മമത ബാനർജി

തുടരുമോ,
ബംഗാളിന്റെ
മമത?

മമത ബാനർജിയ്ക്ക് നാലാമതൊരു ഊഴം ബംഗാൾ ജനത നൽകുമോ? ബി.ജെ.പിയുടെ ബംഗാൾ അജണ്ടയുടെ പ്രത്യാഘാതമെന്ത്? ഇടതുപക്ഷം അവകാശപ്പെടുന്ന വിസ്മയം സ്വപ്നമായി അവശേഷിക്കുമോ?- ‘ടെലഗ്രാഫ്’ എഡിറ്ററായിരുന്ന ആർ. രാജഗോപാൽ എഴുതുന്നു.

മത ബാനർജിയുടെ​ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസിന് പശ്ചിമ ബംഗാളിൽ മൂന്നു തവണ തുടർച്ചയായി, 15 വർഷം, അധികാരത്തിൽ തുടരാൻ കഴിഞ്ഞതിന് ചില കാരണങ്ങളുണ്ട്.

ഏറ്റവും പ്രധാന ഘടകം, മമതയ്ക്ക് ഇടതുപക്ഷത്തിന്റെ സമ്പൂർണ തകർച്ച മൂലമുണ്ടായ ​രാഷ്ട്രീയ ശൂന്യത (Political Vaccum) പൂർണമായും സ്വന്തമാക്കാനായി എന്നതാണ്. മമതയുടെ ഏറ്റവും വലിയ ബാധ്യത, താൻ കോൺഗ്രസായിരുന്നു എന്നതായിരുന്നു. അത് കുടഞ്ഞെറിയാൻ 2000-നുതൊട്ടുമുമ്പ് അവർ കോൺഗ്രസ് വിടുകയും തൃണമൂൽ കോൺഗ്രസ് ഉണ്ടാക്കുകയും ചെയ്തു. ബംഗാളിലുണ്ടായിരുന്ന കോൺഗ്രസിന്റെ അടിത്തറ തന്നെയാണ് പുതിയ പാർട്ടിക്കുമുണ്ടായിരുന്നത്. കോൺഗ്രസിലെ വലിയൊരു വിഭാഗം മമതയ്‌ക്കൊപ്പം പുതിയ പാർട്ടിയിലേക്ക് പോയി. കോൺഗ്രസ്സിനുണ്ടായിരുന്ന പ്രഭുവർഗപാർട്ടി എന്നൊരു ഭാരം ഉപേക്ഷിച്ച്, തൃണമൂൽ എന്ന പേരിലൂടെ, ഏറ്റവും അടിത്തട്ടി​ലെ മനുഷ്യരെ പ്രതിനിധീകരിക്കുന്നു എന്ന രാഷ്ട്രീയ സന്ദേശം നൽകുകയാണ് മമത ചെയ്തത്. പിന്നീട് നിശ്ശബ്ദമായി അവർ ഇടതുപക്ഷത്തിന്റെ സ്‌പെയ്‌സ് തുരന്നെടുക്കുകയായിരുന്നു.

ടാറ്റയുടെ നാനോ കാർ പ്ലാന്റിനായി സിംഗൂരിലും സലിം ഗ്രൂപ്പിനുവേണ്ടി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കാൻ നന്ദിഗ്രാമിലും സ്ഥലമെടുപ്പ് നടന്നപ്പോൾ, അതിനെതിരായ പ്രതിഷേധങ്ങളെ മമതയ്ക്ക് ഒരു ജനകീയ ശക്തിയായി മാറ്റാൻ കഴിഞ്ഞു. തീവ്ര ഇടതുപക്ഷ ശക്തികളെ പോലും ഉൾക്കൊള്ളിച്ച് വലിയൊരു അംബ്രല്ലാ ഫോഴ്‌സുണ്ടാക്കാൻ, വിശാല രാഷ്ട്രീയ ഐക്യമുണ്ടാക്കാൻ കഴിഞ്ഞു.

30 വർഷത്തെ ഭരണം കൊണ്ട് ഇടതുപക്ഷം കരുതിയത്, ബംഗാളിന്റെ രാഷ്ട്രീയ സ്വഭാവം മാറി എന്നാണ്. അത് തെറ്റായിരുന്നു. ഏത് രാഷ്ട്രീയ സ്വഭാവമാണോ ഇടതുപക്ഷത്തെ തുണച്ചത്, അത് ശക്തമായി നിലനിന്നിരുന്നു. ഔദ്യോഗിക ഇടതുപക്ഷത്തിൽനിന്ന് മമതയ്ക്ക് അത് കൈവശപ്പെടുത്താനായി.

മമത ബാനർജിയ്ക്ക് 15 വർഷം അധികാരത്തിൽ തുടരാൻ കഴിഞ്ഞതിന് ചില കാരണങ്ങളുണ്ട്. അവർക്ക് ഇടതുപക്ഷത്തിന്റെ സമ്പൂർണ തകർച്ച മൂലമുണ്ടായ ​രാഷ്ട്രീയ ശൂന്യത പൂർണമായും സ്വന്തമാക്കാനായി.

മമത ബാനർജിയുടെ സർക്കാറിനെ സ്വീകാര്യമാക്കുന്ന മറ്റൊരു ഘടകം, ക്ഷേമപ്രവർത്തനങ്ങളാണ്. സംസ്ഥാന ജനസംഖ്യയിലെ 83 ശതമാനത്തോളം പേർ സർക്കാറിന്റെ ഏതെങ്കിലുമൊരു ക്ഷേമപ്രവർത്തനത്തിന്റെ ഗുണഭോക്താക്കളാണ്. സ്വകാര്യ ആശുപത്രികളിൽ പോലും ഇൻഷൂറൻസ് പദ്ധതി കൊണ്ടുവന്ന് ഉപരി വർഗങ്ങളെ പോലും അവർ സ്വന്തമാക്കിയിട്ടുണ്ട്. മമത ബാനർജി ഉപരിവർഗത്തിനിടയിൽ വളരെ പോപ്പുലറാണ് എന്നല്ല അർഥം, മാത്രമല്ല, അവർ മമതയെ എതിർക്കുന്നവരുമാണ്. ഭാഗ്യവശാൽ, ആ ഉപരിവർഗമല്ല ബംഗാളിലെ രാഷ്ട്രീയശക്തി, പാർശ്വവൽക്കരിക്കപ്പെട്ടവരും ദരിദ്രരുമൊക്കെയാണ്. അതായത്, മമത ബാനർജിലെ ഒരു ‘ന്യൂ ലെഫ്റ്റ്’ എന്ന് വിശേഷിപ്പിക്കാം. സമരം ചെയ്ത ജനങ്ങൾക്കുനേരെ പൊലീസിനെക്കൊണ്ട് വെടിവെപ്പിക്കാൻ മടിക്കാത്ത ഔദ്യോഗിക ഇടതുപക്ഷത്തിന്റെ കാർക്കശ്യമില്ലാത്തും കോൺഗ്രസിന്റെ പൂർവഭാരങ്ങളില്ലാത്തതുമായ ഒരു ന്യൂ ലെഫ്റ്റിനെയാണ് മമത പ്രതിനിധീകരിക്കുന്നത്. ഈയൊരു വിശേഷണത്തെ ഇടതുപക്ഷം നഖശിഖാന്തം എതിർക്കുമെങ്കിലും.

മമത ബാനർജിയുടെ സർക്കാറിനെ സ്വീകാര്യമാക്കുന്ന മറ്റൊരു ഘടകം, ക്ഷേമപ്രവർത്തനങ്ങളാണ്. സംസ്ഥാന ജനസംഖ്യയിലെ 83 ശതമാനത്തോളം പേർ സർക്കാറിന്റെ ഏതെങ്കിലുമൊരു ക്ഷേമപ്രവർത്തനത്തിന്റെ ഗുണഭോക്താക്കളാണ്.
മമത ബാനർജിയുടെ സർക്കാറിനെ സ്വീകാര്യമാക്കുന്ന മറ്റൊരു ഘടകം, ക്ഷേമപ്രവർത്തനങ്ങളാണ്. സംസ്ഥാന ജനസംഖ്യയിലെ 83 ശതമാനത്തോളം പേർ സർക്കാറിന്റെ ഏതെങ്കിലുമൊരു ക്ഷേമപ്രവർത്തനത്തിന്റെ ഗുണഭോക്താക്കളാണ്.

15 വർഷമായി അധികാരത്തിൽ തുടരുന്ന പാർട്ടിയെന്ന നിലയ്ക്ക്, തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തുടർച്ചയ്ക്ക് സി.പി.എമ്മിന്റെ ഭരണത്തുടർച്ചയുമായി സാമ്യമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

അധികാരത്തിന്റെ തുടക്കത്തിൽ മമത ബാനർജി ചില ഏകാധിപത്യപ്രവണതകൾ പ്രദർശിപ്പിച്ചിരുന്നു. മമതയുടെയും തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന മുകുൾ റോയിയുടെയും കാർട്ടൂൺ ഷെയർ ചെയ്തതിന് ജാദവ്പുർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ അംബികേഷ് മഹാപാത്രയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചതുപോലുള്ള നടപടികൾ ഉദാഹരണം. മാത്രമല്ല, പ്രതിപക്ഷത്തായ ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യുക എന്ന നിലയിൽ തന്നെ മമത അവരെ വേട്ടയാടി.

ബംഗാളിൽ ഇടതുപക്ഷത്തിന്റെ തോൽവി അപ്രതീക്ഷിതവും അതി ഭീകരവുമായിരുന്നു. 2009-ലെ ലോക്‌സഭാ ഇലക്ഷനിൽ ഇടതുപക്ഷത്തിന്റെ തകർച്ച പ്രകടമായിരുന്നു. തുടർന്ന്, 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷം കൊഴിഞ്ഞുപോയത്. The Withering Away Of The State എന്ന് കാൾ മാർക്‌സ് പറയുന്നതുപോലെ പാർട്ടി തന്നെ ബംഗാളിൽ കൊഴിഞ്ഞുപോയി. റിസൾട്ടിന്റെ പിന്നേറ്റുതന്നെ പാർട്ടിഓഫീസുകളിൽ ആളില്ലാതായി, പാർട്ടിഓഫീസുകൾ തന്നെ ഇല്ലാതായി എന്നു പറയാം. ഈയൊരു പാർട്ടിയെയാണ് മമത വേട്ടയാടിയത്.

ഔദ്യോഗിക ഇടതുപക്ഷത്തിന്റെ കാർക്കശ്യമില്ലാത്തും കോൺഗ്രസിന്റെ പൂർവഭാരങ്ങളില്ലാത്തതുമായ ഒരു ന്യൂ ലെഫ്റ്റിനെയാണ് മമത പ്രതിനിധീകരിക്കുന്നത്.

എന്നാൽ, 2016 ആയപ്പോഴേക്കും മമതയ്ക്ക് താൻ ചെയ്യുന്നതിന്റെ അപകടം മനസ്സിലായി. ഇടതുപക്ഷം കൊഴിഞ്ഞുപോയ ശൂന്യത നികത്താനുള്ള ശേഷി കോൺഗ്രസിനുണ്ടായിരുന്നില്ല, ബി.ജെ.പിയാണ് ആ സ്‌പെയ്‌സിലേക്ക് വരുന്നത് എന്ന് മമതയ്ക്ക് മനസ്സിലായി. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റുമാത്രം നേടിയ ബി.ജെ.പി 2021-ൽ നേടിയത് 77 സീറ്റാണ്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി അത്യുജ്ജ്വലപ്രകടനമാണ് കാഴ്ചവെച്ചത്. ആ പ്രകടനം 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കാഴ്ചവെച്ചിരുന്നുവെങ്കിൽ മമതയ്ക്ക് ഭരണം പോലും കിട്ടുമായിരുന്നില്ല. ഒരു പ്രതിപക്ഷത്തിന്റെ ആവശ്യമുണ്ടെന്ന പാഠം മമത തിരിച്ചറിയുന്നത് അങ്ങനെയാണ്. ഇപ്പോഴും സംസ്ഥാനത്ത് ഇടതുപക്ഷവും കോൺഗ്രസും പരിതാപകരമായ അവസ്ഥയിലാണ്, പ്രതിപക്ഷത്തിന്റെ Political vaccum ഇപ്പോഴും പൂർണമായും നികത്തപ്പെട്ടിട്ടില്ല. ബി.ജെ.പി തന്നെയാണ് അനിഷേധ്യമായ പ്രതിപക്ഷം.

അധികാരത്തിന്റെ തുടക്കത്തിൽ മമത ബാനർജി ചില ഏകാധിപത്യപ്രവണതകൾ പ്രദർശിപ്പിച്ചിരുന്നു. മമതയുടെയും തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന മുകുൾ റോയിയുടെയും കാർട്ടൂൺ ഷെയർ ചെയ്തതിന് ജാദവ്പുർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ അംബികേഷ് മഹാപാത്രയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചതുപോലുള്ള നടപടികൾ ഉദാഹരണം.
അധികാരത്തിന്റെ തുടക്കത്തിൽ മമത ബാനർജി ചില ഏകാധിപത്യപ്രവണതകൾ പ്രദർശിപ്പിച്ചിരുന്നു. മമതയുടെയും തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന മുകുൾ റോയിയുടെയും കാർട്ടൂൺ ഷെയർ ചെയ്തതിന് ജാദവ്പുർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ അംബികേഷ് മഹാപാത്രയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചതുപോലുള്ള നടപടികൾ ഉദാഹരണം.

അതുകൊണ്ട് അൽപമെങ്കിലും ശക്തമായ ഇടതുപക്ഷം മമതയ്ക്ക് യഥാർഥത്തിൽ അനുഗ്രഹമാണ്. ശക്തമായ ഇടതുപക്ഷവും കോൺഗ്രസുമുണ്ടെങ്കിൽ മമതക്കെതിരായ ഭരണവിരുദ്ധവികാരം വിഭജിക്കപ്പെട്ടുപോകും. അല്ലാത്തപക്ഷം, മമതക്കെതിരായ വോട്ട് മുഴുവൻ ബി.ജെ.പിയിലേക്ക് പോകും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെ തന്നെ അത് മാറ്റിമറിക്കും. അതുകൊണ്ട്, അൽപം ശക്തിയുള്ള ഇടതുപക്ഷം ആവശ്യമുണ്ട് എന്ന് മമത ഇപ്പോൾ മനസ്സിലാക്കുന്നുണ്ട്. മമതയ്ക്കുമാത്രമല്ല, ജനാധിപത്യത്തിനുതന്നെ അത് ആരോഗ്യകരമാണ്. അതുകൊണ്ടാണ്, ബി.ജെ.പിയുടെ വളർച്ച തടയാൻ തദ്ദേശ തെരഞ്ഞെടുപ്പിലും മറ്റും തൃണമൂൽ ഇടതുപക്ഷവും കോൺഗ്രസുമായും ചില നീക്കുപോക്ക് നടത്തി എന്ന് രഹസ്യമായി പറയപ്പെട്ടിരുന്നത്.

ഭരണത്തിന്റെ അവസാനകാലത്ത് സി.പി.എം നേരിട്ട ഏറ്റവും വലിയ ആരോപണം, വ്യക്തിഗതജീവിതത്തിൽ 'കുട്ടി സഖാക്കൾ' ഇടപെടാൻ തുടങ്ങി എന്നതാണ്, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ. 30 വർഷത്തോളം ഒരു പാർട്ടി തന്നെ അധികാരത്തിലിരുന്നാൽ, പാർട്ടിയും സർക്കാറും തമ്മിലുള്ള വിഭജനരേഖ ഇല്ലാതാകും. ജ്യോതിബസുവിന്റെ കാലത്തുപോലും, പേഴ്‌സണൽ ലിബർട്ടിയിൽ ഇടപെടുന്ന തരത്തിലുള്ള ചില നടപടികളുണ്ടായിട്ടുണ്ട്. അതുമായി താരതമ്യം ചെയ്താൽ ഇപ്പോൾ വലിയ വ്യത്യാസമുണ്ടെന്നു പറയാം. അതേസമയം, സാധാരണക്കാരിൽനിന്ന് പണം ഊറ്റുന്നതുപോലുള്ള പരിപാടികൾ തുടരുന്നുണ്ട്. മുമ്പ്, കച്ചവടം കഴിഞ്ഞ് പോകുമ്പോൾ നിശ്ചിത തുക സി.പി.എം പ്രവർത്തകർക്ക് കൊടുക്കണമായിരുന്നു, ഇപ്പോൾ അത് തൃണമൂൽ കോൺഗ്രസിന് കൊടുക്കണം എന്നേയുള്ളൂ.

അൽപമെങ്കിലും ശക്തമായ ഇടതുപക്ഷം മമതയ്ക്ക് യഥാർഥത്തിൽ അനുഗ്രഹമാണ്. ശക്തമായ ഇടതുപക്ഷവും കോൺഗ്രസുമുണ്ടെങ്കിൽ മമതക്കെതിരായ ഭരണവിരുദ്ധവികാരം വിഭജിക്കപ്പെട്ടുപോകും. അല്ലാത്തപക്ഷം, മമതക്കെതിരായ വോട്ട് മുഴുവൻ ബി.ജെ.പിയിലേക്ക് പോകും.

മമതയുടെ ആദ്യു​ ടേമിൽ റിയൽ എസ്‌റ്റേറ്റ് ​മേഖലയുമായി ബന്ധപ്പെട്ട് നടന്ന ചില നടപടികൾ വലിയ വിവാദമായിരുന്നു. ബിൽഡറുടെ കൈയിൽനിന്ന് ഒരു തൃണമൂൽ നേതാവ് പണം വാങ്ങുന്നു. തൊട്ടു പുറകേ മറ്റൊരാൾ വന്ന്, താനാണ് ശരിക്കുമുള്ള നേതാവ് എന്നുപറഞ്ഞ് വീണ്ടും പണം വാങ്ങുന്നു. ഇത്തരം ഇടപാടുകൾക്ക് സിൻഡിക്കേറ്റ് എന്ന പുതിയ വാക്കു തന്നെയുണ്ടായി. ഒരു കെട്ടിടം പണി തുടങ്ങുമ്പോൾ ബിൽഡർമാർ സാധനങ്ങൾ തൃണമൂലിന്റെ ഒത്താശയുള്ള സിൻഡിക്കേറ്റ് വഴി, അവർ പറയുന്ന സ്ഥലത്തുനിന്ന് വാങ്ങണം. അപ്പോൾ ഗുണനിലവാരവും വിലയുമെല്ലാം പ്രശ്‌നമായിരിക്കും. പണം കൂടുതൽ വാങ്ങുകയും ചെയ്യും. ഉപരി- മധ്യവർഗങ്ങൾക്ക് മമത അങ്ങനെയാണ് ശത്രുവായത്. 15 വർഷം കൊണ്ട് ഇത്തരം കാര്യങ്ങൾ ഇല്ലാതായിട്ടുണ്ട്.

ഭരണത്തിന്റെ അവസാനകാലത്ത് സി.പി.എം നേരിട്ട ഏറ്റവും വലിയ ആരോപണം, വ്യക്തിഗതജീവിതത്തിൽ 'കുട്ടി സഖാക്കൾ' ഇടപെടാൻ തുടങ്ങി എന്നതാണ്, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ.
ഭരണത്തിന്റെ അവസാനകാലത്ത് സി.പി.എം നേരിട്ട ഏറ്റവും വലിയ ആരോപണം, വ്യക്തിഗതജീവിതത്തിൽ 'കുട്ടി സഖാക്കൾ' ഇടപെടാൻ തുടങ്ങി എന്നതാണ്, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ.

എനിക്ക് മമതയെ ദൂരെനിന്ന് കണ്ട പരിചയമേ ഉള്ളൂ, ആ നിലയ്ക്ക് പറയാം, പാവങ്ങൾക്കിടയിൽ മമതയെ വെല്ലാൻ മറ്റൊരു നേതാവില്ല. സാധാരണക്കാരോട് യഥാർത്ഥ അടുപ്പമുള്ള നേതാവാണ് അവർ. ഇനി, അവർ അഭിനയിക്കുകയാണ് എങ്കിൽ അവർ വളരെ നല്ല അഭിനേത്രിയാണ് എന്നേ പറയാനാകൂ. പക്ഷെ, എനിക്ക് തോന്നിയിട്ടുള്ളത്, സാധാരണക്കാരോടുള്ള അവരുടെ ഇടപെടൽ നിർവ്യാജമാണ് എന്നാണ്. മമത വളരെ ദരിദ്രമായ ചുറ്റുപാടിൽനിന്ന് വന്ന ഒരാളാണ്. അമ്മ കൂലിപ്പണിക്കാരിയായിരുന്നു. സഹോദരങ്ങളെ നോക്കി വളർത്തിയത് മമതയാണ്. അതുകൊണ്ടുതന്നെ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ കാര്യത്തിൽ അവർക്ക് ആശങ്കയുണ്ട്, അവരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുണ്ട്. അത് വലിയൊരു പ്ലസ് പോയിന്റാണ്.

എഴുപതുകളിൽ സ്റ്റാറായി ഉയർന്നുവന്നിരുന്ന അമിതാഭ് ബച്ചനെ റാങ്ക് ചെയ്യാൻ പറഞ്ഞപ്പോൾ, മൻമോഹൻ ദേശായി പറഞ്ഞത്, ‘നമ്പർ വൺ ടു നമ്പർ 10: അമിതാബ് ബച്ചൻ’ എന്നാണ്. അതുപോലെ, സാധാരണ മനുഷ്യരുമായി ഇടപഴകാൻ ബംഗാളിൽ ഇപ്പോൾ ‘നമ്പർ വൺ ടു ടെൻ’ മമത മാത്രമാണുള്ളത്.

ബംഗാൾ ഐഡന്റിറ്റിയെ മമത ബാനർജി, സങ്കുചിതമായ ബംഗാളി ഉപദേശീയതയായി ഉപയോഗപ്പെടുത്തുന്നു എന്ന വിമർശം അവർക്കെതിരെയുണ്ട്. ആ തിയറിയോട് ഞാൻ യോജിക്കുന്നില്ല. കാരണം, ബംഗാളി സ്വത്വത്തേക്കാൾ മമത സംസാരിക്കുന്നത് ബംഗാളിനെക്കുറിച്ചാണ്, ബംഗാളിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച്. അതിനെ സ്വത്വപ്രശ്‌നമായല്ല മമത കാണുന്നത്.

ബി.ജെ.പി നേതാക്കൾ വന്ന് ബംഗാളി സംസ്‌കാരത്തെക്കുറിച്ച് ഒരുപാട് അബദ്ധങ്ങൾ പറയാറുണ്ട്. 2019-ൽ അമിത് ഷായുടെ തെരഞ്ഞെടുപ്പുറാലി കഴിഞ്ഞുപോകുമ്പോൾ, തങ്ങളെ തൃണമൂൽ പ്രവർത്തകർ കല്ലെറിഞ്ഞു എന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ ഈശ്വരചന്ദ്രവിദ്യാസാഗറുടെ പ്രതിമ തകർത്ത സംഭവമുണ്ടായി. അവർ ഓടിക്കയറിയ ഒരു കെട്ടിടത്തിനുമുമ്പിലുണ്ടായിരുന്ന അർധകായപ്രതിമ ഏതോ തൃണമൂൽ നേതാവിന്റെയാണെന്ന് കേട്ടയുടൻ അത് തകർക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്നുതന്നെ ഇത്തരം അബദ്ധങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം പാർലമെന്റിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട ചർച്ചക്കി​ടെ മോദി ബങ്കിംചന്ദ്ര ചാറ്റർജിയെ ‘ബങ്കിം ദാ’ എന്ന് വിളിച്ചു. ബങ്കിംചന്ദ്ര ചാറ്റർജിയെ അങ്ങനെ വിശേഷിപ്പിക്കാറില്ല. ഈയൊരു ഡിസ് കണക്റ്റ്, ബംഗാളുമായി ബി.ജെ.പിക്കുണ്ട്. ബംഗാളിന്റെ ജീവിതമോ ചരിത്രമോ ആയി ഒരു ബന്ധവുമില്ലാത്ത ഉത്തരേന്ത്യൻ പാർട്ടിയാണ് ബി.ജെ.പി എന്ന് തുറന്നുകാണിക്കാൻ മമതയ്ക്ക് കഴിയുന്നുമുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളികൾ വെജിറ്റേറിനാകണം എന്ന തരത്തിലുള്ള കാമ്പയിൻ ചില ബി.ജെ.പി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ, ഇത്തവണ ബിധാൻ നഗറിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി ഡോ. ശരാവത് മുഖോപാധ്യായ കൈയിൽ പച്ചമീനും പിടിച്ചാണ് കാമ്പയിൻ നടത്തുന്നത്. ബി.ജെ.പി അധികാരത്തിലെത്തിയാൽ നോൺ- വെജ് ഭക്ഷണം നിരോധിക്കും എന്ന തൃണമൂൽ കോൺഗ്രസിന്റെ കാമ്പയിനുള്ള മറുപടിയാണ് ബി.ജെ.പിയുടേത്. മാത്രമല്ല, നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒരു കാമ്പയിനിൽ, സംസ്ഥാനത്തെ മീൻ ഉൽപ്പാദനം കുറയുന്നതിൽ വലിയ ആശങ്ക പ്രകടിപ്പിച്ചു. ബി.ജെ.പി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തിനാവശ്യമായ മുഴുവൻ മത്സ്യവും ഇവിടെതന്നെ ഉൽപ്പാദിപ്പിക്കും എന്ന ഉറപ്പും മോദി നൽകി. എന്തുമാത്രം അപഹാസ്യമായ നിലപാടാണിത്. മറ്റു സ്ഥലങ്ങളിൽ നോൺ വെജിറ്റേറിയനാണെന്നു പറഞ്ഞ് കടകൾ അടപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്നവരാണ്. ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടുമ്പോൾ മമത ബംഗാൾ സ്വത്വവാദമുയർത്തുന്നു എന്നാക്ഷേപിച്ചിട്ട് കാര്യമില്ല.

എനിക്ക് മമതയെ ദൂരെനിന്ന് കണ്ട പരിചയമേ ഉള്ളൂ, ആ നിലയ്ക്ക് പറയാം, പാവങ്ങൾക്കിടയിൽ മമതയെ വെല്ലാൻ മറ്റൊരു നേതാവില്ല. സാധാരണക്കാരോട് യഥാർത്ഥ അടുപ്പമുള്ള നേതാവാണ് അവർ.

സംസ്ഥാനത്തെ ഏറ്റവും വലിയ ആഘോഷമായ ദുർഗാപൂജയെ എടുക്കാം. യുനെസ്കോയുടെ ലോക സാംസ്കാരിക പൈതൃക പട്ടികയിലുള്ള ആഘോഷമാണിത്. മതപരമായ ആചാരങ്ങളാണ് ദുർഗാപൂജയ്ക്കകത്തുള്ളതെങ്കിലും ഈ ആഘോഷവേളയിൽ ഏറ്റവും കൂടുതൽ ചെലവാകുന്ന ഭക്ഷണങ്ങളിൽ ഒന്ന് മട്ടൻ ബിരിയാണിയാണ്.

ബംഗാൾ ഐഡന്റിറ്റിയെ സങ്കുചിതമായി മമത ഉപയോഗിക്കുന്നില്ല എന്നതിന് ഒരു ഉദാഹരണമായി ഞാൻ എന്നെത്തന്നെ കാണുന്നു. 1991-ലാണ് വെറുമൊരു ബി.എ ഇക്കണോമിക്സുകാരനായ ഞാൻ ബംഗാളിലെത്തിയത്. ബംഗാളികൾ നടത്തുന്ന ഏറ്റവും വലിയ പത്രശൃംഖലയുടെ ഭാഗമാകാൻ, അതിന്റെ എഡിറ്ററാകാൻ, ഈ നോൺ- ബംഗാളിയ്ക്ക് കഴിഞ്ഞു. ബംഗാളിനെക്കുറിച്ച് മമത നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ എനിക്കുപോലും അഭിമാനമാണ്. ബംഗാളിന്റെ മനുഷ്യരെയും ഭാഷയെയും ജീവിതത്തെയും സംസ്‌കാരത്തെയും കുറിച്ച് അറിയാത്ത ഒരു പാർട്ടി ബംഗാൾ ഭരിക്കേണ്ട എന്ന് മമത പറയുമ്പോൾ എനിക്ക് ആവേശമാണ്.

ഇത്തവണ ബംഗാൾ ഇലക്ഷനെ സ്വാധീനിക്കാൻ പോകുന്ന ഏറ്റവും പ്രധാന വിഷയം എസ്.ഐ.ആർ തന്നെയാണ്. എസ്.ഐ.ആറിൽ രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ, 63 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയത്. ഇവർ ഒന്നുകിൽ മരിച്ചവരോ ഒന്നിലേറെ സ്ഥലത്ത് പേരുള്ളവരോ സ്ഥലം മാറിപ്പോയവരോ ഒക്കെയാകാം. ന്യായമായി ഉൾപ്പെടേണ്ടവരെയും ഒഴിവാക്കിയിട്ടുണ്ടാകാം. പരാതിയുണ്ടെങ്കിൽ ഫോം 6 വഴി അവർക്ക് തിരിച്ച് വോട്ടർ പട്ടികയിലെത്താം. ഈ 60 ലക്ഷത്തിനകത്ത് ഇത്തരമൊരു പരിഹാരമുണ്ടായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളികൾ വെജിറ്റേറിനാകണം എന്ന തരത്തിലുള്ള കാമ്പയിൻ ചില ബി.ജെ.പി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ, ഇത്തവണ ബിധാൻ നഗറിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി ഡോ. ശരാവത് മുഖോപാധ്യായ കൈയിൽ പച്ചമീനും പിടിച്ചാണ് കാമ്പയിൻ നടത്തുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളികൾ വെജിറ്റേറിനാകണം എന്ന തരത്തിലുള്ള കാമ്പയിൻ ചില ബി.ജെ.പി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ, ഇത്തവണ ബിധാൻ നഗറിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി ഡോ. ശരാവത് മുഖോപാധ്യായ കൈയിൽ പച്ചമീനും പിടിച്ചാണ് കാമ്പയിൻ നടത്തുന്നത്.

രണ്ടാം ഘട്ടത്തിൽ സൂക്ഷ്മ നിരീക്ഷണത്തിനായി മാറ്റിവെച്ച മറ്റൊരു 60 ലക്ഷത്തോളം പേരിൽനിന്ന് 27.16 ലക്ഷം പേരെ കൂടി under adjudication എന്നു പറഞ്ഞ് വെട്ടിമാറ്റി. തുടർന്ന്, ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക ഇലക്ഷൻ കമീഷൻ മരവിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ഇനി മാറ്റം വരുത്താനാകില്ല. അതായത്, ആകെയുള്ള വോട്ടർമാരിൽ 12 ശതമാനത്തോളം പേരെയാണ് എസ്.ഐ.ആറിലൂടെ ഒഴിവാക്കപ്പെട്ടത്.

സുപ്രീംകോടതി നിർദേശപ്രകാരം നിയോഗിക്കപ്പെട്ട ട്രൈബ്യൂണലിനുമുമ്പാകെ 27 ലക്ഷം പേരുടെ പരാതിയാണുള്ളത്. പട്ടിക മരവിപ്പിക്കുന്ന അന്ന് രാത്രി നാലു പേരെ സുപ്രീംകോടതി ഇടപെടലിനെതുടർന്ന് വീണ്ടും ഉൾപ്പെടുത്തി. ഇവരിൽ രണ്ടുപേർ, കോൺഗ്രസ് സ്ഥാനാർഥികളാണ്. മറ്റു രണ്ടു പേർ, ചിത്രകാരൻ നന്ദലാൽ ബോസിന്റെ പേരക്കുട്ടിയും പങ്കാളിയുമാണ്.

എത്രമാത്രം ഭയാനകമാണ് ഈ വെട്ടിനിരത്തൽ. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്, ആകെയുള്ള 294 മണ്ഡലങ്ങളിൽ 45 ഇടത്ത് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് എന്നാണ്. അതായത്, 45 സീറ്റുകളിലെ റിസൾട്ട് വേണമെങ്കിൽ മാറാം. ഇവയിലേറെയും തൃണമൂൽ കോൺഗ്രസിന് സ്വാധീനമുള്ള സീറ്റുകളാണ്.

‘‘ബംഗാളിന്റെ മനുഷ്യരെയും ഭാഷയെയും ജീവിതത്തെയും സംസ്‌കാരത്തെയും കുറിച്ച് അറിയാത്ത ഒരു പാർട്ടി ബംഗാൾ ഭരിക്കേണ്ട എന്ന് മമത പറയുമ്പോൾ എനിക്ക് ആവേശമാണ്’’.

വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്ക​പ്പെട്ടവരിലേറെയും മുസ്‍ലിംകളാണ്. ബംഗ്ലാദേശിൽനിന്നു വന്ന ഹിന്ദു സമുദായത്തിലെ മതുവ വിഭാഗക്കാരും ഏറെയുണ്ട്. ഇവർ ബി.ജെ.പിയെ പിന്തുണച്ചിരുന്നവരാണ്. പൗരത്വ (ഭേദഗതി) നിയമപ്രകാരം അവർക്ക് പൗരത്വം നൽകാമെന്ന് ബി.ജെ.പി ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇതുവരെ നൽകിയിട്ടില്ല. അതിൽ അവർ രോഷാകുലരുമാണ്. അതുകൊണ്ടുതന്നെ, ഈ ഒഴിവാക്കൽ ബി.ജെ.പിക്കും തിരിച്ചടിയായേക്കാം. എല്ലാ മുസ്‌ലിംകളും മമതയ്ക്കും എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്കുമാണ് വോട്ട് ചെയ്യുക എന്നത് ശരിയല്ല. അതുകൊണ്ടുതന്നെ എസ്.ഐ.ആറിലെ ഒഴിവാക്കൽ ഏത് വിഭാഗത്തെയാണ് ബാധിക്കുക എന്ന് കണ്ടറിയണം.

വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്ക​പ്പെട്ടവരിലേറെയും മുസ്‍ലിംകളാണ്. ബംഗ്ലാദേശിൽനിന്നു വന്ന ഹിന്ദു സമുദായത്തിലെ മതുവ വിഭാഗക്കാരും ഏറെയുണ്ട്. ഇവർ ബി.ജെ.പിയെ പിന്തുണച്ചിരുന്നവരാണ്.
വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്ക​പ്പെട്ടവരിലേറെയും മുസ്‍ലിംകളാണ്. ബംഗ്ലാദേശിൽനിന്നു വന്ന ഹിന്ദു സമുദായത്തിലെ മതുവ വിഭാഗക്കാരും ഏറെയുണ്ട്. ഇവർ ബി.ജെ.പിയെ പിന്തുണച്ചിരുന്നവരാണ്.

(നുഴഞ്ഞുകയറ്റക്കാരെ ‘പുഴുക്കൾ’ എന്നെല്ലാം ആക്ഷേപിക്കുമ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യം, അവർ ശരിക്കും നുഴഞ്ഞുകയറിവന്നവരാണെങ്കിൽ തന്നെ, അവർ കൈക്കൂലി കൊടുത്ത് രേഖകളെല്ലാം റെഡിയാക്കി വെച്ചിരിക്കും. 1993-94 സമയത്ത് ഞാൻ ദൽഹിയിൽ ഇത് നേരിട്ട് കണ്ടിട്ടുണ്ട്. രേഖകളുണ്ടാക്കുക എന്നത് അവിടെ വ്യവസായമാണ്. അതുകൊണ്ടുതന്നെ അവരെ തൊടാനാകില്ല. കാരണം, തലമുറകളായി അവിടെ താമസിച്ചുവരുന്നു എന്ന് തെളിയിക്കാനുള്ള രേഖകൾ അവരുടെ കൈവശമുണ്ടായിരിക്കും. ശരിക്കും പെടാൻ പോകുന്നവർ, ഇവിടെ ജനിച്ചുവളർന്ന്, രേഖകളില്ലെങ്കിലും നമ്മുടെ രാജ്യം നമ്മളെ രക്ഷിക്കും എന്ന് പൂർണ ആത്മവിശ്വാസമുള്ളവരാണ്. ഇവരെയാണ് ഇത് കൂടുതൽ പ്രതികൂലമായി ബാധിക്കാൻ പോകുന്നത്).

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും ശേഷം ബംഗാളിലെ രാഷ്ട്രീയ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടായിട്ടില്ല. 15 വർഷത്തെ തുടർഭരണത്തിൽ സ്വാഭാവികമായും ഭരണവിരുദ്ധവികാരം ഉണ്ടാകേണ്ടതാണ്. അതിന് പ്രധാനമായും രണ്ട് കാരണങ്ങളുമുണ്ടായിരുന്നു:

ഒന്ന്: സ്കൂൾ അധ്യാപക- അനധ്യാപക നിയമന ക്രമക്കേട്. 2024 ഏപ്രിലിൽ 25,573 അധ്യാപക- അനധ്യാപക നിയമനങ്ങൾ കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. കേസുമായി ബന്ധ​പ്പെട്ട് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ ഇ.ഡി അറസ്റ്റും ചെയ്തിരുന്നു. തൃണമൂൽ കോൺഗ്രസിന് താൽപര്യമുള്ളവരിൽ നിന്ന് പണം വാങ്ങി ജോലി നൽകി എന്നായിരുന്നു ആരോപണം. ഇത് തൃണമൂലിനെ പ്രതിസന്ധിയിലാക്കുന്ന ആരോപണമാണ്.

രണ്ട്: ആർ.ജി കർ മെഡിക്കൽകോളേജാശുപത്രിയിൽ ജൂനിയർ ഡോക്ടറെ റേപ്പ് ചെയ്ത് കൊലപ്പെടുത്തിയ സംഭവം.

എന്നാൽ, എസ്.ഐ.ആർ വന്നശേഷം ഇതടക്കമുള്ള മറ്റെല്ലാ വിഷയങ്ങളും മുങ്ങിപ്പോയി. ഇപ്പോൾ കേൾക്കുന്നത് എസ്.ഐ.ആറിനെക്കുറിച്ചുമാത്രം.

മമതയ്ക്ക് സോഷ്യൽ മീഡിയയോ ആർമി ഓഫ് ടെക്‌നോളജിയോ ആവശ്യമില്ല. ഇപ്പോഴും ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനുള്ള കമ്യുണിക്കേഷൻ സ്ട്രാറ്റജികൾ വർക്ക് ചെയ്യുമെന്ന് മമത തെളിയിച്ചിരിക്കുന്നു.

എസ്.ഐ.ആർ ബി.ജെ.പിയ്ക്കാണ് ദോഷം ചെയ്യുക എന്ന ആത്മവിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്. തൃണമൂലും ഇടതുപക്ഷവും എസ്.ഐ.ആറിനോട് പ്രതികരിച്ചത്, അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു. നിയമപരമായും സമാധാനപരമായും ഇതിനെ എങ്ങനെ നേരിടാം എന്ന പരീക്ഷണമാണ് അവർ നടത്തിയത്. സംസ്ഥാനത്തുടനീളം ഹെൽപ് ഡെസ്‌കുകളുണ്ടാക്കുകയും ആളുകളെക്കൊണ്ട് നിർബന്ധിച്ച് ഫോം പൂരിപ്പിക്കുകയും ചെയ്തു. അതോടെ ബി.ജെ.പിയടെ ഗെയിം പ്ലാൻ തന്നെ പരാജയപ്പെട്ടു. പത്ത് കോടിയോളം വരുന്ന ജനസംഖ്യയിൽ ഇതിലും കൂടുതൽ പേരെ ഒഴിവാക്കാം എന്ന കണക്കുകൂട്ടിലിലായിരുന്നു ബി.ജെ.പി. യു.പിയിൽ രണ്ടോ മൂന്നോ കോടി പേരെയാണ് മാറ്റിയത്. എന്നാൽ, ബംഗാളിൽ, തൃണമൂലിന്റെയും ഇടതുപക്ഷത്തിന്റെയും ജാഗ്രത വലിയൊരു രാഷ്ട്രീയ സന്ദേശമാണ് മറ്റു സംസ്ഥാനങ്ങൾക്ക് ബംഗാൾ നൽകിയത്, ഫീൽഡിൽ രാഷ്ട്രീയപാർട്ടികൾ എങ്ങനെ പ്രവർത്തിക്കണം എന്നതു സംബന്ധിച്ച്.

മോദി പയറ്റുന്ന പി.ആർ തന്ത്രമൊന്നും വേണ്ടതില്ല എന്ന് മമത ബാനർജി തീരുമാനിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് ഏജൻസിയായ ഐപാക്കിന്റെ ഓഫീസിലും ഡയറക്ടർ പ്രതീക് ജെയിനിന്റെ വീട്ടിലും ഇ.ഡി റെയ്ഡ് നടന്നപ്പോൾ മമത നേരിട്ടുതന്നെ അവിടെയെത്തി. എസ്.ഐ.ആർ വിഷയത്തിൽ വാദിക്കാൻ അവർ അഭിഭാഷക ഗൗൺ അണിഞ്ഞ് സുപ്രീംകോടതിയിലെത്തി. ഇതാണ് യഥാർഥ രാഷ്ട്രീയപ്രവർത്തനം. മമതയ്ക്ക് സോഷ്യൽ മീഡിയയോ ആർമി ഓഫ് ടെക്‌നോളജിയോ ആവശ്യമില്ല. ഇപ്പോഴും ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനുള്ള കമ്യുണിക്കേഷൻ സ്ട്രാറ്റജികൾ വർക്ക് ചെയ്യുമെന്ന് മമത തെളിയിച്ചിരിക്കുന്നു.

ഈ അർഥത്തിൽ, സംസ്ഥാനത്തെ രാഷ്ട്രീയപാർട്ടികൾ ഇലക്ഷനുമുമ്പേ അവരുടെ കടമ നിർവഹിച്ചുകഴിഞ്ഞു. ജനങ്ങളുടെ അവകാശം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സുപ്രീംകോടതിയ്ക്കും ഇലക്ഷൻ കമീഷനും രാഷ്ട്രപതിയ്ക്കുമുണ്ടായിരുന്നു. ഇലക്ഷൻ കമീഷനിൽ എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. അപ്പീൽ പ്രക്രിയ പൂർത്തിയാക്കാതെ 27 ലക്ഷത്തോളം​പേരെ ഒഴിവാക്കിയ കാര്യത്തിൽ രാഷ്ട്രപതി സ്വയം ഇടപെടേണ്ടതായിരുന്നു. ജമൈക്കയുടെ ജനസംഖ്യയ്ക്ക് തുല്യമായ എണ്ണമാണിതെന്നോർക്കണം. ഒരു രാജ്യത്തെ ജനസംഖ്യയെയാണ് വെട്ടിമാറ്റിയിരിക്കുന്നത് എന്നർഥം.

2024 ഏപ്രിലിൽ 25,573 അധ്യാപക- അനധ്യാപക നിയമനങ്ങൾ കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. കേസുമായി ബന്ധ​പ്പെട്ട് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ ഇ.ഡി അറസ്റ്റും ചെയ്തിരുന്നു.
2024 ഏപ്രിലിൽ 25,573 അധ്യാപക- അനധ്യാപക നിയമനങ്ങൾ കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. കേസുമായി ബന്ധ​പ്പെട്ട് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ ഇ.ഡി അറസ്റ്റും ചെയ്തിരുന്നു.

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം എത്രമാത്രമുണ്ട് എന്നത് വ്യക്തമല്ല. ബംഗ്ലാദേശിൽ ഹിന്ദുക്കളെ ആക്രമിക്കുന്നു എന്ന നറേറ്റീവ് ഉണ്ടായിരുന്നു. അത് ദുർബലമായി. അല്ലെങ്കിൽ ബംഗ്ലാദേശ് ഈ ഇലക്ഷനിൽ വലിയൊരു ഫാക്ടർ ആകുമായിരുന്നു. ഭൂരിപക്ഷ വർഗീയശക്തികൾ പറഞ്ഞുകൊണ്ടിരുന്നത്, മമത വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ബംഗ്ലാദേശിലെ തീവ്രവാദികൾ കൊൽക്കത്ത കീഴടക്കുമെന്നാണ്. എന്നാൽ, ഇലക്ഷൻ അടുത്തതോടെ ഇത്തരം കാമ്പയിൻ ദുർബലമായി. അതിന് പ്രധാന കാരണം, ബംഗ്ലാദേശിലെ പുതിയ ഗവൺമെന്റും ഇന്ത്യ സർക്കാറും തമ്മിൽ നയതന്ത്രബന്ധം മെച്ചപ്പെടുത്തണം എന്ന തരത്തിലുള്ള ചർച്ച നടക്കുന്നുണ്ട്. അതുകൊണ്ടാണെന്നു തോന്നുന്നു, ബംഗ്ലാദേശ് വിരുദ്ധ കാമ്പയിൻ അവസാനിച്ചത്. ബംഗ്ലാദേശ് രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നു പറയാം.

ഇത്തവണ ഒരു അൽഭുതം കാണാം എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം ‘No Mandir-Masjid, Bengal needs Employment' എന്നതാണ്. വളരെ നല്ല മുദ്രാവാക്യമാണിത്. എന്നാൽ, ഇപ്പോൾ ഈ മുദ്രാവാക്യം ചില പോയകാല അനുഭവങ്ങളെക്കുറിച്ച് ഓർമിപ്പിക്കും. 35 വർഷക്കാലത്തെ ഇടതുപക്ഷഭരണത്തിലെ കാൽ നൂറ്റാണ്ടുകാലവും തൊഴിലില്ലായ്മ പരിഹരിക്കാൻ വലിയ തോതിൽ ഒന്നും ചെയ്യാനായില്ല. ബുദ്ധദേവ് ഭട്ടാചാര്യ ചില ശ്രമങ്ങൾ നടത്തിയപ്പോൾ പാർട്ടി പൂർണമായും അദ്ദേഹത്തിനൊപ്പം നിന്നതുമില്ല. അന്ന് പാർട്ടി കുറെക്കൂടി ഉത്തരവാദിത്തത്തോടെ പെരുമാറുകയും ബുദ്ധദേവിന്റെ നിക്ഷേപ പരിപാടികൾ വിശദീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ കാര്യമായ മാറ്റമുണ്ടായേനേ. മുദ്രാവാക്യങ്ങൾക്കുപകരം കൃത്യമായ പ്ലാനാണ് വേണ്ടത്.

ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം ‘No Mandir-Masjid, Bengal needs Employment' എന്നതാണ്. ഈ മുദ്രാവാക്യം ചില പോയകാല അനുഭവങ്ങളെക്കുറിച്ച് ഓർമിപ്പിക്കും.

ഇടതുപക്ഷം പറയുന്നത്, തങ്ങൾ നിരന്തരം തിരുത്തുകയാണ് എന്നാണല്ലോ. എന്നാൽ, ഇന്ന് എന്താണ് അവസ്ഥ? 1991-ൽ ഞാൻ ഇവിടെ വരുമ്പോൾ ബംഗാളിലെ പത്രം ഓഫീസുകളിൽ, പ്രത്യേകിച്ച് ഫ്രീ മാർക്കറ്റ് പോളിസി അടക്കമുള്ള സാമ്പത്തിക വലതുപക്ഷനയങ്ങളെ പിന്തുണയ്ക്കുന്ന ഇക്കണോമിക് ടൈംസ് അടക്കമുള്ള പത്രങ്ങളിൽ, ഏറ്റവും പ്രധാന ബീറ്റ് ലെഫ്റ്റ് ആയിരുന്നു. ഇപ്പോൾ, ബംഗാളി ഭാഷാപത്രങ്ങൾ ഒഴികെ, പല പത്രങ്ങൾക്കും ലെഫ്റ്റ് ബീറ്റ് ഇല്ല. കാരണം, ലെഫ്റ്റിനുവേണ്ടി ഒരു പൂർണ റിപ്പോർട്ടറെ നിയോഗിക്കേണ്ട കാര്യമില്ല എന്ന് പല പത്രങ്ങളും കരുതുന്നു. അതുകൊണ്ടുതന്നെ, ഇടതുപക്ഷത്തിനകത്ത് തിരുത്തൽ പ്രക്രിയ നടക്കുന്നുണ്ടോ എന്ന കാര്യം എനിക്ക് അറിയാൻ കഴിഞ്ഞിട്ടില്ല.

സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം
സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം

കോൺഗ്രസിനുപോലും പ​ല പ്രമുഖ പത്രങ്ങൾക്കും ബീറ്റില്ല. ഒഴിവുള്ള ഏതെങ്കിലും റിപ്പോർട്ടറെയാണ് കോൺഗ്രസിന്റെ വാർത്താസമ്മേളനങ്ങൾക്ക് ടെലഗ്രാഫ് പോലും അയക്കാറ്. അത്ര പ്രസക്തമല്ലാത്ത രാഷ്ട്രീയ പാർട്ടികൾക്ക് അത്ര കവറേജ് വേണ്ടതില്ല എന്നാണ് അവരുടെ കാഴ്ചപ്പാട്.

ഇത്തവണ മത്സരം ഇങ്ങനെയായിരിക്കുമെന്നാണ് മമത പറയുന്നത്: തൃണമൂൽ കോൺഗ്രസ് ഒരു വശത്തും തൃണമൂൽ v/s സെൻട്രൽ ബി.ജെ.പി v/s സ്‌റ്റേറ്റ് ബി.ജെ.പി v/s ഇലക്ഷൻ കമീഷൻ v/s രാജ്ഭവൻ മറുവശത്തും. ബി.ജെ.പിക്കുവേണ്ടി ഏറ്റവും നന്നായി കളിക്കുന്നത് ഇലക്ഷൻ കമീഷനാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. ഇതിൽ ശരിയുമുണ്ട്. ഇലക്ഷൻ പ്രഖ്യാപിച്ചയുടൻ ചീഫ് സെക്രട്ടറിയെ മാറ്റിയതുപോലുള്ള നടപടികൾ ഇതിന് ഉദാഹരണമാണ്. കേന്ദ്രഭരണമെന്ന നിലയ്ക്കാണ് സംസ്ഥാനത്ത് നടക്കുന്ന പല നടപടികളും. സംസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന നടപടികൾക്ക് രാഷ്ട്രീയമായി മറുപടി നൽകുന്നതിനെ സങ്കുചിതമായ ബംഗാൾ ഐഡന്റിറ്റി എന്ന് വിശേഷിപ്പിക്കുന്നതിൽ അർഥമില്ല.

ഇത്തവണ കൂടി ജയിച്ചാൽ മമത ബാനർജി ബംഗാൾ രാഷ്ട്രീയത്തിൽ തുടരുമോ അതോ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുമോ എന്ന ചോദ്യമുണ്ട്. അവർ ദേശീയ രാഷ്ട്രീയത്തിലെത്തിയാൽ, ഇന്ത്യ മുന്നണിയ്ക്ക് അതിനെ കൈകാര്യം ചെയ്യാനുള്ള ആഴവും വ്യാപ്തിയുമുണ്ടോ എന്നതും വലിയ ചോദ്യമാണ്.

ഇത്തവണ കൂടി ജയിച്ചാൽ മമത ബാനർജി ബംഗാൾ രാഷ്ട്രീയത്തിൽ തുടരുമോ അതോ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുമോ എന്ന വലിയ ചോദ്യമുണ്ട്. അവർ ദേശീയ രാഷ്ട്രീയത്തിലെത്തിയാൽ, ഇന്ത്യ മുന്നണിയ്ക്ക് അതിനെ കൈകാര്യം ചെയ്യാനുള്ള ആഴവും വ്യാപ്തിയുമുണ്ടോ എന്നതും വലിയ ചോദ്യമാണ്. ദേശീയതലത്തിൽ പലതരം ആളുകളുമായി കോഓർഡിനേറ്റ് ചെയ്ത് പോകാനുള്ള അനുഭവസമ്പത്ത് മമതയ്ക്കുണ്ടോ എന്ന കാര്യത്തിൽ എനിക്കും ചില സംശയങ്ങളുണ്ട്. ചിലപ്പോൾ, അധികാരത്തിൽ തിരിച്ചുവരുന്ന മമത കുറെക്കൂടി അക്കമഡേറ്റീവ് ആകാനും സാധ്യതയുണ്ട്. ജനങ്ങളുമായി ഇടപഴകാനുള്ള തന്റെ ശേഷി വിനിയോഗിച്ച് മമതയ്ക്കും തനിക്കുള്ള സവിശേഷമായ പ്രത്യേകതകൾ വെച്ചുകൊണ്ട് രാഹുൽഗാന്ധിയ്ക്കും ഒന്നിച്ച് പ്രവർത്തിക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ ഇന്ത്യ മുന്നണിയുടെ ഭാവി കൂടി നിർണയിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണിതെന്നും പറയാം.

Comments