പ്രതിഷേധമിരമ്പിയ പൊതുപണിമുടക്കും ബിഹാറിലെ സമരവും, മോദി സ‍ർക്കാരിന് ജനങ്ങളുടെ മുന്നറിയിപ്പ്

ഇന്ത്യയിലെ ജനങ്ങളാകെ കോർപ്പറേറ്റ് ഹിന്ദുത്വ അജണ്ടയ്ക്കെതിരായി തെരുവിലിറങ്ങുകയാണെന്ന പ്രത്യാശാഭരിതമായ സൂചനകളാണ് അഖിലേന്ത്യാപണിമുടക്കും ബിഹാറിലെ പട്നയിൽ ഇലക്ഷൻ കമ്മീഷൻ ഓഫീസിന് മുന്നിൽ പ്രതിപക്ഷപാർടികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാർച്ചും സൂചിപ്പിക്കുന്നതെന്ന് വിശദീകരിക്കുകയാണ് കെ.ടി. കുഞ്ഞിക്കണ്ണൻ.

ജൂലൈ 9-ന് നടന്ന അഖിലേന്ത്യാ പണിമുടക്കും ബീഹാറിൽ പൗരത്വ രജിസ്റ്ററിന് സമാനമായ രീതിയിൽ വോട്ടർപട്ടിക പൊളിച്ചടുക്കാനുള്ള സംഘപരിവാർ അജണ്ടയിൽ നിന്നുള്ള ഇലക്ഷൻ കമ്മീഷന്റെ നീക്കങ്ങൾക്കുമെതിരെ നടന്ന പ്രതിഷേധ മാർച്ചും മോദി സർക്കാരിനെതിരായ രാജ്യത്തിന്റെയും തൊഴിലാളിവർഗത്തിന്റെയും ശക്തമായ താക്കീതാണ്. ജനങ്ങളാകെ കോർപ്പറേറ്റ് ഹിന്ദുത്വ അജണ്ടയ്ക്കെതിരായി തെരുവിലിറങ്ങുകയാണെന്ന പ്രത്യാശാഭരിതമായ സൂചനകളാണ് അഖിലേന്ത്യാപണിമുടക്കും പട്നയിൽ ഇലക്ഷൻ കമ്മീഷൻ ഓഫീസിന് മുന്നിൽ പ്രതിപക്ഷപാർടികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാർച്ചും സൂചിപ്പിക്കുന്നത്. പോലീസിന്റെയും വൻകിട കോർപ്പറേറ്റ് മാധ്യമങ്ങളുടെയും എല്ലാവിധ ഭീഷണികളെയും അപവാദ പ്രചരണങ്ങളെയും നേരിട്ടുകൊണ്ടാണ് ഇന്ത്യൻ തൊഴിലാളിവർഗവും കർഷകജനതയും മോദി സർക്കാരിന്റെ ജനവിരുദ്ധമായ നയങ്ങൾക്കെതിരായി പണിമുടക്കിയത്. 25 കോടിയിലധികം തൊഴിലാളികൾ അണിനിരന്ന പണിമുടക്ക് ആഗോളവൽക്കരണ നയങ്ങൾക്കെതിരായ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഐതിഹാസികമായ ഒരു ഏടായി കഴിഞ്ഞിരിക്കുന്നു.

തൊഴിലാളികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്യത്തെ കർഷകരും വിദ്യാർത്ഥികളും അണിനിരന്നുവെന്നതും സമ്പദ്ഘടനയും മതനിരപേക്ഷ ജനാധിപത്യഘടനയും തകർക്കുന്ന നയങ്ങൾക്കെതിരായ ജനവികാരത്തെയാണ് പ്രതിഫലിപ്പിച്ചത്. കൊളോണിയൽ അധികാരശക്തികൾക്കെതിരായി സമരം ചെയ്ത് ഇന്ത്യൻ തൊഴിലാളിവർഗം നേടിയെടുത്ത ട്രേഡ്‌യൂണിയനുകൾ ഉണ്ടാക്കാനും അവകാശങ്ങൾക്കായി വിലപേശാനും പണിമുടക്കാനുമുള്ള അവകാശത്തെയാണ് നാല് ലേബർകോഡുകളിലൂടെ മോദി സർക്കാർ ഇല്ലാതാക്കിയിരിക്കുന്നത്. 29 ഓളം തൊഴിൽ നിയമങ്ങളെ പൊളിച്ചെടുത്ത് നാല് കോഡുകളാക്കി ഭേദഗതി ചെയ്ത മോദി സർക്കാർ കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾക്കായി തൊഴിലാളിവർഗത്തിന്റെ അവകാശങ്ങളെ കുഴിച്ചുമൂടുകയാണ് ചെയ്തത്. അതിനെതിരായി ഉയർന്നുവന്ന ജനകീയ പ്രതിഷേധത്തിന്റെ വർഗശക്തിയാണ് പണിമുടക്കിലൂടെ രാജ്യം ദർശിച്ചത്. ഇത് തീർച്ചയായും തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ കശാപ്പുചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരായിട്ടുള്ള അതിശക്തമായ താക്കീതാണ്. അത് കണ്ട് സർക്കാർ ഈ തൊഴിൽനിയമഭേദഗതികൾ പിൻവലിക്കാൻ സന്നദ്ധമാവേണ്ടതാണ്.

 ബീഹാറിൽ  നടന്ന പ്രതിഷേധ മാർച്ച്
ബീഹാറിൽ നടന്ന പ്രതിഷേധ മാർച്ച്

പക്ഷെ, ജനാധിപത്യത്തോടും ജനവികാരങ്ങളോടും ഒരിക്കലും ഉത്തരവാദിത്വപൂർവ്വം പെരുമാറിയിട്ടില്ലാത്ത കോർപ്പറേറ്റ് വർഗീയകൂട്ടുകെട്ടിനെ പ്രതിനിധീകരിക്കുന്ന മോദി സർക്കാർ അതിന് സന്നദ്ധമാവുമോയെന്ന കാര്യം സംശയകരമാണ്. രാജ്യമെമ്പാടുമുള്ള തൊഴിലാളിവർഗം കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹത്തിനും ജനവിരുദ്ധതയ്ക്കുമെതിരായ പ്രതിഷേധമാണ് പണിമുടക്കുകളിലൂടെ പ്രചരിപ്പിച്ചത്. നവഉദാരവൽക്കരണനയങ്ങൾ ആരംഭിച്ചതിനുശേഷം രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകളായി അണിനിരന്നിരിക്കുന്ന തൊഴിലാളിവർഗം ഒന്നിച്ചുനിന്നുകൊണ്ട് ഇന്നലത്തെ പണിമുടക്ക് ഉൾപ്പെടെ 22 പണിമുടക്കുകൾ നടത്തിയിട്ടുണ്ട്. രാജ്യത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നയങ്ങൾക്കെതിരായിട്ടാണ് കേരളം മുതൽ കശ്മീർ വരെയുള്ള തൊഴിലാളികളും ജീവനക്കാരും തെരുവിലിറങ്ങിയത്. തീർച്ചയായിട്ടും കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടിനെതിരായിട്ടുള്ള വരുംകാല പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്ന പ്രക്ഷോഭവീര്യമാണ് ഇന്ത്യയിലെ പണിയെടുക്കുന്ന ജനത പ്രകടിപ്പിച്ചത്. 17 ഓളം ട്രേഡ് യൂണിയനുകൾ അണിനിരന്ന സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്കിൽ 25 കോടിയിലേറെ തൊഴിലാളികൾ അണിനിരന്നിട്ടുണ്ട്. കർഷകരും കർഷകതൊഴിലാളികളും വിദ്യാർത്ഥികളും യുവജനങ്ങളും പണിമുടക്കിന് ഐക്യദാർഢ്യവുമായി രംഗത്തിറങ്ങിയതും രാജ്യം മോഡി സർക്കാരിനെതിരായി ഒന്നിച്ചുനിന്ന് പോരാടണമെന്ന സന്ദേശമാണ് നൽകുന്നത്.

തൊഴിലാളിവർഗത്തിന്റെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതിഫലനം കൂടിയായിട്ട് ജൂലായ് 9-ന്റെ പണിമുടക്ക് ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ്. ബീഹാർ, ഝാർക്കണ്ഡ്, തമിഴ്നാട്, പഞ്ചാബ്, ത്രിപുര, മണിപ്പുർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പണിമുടക്ക് സമ്പൂർണമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന, ഹിമാചൽ പ്രദേശ്, ആന്ധ്ര പ്രദേശ് തുടങ്ങിയ ഇടങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളും തൊഴിൽമേഖലകളും നിശ്ചലമായി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മേഖലായ, ഗുജറാത്ത് സംസ്ഥാനങ്ങളിലും പണിമുടക്ക് ശക്തമായിരുന്നു. ആൻഡമാൻ നിക്കോബാർ, ജമ്മു കശ്മീർ, പുതുച്ചേരി തുടങ്ങി കേന്ദ്രഭരണപ്രദേശങ്ങളിലും ജനങ്ങൾ തൊഴിലാളികൾക്കൊപ്പം തെരുവിലിറങ്ങി. പലയിടങ്ങളിലും പണിമുടക്കിയ തൊഴിലാളികൾക്കുനേരെ ലത്തിച്ചാർജ്ജ് നടന്നു. അറസ്റ്റുകളും പോലീസ് ഭീഷണികളും കൊണ്ട് സമരത്തെ അടിച്ചമർത്താനാണ് ഭരണകൂടശക്തികൾ ശ്രമിച്ചത്.

തൊഴിലാളിവർഗത്തിന്റെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതിഫലനം കൂടിയായിട്ട് ജൂലായ് 9-ന്റെ പണിമുടക്ക് ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ്.
തൊഴിലാളിവർഗത്തിന്റെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതിഫലനം കൂടിയായിട്ട് ജൂലായ് 9-ന്റെ പണിമുടക്ക് ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ്.

ഖനി, ഉരുക്ക്, ബാങ്ക്, ഇൻഷൂറൻസ്, പെട്രോളിയം, വൈദ്യുതി, തപാൽ, ഊർജ്ജം, ഗതാഗതം, ടെലികോം, തോട്ടം തുടങ്ങിയ മേഖലകളിലെല്ലാം പണിമുടക്കുണ്ടായി. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വ്യവസായസ്ഥാപനങ്ങളിലെ തൊഴിലാളികളും ജീവനക്കാരും പണിമുടക്കിൽ അണിചേർന്നു. പ്രതിരോധമേഖലയിലെ തൊഴിലാളികൾ ഒരു മണിക്കൂർ പ്രതിഷേധിച്ചു. റെയിൽവേ യൂണിയനുകളുടെ നേതൃത്വത്തിൽ വൻ റാലികൾ തന്നെ നടന്നു. നിർമ്മാണ തൊഴിലാളികൾ, ചെറുകച്ചവടക്കാർ, ഓട്ടോടാക്സി ഡ്രൈവർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരും സമരത്തിലണിനിരന്നു. കോൾ ഇന്ത്യ ലിമിറ്റഡിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും പണിമുടക്ക് പൂർണമായിരുന്നു. കൽക്കത്ത തുറമുഖത്ത് പണിമുടക്കുമൂലം ചരക്ക് ഗതാഗതം നിലച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാർ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മേദക്ഓർഡനൻസ് ഫാക്ടറിയിലെ ജീവനക്കാർ പണിമുടക്കിൽ ചേർന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അത് ലംഘിച്ച് കൊച്ചി റിഫൈനറിയിലെ ജീവനക്കാരും പണിമുടക്കി. ഡൽഹി ജന്ദർമന്തറിൽ ട്രേഡ് യൂണിയനുകളുടെയും മാധ്യമപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രകടനം നടന്നു.

ജൂലായ് 9-ന്റെ പണിമുടക്ക് രാജ്യത്താകെ നിയോലിബറൽ നയങ്ങൾക്കെതിരായ പുതിയ പോരാട്ടങ്ങൾക്കുള്ള ആവേശമാണ് പകർന്നത്. സംയുക്ത ട്രേഡ് യൂണിയൻ സമിതി പണിമുടക്കിന് കേന്ദ്രവിഷയമായി ഉയർത്തിയത് ട്രേഡ് യൂണിയൻ അവകാശങ്ങൾ നിഷേധിക്കുന്ന, തൊഴിലാളികളെ അടിമകളാക്കി അധഃപതിപ്പിക്കുന്ന ലേബർകോഡുകൾ പിൻവലിക്കണമെന്നുള്ളതാണ്. പുതിയ തൊഴിൽചട്ടങ്ങൾ പിൻവലിക്കാനും കഴിഞ്ഞ ഒരു ദശാബ്ദമായി ചേരാത്ത ലേബർ കോൺഫറൻസുകൾ വിളിച്ചുചേർക്കാനുമുള്ള ആവശ്യം പണിമുടക്കിലൂടെ തൊഴിലാളികൾ ഉയർത്തി. അതുപോലെ മിനിമം വേതനം 26000 രൂപയായി നിശ്ചയിക്കണമെന്നും 5 വർഷം കൂടുമ്പോൾ വിലനിലവാരത്തിനനുസരിച്ച വർദ്ധനവ് വരുത്തണമെന്ന ആവശ്യവും പണിമുടക്ക് ഉയർത്തി. 8 മണിക്കൂർ തൊഴിൽ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക, മുക്കാൽ കോടിവരുന്ന ബീഡി തൊഴിലാളികളെയും നിർമ്മാണതൊഴിലാളികളെയും ഇ.എസ്.ഐ.സി പദ്ധതികൾക്ക് കീഴിൽ കൊണ്ടുവരിക, അതിഥി തൊഴിലാളികൾക്കായി ദേശീയനയം രൂപീകരിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, സർക്കാർ വകുപ്പുകളിലെ ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തുക തുടങ്ങിയ ജനങ്ങളെയും തൊഴിലാളികളെയും ബാധിക്കുന്ന ജീവൽപ്രധാന ആവശ്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക് നടത്തിയത്.

ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വ്യവസായസ്ഥാപനങ്ങളിലെ തൊഴിലാളികളും ജീവനക്കാരും പണിമുടക്കിൽ അണിചേർന്നു. പ്രതിരോധമേഖലയിലെ തൊഴിലാളികൾ ഒരു മണിക്കൂർ പ്രതിഷേധിച്ചു. റെയിൽവേ യൂണിയനുകളുടെ നേതൃത്വത്തിൽ വൻ റാലികൾ തന്നെ നടന്നു.
ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വ്യവസായസ്ഥാപനങ്ങളിലെ തൊഴിലാളികളും ജീവനക്കാരും പണിമുടക്കിൽ അണിചേർന്നു. പ്രതിരോധമേഖലയിലെ തൊഴിലാളികൾ ഒരു മണിക്കൂർ പ്രതിഷേധിച്ചു. റെയിൽവേ യൂണിയനുകളുടെ നേതൃത്വത്തിൽ വൻ റാലികൾ തന്നെ നടന്നു.

ദേശീയപണിമുടക്ക് ദിനത്തിൽ തന്നെ ബിഹാറിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപ്പട്ടിക പൊളിച്ചെഴുതാനുള്ള ആർ.എസ്.എസ് അജണ്ടയിൽ നിന്നുള്ള ഇലക്ഷൻ കമ്മീഷന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ പ്രതിപക്ഷപാർടികളുടെ നേതൃത്വത്തിൽ പട്‌നയിലുണ്ടായത്. പട്‌നയിലെ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ഓഫീസിലേക്ക് നടന്ന പ്രതിഷേധമാർച്ചിൽ രാഹുൽ ഗാന്ധിയും എം.എ. ബേബിയും ഡി. രാജയും ദീപാങ്കർ ഭട്ടാചാര്യയും തേജസ്വി യാദവും പങ്കെടുത്തു. മാർച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സി.പി.ഐ (എം) ജനറൽസെക്രട്ടറി എം.എ.ബേബി നടത്തിയ പ്രസംഗം രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ബിഹാറിൽ നിന്നുള്ള ജനമുന്നേറ്റങ്ങൾ വഹിച്ച പങ്കിനെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു.

ബിഹാറിലെ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് യാതൊരുവിധ കൂടിയാലോചനയുമില്ലാതെ തെരഞ്ഞെടുപ്പ്കമ്മീഷൻ വോട്ടർപ്പട്ടികയുടെ തീവ്രപുനപരിശോധന പ്രഖ്യാപിച്ചത് സംഘ പരിവാർ അജണ്ടയുടെ ഭാഗമായിട്ടാണ്. 'സ്‌പെഷൽ ഇന്റൻസീവ് റിവിഷൻ' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ ഈ പരിപാടി അർഹതപ്പെട്ടവർക്ക് സമ്മതിദാന അവകാശം നഷ്ടപ്പെടുത്തുന്നതും ജനാധിപത്യ പ്രക്രിയ തങ്ങളുടെ ഇംഗിതങ്ങൾക്കാവശ്യമായ രീതിയിൽ അട്ടിമറിക്കാനുമുള്ള ഫാസിസ്റ്റ് നീക്കവുമാണെന്ന് തന്നെ കാണണം. ഓരോ വോട്ടറും നിരന്തരം തനിക്കൊരു വോട്ടറാകാൻ യോഗ്യതയുണ്ടെന്ന് തെളിയിക്കേണ്ടിവരുന്ന ഗതികേട് ജനാധിപത്യത്തെ അർത്ഥരഹിതമാക്കുന്ന ഫാസിസ്റ്റ് കളിയാണ്.

വോട്ടർപ്പട്ടികയിൽ നിന്നും ആളുകളെ പുറത്താക്കുന്ന തീവ്രനടപടികൾ നാസികളും ജർമ്മനിയിൽ പരീക്ഷിച്ചതാണെന്ന ചരിത്രം നമുക്ക് ഓർമ്മയിലുണ്ടാവണം. ഈ നീക്കങ്ങളെല്ലാം മറ്റൊരു വഴിയിൽ പൗരത്വ ഭേദഗതിനിയമത്തിന്റെ പ്രയോഗവൽക്കരണമാണെന്ന് മതനിരപേക്ഷ ശക്തികൾ തിരിച്ചറിയേണ്ടതുമുണ്ട്. 'സ്‌പെഷൽ ഇന്റൻസീവ് റിവിഷൻ' ബിഹാറിൽ തുടങ്ങി ഇന്ത്യയാകെ പ്രയോഗത്തിൽ കൊണ്ടുവരുകയെന്ന ലക്ഷ്യവും ബിജെപിക്കും മോദി സർക്കാരിനുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സാധാരണ നിലയിലുള്ള വോട്ടർപ്പട്ടിക പുതുക്കൽ പ്രക്രിയ ബിഹാറിൽ നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി കമ്മീഷൻ ജൂൺ 24-ന് തീവ്ര പുനപരിശോധന ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത്. ഒരു പത്രസമ്മേളനം വിളിച്ച് ഇത്രയും സുപ്രധാനമായൊരു കാര്യത്തെ കുറിച്ച് രാജ്യത്തോട് വിശദീകരിക്കുക എന്ന ജനാധിപത്യപരമായ മര്യാദ പോലും ഇലക്ഷൻ കമ്മീഷൻ കാണിച്ചില്ല. ഇലക്ഷൻ കമീഷൻ കേന്ദ്രസർക്കാറിന്റെ സമ്മർദ്ദത്തിന് വഴങ്ങി രാത്രി വളരെ വൈകി ഒരു പത്രകുറിപ്പിലൂടെയാണ് സ്‌പെഷൻ ഇന്റൻസീവ് റിവിഷൻ പ്രഖ്യാപിച്ചത്. പിറ്റെ ദിവസം തന്നെ നപടികളാരംഭിക്കുകയും ചെയ്തു. വളരെ ആസൂത്രിതമായ നീക്കമാണിതെന്ന കാര്യത്തിൽ സംശയമില്ല. പൗരത്വവുമായി കൂട്ടിയിണക്കിയുള്ള പരിശോധനയാണിതെന്നതാണ് വസ്തുത.

പട്‌നയിലെ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ഓഫീസിലേക്ക് നടന്ന പ്രതിഷേധമാർച്ചിൽ രാഹുൽ ഗാന്ധിയും എം.എ. ബേബിയും ഡി. രാജയും ദീപാങ്കർ ഭട്ടാചാര്യയും തേജസ്വി യാദവും പങ്കെടുത്തു.
പട്‌നയിലെ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ഓഫീസിലേക്ക് നടന്ന പ്രതിഷേധമാർച്ചിൽ രാഹുൽ ഗാന്ധിയും എം.എ. ബേബിയും ഡി. രാജയും ദീപാങ്കർ ഭട്ടാചാര്യയും തേജസ്വി യാദവും പങ്കെടുത്തു.

പ്രതിപക്ഷ പാർടികളുടെ എതിർപ്പിനെയൊന്നും വകവെക്കാതെ നടപടികളുമായി മുന്നോട്ട് പോകുകയാണ് കമ്മീഷൻ. വോട്ടർപ്പട്ടികയുടെ തീവ്ര പുന:പരിശോധന നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ കക്ഷികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വോട്ടർമാരുടെ ജനാധിപത്യാവകാശങ്ങൾ കവരുന്ന ഇലക്ഷൻ കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. എൻഡിഎയിലെ പല കക്ഷികളും പുന:പരിശോധന പ്രക്രിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പിയും സംഘപരിവാറും മാത്രമാണ് കമ്മീഷനെ പിന്തുണക്കുന്നത്.

ബിഹാർ തെരഞ്ഞടുപ്പ് ഫലം പ്രതികൂലമാകുമെന്നും അത് കേന്ദ്രഭരണത്തെകൂടി ബാധിക്കുമെന്ന പരിഭ്രാന്തിയാണ്ഈയൊരു നീക്കത്തിനുള്ള അടിയന്തിര പ്രേരണയെന്ന് തന്നെ കാണാം. ബിഹാറിൽ സംസ്ഥാനഭരണം പോയാൽ അത് കേന്ദ്ര ഭരണത്തിന്റെ അസ്ഥിരീകരണത്തിലേക്കുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് സാഹചര്യമൊരുക്കുമെന്ന് ബിജെപിക്കറിയാം. ഇതാണ് വോട്ടർപ്പട്ടികയെ പിച്ചികീറുന്ന തീവ്രപുന:പരിശോധന നടപടികൾ നിർബന്ധമാക്കാൻ ഇലക്ഷൻ കമീഷനിൽ സമ്മർദ്ദം വന്നത്.

എന്താണ് ഈ തീവ്ര പുന:പരിശോധന? ഇത് കേവലമായ, പലരും ധരിക്കുന്നത് പോലെ ലളിതമായൊരു നടപടിയില്ല. നിലവിലുള്ള വോട്ടർപ്പട്ടിക പ്രകാരം7.9 കോടി വോട്ടർമാരാണ് ബീഹാർ സംസ്ഥാനത്തുള്ളത്. പുതുതായി കുറച്ചുപേരെ കൂടി ചേർക്കുമ്പോളത് 8 കോടിയോളമാകാം. പുന:പരിശോധനയുടെ പേരിൽ പാവപ്പെട്ടവരും പിന്നാക്ക ദലിതുകളുമായ ഭൂരിപക്ഷം വരുന്ന വോട്ടർമാരെയും തങ്ങൾ ഇന്ത്യൻ പൗരരാണെന്നു തെളിയിക്കാനുള്ള തീഷ്ണമായ രേഖകളുടെ അഭാവത്തിൽ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറന്തള്ളാനുള്ള ഗൂഢാലോചനയാണിത്.

2023 വരെ പട്ടികയിലുള്ളവർ വോട്ടവകാശത്തിനായി തങ്ങളുടെ പേരും വിവരങ്ങളുമുള്ള പേജ് ഉൾപ്പെടുത്തി ഫോറം പൂരിപ്പിച്ചു നൽകണം. ഇതൊക്കെ ബിഹാർ പോലൊരു സംസ്ഥാനത്തെ സാധാരണക്കാരായ വോട്ടർമാർക്ക് എത്രത്തോളം സാധ്യമാവുമെന്നത് തന്നെ ആശങ്കാകുലമായ കാര്യമാണ്. 1987-ന് മുമ്പ് ജനിച്ചവരാണെങ്കിൽ അവരുടെ ജന്മസ്ഥലവും തിയ്യതിയും ഉൾപ്പെടെയുള്ള ജനനരേഖയും വ്യക്തിഗത ഫോറത്തോടൊപ്പം ഹാജരാക്കണം. 1987-നും 2024-നുമിടയിൽ ജനിച്ചവരാണെങ്കിൽ മാതാപിതാക്കളുടെ കൂടി ജനന രേഖകൾ ഹാജരാക്കണം. ബിഹാറിന്റെ പൊതു സ്ഥിതിയിൽ നല്ല വീടോ ജനന തിയ്യതികൾ രജിസ്റ്റർ ചെയ്യപ്പെടുന്ന പതിവോ പാവപ്പെട്ടവർക്ക് ഇല്ലായെന്നതാണ് യാഥാർത്ഥം. പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ കൂട്ടത്തോടെ ആവാസ മേഖലകളിൽ നിന്നും പലയിടങ്ങളിലേക്ക് പാലായാനം ചെയ്യാൻ നിർബന്ധിതരാവുന്ന ഹതഭാഗ്യരാണ് വലിയൊരു വിഭാഗമാളുകളും. ഇവർക്കൊക്കെ എങ്ങിനെ ജൂൺ 25-നും ജൂലൈ 25-നുമിടയിൽ ഈ രേഖകളെല്ലാം ഹാജരാക്കി വോട്ടർപ്പട്ടികയിൽ പേര് ഉറപ്പാക്കാൻ കഴിയും?

പ്രതിപക്ഷ പാർടികളുടെ എതിർപ്പിനെയൊന്നും വകവെക്കാതെ നടപടികളുമായി മുന്നോട്ട് പോകുകയാണ് കമ്മീഷൻ. വോട്ടർപ്പട്ടികയുടെ തീവ്ര പുന:പരിശോധന നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ കക്ഷികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതിപക്ഷ പാർടികളുടെ എതിർപ്പിനെയൊന്നും വകവെക്കാതെ നടപടികളുമായി മുന്നോട്ട് പോകുകയാണ് കമ്മീഷൻ. വോട്ടർപ്പട്ടികയുടെ തീവ്ര പുന:പരിശോധന നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ കക്ഷികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

വളരെ ആസൂത്രിമായൊരു പുറന്തള്ളലിനുള്ള ചതിക്കുഴി എന്ന നിലയിൽ തന്നെ തീവ്ര പുന:പരിശോധനാ നീക്കത്തെ കാണണം. അത് വ്യക്തമാക്കുന്നതാണ് കമീഷൻ പുന:പരിശോധന പ്രക്രിയയിൽ ഉപയോഗിക്കാൻ പാടില്ലാത്ത രേഖകൾ എന്തൊക്കെയെന്ന് മനസിലാക്കുമ്പോഴാണ് ഈ ചതികുഴിയുടെ ആഴം നാമറിയുന്നത്. ആധാറും റേഷൻ കാർഡും തൊഴിലുറപ്പ് തിരിച്ചറിയൽ കാർഡും തുടങ്ങി സാധാരണക്കാരുടെ കയ്യിലുള്ള ഒരു രേഖയും പരിഗണിക്കില്ല. അവിടെയാണ് പരിപാടി സാധാരണക്കാരെ വോട്ടർപ്പട്ടികയിൽ നിന്നും പുറന്തള്ളാനുമുള്ള അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നീക്കവും സംഘപരിപാർ അജണ്ടയുമാവുന്നത്.

ബിഹാറിലെ ജനങ്ങൾക്കിടയിലാകെ ആശങ്കയാണ് ഇലക്ഷൻ കമ്മീഷന്റെ നടപടി സൃഷ്ടിച്ചിരിക്കുന്നത്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന 8 ജില്ലകളിൽ നേപ്പാളിൽ നിന്ന് വിവാഹിതരായി ബിഹാറിലേക്കെത്തിയ ആയിരക്കണക്കിന് സ്ത്രീകളുണ്ട്. അവരെല്ലാം വോട്ടർപട്ടികയിൽ പേരുള്ളവരും ആധാറും വോട്ടർഐഡിയും റേഷൻകാർഡുമെല്ലാം ഉള്ളവരാണ്. എന്നാൽ കമ്മീഷൻ ആവശ്യപ്പെടുന്ന പതിനൊന്ന് രേഖകളിൽ റേഷൻ കാർഡും ആധാറും വോട്ടർഐഡിയുമൊന്നും സ്വീകരിക്കുന്നതല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ പൗരത്വനിയമവുമായി വോട്ടേഴ്സ് ലിസ്റ്റിനെ ബന്ധിപ്പിക്കുന്ന വളരെ അപകടകരമായ ഒരു നീക്കമാണ് ഈ തീവ്രവോട്ടർപട്ടിക പരിശോധനാനടപടി. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭം രാജ്യത്താകെ ഉയർന്നുവരണം. ബിഹാറിലെ ഈ പരീക്ഷണം രാജ്യമാകെ വ്യാപിപ്പിച്ച് മറ്റൊരുതരത്തിൽ പൗരത്വനിയമത്തിന്റെ പ്രയോഗവൽക്കരണമാണ് മോദി സർക്കാർ നടത്തുന്നതെന്ന് തിരിച്ചറിയണം.

Comments