സ്ത്രീസുരക്ഷ ഉറപ്പാക്കുമോ, ബംഗാളിലെ ‘അപരാജിത ബിൽ?’

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് നിലവിലുള്ള നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിലുള്ള പരാജയം മറച്ചുവക്കാനാണ്, പൊതുവികാരപ്രകടനങ്ങളുടെയും മാധ്യമങ്ങളുയർത്തുന്ന സെൻസേഷണലിസത്തിന്റെയും മറവിൽ ‘അപരാജിത ബില്ലി’നെപ്പോലുള്ള നിയമനിർമാണങ്ങൾ കൊണ്ടുവരുന്നതെന്ന വിമർശനമുയർന്നിട്ടുണ്ട്.

News Desk

കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടർ ലൈംഗിക അതിക്രമത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധം രാജ്യവ്യാപകമായി തുടരുന്ന പശ്ചാത്തലത്തിൽ ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷയോ ജീവപര്യന്തമോ ഉറപ്പാക്കുന്ന ബലാത്സംഗ വിരുദ്ധ ബിൽ ഏകകണ്ഠമായി പാസാക്കിയിരിക്കുകയാണ് പശ്ചിമബംഗാൾ (West Bengal) നിയമസഭ.
ബലാത്സംഗ കേസുകളിൽ (Rape Case) പിഴയും മരണം വരെ കഠിനതടവുമാണ് അപരാജിത ബില്ലിലെ (Aparajita Anti Rape Bill) ശിക്ഷ. ഇതോടെ കൂട്ട ബലാത്സംഗം, ലൈംഗികാതിക്രമങ്ങൾ, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടുന്ന കേന്ദ്ര നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ആദ്യ സംസ്ഥാനമായി മാറി ബംഗാൾ. നിയമമന്ത്രി മോളോയ് ഘടക് നിയമസഭയിൽ അവതരിപ്പിച്ച ബിൽ ബി.ജെ.പി ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികളുടെ കൂടി അംഗീകാരത്തോടെ ഏകകണ്ഠമായാണ് പാസാക്കിയത്.

ബിൽ പാസാക്കിയതിന് തൊട്ടുപിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എക്സിൽ ഇങ്ങനെ കുറിച്ചു- 'സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഒരു സമൂഹം ഒരിക്കലും പുരോഗമന സമൂഹമായിരിക്കില്ല. രാജ്യത്ത് നിലവിലുള്ള ക്രിമിനൽ നിയമങ്ങളിലെ പോരായ്മകൾ പരിഹരിക്കുന്ന തരത്തിൽ ഇന്ന്, പശ്ചിമബംഗാൾ സർക്കാർ, അപരാജിത ആന്റി റേപ്പ് ബിൽ എന്ന പേരിൽ ചരിത്രപരമായ ഒരു ബിൽ പാസാക്കിയിരിക്കുന്നു. ഇനി, കുറ്റകൃത്യങ്ങൾക്കെതിരേ നമുക്ക് ഒരുമിച്ച് പോരാടാം’.

ഓഗസ്റ്റ് ഒമ്പതിനാണ് ആർ.ജി കാർ മെഡിക്കൽ കോളേജിൽ ആ ദാരുണ സംഭവം നടന്നത്. പി.ജി രണ്ടാം വർഷ ട്രെയിനിയായ വനിതാ ഡോക്ടർ ജോലിസമയത്ത് സർക്കാർ മെഡിക്കൽ കോളജിലെ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ സെമിനാർ ഹാളിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
ഓഗസ്റ്റ് ഒമ്പതിനാണ് ആർ.ജി കാർ മെഡിക്കൽ കോളേജിൽ ആ ദാരുണ സംഭവം നടന്നത്. പി.ജി രണ്ടാം വർഷ ട്രെയിനിയായ വനിതാ ഡോക്ടർ ജോലിസമയത്ത് സർക്കാർ മെഡിക്കൽ കോളജിലെ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ സെമിനാർ ഹാളിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

എന്നാൽ, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് നിലവിലുള്ള നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിലുള്ള പരാജയം മറച്ചുവക്കാനാണ്, പൊതുവികാരപ്രകടനങ്ങളുടെയും മാധ്യമങ്ങളുയർത്തുന്ന സെൻസേഷണലിസത്തിന്റെയും മറവിൽ ഇത്തരം ബില്ലുകൾ കൊണ്ടുവരുന്നതെന്ന വിമർശനമുയർന്നിട്ടുണ്ട്. മാത്രമല്ല, ഇവ പാസാക്കിയെടുക്കാൻ സ്വീകരിക്കുന്ന തിടുക്കം, ഇവയിലെ വകുപ്പുകൾ പ്രയോഗത്തിൽ വരുത്താൻ ഉണ്ടാകാറില്ല. പ്രതിഷേധം കെട്ടടങ്ങിയാൽ നിയമവും ഉറക്കത്തിലാകും. സെൻസേഷനൽ വിഷയങ്ങൾ ഇത്തരം പുതിയ നിയമനിർമാണങ്ങളിലേക്കുനയിക്കുന്നതിന്റെ അപകടവും പല പൗരാവകാശപ്രവർത്തകരും ഉന്നയിക്കുന്നു.

ബലാത്സംഗക്കൊലയ്ക്ക് പിഴയും വധശിക്ഷയും, കൂട്ട ബലാത്സംഗത്തിന് പിഴയും മരണം വരെ തടവും ശിക്ഷ വിധിക്കണമെന്ന് ബില്ലിലുണ്ട്. 21 ദിവസത്തിനുള്ളിൽ അന്വേഷണവും 30 ദിവസത്തിനുള്ളിൽ വിചാരണയും പൂർത്തിയാക്കണം. (ഭാരതീയ ന്യായ സംഹിതയിൽ ഇത് യഥാക്രമം പിഴയും പത്തുവർഷം തടവും, പിഴയും 20 വർഷം കഠിനതടവുമാണ്.) നിയമസഭയുടെ അംഗീകാരം ലഭിച്ചതോടെ ബിൽ ഗവർണർ സി.വി ആനന്ദ ബോസിനും തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിനും അയക്കും. ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമം പാസാക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രണ്ട് ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ച് മമത ബാനർജി ബിൽ നിയമമായി പാസാക്കിയെടുത്തത്.

ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമം പാസാക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രണ്ട് ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ച് മമത ബാനർജി ബിൽ നിയമമായി പാസാക്കിയെടുത്തത്. എന്നാൽ, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് നിലവിലുള്ള നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിലുള്ള പരാജയം മറച്ചുവക്കാനാണ്, പൊതുവികാരപ്രകടനങ്ങളുടെയും മാധ്യമങ്ങളുയർത്തുന്ന സെൻസേഷണലിസത്തിന്റെയും മറവിൽ ഇത്തരം ബില്ലുകൾ കൊണ്ടുവരുന്നതെന്ന വിമർശനമുയർന്നിട്ടുണ്ട്.
ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമം പാസാക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രണ്ട് ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ച് മമത ബാനർജി ബിൽ നിയമമായി പാസാക്കിയെടുത്തത്. എന്നാൽ, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് നിലവിലുള്ള നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിലുള്ള പരാജയം മറച്ചുവക്കാനാണ്, പൊതുവികാരപ്രകടനങ്ങളുടെയും മാധ്യമങ്ങളുയർത്തുന്ന സെൻസേഷണലിസത്തിന്റെയും മറവിൽ ഇത്തരം ബില്ലുകൾ കൊണ്ടുവരുന്നതെന്ന വിമർശനമുയർന്നിട്ടുണ്ട്.

ഓഗസ്റ്റ് ഒമ്പതിനാണ് ആർ.ജി കാർ മെഡിക്കൽ കോളേജിൽ ആ ദാരുണ സംഭവം നടന്നത്. പി.ജി രണ്ടാം വർഷ ട്രെയിനിയായ വനിതാ ഡോക്ടർ ജോലിസമയത്ത് സർക്കാർ മെഡിക്കൽ കോളജിലെ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ സെമിനാർ ഹാളിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. നീണ്ട 36 മണിക്കൂർ ജോലി പൂർത്തിയാക്കി വിശ്രമിക്കാനായി സെമിനാർ ഹാളിലെത്തിയതായിരുന്നു അവർ. അടുത്ത ദിവസം സെമിനാർ ഹാളിലെത്തിയ സഹപ്രവർത്തകരാണ് അർധ നഗ്നാവസ്ഥയിലുള്ള യുവതിയുടെ മൃതശരീരം ആദ്യമായി കണ്ടത്. ഒറ്റ നോട്ടത്തിൽ തന്നെ അതിക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ ലക്ഷണങ്ങൾ കണ്ടിരുന്നുവെങ്കിലും പെൺകുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് ആദ്യം സുഖമില്ലെന്നും പിന്നീട് ആത്മഹത്യ ചെയ്തുവെന്നുമാണ് ആശുപത്രി അതികൃതർ പറഞ്ഞത്. ആശുപത്രിയിലെത്തിയ മാതാപിതാക്കളെ തങ്ങളുടെ മകളെ കാണിക്കാൻ അനുവദിക്കാതെ മൂന്ന് മണിക്കൂർ കാത്ത് നിർത്തിച്ചതടക്കം തുടക്കത്തിൽ തന്നെ വലിയ അനീതികൾ നടന്നിരുന്നു.

അതിന് പിന്നാലെയായിരുന്നു സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പിന്നീടത് രാജ്യവ്യാപകമായി അലയടിച്ചു. ഇപ്പോഴും പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജൂനിയർ ഡോക്ടർമാർ ജോലിനിർത്തിവെച്ച് ഇപ്പോഴും പ്രതിഷേധിക്കുകയാണ്. സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

ബംഗാളിലെ സർക്കാർ ആശുപത്രികളിൽ ജൂനിയർ ഡോക്ടർമാർ ജോലിനിർത്തിവെച്ച് ഇപ്പോഴും പ്രതിഷേധിക്കുകയാണ്. സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
ബംഗാളിലെ സർക്കാർ ആശുപത്രികളിൽ ജൂനിയർ ഡോക്ടർമാർ ജോലിനിർത്തിവെച്ച് ഇപ്പോഴും പ്രതിഷേധിക്കുകയാണ്. സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ച, ആർ.ജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ സന്ദീപ് ഘോഷിനെ മണിക്കൂറുകൾക്കുള്ളിൽ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിന്റെ പ്രിൻസിപ്പലായി മമതാ സർക്കാർ നിയമിച്ചിരുന്നു. സന്ദീപ് ഘോഷിന് പുതിയ നിയമനം നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ഉൾപ്പടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, പൊലീസിൽ പരാതി നൽകുന്നതിലുൾപ്പടെ കോളേജ് പ്രിൻസിപ്പാൾ എന്ന നിലിയിൽ സന്ദീപ് ഘോഷിന്റെ ഭാഗത്ത് നിന്ന് വിഴ്ചയുണ്ടായിട്ടുണ്ട്. സഹാനുഭൂതിയോടെ വിഷയം കൈകാര്യം ചെയ്യാൻ സന്ദീപ് ഘോഷിന് സാധിച്ചില്ലെന്നും, തൊഴിലിന് അപകീർത്തി വരുത്തിയെന്നുമാണ് ഐ.എം.എ വിലയിരുത്തിയത്. ആർ.ജി കാർ ആശുപത്രിയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് സന്ദീപ് ഘോഷിനെ കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തു.

പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ, കൊല്ലപ്പെട്ട ഡോക്ടറോടും പ്രതിഷേധിക്കുന്നവരോടുമുള്ള സർക്കാരിന്റെ നീതിപൂർവമായ സമീപനം എന്ന നിലയ്ക്കാണ് തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ അപരാജിത ബില്ലിനെ വ്യഖ്യാനിക്കുന്നത്. അതുകൊണ്ടാണ് ബില്ലിലെ 'പബ്ലിക് സെന്റിമെന്റസ്' എലമെന്റിനെ ഭയന്ന് ബി.ജെ.പിയും നിയമസഭയിൽ അനുകൂല നിലപാട് എടുത്തത്. 'ഈ നിയമം ഉടനടി നടപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് നിങ്ങളുടെ ഉത്തരവാദിത്തമാണ് ഞങ്ങൾക്ക് അതിന്റെ ഫലം കാണണം.' എന്നായിരുന്നു പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിയമസഭയിൽ പറഞ്ഞത്.

ആർ.ജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായിരുന്ന സന്ദീപ് ഘോഷ്
ആർ.ജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായിരുന്ന സന്ദീപ് ഘോഷ്

ജനരോഷം തണുപ്പിക്കാൻ ടി.എം.സി കൊണ്ടുവന്നതും സമ്മർദ്ദം മൂലം ബി.ജെ.പിക്ക് അംഗീകരിക്കേണ്ടി വന്നതുമായ അപരാജിത ബില്ലിലെ, വധശിക്ഷ നടപ്പാക്കാനുള്ള നിർദ്ദേശത്തിൽ ആത്യന്തികമായി തീരുമാനം എടുക്കേണ്ടത് ജുഡീഷ്യറിയാണെന്ന വിമർശം ഉയരുന്നുണ്ട്.

ശിക്ഷയുടെ കാഠിന്യം കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന ധാരണയിലാണ് സർക്കാരുകൾ ഇത്തരം ബില്ലുകളുമായി വരുന്നത്. മുൻപ് മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും സമാനരീതിയിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ വധശിക്ഷയും കഠിനതടവും നടപ്പാക്കുന്നതിനുള്ള ബില്ലുകൾ പാസാക്കിയിരുന്നു (2019-ലും 2020-ലുമായി പാസാക്കിയ ഈ ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരമായിട്ടില്ല) 2019-ൽ ആന്ധ്രാപ്രദേശ് കൊണ്ടുവന്ന ബില്ലിലും, അപരാജിത ബില്ലിന് സമാനമായി വധശിക്ഷയാണ് നിർദേശിക്കുന്നത്. 2020-ൽ മഹാരാഷ്ട്ര പാസാക്കിയ മഹാരാഷ്ട്ര ശക്തി ബില്ലിലും വധശിക്ഷ വേണമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. പ്രതിഷേധങ്ങളെ തടയിടാനും പ്രതിപക്ഷ സമ്മർദ്ദങ്ങളെ മറികടക്കാനും കൊണ്ടുവരുന്ന ഇത്തരം നിയമനിർമാണങ്ങൾ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുമോ എന്നതാണ് സ്ത്രീപക്ഷ- പൗരാവകാശ പ്രവർത്തകർ ചോദിക്കുന്നത്.

Comments