75 ഭരണദിനങ്ങൾക്കുമേൽ
75 പ്രതിപക്ഷ ദിനങ്ങളുടെ രാഷ്ട്രീയജയം

അധികാരത്തിലേറി 75 ദിവസം പിന്നിടുന്ന മോദി സർക്കാറിന്, ഓരോ ചുവടിലും യു ടേൺ അടിക്കേണ്ടിവരികയാണ്. കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്താനെടുത്ത നീക്കത്തിൽ നിന്നുള്ള കേന്ദ്ര സർക്കാറിന്റെ അവസാന നിമിഷത്തെ പിന്മാറ്റം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വിജയം കൂടിയാണ്.

കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് നേരിട്ട് നിയമനം (Lateral Entry) നടത്താനെടുത്ത നീക്കത്തിൽ നിന്നുള്ള കേന്ദ്ര സർക്കാറിന്റെ അവസാന നിമിഷത്തെ പിന്മാറ്റം, യഥാർഥത്തിൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം നിലവിൽവന്ന പ്രതിപക്ഷത്തിന്റെയും അതിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി ഇടപെടലുകളുടെയും രാഷ്ട്രീയ വിജയം കൂടിയാണ്.

വിവിധ മന്ത്രാലയങ്ങളിലായി പത്ത് ജോയിന്റ് സെക്രട്ടറിമാരുടെ ഒഴിവുകളിലേക്കും 35 ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ ഒഴിവുകളിലേക്കും സ്വകാര്യ മേഖലയിൽ നിന്നുള്ളവർക്കുൾപ്പെടെ അപേക്ഷിക്കാമെന്ന യു.പി.എസ്.സി വിജ്ഞാപനം യഥാർഥത്തിൽ, ഒരു വലിയ സംവരണ അട്ടിമറിക്കുവേണ്ടിയുള്ളതായിരുന്നു. ഇത് വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞ് നിലപാടെടുക്കാൻ പ്രതിപക്ഷത്തിനായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ, പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി എന്നിവർക്കൊപ്പം, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, മായാവതി, അഖിലേഷ് യാദവ്, ചന്ദ്രശേഖർ ആസാദ് ഇടതുപാർട്ടികള്‍ എന്നിവരെല്ലാം കൂടി ഒന്നിച്ച്, ഈ നീക്കത്തിനെതിരെ ​ശബ്ദമുയർത്തി. ഇത് ​എൻ.ഡി.എ ഘടകകക്ഷികളായ ജെ.ഡി-യുവിനെയും ലോക് ജനശക്തി പാർട്ടിയെയും നിലപാടെടുക്കാൻ നിർബന്ധിതരാക്കി. തന്റെ പാർട്ടി പിന്നാക്കവിഭാഗങ്ങൾക്കൊപ്പമാണെന്നും ലാറ്ററൽ എൻട്രി അനുവദിക്കുകയില്ല എന്നും സംവരണം പാലിക്കുന്നതിൽ ഒരു ‘എങ്കിലും’ ഒരു ‘പക്ഷെ’യുമില്ല എന്നുമുള്ള മന്ത്രി ചിരാഗ് പാസ്വാന്റെ ഉറച്ച പ്രസ്താവന ​കേന്ദ്ര സർക്കാറിനെ നന്നായൊന്ന് വിറപ്പിച്ചു. അങ്ങനെ യു.പി.എസ്.സി വിജ്ഞാപനം കേന്ദ്ര സർക്കാറിന് പിൻവലിക്കേണ്ടിവന്നു.

തന്റെ പാർട്ടി പിന്നാക്കവിഭാഗങ്ങൾക്കൊപ്പമാണെന്നും ലാറ്ററൽ എൻട്രി അനുവദിക്കുകയില്ല എന്നും സംവരണം പാലിക്കുന്നതിൽ ഒരു ‘എങ്കിലും’ ഒരു ‘പക്ഷെ’യുമില്ല എന്നുമുള്ള മന്ത്രി ചിരാഗ് പാസ്വാന്റെ ഉറച്ച പ്രസ്താവന ​കേന്ദ്ര സർക്കാറിനെ നന്നായൊന്ന് വിറപ്പിച്ചു.
തന്റെ പാർട്ടി പിന്നാക്കവിഭാഗങ്ങൾക്കൊപ്പമാണെന്നും ലാറ്ററൽ എൻട്രി അനുവദിക്കുകയില്ല എന്നും സംവരണം പാലിക്കുന്നതിൽ ഒരു ‘എങ്കിലും’ ഒരു ‘പക്ഷെ’യുമില്ല എന്നുമുള്ള മന്ത്രി ചിരാഗ് പാസ്വാന്റെ ഉറച്ച പ്രസ്താവന ​കേന്ദ്ര സർക്കാറിനെ നന്നായൊന്ന് വിറപ്പിച്ചു.

ഏകപക്ഷീയ തീരുമാനങ്ങളെടുക്കുകയും വിയോജിപ്പുകളെ പാർലമെന്റിൽ പോലും അടിച്ചമർത്തി നടപ്പിലാക്കുകയും ചെയ്തിരുന്ന മോദി സർക്കാറിന് ശീലമില്ലാത്ത ഒരു പിൻവാങ്ങൽ കൂടിയായിരുന്നു ഇത്. മാത്രമല്ല, ജാതി സെൻസസ് എന്ന വിഷയം കൂടുതൽ ശക്തമായി ഉന്നയിക്കപ്പെടാനും ഈ നീക്കം വഴിവച്ചിരിക്കുകയാണ്. ജാതി സെൻസസ് വിഷയമുയർത്തി ഉത്തർപ്രദേശിലടക്കം ‘ഇന്ത്യ’ സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റവും കഴിഞ്ഞ രണ്ട് ഭരണത്തിലും ഇല്ലാതിരുന്ന പ്രതിപക്ഷ സഖ്യത്തിലെ യോജിപ്പും ജാതിസമവാക്യങ്ങൾ പ്രാദേശിക രാഷ്ട്രീയം നിശ്ചയിക്കുന്ന ബിഹാറിലെ രണ്ടു ഘടകകക്ഷികളുടെ എതിർപ്പുമെല്ലാം മോദി സർക്കാറിനുമുന്നിൽ വലിയ കടമ്പകളായി മാറിയിരിക്കുകയാണ്.

പൊതുതെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കിയ സംവരണവും സാമൂഹിക നീതിയും തന്നെയാണ് ലാറ്ററൽ എൻട്രി നിയമനനീക്കത്തെ പ്രതിരോധിക്കാൻ ഇന്ത്യ സഖ്യം ഉപയോഗിച്ചത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കിയ സംവരണം, സാമൂഹിക നീതി എന്നീ വിഷയങ്ങൾ ഉയർത്തിയാണ് ലാറ്ററൽ എൻട്രി നിയമനനീക്കത്തെ ‘ഇന്ത്യ’ സഖ്യം പ്രതിരോധിച്ചത്. സംവരണത്തിനെതിരായ ഇരട്ടയാക്രമണത്തിലൂടെ മോദി സർക്കാർ ഭരണഘടനയെ തകർത്ത് തരിപ്പണമാക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ലാറ്ററൽ എൻട്രി നീക്കം സംവരണം അട്ടിമറിക്കാനുള്ള ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ ആവർത്തിച്ചതോടെ, ഒന്നിച്ചുള്ള നിയമനമല്ലാത്തതിനാൽ ലാറ്ററൽ എൻട്രിക്ക് സംവരണം ബാധകമല്ലെന്ന ന്യായമാണ് കേന്ദ്രം ഉയർത്തിയത്.

യു.പി.എസ്.സി. നൽകുന്ന വിവരങ്ങൾപ്രകാരം, പത്ത് ജോയിന്റ് സെക്രട്ടറിമാർ, 35 ഡയറക്ടർമാർ അല്ലെങ്കിൽ ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരെ സ്വകാര്യ മേഖലകളിൽ നിന്നടക്കം നിയമിക്കാനായിരുന്നു തീരുമാനം

പക്ഷെ അത് ഏശിയില്ല, ഒപ്പം സഖ്യകക്ഷി ഭരണത്തിന്റെ സമ്മർദം മറ്റൊരു പരീക്ഷണമുഖം കൂടി തുറന്നു. ജനങ്ങൾ നൂറ്റാണ്ടുകളായി സാമൂഹികമായി പാർശ്വവത്കരിക്കപ്പെട്ട് കിടക്കുമ്പോൾ, സർക്കാരെന്തിനാണ് മെറിറ്റിനെക്കുറിച്ച് ചോദിക്കുന്നതെന്ന് ജെ.ഡി-യുവും എല്ലാ സർക്കാർ നിയമനങ്ങളിലും സംവരണം പാലിക്കണമെന്നും ഇത് ആശങ്കപ്പെടുത്തുന്ന തീരുമാനമാണെന്നുമുള്ള നിലപാടുമായി എൽ.ജെ.പിയും രംഗത്തെത്തിയതോടെ പിൻവലിയുകയല്ലാതെ കേന്ദ്രത്തിന് വേറെ നിവൃത്തിയില്ലാതായി. ലാറ്ററൽ എൻട്രിയിൽ സംവരണമേർപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് തീരുമാനം പിൻവലിച്ചതെന്നുവരെ, അതുവരെ നിയമനനീക്കത്തെ ന്യായീകരിച്ച മന്ത്രിമാർക്ക് തിരുത്തേണ്ടി വന്നു.

അധികാരത്തിലേറി 75 ദിവസം പിന്നിടുന്ന മോദി സർക്കാറിന്, ഓരോ ചുവടിലും  യു ടേൺ അടിക്കേണ്ടിവരികയാണ്.
അധികാരത്തിലേറി 75 ദിവസം പിന്നിടുന്ന മോദി സർക്കാറിന്, ഓരോ ചുവടിലും യു ടേൺ അടിക്കേണ്ടിവരികയാണ്.

കേന്ദ്രമന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്, ‘ഇന്ത്യ’ സഖ്യം വേഗത്തിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സഖ്യമാണ് എൻ.ഡി.എ എന്നുമായിരുന്നു. പക്ഷേ അധികാരത്തിലേറി 75 ദിവസം പിന്നിടുന്ന മോദി സർക്കാറിന്, ഓരോ ചുവടിലും യു ടേൺ അടിക്കേണ്ടിവരികയാണ്.

ഇതിനുമുമ്പ് വഖഫ് നിയമ ഭേദഗതി ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിടേണ്ടിവന്നതും ഓൺലൈൻ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയ ബ്രോഡ്കാസ്റ്റ് ബിൽ പിൻവലിച്ചതും ഭൂമി വിൽക്കുന്നവർക്ക് കനത്ത തിരിച്ചടി നൽകുന്ന കേന്ദ്ര ബജറ്റിലെ നിർദേശം പിൻവലിച്ചതുമെല്ലാം തെരഞ്ഞെടുപ്പാനന്തരം പ്രതിപക്ഷം ഉയർത്തുന്ന രാഷ്ട്രീയ സമ്മർദ്ദങ്ങളെ കേന്ദ്ര സർക്കാറിന് മറികടക്കാനാവുന്നില്ല എന്നതിന്റെ സൂചനകളായിരുന്നു.

2014 മുതൽ 2024 വരെ കേന്ദ്രസർക്കാർ കൊണ്ട് വന്ന നിർണായകമായ മിക്ക നിയമങ്ങളും ക്രിയാത്മകമായ നിയമനിർമാണ ചർച്ചകളൊന്നും നടത്താതെയും വിയോജിപ്പുകളെ കേൾക്കാതെയും കൊണ്ട് വന്നതായിരുന്നു.

2014 മുതൽ 2024 വരെ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിർണായകമായ പല നിയമങ്ങളും ക്രിയാത്മകമായ നിയമനിർമാണ ചർച്ചകളൊന്നും നടത്താതെയും വിയോജിപ്പുകളെ കേൾക്കാതെയുമാണ് പാസാക്കിയെടുത്തത്. രണ്ടാം മോദി സർക്കാറിന്റെ ഏറ്റവും അവസാനം, 2023 ജൂലായ് 20- 2023 ആഗസ്റ്റ് 11 വരെയുള്ള വർഷകാല സമ്മേളനത്തിൽ മാത്രം 23 ബില്ലുകളാണ് നിയമമമായി പാസാക്കിയെടുത്തത്. ഭരണകൂടത്തിന് പൗരരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനുള്ള സമ്പൂർണ അനുമതി നൽകുന്ന Digital Personal Data Protection Atc, സഹകരണ മേഖലയിൽ സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുന്നതിന് ഇടയാക്കുന്ന The Multi-State Co-operative Societies (Amendment) Bill എന്നിവയടക്കം അടക്കം ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്ന നിരവധി ബില്ലുകൾ അപ്പം ചുട്ടെടുക്കുന്നത് പോലെ കുറഞ്ഞ സമയം മാത്രം ചർച്ചയ്ക്ക് വെച്ച് പാസാക്കിയെടുക്കുകയായിരുന്നു. അതിൽ CGST Act (Amendment) Bill, 2023, IGST Act (Amendment) Bill, 2023 എന്നിവ അംഗീകരിച്ചത് രണ്ടു മിനിറ്റുകൊണ്ടാണ്. പാർലമെന്ററി സമിതികളുടെ പരിഗണനയ്ക്ക് വിടുക, പ്രതിപക്ഷത്തിന്റെയടക്കം നിർദ്ദേശങ്ങൾ കേൾക്കുക തുടങ്ങി ജനാധിപത്യത്തിന്റെ പ്രഥമിക തത്വങ്ങൾ ലംഘിക്കപ്പെട്ടു. അതിൽ നിന്നുള്ള മാറ്റമാണ് ഇപ്പോൾ പ്രകടമാവുന്നത്.

കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജജു ഇരുസഭകളിലും അവതരിപ്പിച്ച വഖഫ് നിയമഭേദഗതി ബില്ല് പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് സംയുക്ത പാർലമെന്റ് സമിതിക്ക് വിടേണ്ട സാഹചര്യമുണ്ടായത്, രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ്.

“മാഫിയ ഭരണം അവസാനിപ്പിക്കണ”മെന്നുപറഞ്ഞ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജജു ഇരുസഭകളിലും അവതരിപ്പിച്ച വഖഫ് നിയമഭേദഗതി ബില്ല് പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് സംയുക്ത പാർലമെന്റ് സമിതിക്ക് വിടേണ്ട സാഹചര്യമുണ്ടായത്, രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ്. ഭേദഗതിയുടെ മേൽ സൂക്ഷമപരിശോധന വേണമെന്ന പ്രതിപക്ഷ ആവശ്യം കണക്കിലെടുത്തായിരുന്നു തീരുമാനം. ‘ഭിന്നിപ്പിന്റെയും വെറുപ്പിന്റെ രാഷ്ട്രീയം നിങ്ങൾ അവസാനിപ്പിക്കൂ’ എന്ന ഒറ്റക്കെട്ടായുള്ള പ്രതിപക്ഷ എം.പിമാരുടെ വാക്കുകൾ ബി.ജെ.പി ക്യാംപിനെ ചെറുതായല്ല അലോസരപ്പെടുത്തിയത്.

“മാഫിയ ഭരണം അവസാനിപ്പിക്കണ”മെന്നുപറഞ്ഞ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജജു ഇരുസഭകളിലും അവതരിപ്പിച്ച വഖഫ് നിയമഭേദഗതി ബില്ല് പ്രതിപക്ഷ ആവശ്യം പരിഗണിച്ച് സംയുക്ത പാർലമെന്റ് സമിതിക്ക് വിടേണ്ടിവന്നത്, രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ്.
“മാഫിയ ഭരണം അവസാനിപ്പിക്കണ”മെന്നുപറഞ്ഞ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജജു ഇരുസഭകളിലും അവതരിപ്പിച്ച വഖഫ് നിയമഭേദഗതി ബില്ല് പ്രതിപക്ഷ ആവശ്യം പരിഗണിച്ച് സംയുക്ത പാർലമെന്റ് സമിതിക്ക് വിടേണ്ടിവന്നത്, രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ്.

അതിന് തൊട്ടുപിന്നാലെയാണ് ബ്രോഡ്കാസ്റ്റ് ബില്ലിലെ കേന്ദ്രത്തിന്റെ യു ടേൺ വന്നത്. കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും തുറന്നെതിർക്കുന്ന ഓൺലൈൻ മാധ്യമങ്ങളെയും കണ്ടന്റ് നിർമാതാക്കളെയും വരുതിയിലാക്കാൻ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റ് ബില്ലിന്റെ കരട് കേന്ദ്രസർക്കാർ പിൻവലിച്ചതിനുപിന്നിലും പ്രതിപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധമായിരുന്നു. ബ്രോഡ്കാസ്റ്റ് ബില്ലിനെക്കുറിച്ച് ചർച്ചകളും കൂടിയാലോചനകളും നടക്കുകയാണെന്നും ചർച്ചകൾക്കുശേഷം പുതിയ കരട് ബിൽ കൊണ്ടുവരുന്നതിൽ അന്തിമ തീരുമാനമെടുക്കുമെന്നും കേന്ദ്രത്തിന് പറയേണ്ടി വന്നു.

പാർലമെന്റിലെ ഭൂരിപക്ഷം എന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഐക്യത്തിനും നിലപാടിനും മുന്നിൽ ദുർബലമാകുന്ന അനുഭവമാണ് അധികാരത്തിലേറി 75 ദിവസം പിന്നിടുമ്പോൾ പാർലമെന്റിൽ കാണുന്നത്.

ഭൂമി വിൽക്കാൻ ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടിയുമായാണ് കേന്ദ്ര ബജറ്റിൽ ഇൻഡെക്സേഷൻ ആനുകൂല്യം ധനമന്ത്രി നിർമല സീതാരാമൻ എടുത്തുകളഞ്ഞത്. ഭൂസ്വത്ത് വിൽക്കുമ്പോൾ വിൽക്കുന്നയാൾക്ക് ലഭിച്ചിരുന്ന മൂലധന നേട്ടത്തിന്മേൽ (ലോങ്-ടേം കാപിറ്റൽ ഗെയിൻ) നൽകിയിരുന്ന ഇൻഡെക്സേഷൻ അഥവാ വിലക്കയറ്റ ആനുകൂല്യമാണ് എടുത്തുകളഞ്ഞത്. എന്നാൽ അതിനും അധിക ആയുസുണ്ടായില്ല. ഇൻഡെക്സേഷൻ ആനുകൂല്യം ഇല്ലാതാക്കിയത് ഫലത്തിൽ സ്ഥലം വിൽക്കുന്നവരുടെ നികുതിഭാരം കൂട്ടുകയേയുള്ളൂ എന്നും റിയൽ എസ്റ്റേറ്റ് മേഖലയുടെ തളർച്ചയ്ക്ക് അത് വഴിവയ്ക്കുമെന്നും വ്യാപക വിമർശനങ്ങൾ ഉയർന്നതോടെയാണ് പ്രാബല്യത്തിൽ വന്ന ബജറ്റിലെ നിർദേശം കേന്ദ്രം പിൻവലിച്ചത്.
പാർലമെന്റിലെ ഭൂരിപക്ഷം എന്നത് ഏകാധിപത്യപരമായി തീരുമാനമെടുക്കാനുള്ള ജനവിധിയല്ല എന്ന ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പാഠമാണ്, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഐക്യത്തിലൂടെയും നിലപാടിലൂടെയും സ്ഥാപിക്കപ്പെടുന്നത്.

Comments