ഭയം അരിച്ചിറങ്ങുന്നു, ഉറക്കം കെട്ടുപോകുന്നു സെക്യുലർ ഇന്ത്യയെക്കുറിച്ച്, ആശങ്കകളോടെ

Truecopy Webzine

""ചിന്തകൾ കൂടുകയും ഉറക്കം കുറയുകയും ചെയ്തതോടെ എന്റെ ട്രോമകൾ ദുഃസ്വപ്നങ്ങളിൽനിന്ന് ഡിപ്രഷനിലേക്ക് മാറി. ഉള്ളിൽ കടന്നുകൂടിയ ഭയം എന്നെ വിട്ടുപോയില്ല. മരുന്ന് ശരീരത്തെയും മനസ്സിനെയും തളർത്തി. ബോധമില്ലാതെ മൂന്നോളം ദിവസം ഐ.സി.യുവിൽ കിടന്നു. ഒരു മാസത്തോളമെടുത്തു, പഴയ രീതിയിലേക്ക് തിരിച്ചുവരാൻ. കേരള യൂണിവേഴ്സിറ്റിയിൽ എം.ഫിലിന് പഠിക്കുകയായിരുന്ന ഞാൻ കോഴ്സ് നിർത്തി ഒരു വർഷത്തോളം വീട്ടിലിരിക്കേണ്ടിവന്നു.''

ഇന്ത്യൻ ഭരണകൂടം പൗരന്മാർക്ക് സമ്മാനിക്കുന്ന ഭീതിയുടെയും വെറുപ്പിന്റെയും ലോകത്തിരുന്ന് ഒരു മുസ്‌ലിം പെൺകുട്ടി എഴുതുന്നു.
""എന്റെ അക്കാദമിക്സിന്റെ ചരിത്രം എന്നത് പരാജയങ്ങളുടെ ഒരു തുടർച്ചയായിരുന്നു. ഈ കാലഘട്ടങ്ങളിലൊക്കെ സമൂഹം എന്നോടുചെയ്ത ഹിംസയെ കുറിച്ചാലോചിച്ച് ദേഷ്യവും സങ്കടവുമൊക്കെ തോന്നിയിരുന്നു. ആ സമയത്ത് ഫാസിസം വരുന്നു എന്ന ചർച്ചകളുണ്ടാകുമ്പോൾ എനിക്ക് ചെറിയ തോതിൽ ഭയം തോന്നാൻ തുടങ്ങിയിരുന്നു. എന്നെപ്പോലെ ഇരയാക്കപ്പെടാൻ കുറെ മനുഷ്യർ. ടാർഗറ്റ് ചെയ്യപ്പെടുന്ന മുസ്‌ലിം ഐഡന്ററി. അങ്ങനെ സ്വകാര്യജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങൾക്കുപരി സാമൂഹിക, രാഷ്ട്രീയ ചോദ്യങ്ങൾ എന്നെ അലട്ടാൻ തുടങ്ങിയിരുന്നു. ഈ സമയത്ത് വായനകളും, എഴുത്തുമാണ് ആശ്വസിപ്പിച്ചത്. എന്നാൽ സമൂഹത്തെക്കുറിച്ചും, നിലനിൽക്കുന്ന സാഹചര്യങ്ങളെക്കുറിച്ചുമുള്ള രാഷ്ട്രീയ വായനകൾ അസ്വസ്ഥതകളിലേക്ക് കൊണ്ടുപോയി. ഞാൻ ഈ ലോകത്തെ വെറുത്തു.''

റാഷിദ നസ്‌റിയ

ആശങ്കയും ഭീതിയും സൃഷ്ടിക്കുന്ന വർത്തമാനകാല ഇന്ത്യൻ സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളെ സ്വന്തം ജീവിതം കൊണ്ട് രേഖപ്പെടുത്തുകയാണ് റാഷിദ നസ്‌റിയ,
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 75ൽ.
റാഷിദ നസ്‌റിയ: ഉറക്കമില്ല, ട്രോമയിലും ഡിപ്രഷനിലും വേവുന്ന ഒരു മുസ്‌ലിം പെൺകുട്ടിയാണ് ഞാൻ[വായിക്കൂ...]


ഗഫൂർ അറക്കൽ

വർഗീയത വളരുമ്പോൾ നമ്മൾ അയൽപക്കത്തുള്ള മറ്റ് മതക്കാരുടെ ജീവിതത്തിലേക്കൊന്ന് എത്തിനോക്കിയാൽ മതി എന്നത് എത്ര ശരിയാണ്. അതുകൊണ്ടാവും എല്ലാ മതക്കാരും അയൽപക്കക്കാരുമായി ഒന്നും പങ്ക് വെക്കരുതെന്ന് ശഠിക്കുന്നത്.

ഗഫൂർ അറയ്ക്കൽ: ഒരു സെക്യുലർ മുസ്‌ലിമിന്റെ റംസാൻ ചിന്തകൾ[വായിക്കൂ...]


വിദ്യാർഥിയും ഗവേഷകയുമായി 2005 മുതൽ 2017 വരെ ഡൽഹിയിൽ ജീവിച്ച അനുഭവങ്ങളെ ഓർത്തെടുത്താൽ, ഏറ്റവും ഹൃദ്യമായി മനസ്സിൽ നിൽക്കുന്ന ഒന്നും രണ്ടും ഇടങ്ങൾ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ തന്നെയാണ്.

ഡോ. ആർദ്ര എൻ.ജി: മുസ്‌ലിം ഡൽഹി [വായിക്കൂ...]


കുഞ്ഞുണ്ണി സജീവ്

വടക്കുകിഴക്കിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നും, ഉത്തർപ്രദേശിൽ നിന്നുമെല്ലാം വരുന്ന വിദ്യാർത്ഥികൾ ഒരുമിച്ച് ജീവിച്ച് ഭക്ഷണവും, സംഗീതവും, സിനിമയുമെല്ലാം പങ്കുവെക്കപ്പെടുന്ന ജീവിതം ഇന്ന് സർവകലാശാലകളിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

കുഞ്ഞുണ്ണി സജീവ്: സർവകലാശാലകളിൽ തളം കെട്ടിക്കിടക്കുന്നു, ഭയം[വായിക്കൂ...]


കെ.ടി. നൗഷാദ്‌

1991-ൽ മുരളീ മനോഹർ ജോഷിയുടെ രഥയാത്രയെ തുടർന്നുണ്ടായ സംഘർഷാവസ്ഥ, പാലക്കാടൻ ഗ്രാമങ്ങളിൽ കലാപമായി പടർന്നതിന്റെ അനുഭവം.

കെ.ടി. നൗഷാദ്: പാലക്കാട്? 1991: ഒരു വർഗീയ കലാപത്തിന്റെ ഓർമ[വായിക്കൂ...]

Comments