കാശ്മീർ, നെഹ്റു, പട്ടേൽ:
‘പിൻവാതിൽ നയതന്ത്ര’ക്കാരുടെ
വെളിപാടുകൾ

കാശ്മീർ വിഷയത്തിൽ ജവഹർലാൽ നെഹ്റുവിനെ ആക്ഷേപിക്കാനും അവിടുത്തെ ഭീകരവാദത്തിന് ഉത്തരവാദി നെഹ്റുവാണെന്ന് വരുത്തിതീർക്കാനുമുള്ള അത്യന്തം അപലനീയമായ നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. താനുൾക്കൊള്ളുന്ന ആർ എസ്​ എസിന്റെ അപരാധപൂർണ്ണമായ ഇന്ത്യാ വിരുദ്ധ നിലപാടുകളെ മറച്ചുപിടിക്കാനുള്ള വിലകുറഞ്ഞ ശ്രമമായിട്ടേ മോദിയുടെ ഗാന്ധിനഗർ പ്രസംഗത്തെ കാണാനാവൂ- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

പാക്കിസ്​ഥാനിൽനിന്നുള്ള ഭീകരവാദത്തെ 1947–ൽ തന്നെ അവസാനിപ്പിക്കാമായിരുന്നുവെന്നും അതിന് കഴിയാതെ പോയത് ജവഹർലാൽ നെഹ്റുവിന്റെ നിലപാട് മൂലമായിരുന്നുവെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 27-ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചത്. ചരിത്രവിരുദ്ധവും വസ്​തുതകൾക്ക് നിരക്കാത്തതുമായ ആരോപണമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കാശ്മീർ പ്രശ്നത്തിൽ പ്രധാനമന്ത്രിയുടെ മാതൃസംഘടനയായ RSS​ സ്വീകരിച്ചിരുന്നതും ഇന്നും തുടരുന്നതുമായ ഇന്ത്യൻ താല്പര്യങ്ങളെ ഹനിക്കുന്നതും ബ്രിട്ടന്റെയും അമേരിക്കയുടെയും ‘പിൻവാതിൽ നയതന്ത്ര’ത്തിൽ ഇഴയുന്നതുമായ നിലപാടുകളെ മറച്ചുപിടിക്കാനുമുള്ള കൗശലപൂർവ്വവുമായ ശ്രമമായിരിക്കാം നരേന്ദ്ര മോദിയുടെ ഈയൊരു പ്രസ്​താവനയെന്ന് തന്നെ വേണം കരുതേണ്ടത്.

പഹൽഗാമിലെ ഭീകരാക്രമണത്തിന് പകരം വീട്ടാനും ഭീകരവാദികളെ തകർക്കാനുമായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഫലം കണ്ടോ എന്ന ചോദ്യത്തിന് നരേന്ദ്ര മോദിക്ക് ഇപ്പോഴും കൃത്യമായ മറുപടിയില്ല. രാജ്യമൊന്നിച്ച് പിന്തുണ നൽകിയിട്ടും പാക്കിസ്​ഥാൻ താവളമാക്കി ഇന്ത്യക്കെതിരെ ഗുഹാജീവികളെ പോലെ യുദ്ധം നടത്തുന്ന ഭീകരവാദികളെ, പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ നിഷ്ക്കരുണം വെടിയുതിർത്ത് കൊന്നുകളഞ്ഞ ഭീകരരെ, പിടികൂടാനും നിയമത്തിനു മുമ്പിൽ കൊണ്ടുവരാനും എന്തുകൊണ്ടാണ് കഴിയാതെ പോയത്? അതിനുത്തരം പറയേണ്ടതിന് പകരം ‘ഓപ്പറേഷൻ സിന്ദൂറി’ന് ധീരമായി നേതൃത്വം കൊടുത്ത സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരിയെന്ന് വിളിച്ചാക്ഷേപിക്കുകയാണ് സംഘപരിവാർ നേതാക്കൾ ചെയ്തത്. ഇപ്പോൾ ഹരിയാനയിൽ നിന്നുള്ള പാർലമെൻ്റംഗമായ രാംചന്ദ്രജാംഗ്രയെ പോലുള്ള ബി ജെ പി നേതാക്കൾ പഹൽഗാമിൽ വധിക്കപ്പെട്ട നിരപരാധികളുടെ ഭാര്യമാരെ അധിക്ഷേപിക്കുന്നതാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.

രാജ്യമൊന്നിച്ച് പിന്തുണ നൽകിയിട്ടും പാക്കിസ്​ഥാൻ താവളമാക്കി ഇന്ത്യക്കെതിരെ ഗുഹാജീവികളെ പോലെ യുദ്ധം നടത്തുന്ന ഭീകരവാദികളെ, പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ നിഷ്ക്കരുണം വെടിയുതിർത്ത് കൊന്നുകളഞ്ഞ ഭീകരരെ, പിടികൂടാനും നിയമത്തിനു മുമ്പിൽ കൊണ്ടുവരാനും എന്തുകൊണ്ടാണ് കഴിയാതെ പോയത്?
രാജ്യമൊന്നിച്ച് പിന്തുണ നൽകിയിട്ടും പാക്കിസ്​ഥാൻ താവളമാക്കി ഇന്ത്യക്കെതിരെ ഗുഹാജീവികളെ പോലെ യുദ്ധം നടത്തുന്ന ഭീകരവാദികളെ, പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ നിഷ്ക്കരുണം വെടിയുതിർത്ത് കൊന്നുകളഞ്ഞ ഭീകരരെ, പിടികൂടാനും നിയമത്തിനു മുമ്പിൽ കൊണ്ടുവരാനും എന്തുകൊണ്ടാണ് കഴിയാതെ പോയത്?

സർവ്വ സുരക്ഷാസംവിധാനങ്ങളെയും മറികടന്ന് ബൈസരൺ വാലിയിലേക്ക് എങ്ങനെ ഭീകരക്ക് കടന്നുവരാനും നിരപരാധികളായ സഞ്ചാരികളുടെ ജീവനെടുക്കാനും കഴിഞ്ഞു എന്നതിനും മോദിയും സംഘപരിവാർ നേതാക്കളും ഇതുവരെ ഒരു വിശദീകരണവും നൽകിയിട്ടില്ല. പഹൽഗാം സംഭവത്തിൽ തങ്ങളുടെ കുറ്റകരവും മാപ്പർഹിക്കാത്തതുമായ നിരുത്തരവാദിത്വത്തിന് മറുപടി പറയാതെ മോദി നെഹ്റുവിനെ കടന്നാക്രമിച്ച് ശ്രദ്ധ തിരിച്ചുവിടുകയാണ്.

തങ്ങളുടെ മതരാഷ്ട്രവാദത്തിന് എതിരു നിന്ന നെഹ്റുവിനെ കുറ്റപ്പെടുത്തിയും ആക്ഷേപിച്ചും കാശ്മീർ പ്രശ്നമുൾപ്പെടെയുള്ള വിഷയങ്ങളിൽ എന്നും അമേരിക്കൻ സ്​ട്രാറ്റജിയിൽ തങ്ങൾ നടത്തിയ ഇന്ത്യാ വിരുദ്ധ കളികളെ മറച്ചുപിടിക്കാനും പൊതുജനാഭിപ്രായത്തെ വഴിതിരിച്ചുവിടാനുമുള്ള സൂത്രം പയറ്റുകയാണ് മോദിയും സംഘപരിവാറും.

പഹൽഗാമിലെ ഭീകരാക്രമണത്തിന് പകരം വീട്ടാനും ഭീകരവാദികളെ തകർക്കാനുമായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഫലം കണ്ടോ എന്ന ചോദ്യത്തിന് നരേന്ദ്ര മോദിക്ക് ഇപ്പോഴും കൃത്യമായ മറുപടിയില്ല.

വെടിനിർത്തലിലേക്ക് കാര്യങ്ങളെത്തിച്ചത് തന്റെ ഇടപെടൽ മൂലമായിരുന്നുവെന്ന് യുഎസ്​ പ്രസിഡൻ്റ് ട്രംപ് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന വിദേശകാര്യങ്ങൾക്കുള്ള പാർലിമെന്റിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ യോഗത്തിൽ, ഇന്ത്യ– പാക് വെടിനിർത്തൽ എങ്ങനെ ട്രംപ് പ്രഖ്യാപിച്ചുവെന്ന ചോദ്യത്തിന് വിദേശകാര്യമന്ത്രിക്ക് മറുപടിയും പറയാനുണ്ടായിരുന്നില്ല. അമേരിക്കൻ ഇടപെടലുണ്ടായെന്ന കാര്യം വിദേശകാര്യമന്ത്രി ജയശങ്കർ അംഗീകരിക്കുന്നതാണ് ആ യോഗത്തിൽ കണ്ടത്.

ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളുടെയും അനുഭവങ്ങളുടെയും ആൾരൂപമായ ജവഹർലാൽ നെഹ്റുവിനെ എല്ലാ കാലത്തും മോദിയുടെ മാതൃസംഘടനയായ RSS-ന് വെറുപ്പായിരുന്നു.
ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളുടെയും അനുഭവങ്ങളുടെയും ആൾരൂപമായ ജവഹർലാൽ നെഹ്റുവിനെ എല്ലാ കാലത്തും മോദിയുടെ മാതൃസംഘടനയായ RSS-ന് വെറുപ്പായിരുന്നു.

അമേരിക്കൻ ഇടപെടൽ അത്യന്തം ഗുരുതരമായൊരു സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. ആ ഒരു തലത്തിലാണ് വിദേശകാര്യമന്ത്രി അധ്യക്ഷനായ പാർലമെൻ്റ് കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ നിരവധി ചോദ്യങ്ങൾ പ്രതിപക്ഷ എം.പിമാരുടെ ഭാഗത്ത് നിന്ന് ഉയർന്നുവന്നത്:
പാക്കിസ്​ഥാന് IMF വായ്പ തടയുന്നതിന് കേന്ദ്രസർക്കാർ പരാജയപ്പെട്ടു?
ഭീകരാക്രമണത്തിന് പകരമായി പാക്കിസ്​ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് എന്തിനാണ് പാക്കിസ്​ഥാന് മുൻകൂട്ടി വിവരം നൽകിയത്?
അമേരിക്ക ഇടപെട്ട് വെടിനിർത്തിയെന്ന ട്രംപിന്റെ അവകാശവാദമിപ്പോഴും തുടരുകയാണ്.

കാശ്മീർ ഇന്ത്യയോടൊപ്പം ചേരാതെ ബ്രിട്ടന്റെയും അമേരിക്കയുടെയും സഹായത്തോടെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കി നിലനിർത്താൻ ദോഗ്രാ രാജാവ് ഹരിസിങ്ങ് നടത്തിയ നീക്കങ്ങൾക്കൊപ്പമായിരുന്നു 1947 കാലഘട്ടത്തിൽ ആർ എസ്​ എസും ഹിന്ദുമഹാസഭയും നിലകൊണ്ടത്.

എന്തിന് അമേരിക്കൻ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങി?
കാശ്മീരിൽ ഉഭയകക്ഷി ചർച്ചയല്ലാതെ മൂന്നാം കക്ഷിയുടെ ഇടപെടൽ അനുവദനീയമല്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമല്ലേ ഇത്? പഹൽഗാമിൽ നിഷ്ഠൂരമായ ആക്രമണം നടത്തിയ ഭീകരരെ എന്തുകൊണ്ട് കണ്ടെത്താനായില്ല? പ്രതിപക്ഷ എം.പിമാർ ഉന്നയിച്ച ഈ ചോദ്യങ്ങൾക്കാണ് മോദി സർക്കാർ രാജ്യത്തോട് ഉത്തരം പറയേണ്ടത്.

ആ യോഗത്തിൽ ജയശങ്കർ നൽകിയ വിശദീകരണം; ഏറ്റുമുട്ടൽ ശകതമായതിനെ തുടർന്ന് അമേരിക്ക ഇടപെട്ടുവെന്നും പാക്കിസ്​ഥാൻ വലിയൊരു ആക്രമണത്തിന് മുതിരുകയാണെന്ന് അറിയച്ചതിനെ തുടർന്നാണ്, അങ്ങനെ ചെയ്താൽ ഞങ്ങളും ശകതമായി തിരിച്ചടിക്കുമെന്നും സംഘർഷം അവസാനിപ്പിച്ചാൽ ഞങ്ങളും അവസാനിപ്പിക്കുമെന്നും അറിയിച്ചത്. ജയ്ശങ്കറിന്റെ വിശദീകരണത്തിലൂടെ വെടിനിർത്തലിലേക്ക് എത്തിയത് അമേരിക്കൻ ഇടപെടൽ മൂലമാണെന്ന കാര്യം വ്യക്തമായിരിക്കയല്ലേ.

ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കൻ ഇടപെടലുണ്ടായെന്ന കാര്യം വിദേശകാര്യമന്ത്രി ജയശങ്കർ അംഗീകരിക്കുന്നതാണ് രാജ്യം കണ്ടത്.
ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കൻ ഇടപെടലുണ്ടായെന്ന കാര്യം വിദേശകാര്യമന്ത്രി ജയശങ്കർ അംഗീകരിക്കുന്നതാണ് രാജ്യം കണ്ടത്.

1947 മുതൽ കാശ്മീർ പ്രശ്നത്തിൽ അമേരിക്കൻ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യക്കെതിരെ കാശ്മീരിനെ രക്തപങ്കിലമാക്കിക്കൊണ്ടിരിക്കുന്നത് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻമെൻ്റും സി ഐ എയും പാക്കിസ്​ഥാൻ ക്യാമ്പുകളിൽ വളർത്തിയെടുത്ത ഭീകര സംഘങ്ങളുമാണ്. ബി ജെ പി അധികാരത്തിലിരുന്ന കാലങ്ങളിലെല്ലാം അമേരിക്കയുടെ ‘പിൻവാതിൽ നയതന്ത്ര’ത്തിനനുസരിച്ച് നിലപാടുകൾ പാക്കിസ്​ഥാൻ–കാശ്മീർ വിഷയത്തിൽ എടുത്തിട്ടുണ്ട്.

കാശ്മീരിനെ ഇന്ത്യയിൽ നിന്ന് വിഘടിപ്പിച്ച് രാജഭരണമുള്ള സ്വതന്ത്ര രാജ്യമാക്കി നിർത്താൻ പോരാടിയ രാജ്യേദ്രാഹചരിത്രമാണ് ആർ എസ്​ എസ്സിനുള്ളത്.

കാശ്മീർ ഇന്ത്യയോടൊപ്പം ചേരാതെ ബ്രിട്ടന്റെയും അമേരിക്കയുടെയും സഹായത്തോടെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കി നിലനിർത്താൻ ദോഗ്രാ രാജാവ് ഹരിസിങ്ങ് നടത്തിയ നീക്കങ്ങൾക്കൊപ്പമായിരുന്നുവല്ലോ 1947 കാലഘട്ടത്തിൽ ആർ എസ്​ എസും ഹിന്ദുമഹാസഭയും നിലകൊണ്ടത്. ഈയൊരു സാഹചര്യത്തെ ഉപയോഗപ്പെടുത്തിയായിരുന്നല്ലോ പാക്കിസ്​ഥാനിലെ ഗോത്ര മിലിറ്റൻ്റുകളെ അണിനിരത്തി അമേരിക്കൻ കേണൽ റസ്സൽഹൈറ്റിന്റെ നേതൃത്വത്തിൽ കാശ്മീർ പിടിച്ചെടുക്കാനുള്ള മാർച്ച് നടക്കുന്നത്. അതിനെതിരെ കാശ്മീരി ജനങ്ങളയാകെ അണിനിരത്തി കാശ്മീരിനെ ഇന്ത്യയോടൊപ്പം നിലനിർത്താനുള്ള ധീരോദാത്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത് ഷേഖ് അബ്ദുള്ളയും നാഷണൽ കോൺഫ്രൻസുമായിരുന്നു.

കാശ്മീരിനെ ഇന്ത്യയോടൊപ്പം ചേർക്കാനുള്ള നെഹ്റുവിന്റെയും പട്ടേലിന്റെയും നീക്കങ്ങൾക്കും നടപടികൾക്കുമൊപ്പം ഷേഖ് അബ്ദുള്ളയും നാഷണൽ കോൺഫറൻസും അണിനിരന്നപ്പോൾ രാജാ ഹരിസിങ്ങിനൊപ്പം ചേർന്ന് കാശ്മീരിനെ ഇന്ത്യയിൽ നിന്ന് വിഘടിപ്പിച്ച് രാജഭരണമുള്ള സ്വതന്ത്ര രാജ്യമാക്കി നിർത്താൻ പോരാടിയ രാജ്യേദ്രാഹ ചരിത്രമാണ് ആർ എസ്​ എസ്സിനുള്ളത്.

കാശ്മീരിനെ ഇന്ത്യയോടൊപ്പം ചേർക്കാനുള്ള നെഹ്റുവിന്റെയും പട്ടേലിന്റെയും നീക്കങ്ങൾക്കും നടപടികൾക്കുമൊപ്പം ഷേഖ് അബ്ദുള്ളയും നാഷണൽ കോൺഫറൻസും അണിനിരന്നു.
കാശ്മീരിനെ ഇന്ത്യയോടൊപ്പം ചേർക്കാനുള്ള നെഹ്റുവിന്റെയും പട്ടേലിന്റെയും നീക്കങ്ങൾക്കും നടപടികൾക്കുമൊപ്പം ഷേഖ് അബ്ദുള്ളയും നാഷണൽ കോൺഫറൻസും അണിനിരന്നു.

വി.പി.മേനോൻ വിഖ്യാതമായ ‘ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ യൂണിയൻ സ്റ്റേറ്റ്സ്​’ൽ വിശദമാക്കുന്നതുപോലെ, ഒരു ഭാഗത്ത് ബ്രിട്ടീഷ്- അമേരിക്കൻ പിന്തുണയുള്ള പാക്കിസ്​ഥാൻ പഷ്തൂൺ ഗോത്രസേനകളോടും മറുഭാഗത്ത് ദോഗ്ര രാജ പക്ഷപാതികളായ ആർ എസ്​ എസിനോടും അതിന്റെ രാഷ്ട്രീയമുഖമായ പ്രജാ പരിഷത്തിനോടും ഏറ്റുമുട്ടിക്കൊണ്ടാണ് കാശ്മീരിനെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കി തീർത്തത്.

എന്നും സംഘപരിവാറും അവരുടെ സർക്കാറും കാശ്മീർ പ്രശ്നത്തെ അമേരിക്കൻ കളത്തിൽ നിർത്തിയവരാണ്.

ഇന്ന് നെഹ്റുവിനെ ആക്ഷേപിക്കുകയും പട്ടേലിനെ സ്​തുതിക്കുകയും ചെയ്യുന്ന RSS, നാട്ടുരാജ്യങ്ങളുടെ സംയോജനപ്രക്രിയക്ക് നേതൃത്വം കൊടുത്ത പട്ടേലിനെയും അക്കാലത്ത് ആക്ഷേപിച്ചവരായിരുന്നുവെന്ന കാര്യം ചരിത്രബോധമുള്ളവർക്ക് മുമ്പിൽ മറച്ചുപിടിക്കാവന്നതല്ല.

ആദ്യ പ്രധാനമന്ത്രിയും ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളുടെയും അനുഭവങ്ങളുടെയും ആൾരൂപവുമായ നെഹ്റുവിനെ എല്ലാ കാലത്തും മോദിയുടെ മാതൃസംഘടനയായ RSS-ന് വെറുപ്പായിരുന്നു. ദേശീയ സ്വാതന്ത്ര്യസമര നേതാവുമായ ജവഹർലാൽ നെഹ്റുവിെൻ്റ 61–ാം ചരമവാർഷികദിനത്തിൽ തന്നെ, ഹിന്ദുത്വവാദിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആ മഹാനെ ആക്ഷേപിക്കാനും കാശ്മീരിലെ ഭീകരവാദത്തിന് ഉത്തരവാദി നെഹ്റുവാണെന്ന് വരുത്തിതീർക്കാനുമുള്ള അത്യന്തം അപലനീയമായ നീക്കമാണ് നടത്തിയത്. ചരിത്രവിരുദ്ധവും താനുൾക്കൊള്ളന്ന ആർ എസ്​ എസിന്റെ അപരാധപൂർണ്ണവുമായ ഇന്ത്യ വിരുദ്ധ നിലപാടുകളെ മറച്ചുപിടിക്കാനുമുള്ള വിലകുറഞ്ഞ ശ്രമമായിട്ടേ മോദിയുടെ ഗാന്ധിനഗർ പ്രസംഗത്തെ കാണാനാവൂ.

ഹിന്ദുത്വവാദിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി, കാശ്മീരിലെ ഭീകരവാദത്തിന് ഉത്തരവാദി നെഹ്റുവാണെന്ന് വരുത്തിതീർക്കാനുമുള്ള അത്യന്തം അപലനീയമായ നീക്കമാണ് നടത്തിയത്.
ഹിന്ദുത്വവാദിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി, കാശ്മീരിലെ ഭീകരവാദത്തിന് ഉത്തരവാദി നെഹ്റുവാണെന്ന് വരുത്തിതീർക്കാനുമുള്ള അത്യന്തം അപലനീയമായ നീക്കമാണ് നടത്തിയത്.

കാശ്മീർ പ്രശ്നവും അതിനു പിറകിൽ പ്രവർത്തിക്കുന്ന ആഗോള താല്പര്യങ്ങളും മറച്ചുപിടിച്ച് അമേരിക്കൻ അജണ്ടയിൽ കളിക്കുകയാണ് RSS​ ചെയ്തിട്ടുള്ളത്. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370–ാം വകുപ്പ് ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് വാദിച്ച് കാശ്മീർ ജനതയെ അന്യവൽക്കരിക്കാനാണ് RSS എന്നും ശ്രദ്ധിച്ചത്. മോദി സർക്കാർ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നുണ്ടായ കാശ്മീരിലെ സംഘർഷഭരിതമായ സാഹചര്യങ്ങളിൽ ഇടപെട്ടു കൊണ്ടാണാല്ലോ പ്രസിഡൻ്റ് ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ, താൻ അതിൽ ഇടപെടിട്ടുണ്ടന്നും കാര്യങ്ങൾ പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയത്. അന്നും ട്രംപ് പറഞ്ഞത്, കാശ്മീർ പ്രശ്നത്തിൽ താൻ മധ്യസ്​ഥത വഹിക്കാൻ തയ്യാറാണെന്നാണല്ലോ. ട്രംപിന്റെ പ്രസ്​താവന വിവാദമാകുന്നത് വരെ മോദി അത് നിഷേധിച്ച് ഒരക്ഷരം പറഞ്ഞിരുന്നില്ലല്ലോ. വിവാദമായതോടെ ഔപചാരികമായൊരു നിഷേധക്കുറിപ്പ് ഇറക്കുക മാത്രമായിരുന്നു മോദി ചെയ്തത്.

ഇന്ത്യൻ പ്രധാനമന്ത്രി അര മണിക്കൂറിലേറെ തന്നോട് ടെലഫോണിൽ സംസാരിച്ചെന്നും കാശ്മീർ പ്രശ്നത്തിൽ തന്നോട് മധ്യസ്​ഥനാവാൻ ആവശ്യപ്പെട്ടെന്നും ട്രംപ് ആവർത്തിക്കുകയാണല്ലോ ചെയ്തത്.

ഇന്ത്യൻ പ്രധാനമന്ത്രി അര മണിക്കൂറിലേറെ തന്നോട് ടെലഫോണിൽ സംസാരിച്ചെന്നും കാശ്മീർ പ്രശ്നത്തിൽ തന്നോട് മധ്യസ്​ഥനാവാൻ ആവശ്യപ്പെട്ടെന്നും ട്രംപ് ആവർത്തിക്കുകയാണ്.
ഇന്ത്യൻ പ്രധാനമന്ത്രി അര മണിക്കൂറിലേറെ തന്നോട് ടെലഫോണിൽ സംസാരിച്ചെന്നും കാശ്മീർ പ്രശ്നത്തിൽ തന്നോട് മധ്യസ്​ഥനാവാൻ ആവശ്യപ്പെട്ടെന്നും ട്രംപ് ആവർത്തിക്കുകയാണ്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം പഠിക്കുന്ന എല്ലാവർക്കുമറിയാം, കാശ്മീരിന്റെ തന്ത്രപരമായ പ്രാധാന്യവും ശീതയുദ്ധകാലത്തെ അമേരിക്കൻ താല്പര്യങ്ങളും ചേർന്നാണ് പാക്കിസ്​ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അമേരിക്കൻ പിന്തുണയുള്ള തീവ്രവാദിസംഘങ്ങളുടെ തുടർച്ചയായ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കാരണമായതെന്ന്. 1948- ൽ കാശ്മീർ പ്രശ്നം യു.എന്നിൽ അവതരിപ്പിക്കപ്പെട്ട കാലം മുതൽ അമേരിക്കയും യു.എസും ബ്രിട്ടനും തുറന്ന രീതിയിൽ പാക്കിസ്​ഥാൻ അനുകൂല നിലപാടാണ് സീകരിച്ചത്.

ഐക്യരാഷ്ടസഭയുടെ സുരക്ഷാ കൗൺസിലിൽ കാശ്മീർ പ്രമേയം ചർച്ച ചെയ്ത സാഹചര്യത്തെ വിശകലനം ചെയ്തുകൊണ്ട് സൺഡെ ടൈംസ്​ എഡിറ്റർ 1948 മാർച്ചിൽ തന്നെ എഴുതിയത്; ‘‘കമ്യൂണിസത്തിനു വേണ്ടിയും എതിരായുമുള്ള ആഗോള സമരത്തിൽ പാക്കിസ്​ഥാന് പലരും മനസിലാക്കുന്നതിനേക്കാൾ പ്രധാനപ്പെട്ടൊരു സ്​ഥാനമുണ്ട്. ബ്രിട്ടീഷ് കോമൺവെൽത്ത് ഭൗതികാർത്ഥത്തിൽ തന്നെ സോവ്യറ്റ് യൂണിയനെ സ്​പർശിക്കുന്ന സ്​ഥലമാണത്. അപ്രതീക്ഷിതമായൊരു മൃദുബിന്ദു. ഇന്ത്യാ മഹാസാഗരതടത്തിന്റെ സാമീപ്യം. അത് അങ്ങനെ തന്നെ നിലനിർത്തേണ്ടത് കോമൺവെൽത്തിനെയും ലോക സമാധാനത്തെയും സംബന്ധിച്ച് ഏറ്റവും നിർണായകമാണ്’’.

കാശ്മീരിന്റെ തന്ത്രപരമായ പ്രാധാന്യവും ശീതയുദ്ധകാലത്തെ അമേരിക്കൻ താല്പര്യങ്ങളും ചേർന്നാണ് പാക്കിസ്​ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അമേരിക്കൻ പിന്തുണയുള്ള തീവ്രവാദിസംഘങ്ങളുടെ തുടർച്ചയായ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കാരണമായത്.

ഐക്യരാഷ്ട്രസഭയിൽ ബ്രിട്ടീഷ് പ്രതിനിധിയെടുത്ത പക്ഷപാതിത്വവും ഇന്ത്യ വിരുദ്ധ നിലപാടും അക്കാലത്ത് വിവാദപരമായ ചർച്ചക്ക് വിധേയമായതാണ്. ബ്രിട്ടീഷ് പ്രതിനിധി ഫിലിപ്പ് നോയെൽ ബേക്കർ സുരക്ഷാ കൗൺസിലിൽ പാക്കിസ്​ഥാൻ നിലപാടിനെ പിന്താങ്ങുകയായിരുന്നു. എന്തുകൊണ്ടാണ് ബ്രിട്ടനും അമേരിക്കയും പാക്കിസ്​ഥാന് അനുകൂലമായ നിലപാട് സ്വീകരിച്ചത് എന്ന ചോദ്യത്തിന് പല അന്താരാഷ്ട്ര വിദഗ്ദരും നൽകിയ മറുപടി, സോവിയറ്റ് യൂണിയനെതിരായ ശീതസമരത്തിൽ പാക്കിസ്​ഥാനെ സഖ്യശകതിയായി കാണുന്നതുകൊണ്ടാണെന്നാണ്. അഫ്ഘാനിലെ കമ്യൂണിസ്റ്റ് സർക്കാറിനെ തകർക്കാനുള്ള ഭീകരവാദികളെ അമേരിക്ക സിയാവുൾ ഹഖിന്റെ കാലത്ത് പരിശീലിപ്പിച്ചെടുത്തത് പാക്കിസ്​ഥാൻ മദ്രസകളിലായിരുന്നു. ആ ഭീകരസംഘങ്ങളാണ് ഇപ്പോൾ ഇന്ത്യയെ ലക്ഷ്യമിട്ട് നിരന്തരം ആക്രമണങ്ങൾ നടത്തികൊണ്ടിരിക്കുന്നതെന്ന കാര്യം അഫ്ഘാനിലെ ‘ചെങ്കരടി’ക്കെതിരെ മുജാഹിദ്ദീൻ മിലിറ്റൻ്റുകൾ നടത്തിയ ആക്രമണങ്ങളെ പിന്തുണച്ചവർ മറന്നുപോയിട്ടുണ്ടാവാം.

1948- ലെ യു.എൻ പ്രമേയത്തെയും പാക്കിസ്​ഥാൻ അനുകൂല വൻശകതി മേധാവിത്വ സാഹചര്യങ്ങളെയും വിശകലനം ചെയ്തു കൊണ്ട് നെഹ്റു രോഷാകുലനായി പറഞ്ഞത്; ‘യു.എൻ അമേരിക്കക്കാർ നടത്തുന്ന യാതൊരു നൈതികതയുമില്ലാത്ത ഒരു സംഘടനയാണെ’ന്നാണ്. കാശ്മീർ ഇന്ത്യയുടെ കൂടെ നില്ക്കണമെന്ന് വാദിച്ച ജനപിന്തുണയുള്ള നേതാവായിരുന്നു ഷേഖ് അബ്ദുള്ള. മതനിരപേക്ഷവാദിയും സോഷ്യലിസ്റ്റാഭിമുഖ്യം സൂക്ഷിക്കുകയും ചെയ്ത ഷേഖ് അബ്ദുള്ളയുടെ നേതൃത്വമാണ് ദോഗ്ര രാജാവിനെതിരായി ജനകീയ സമരങ്ങൾ ഉയർത്തി കാശ്മീരിനെ പാക്കിസ്​ഥാനും ആർ എസ്​ എസി​ന്റെ സ്വതന്ത്ര രാഷ്ട്രവാദത്തിനും ജനശക്തി കൊണ്ട് മറുപടി നൽകിയത്.

എന്നും സംഘപരിവാറും അവരുടെ സർക്കാറും കാശ്മീർ പ്രശ്നത്തെ അമേരിക്കൻ കളത്തിൽ നിർത്തിയവരാണ്. വാജ്പേയ് പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണല്ലോ പ്രധാനമന്ത്രിയുടെ ഓഫീസ്​ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് ക്ലിൻ്റന് കത്തയക്കുന്നത്. ഹൂറിയത് കൗൺസിലും ഹിസ്​ബൂൾ മുജാഹിദിനുൾപ്പെടെയുള്ള സംഘടനകളുമായി മധ്യസ്​ഥ ചർച്ച നടത്താനായിരുന്നു കത്തിലൂടെ ക്ലിൻ്റനോട് അഭ്യർത്ഥിച്ചത്.

2000-ൽ ഹിസ്​ബുൾ മുജാഹിദ്ദിന്റെ നേതൃത്വത്തിൽ നടന്ന ഭീകരാക്രമണ പരമ്പരകളുടെ പശ്ചാത്തലത്തിലായിരുന്നു ക്ലിൻ്റനോട് ഇടപെടാനും കാശ്മീരിൽ സമാധാനമുണ്ടാക്കാനും വാജ്പേയ് സർക്കാർ ആവശ്യപ്പെട്ടത്. .
2000-ൽ ഹിസ്​ബുൾ മുജാഹിദ്ദിന്റെ നേതൃത്വത്തിൽ നടന്ന ഭീകരാക്രമണ പരമ്പരകളുടെ പശ്ചാത്തലത്തിലായിരുന്നു ക്ലിൻ്റനോട് ഇടപെടാനും കാശ്മീരിൽ സമാധാനമുണ്ടാക്കാനും വാജ്പേയ് സർക്കാർ ആവശ്യപ്പെട്ടത്. .

2000 ജൂൺ, ജൂലായ് മാസങ്ങളിൽ ഹിസ്​ബുൾ മുജാഹിദ്ദിന്റെ നേതൃത്വത്തിൽ നടന്ന ഭീകരാക്രമണ പരമ്പരകളുടെ പശ്ചാത്തലത്തിലായിരുന്നു ക്ലിൻ്റനോട് ഇടപെടാനും ഭീകരവാദികളുമായി ചർച്ച നടത്തുന്ന ‘പിൻവാതിൽ നയതന്ത്ര’ത്തിലൂടെ കാശ്മീരിൽ സമാധാനമുണ്ടാക്കാനും നാണമില്ലാതെ വാജ്പേയ് സർക്കാർ ആവശ്യപ്പെട്ടത്.

അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണല്ലോ പിന്നീട് ഇന്ത്യൻ ജയിലുകളിൽ ഹൂറിയത് കൗൺസിൽ നേതാക്കളെ വാജ്പേയ് സർക്കാർ വിട്ടയച്ചത്. പാകിസ്​ഥാൻ അഭിലഷിച്ച തരത്തിൽ സൈനിക പിന്മാറ്റം നടത്തിയതുമൊക്കെ അക്കാലത്തെ ഇന്ത്യയിലെയും പാക്കിസ്​ഥാനിലെയും ദേശീയമാധ്യമങ്ങൾ വിവാദപരമായി ചർച്ച ചെയ്തിട്ടുള്ളതാണ്. ഖാണ്ഡഹാറിലേക്കുള്ള വിമാനറാഞ്ചലും താലിബാൻ ആവശ്യപ്പെട്ട ഭീകരവാദികളെ ഖണ്ഡഹാറിൽ എത്തിച്ച് വിട്ടുകൊടുത്തതുമെല്ലാം എന്താണ് വ്യകതമാക്കുന്നത്?

Comments