ജന്തർ മന്തറിനെ ഇങ്ങനെയങ്ങ് പേടിക്കല്ലേ മോദിജീ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അതിലൊരിടമാണിപ്പോൾ ജന്തർ മന്തർ. പ്രതിഷേധം കൂടിവരുമ്പോൾ രാജ്യത്തെ ജനങ്ങൾക്ക് സമരം ചെയ്യാനുള്ള ഇടം തന്നെ അങ്ങ് ഇല്ലാതാക്കിയേക്കാമെന്നാണ് പുതിയ ചിന്ത. അങ്ങനെയാണിപ്പോൾ ഡൽഹി പോലീസ്, രാജ്യതലസ്ഥാനത്തെ സമരകേന്ദ്രമായ ജന്തർ മന്തർ ആ പട്ടികയിൽ നിന്ന് തന്നെ നൈസായിട്ടങ്ങ് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ആ പ്രഖ്യാപനം അങ്ങനെ തൊണ്ടതൊടാതെ വിഴുങ്ങില്ല സമരയുവത്വമെന്ന് മോദിജി ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ടാവും. അത് ഇന്ത്യയിലെ ജൈവികസമരങ്ങളുടെ ഹൃദയഭൂമിയാണ്. പ്രതിഷേധിക്കുന്ന, സമരം ചെയ്യുന്ന പുതിയ ഇന്ത്യയിലെ പോരാളികൾ ആ ഇടം തിരിച്ചുപിടിക്കാതെ പിന്നെവിടെ പോവാനാണ് മോദിജീ…

Comments