെ, 2019-ൽ കോൺഗ്രസിന് കിട്ടിയ ഭൂരിപക്ഷവും വോട്ടുശതമാനവും കുത്തനെ ഉയർന്നു; ഭൂരിപക്ഷം 4,31,770, വോട്ടു ശതമാനം 69.94. 2024-ൽ ഭൂരിപക്ഷവും (3,64,422) വോട്ട് ശതമാനവും (59.69) കുറഞ്ഞെങ്കിലും ജയം ഗംഭീരമായിരുന്നുവെന്നു പറയാം.
രാഹുലിനുപുറകേ സ്ഥാനാർഥിയായ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഈ കണക്കുകളിൽ ഇനിയും വർധനവുണ്ടാക്കുമെന്നാണ് പാർട്ടിയുടെ വിശ്വാസവും അവകാശവാദവും.
ആ വിശ്വാസം കോൺഗ്രസിനെ നയിക്കട്ടെ.

നെഹ്‌റു കുടുംബാംഗത്തിന്റെ ആദ്യ ഇലക്ഷൻ എൻട്രിക്ക് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഒരു മണ്ഡലം എന്ന വൈകാരികതയാണ് കോൺഗ്രസിനെ വയനാട്ടിലേക്ക് നയിച്ചത്.
നെഹ്‌റു കുടുംബാംഗത്തിന്റെ ആദ്യ ഇലക്ഷൻ എൻട്രിക്ക് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഒരു മണ്ഡലം എന്ന വൈകാരികതയാണ് കോൺഗ്രസിനെ വയനാട്ടിലേക്ക് നയിച്ചത്.

എന്നാൽ, ഈ വിശ്വാസം കൊണ്ട് റദ്ദാക്കപ്പെടേണ്ടതല്ല, വയനാട്ടിലുണ്ടാകേണ്ട രാഷ്ട്രീയമത്സരം. പ്രത്യേകിച്ച്, രാജ്യം തന്നെ കണ്ട ഏറ്റവും വിനാശകാരിയായ ദുരന്തത്തിൽ ഇപ്പോഴും നീറിക്കൊണ്ടിരിക്കുന്ന മനുഷ്യരുള്ള ഒരു നാട്ടിൽ, അവർക്ക് നിഷേധിക്കപ്പെടുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ സാഹചര്യത്തിൽ, വയനാട്ടിലേത് തീർച്ചയായും ഒരു വൈകാരിക മത്സരമാകരുത്.

വയനാട്ടിലേക്കുള്ള പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് അടിസ്ഥാനപരമായി വൈകാരികമായിരുന്നു. രാഹുൽ ഗാന്ധി വയനാട് ഒഴിയുകയും പ്രിയങ്കയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും ചെയ്തതുമുതൽ ആ വൈകാരികത പ്രകടമായിരുന്നു.

രാഹുലിനെ റായ്ബറേലിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് സോണിയ ഗാന്ധി പറഞ്ഞത്, 'ഞാൻ എന്റെ മകനെ നിങ്ങൾക്ക് കൈമാറുന്നു, അവൻ നിങ്ങളെ നിരാശപ്പെടുത്തില്ല' എന്നായിരുന്നു.
രാഹുലിനെ റായ്ബറേലിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് സോണിയ ഗാന്ധി പറഞ്ഞത്, 'ഞാൻ എന്റെ മകനെ നിങ്ങൾക്ക് കൈമാറുന്നു, അവൻ നിങ്ങളെ നിരാശപ്പെടുത്തില്ല' എന്നായിരുന്നു.

രാഹുലിന്റെ സഹോദരിയെന്ന നിലയ്ക്കുള്ളതിനേക്കാൾ, നെഹ്‌റു കുടുംബാംഗത്തിന്റെ ആദ്യ ഇലക്ഷൻ എൻട്രിക്ക് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഒരു മണ്ഡലം എന്ന വൈകാരികതയാണ് പാർട്ടിയെ നയിച്ചത്. രാഹുലിന്, റായ്ബറേലി നിലനിർത്തേണ്ടിവന്നതും ഇതേ വൈകാരികതയാൽ തന്നെ. രാഹുലിനെ റായ്ബറേലിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് സോണിയ ഗാന്ധി പറഞ്ഞത്, 'ഞാൻ എന്റെ മകനെ നിങ്ങൾക്ക് കൈമാറുന്നു, അവൻ നിങ്ങളെ നിരാശപ്പെടുത്തില്ല' എന്നായിരുന്നു. അമ്മയുടെ ആ ഉറപ്പ് പാലിക്കാതെ മകന് നിവൃത്തിയില്ലായിരുന്നു.

പ്രിയങ്കയെ രാഹുലും ഇതേ മട്ടിലാണ് വയനാട്ടിൽ അവതരിപ്പിച്ചത്: തന്റെ 17-ാം വയസ്സിൽ അച്ഛൻ നഷ്ടമായപ്പോൾ, അമ്മയെ നോക്കിയത് അവരാണ്, കുടുംബത്തിനുവേണ്ടി എന്തും ചെയ്യാൻ പ്രിയങ്കക്കാവുമെന്ന് തനിക്ക് വിശ്വാസമുണ്ട്, വയനാടും പ്രിയങ്കയെ സംബന്ധിച്ച് ഒരു കുടുംബമാണ് എന്നാണ് രാഹുൽ പറഞ്ഞത്.

രാഹുലിന്റെ രാഷ്ട്രീയപ്രവേശനവും ഇതേ മട്ടിലൊരു പിന്തുടർച്ചയിലായിരുന്നു. 2004 മെയിലെ പൊതുതെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി സ്വന്തം മണ്ഡലമായ അമേഥി ഒഴിഞ്ഞുകൊടുത്താണ് രാഹുലിന്റെ വിജയകരമായ രാഷ്ട്രീയപ്രവേശം ഉറപ്പാക്കിയത്. (അമേഥി, മുമ്പ് രാഹുലിന്റെ അച്ഛൻ രാജീവ് ഗാന്ധിയുടെ മണ്ഡലവുമായിരുന്നു, ഒരു ലക്ഷത്തിലേറെയായിരുന്നു രാഹുലിന്റെ ആദ്യ മത്സരത്തിലെ ഭൂരിപക്ഷം). അന്ന് മാധ്യമപ്രവർത്തകർപ്രിയങ്കയുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ചും സോണിയയോട് ചോദിച്ചിരുന്നു, 'തക്ക സമയത്ത്' എന്നായിരുന്നു സോണിയയുടെ മറുപടി.

തൊട്ടുമുന്നിലെ ആർത്തിരമ്പുന്ന ആൾക്കൂട്ടമല്ല, യഥാർഥ വോട്ടർ സമൂഹം എന്ന പാഠം പ്രിയങ്കയ്ക്കും രാഹുലിനും അജ്ഞാതമായിരിക്കാൻ വഴിയില്ല. എന്നിട്ടും, ആൾക്കൂട്ട കാമ്പയിനിലാണ്ടുകിടക്കുകയാണ് വയനാട്.

അമ്മ- മക്കൾ- സഹോദരങ്ങൾ എന്ന ബന്ധം, ആരെയും സ്‌നേഹഭരിതമാക്കുംവിധം തീവ്രമായിതന്നെ പ്രകടിപ്പിക്കുന്നവരാണ് സോണിയയും രാഹുലും പ്രിയങ്കയും. അവർ തമ്മിൽത്തമ്മിലുള്ള ആശ്ലേഷങ്ങളും സ്‌നേഹാഭിവാദ്യങ്ങളുമൊന്നും വോട്ടർമാർക്കുമുന്നിൽ മറച്ചുപിടിക്കേണ്ടതുമില്ല. അതേസമയം, അത്തരമൊരു ബന്ധമായിരിക്കരുത് വോട്ടഭ്യർഥനയുടെ അടിസ്ഥാനം. ആ പ്രകടനങ്ങളുടെ ഊഷ്മളത, വയനാട്ടിലെ മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ പ്രതിബന്ധവുമാകരുത്.

വയനാട്ടിലെ പ്രിയങ്ക കുറെക്കൂടി രാഷ്ട്രീയമായ ഒരു പ്രതീകമായി മാറേണ്ടതുണ്ട് എന്നാണ് ഇതുവരെയുള്ള കോൺഗ്രസിന്റെയും പ്രിയങ്കയുടെയും കാമ്പയിൻ കാണിക്കുന്നത്.

നെഹ്‌റു കുടുംബാംഗം എന്ന ബാധ്യതയിൽനിന്ന് മാറി ഇലക്ഷൻ കാമ്പയിനുകളിൽ രാഷ്ട്രീയമായി ഇടപെട്ട സന്ദർഭങ്ങൾ പ്രിയങ്കയ്ക്കുണ്ട്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് പ്രിയങ്ക കിഴക്കൻ യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുപുറകേ അവർക്ക് യു.പിയുടെ മുഴുവൻ ചുമതലയും നൽകി. ലഖിംപുർ ഖേരിയിൽ നടന്ന കർഷകരുടെ കൊലപാതകത്തിലും ഹാഥ്‌റസിൽ ദലിത് പെൺകുട്ടിയെ റേപ്പ് ചെയ്ത് കൊന്ന സംഭവത്തിലും ഉന്നാവോയിലെ റേപ്പ് കേസിലുമെല്ലാം യോഗി ആദിത്യനാഥിന്റെ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ കാമ്പയിന് അവർ നേതൃത്വം നൽകി. പ്രിയങ്കയെ കാണാൻ ആൾക്കൂട്ടം ഒഴുകിയെത്തിയെങ്കിലും 2019-ൽ യു.പിയിൽ കോൺഗ്രസിന് കിട്ടിയത് ഒരു സീറ്റ് മാത്രം. ഇത്തവണയും അമേഥിയിലും റായ്ബറേലിയിലും മാത്രമല്ല, യു.പിയിലുടനീളം കോൺഗ്രസിന്റെ താരപ്രചാരകയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ കാമ്പയിനാണ് യു.പിയിൽ ഇത്തവണ 'ഇന്ത്യ' മുന്നണിക്ക് മുന്നേറ്റം സാധ്യമാക്കിയത് എന്ന് കോൺഗ്രസിനുപോലും അവകാശപ്പെടാനാകില്ല; മറിച്ച്, യു.പിയിലെ ജാതി- സാമുദയായിക സമവാക്യങ്ങളിൽവന്ന മാറ്റവും അതിനനുസൃതമായി 'ഇന്ത്യ' മുന്നണി പ്രയോഗിച്ച രാഷ്ട്രീയ തന്ത്രങ്ങളുമായിരുന്നു.

വയനാട്ടിലെ പ്രിയങ്ക കുറെക്കൂടി രാഷ്ട്രീയമായ ഒരു പ്രതീകമായി മാറേണ്ടതുണ്ട് എന്നാണ് ഇതുവരെയുള്ള കോൺഗ്രസിന്റെയും പ്രിയങ്കയുടെയും കാമ്പയിൻ കാണിക്കുന്നത്.
വയനാട്ടിലെ പ്രിയങ്ക കുറെക്കൂടി രാഷ്ട്രീയമായ ഒരു പ്രതീകമായി മാറേണ്ടതുണ്ട് എന്നാണ് ഇതുവരെയുള്ള കോൺഗ്രസിന്റെയും പ്രിയങ്കയുടെയും കാമ്പയിൻ കാണിക്കുന്നത്.

തൊട്ടുമുന്നിലെ ആർത്തിരമ്പുന്ന ആൾക്കൂട്ടമല്ല, യഥാർഥ വോട്ടർ സമൂഹം എന്ന പാഠം പ്രിയങ്കയ്ക്കും രാഹുലിനും അജ്ഞാതമായിരിക്കാൻ വഴിയില്ല. എന്നിട്ടും, ആൾക്കൂട്ട കാമ്പയിനിലാണ്ടുകിടക്കുകയാണ് വയനാട്. മത്സരിക്കുന്നത് പ്രിയങ്കയായതുകൊണ്ടുമാത്രം കോൺഗ്രസിന് ഈ മത്സരത്തെ അത്തരമൊരു സ്​പെയ്സിൽ പ്രതിഷ്ഠിക്കേണ്ടിവന്നേക്കാം. എന്നാൽ, വോട്ടർമാരുടെ പൊതുബോധത്തെ അരാഷ്ട്രീയമായി സ്വാധീനിക്കുംവിധം ആൾക്കൂട്ട കാമ്പയിന്റെ ഭാഗമാകുകയാണ് മാധ്യമങ്ങളും. പ്രിയങ്കയെ ഒരു 'താര സ്ഥാനാർഥി'യായി കോൺഗ്രസിന് അവതരിപ്പിക്കാം, എന്നാൽ, മാധ്യമങ്ങളും അതുവഴി പാഞ്ഞാലോ?

റിപ്പോർട്ടർ ടി.വിയിൽ കണ്ട ഒരു ഉദാഹരണം:

മീനങ്ങാടിയിൽ റോഡ് ഷോ തുടങ്ങുന്നതിനുമുമ്പ്, പ്രിയങ്ക നാലോ അഞ്ചോ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന ദൃശ്യം.
റിപ്പോർട്ടർ ടി.വിയുടെ ന്യൂസ് റൂമിൽനിന്ന് ആങ്കറായ സുജയ പാർവതി, പ്രിയങ്കയുടെ പ്രതികരണം ഏറ്റവുമാദ്യം എടുത്തതിന് അവരുടെ റിപ്പോർട്ടർ മുബഷിറിനെ 'Well Done' എന്നു പറഞ്ഞ് അഭിനന്ദിക്കുന്നു: മുബഷിറിനെ നോക്കിയുള്ളതായിരുന്നു പ്രിയങ്കയുടെ മറുപടികളെന്നും മറ്റു മാധ്യമങ്ങളൊക്കെ മുബഷീർ ചോദിച്ചുതുടങ്ങിയശേഷം അവിടേക്ക് മൈക്കുമായി വരുന്നതും അവരെ സുരക്ഷാഉദ്യോഗസ്ഥർ മാറ്റുന്നതും പിന്നീട് അവരെല്ലാം

മുബഷിറിന്റെ പിന്നിലേക്ക് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ടായിരുന്നുവെന്നുമെല്ലാം സുജയ പറയുന്നുണ്ട്.
'പ്രിയങ്ക നമ്മളോടുതന്നെയാണ് പ്രതികരിച്ചത്, നമ്മുടെ ചോദ്യങ്ങൾക്കുതന്നെയാണ് മറുപടി പറഞ്ഞത്' എന്ന് റിപ്പോർട്ടറും അത് 'സ്ഥിരീകരിക്കുന്നു'.
കാമ്പയിനിടെ ഒരു സ്ഥാനാർഥി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിൽ ഒരുതരം എക്‌സ്‌ക്ലൂസീവ്‌നസ്സുമില്ല എന്ന് മാധ്യമപ്രവർത്തകർക്കുമാത്രമല്ല, പ്രേക്ഷകർക്കും മനസ്സിലാകും. എന്നാൽ, പ്രിയങ്കയായതുകൊണ്ടുമാത്രം മാധ്യമങ്ങൾ സൃഷ്ടിച്ചെടുക്കുന്നതാണ് ഈ സവിശേഷത. അത്, വയനാട്ടിലെ വോട്ടർമാർക്കുമേൽ അഭികാമ്യമല്ലാത്ത സ്റ്റാർഡത്തെ അടിച്ചേൽപ്പിക്കൽ കൂടിയാണ്. ഒരു രാഷ്ട്രീയ മത്സരത്തെ അത് അസാധ്യമാക്കും, വ്യക്ത്യധിഷ്ഠിതമായ ഏകപക്ഷീയതയിൽ ഊന്നും.

വയനാട് കാമ്പയിൻ പ്രിയങ്കക്കുചുറ്റും കറങ്ങുന്നതിന്റെ വലിയ രാഷ്ട്രീയ അനീതികളിലൊന്ന്, എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ അദൃശ്യപ്പെടുത്തലാണ്.
വയനാട് കാമ്പയിൻ പ്രിയങ്കക്കുചുറ്റും കറങ്ങുന്നതിന്റെ വലിയ രാഷ്ട്രീയ അനീതികളിലൊന്ന്, എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ അദൃശ്യപ്പെടുത്തലാണ്.

വയനാട് കാമ്പയിൻ പ്രിയങ്കക്കുചുറ്റും കറങ്ങുന്നതിന്റെ വലിയ രാഷ്ട്രീയ അനീതികളിലൊന്ന്, എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ അദൃശ്യപ്പെടുത്തലാണ്. വയനാട്ടിൽ യു.ഡി.എഫിനെതിരെ അതിശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവക്കാൻ ശേഷിയുള്ള സ്ഥാനാർഥിയാണ് അദ്ദേഹം. 2014-ൽ വയനാട്ടിൽ മത്സരിച്ച അദ്ദേഹം കോൺഗ്രസിലെ എം.ഐ. ഷാനവാസിനോട് 20,870 വോട്ടിനാണ് തോറ്റത്. 2009-ൽ ഷാനവാസ് നേടിയ ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് സത്യൻ മൊകേരി 20,000-മാക്കി കുറച്ചത് എന്നും ഓർക്കുക. വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയോളം പ്രാധാന്യമുള്ള സ്ഥാനാർഥിയാണ് സത്യൻ മൊകേരിയും എന്ന ജനാധിപത്യപരമായ യാഥാർഥ്യത്തെ, യുക്തിരഹിതമായ ഒരു തോന്നലെന്ന നിലയ്ക്ക് സ്ഥാപിച്ചെടുക്കുന്നതിൽ മാധ്യമങ്ങൾ ആദ്യ ഘട്ട ജയം നേടിയിട്ടുണ്ട്. പ്രിയങ്കയെയും രാഹുലിനെയും മുൻനിർത്തിയുള്ള കോൺഗ്രസ് നറേറ്റീവുകൾ അതേപടി പൊതുബോധമാക്കപ്പെടുക കൂടിയാണ് ഈ media influencing-ന്റെ അപകടകരമായ പരിണതി.

അത്, എൽ.ഡി.എഫിലേക്കുകൂടി പടരുന്നുമുണ്ട്. ''ഇന്ദിരാഗാന്ധി തോറ്റിട്ടില്ലേ, രാഹുൽ ഗാന്ധിയും കെ. കരുണാകരനും തോറ്റിട്ടില്ലേ, അതുപോലെ പ്രിയങ്ക ഗാന്ധിയും പരാജയപ്പെടും'' എന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന സ്ഥാനാർഥിയാണ് സത്യൻ മൊകേരി. പാർട്ടി മൂന്നാം സ്ഥാനത്തുള്ള പാലക്കാട്ടെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസുകാരനായ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് നൽകുന്ന സ്‌പെയ്‌സിന്റെ എത്ര ശതമാനം സി.പി.എം പ്ലാറ്റ്‌ഫോമുകൾ സത്യൻ മൊകേരിയുടെ മത്സരത്തിന് നൽകുന്നുണ്ട്? വയനാട്ടിലേത് ഒരു രാഷ്ട്രീയമത്സരമായി സി.പി.എം കാണുന്നില്ലേ?

മറ്റു പല സംസ്ഥാനങ്ങളുടെയും കാര്യത്തിൽ കേന്ദ്രം ബാധകമാക്കാത്ത സാങ്കേതികവാദങ്ങളാണ് കേ​ന്ദ്രം കേരളത്തിന്റെ കാര്യത്തിൽ ഉന്നയിക്കുന്നത്. അത്തരമൊരു സാ​ങ്കേതിക കോടതി വ്യവഹാരമാണിപ്പോൾ, വയനാടിന് അവകാശപ്പെട്ട കേന്ദ്ര സഹായം.

വയനാടിനുവേണ്ടി
തുറക്കാതെ പോയ സമരമുഖങ്ങൾ

2009 മുതൽ തുടർന്നുവരുന്ന ഈസി വാക്കോവറിലൂടെ കടന്നുപോകേണ്ടതല്ല, വയനാട്ടിലെ ഈ ഇലക്ഷൻ. കാരണം, വലിയൊരു ദുരന്തഭൂമിയിലാണ് അവിടുത്തെ മനുഷ്യർ ഇപ്പോഴും. മുണ്ടക്കൈയിലും ചൂരൽമലയിലും പുനരധിവാസം എന്ന മനുഷ്യാവകാശപ്രശ്‌നത്തിന്, ആ മനുഷ്യർക്കുകൂടി തൃപ്തികരമായ പരിഹാരത്തിലേക്ക് എത്താനായിട്ടില്ല. അതിൽ പ്രധാന പ്രതിസ്ഥാനത്ത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറാണ്. അതിനോട് കണക്കുപറയാനുള്ള സന്ദർഭമാണ് ഈ ഇലക്ഷൻ. ബി.ജെ.പി സ്ഥാനാർഥി നവ്യ ഹരിദാസിന് കിട്ടേണ്ട വോട്ടുകളുടെ എണ്ണത്തിൽ അത് പ്രതിഫലിച്ചതുകൊണ്ടായില്ല.

ദുരന്തസമയത്ത് വയനാടിനുവേണ്ടി സംസാരിക്കാൻ പാർലമെന്റിൽ എം.പി ഉണ്ടായിരുന്നില്ല എന്ന എൽ.ഡി.എഫ് പരാതി തീർത്തും ന്യായമാണ്. 'വയനാടിന്റെ അനൗദ്യോഗിക പ്രതിനിധി'യായാണ് രാഹുൽ ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചത്.
ദുരന്തസമയത്ത് വയനാടിനുവേണ്ടി സംസാരിക്കാൻ പാർലമെന്റിൽ എം.പി ഉണ്ടായിരുന്നില്ല എന്ന എൽ.ഡി.എഫ് പരാതി തീർത്തും ന്യായമാണ്. 'വയനാടിന്റെ അനൗദ്യോഗിക പ്രതിനിധി'യായാണ് രാഹുൽ ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചത്.

പകരം, വയനാട്ടിലെ മനുഷ്യരുടെ ഏകകണ്ഠമായ ആവശ്യമായി അത് ഈ ഇലക്ഷനിൽ ഉയരണം. പ്രകൃതിദുരന്തമുണ്ടായ മറ്റു പല സംസ്ഥാനങ്ങൾക്കും നിവേദനം പോലുമില്ലാതെ സഹായം നൽകിയ കേന്ദ്രം ഈ പരിഗണന കേരളത്തിന് നൽകിയില്ല എന്ന് സി.പി.ഐയും കോൺഗ്രസും ഉൾപ്പെട്ട നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈയൊരു യോജിപ്പ്, നിയമസഭയ്ക്കു പുറത്ത്, കേന്ദ്രത്തിനുമുന്നി​ലൊരു രാഷ്ട്രീയ സമ്മർദ്ദമായി വികസിപ്പിക്കുന്നതിലെ തടസം എന്തായിരുന്നു? എൽ.ഡി.എഫിന് സംസ്ഥാന ഭരണം കൈയിലുണ്ട്, കേരളത്തിലെ 18 ലോക്സഭാ എം.പിമാർ യു.ഡി.എഫിനുമുണ്ട്, എന്നിട്ടും…

കേന്ദ്ര സഹായം ഔദാര്യമല്ല, വയനാട്ടിലെ മനുഷ്യരുടെ അവകാശമാണ് എന്ന് പ്രിയങ്ക ഗാന്ധി പറയുന്നുണ്ട്. സത്യൻ മൊകേരിയുടെയും പ്രധാന കാമ്പയിൻ വിഷയം ഇതുതന്നെയാണ്. കേന്ദ്രത്തോടുള്ള ഇത്തരം വിമർശനങ്ങൾ വേണ്ടതുതന്നെ. എന്നാൽ, ഇക്കാര്യത്തിൽ ഇരു മുന്നണികളും ജനങ്ങളോട് വിശദീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ദുരന്തസമയത്ത് വയനാടിനുവേണ്ടി സംസാരിക്കാൻ പാർലമെന്റിൽ എം.പി ഉണ്ടായിരുന്നില്ല എന്ന എൽ.ഡി.എഫ് പരാതി തീർത്തും ന്യായമാണ്. 'വയനാടിന്റെ അനൗദ്യോഗിക പ്രതിനിധി'യായാണ് രാഹുൽ ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. കൂടാതെ, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് എന്ന നിലക്ക്, വയനാടിന് അർഹമായ കേന്ദ്ര സഹായം ലഭിക്കുന്നതിനായി എന്ത് ഇടപെടലാണ് രാഹുൽ ഉയർത്തിയിട്ടുള്ളത്?

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സമരം, കേരളത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം കൂടിയായിരുന്നു. വയനാടിനെ മുൻനിർത്തി അത്തരം സമരമുഖങ്ങൾ തുറക്കാൻ കേരളത്തിലെ ഇടതുമുന്നണിക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണ്?
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സമരം, കേരളത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം കൂടിയായിരുന്നു. വയനാടിനെ മുൻനിർത്തി അത്തരം സമരമുഖങ്ങൾ തുറക്കാൻ കേരളത്തിലെ ഇടതുമുന്നണിക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണ്?

മല്ലികാർജുൻ ഖാർഗേ മുതൽ ജോൺ ബ്രിട്ടാസ് വരെയുള്ളവരുടെ രാജ്യസഭാ പ്രസംഗങ്ങൾക്കും അടിയന്തരപ്രമേയ നോട്ടീസുകൾക്കും ലോക്‌സഭാ എം.പിമാരുടെ പ്രമേയങ്ങൾക്കും അപ്പുറം, ശക്തമായ രാഷ്ട്രീയസമ്മർദം ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിനുമുന്നിലുണ്ടാകാതെ പോയി.

പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ചു ലക്ഷം കവിയുമോ എന്ന പ്രവചനവും നടത്തി, അതിന്റെ ഫലവും കാത്തിരിക്കേണ്ട ഒന്നല്ല ഇത്തവണത്തെ വയനാട് ഉപതെരഞ്ഞെടുപ്പ്.

'ഫെഡറലിസം സംരക്ഷിക്കാൻ കേരളത്തിന്റെ പോരാട്ടം' എന്ന ബാനറുയർത്തി, കേരളത്തോടുള്ള സാമ്പത്തിക അടിച്ചമർത്തലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സമരം, കേരളത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം കൂടിയായിരുന്നുവല്ലോ. വയനാടിനെ മുൻനിർത്തി അത്തരം സമരമുഖങ്ങൾ തുറക്കാൻ കേരളത്തിലെ ഇടതുമുന്നണിക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണ്? പാർലമെന്റിലെ അംഗബലമല്ലല്ലോ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനിലപാടുകൾ നിർണയിച്ചിരുന്നത്.

കേരളം മുഴുവൻ ചേർത്തുപിടിച്ച വയനാട് ഇപ്പോൾ കടുത്ത യാഥാർഥ്യങ്ങളെയാണ് നേരിടുന്നത്. മറ്റു പല സംസ്ഥാനങ്ങളുടെയും കാര്യത്തിൽ കേന്ദ്രം ബാധകമാക്കാത്ത സാങ്കേതിക വാദങ്ങളുന്നയിച്ച് നടത്തുന്ന ഒരു കോടതി വ്യവഹാരമാണിപ്പോൾ, വയനാടിന് അവകാശപ്പെട്ട കേന്ദ്ര സഹായം.

വയനാട്ടിലെ ദുരന്തബാധിതർ എടുത്ത 35 കോടി വായ്പയിൽ, ഇൻഷൂറൻസ് പരിരക്ഷയുള്ള ലോണുകൾ ഒഴിവാക്കിയാൽ, 20 കോടി രൂപയുടെ ലോൺ മാത്രമാണ് എഴുതിത്തള്ളേണ്ടിവരിക എന്ന് അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി തോമസ് ഫ്രാങ്കോ പറയുന്നു
വയനാട്ടിലെ ദുരന്തബാധിതർ എടുത്ത 35 കോടി വായ്പയിൽ, ഇൻഷൂറൻസ് പരിരക്ഷയുള്ള ലോണുകൾ ഒഴിവാക്കിയാൽ, 20 കോടി രൂപയുടെ ലോൺ മാത്രമാണ് എഴുതിത്തള്ളേണ്ടിവരിക എന്ന് അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി തോമസ് ഫ്രാങ്കോ പറയുന്നു

ദുരന്തമേഖലയിലുള്ളവരെടുത്ത ബാങ്ക് വായ്പയുടെ കാര്യം നോക്കൂ. 3220 പേർ എടുത്ത 35.32 കോടി രൂപയാണ് ആകെ വായ്പാതുക. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത് വായ്പ എഴുതിത്തള്ളാൻ ബാങ്കുകളോട് അഭ്യർഥിച്ചു. കേരള ബാങ്ക് അവരുടെ വായ്പ മുഴുവൻ എഴുതിത്തള്ളി മാതൃകയുമായി. 35 കോടിയിൽ ഇൻഷൂറൻസ് പരിരക്ഷയുള്ള ലോണുകൾ ഒഴിവാക്കിയാൽ, 20 കോടി രൂപയുടെ ലോൺ മാത്രമാണ് എഴുതിത്തള്ളേണ്ടിവരിക എന്ന് അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി തോമസ് ഫ്രാങ്കോ പറയുന്നു. ഇത്, പൊതുമേഖലാ ബാങ്കുകളെ സംബന്ധിച്ച് തുച്ഛമായ തുകയാണ്. എന്നാൽ, അതിനും കേന്ദ്രം കനിഞ്ഞിട്ടില്ല.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ഹാരിസൺമലയാളത്തിന്റെയും എൽസ്റ്റൺ എസ്റ്റേറ്റിന്റെയും കൈവശമുള്ള 150 ഹെക്ടറോളം ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ടൗൺഷിപ്പ് നിർമ്മാണത്തിന് ഭൂമിയേറ്റെടുക്കാനുള്ള ഉത്തരവ് റദ്ദാക്കാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് ഹാരിസണും എൽസ്റ്റണും. സംസ്ഥാന സർക്കാറിന്റെ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാകേണ്ട തീരുമാനമാണ് ഇക്കാര്യത്തിലെ ഏക പരിഹാരം. അതുണ്ടാകുമോ? (മെഡിക്കൽ കോളേജ്, മനുഷ്യ- വന്യജീവി സംഘർഷം, കാർഷികവിളകളുടെ വിലത്തകർച്ച തുടങ്ങി ഓരോ തെരഞ്ഞെടുപ്പിലും മുറ തെറ്റാതെ ഉറപ്പുനൽകപ്പെടുന്ന വിഷയങ്ങൾ ആവർത്തനവിരസതയോടെ ഇത്തവണയും വോട്ടർമാർക്കുമുന്നിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്)

പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ചു ലക്ഷം കവിയുമോ എന്ന പ്രവചനവും നടത്തി, അതിന്റെ ഫലവും കാത്തിരിക്കേണ്ട ഒന്നല്ല ഇത്തവണത്തെ വയനാട് ഉപതെരഞ്ഞെടുപ്പ്.

Comments