ഇതാ, ഇന്ദുമേനോന്റെ ആ ’വിവാദ അഭിമുഖം’ ​ട്രൂ കോപ്പി വെബ്​സീനിൽ

Truecopy Webzine

പ്രിയപ്പെട്ട കുഞ്ഞിക്കാ, ഇത് ആ അഭിമുഖമാണ്​...

താങ്കൾ പലകുറി ആവശ്യപ്പെട്ടിട്ടും ഞാൻ എഴുതി ഒരിക്കലും ആർക്കും കൊടുക്കാത്ത, ഒരിക്കലും ഒരിക്കലും എനിക്കിനി പൂർണമാക്കാൻ ധൈര്യമില്ലാത്ത, നമ്മുടെ ആ വിവാദ ഇൻറർവ്യൂ...

എനിക്ക് ഒരിക്കലും തിരുത്താനാകാത്തതിനാലും നിങ്ങളുടെ സാക്ഷ്യമില്ലാത്തതിനാലും അതിരഹസ്യങ്ങൾ ഞാനിതിൽ നിന്ന്​ഒഴിവാക്കിയിരിക്കുന്നു. എനിക്ക് താങ്കളുടെ അത്ര ധൈര്യം പോരാ എന്നറിയാമല്ലോ. ഒരാളുടെ പോലും പേരുകൾ നേരിട്ട് ഉപയോഗിച്ചിട്ടുമില്ല.

""ചെല പെണ്ണുങ്ങളു വരും. കുട്ടികളില്ലാതെ ചികിത്സയ്ക്ക്. പനിയ്ക്ക്. വയറു വേദനയ്ക്ക്... ആദ്യം വന്നവൾക്ക് പനിയല്ല പ്രേമമാണെന്ന് സ്റ്റെത്ത് നെഞ്ചത്ത് വെച്ചപ്പഴെ എനിക്ക് മനസ്സിലായി. അദ്ദാണ്​. അവർക്ക് ഞാൻ കുഞ്ഞുങ്ങളെ നൽകി. അവരൊക്കെ സന്തോഷത്തിൽ ജീവിക്കുന്നു. നല്ലകാര്യല്ലെ. ജീവിതമാണ്​ കൊടുക്കുന്നത്. പുണ്യകർമ്മം. ദൈവികം.. ആരും ചെയ്യുമിത്? എന്നെപ്പോലത്തെ ചില വിശാല ഹൃദയക്കാരു മാത്രം. അതൊക്കെ എന്റെ ഭാര്യക്കുമറിയാം...''

""ഓളെ തീരുമാനം ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റാണ്​. എനിക്ക് ഓളില്ലാതെ ജീവിക്കാൻ കയ്യുലാത്ത സമയം വരെ ഓലെനിക്കൊപ്പം നിന്ന്. അന്നെനക്ക് ഓളൊന്നും മാണ്ടാരുന്നു... ഓള്​ പുനത്തിലെന്ന മനുഷ്യനു വേണ്ടിയും ഭർത്താവിനു വേണ്ടിയും എഴുത്തുകാരനു വേണ്ടിയും ഓല കുട്ടികളെ അച്​ഛനു വേണ്ടിം എല്ലാം അടക്കി എല്ലാ വെറുപ്പും ദേഷ്യോം എല്ലാം ഓള്​ സബൂറാക്കിക്കളഞ്ഞ്. ഒടുക്കം എനിക്ക് ഓളെ മാത്രം വേണന്ന് തോന്ന്യേ സന്ദർഭത്തില്​ ഓള്​ എന്നെ തോൽപ്പിച്ചു.. ഓള്​ സ്വയം നന്നായ്റ്റ് വെഷമിച്ചിട്ട് തന്നാണ്​ എന്നെ വേണ്ടാന്ന് വെച്ചത്. വെല്യ തീരുമാനാത്, എനിക്ക് ഓലെ മാത്രം വേണന്ന് തോന്നണ സമയത്ത് ഓള്​ ഒരു ഉശിരത്തിയായ്. പക്ഷേ നീണ്ട 40 വർഷം വേണ്ടി വന്നു ആ പാവത്തിന്​ ആ തീരുമാനത്തിലെത്താൻ''

കുഞ്ഞിക്ക ഗ്ലാസ്സ് ടേബിളിൽ വെച്ചു. പഴയതു പോലെ വൃത്തിയും സ്ഫടിക സുതാര്യതയും ആ ഗ്ലാസ്സിനുണ്ടായിരുന്നില്ല. ഞാൻ ഒന്നും മിണ്ടിയില്ല. ടിഷ്യൂ പേപ്പറെടുത്ത് ആ ഗ്ലാസ്സിന്റെ പുറത്ത് വെറുതെ ഉരച്ചു. അത് പതുക്കെ തിളങ്ങിവന്നു...

""ഞാനിപ്പോൾ പൂർണമായും ഏകാകിയാണ്​. സ്ത്രീകളെ ആദരിക്കുന്നതിനൊപ്പം ഭാര്യയെ ആദരിക്കാൻ മറന്ന വിഡ്ഢി. കടല്​ നോക്ക് മോളെ. അതുപോലെയാരുന്നു എന്റെ അലീമ. ഓളു പോയപ്പോൾ എന്റെ സന്തോഷങ്ങളും പോയി. എന്റെ ഗ്ലാസ്സുകളുടെ ഭംഗിപോയ്''

കുഞ്ഞിക്കയുടെ കണ്ണുകളിൽ നിന്ന്​ തുള്ളിയിട്ടൊഴുകി

ഈ അഭിമുഖം ഒരിക്കലും പൂർത്തിയാകില്ല; കാരണം കുഞ്ഞിക്ക എന്നാൽ മൂന്നക്ഷരമല്ല, മുന്നൂറാണ്ടത്തെ നിഷ്‌കപടമായ സത്യസന്ധമായ പിതൃസ്‌നേഹമാണ്.

നിന്റെ കവർപ്പടമിച്ച് നമ്മൾ കൊടുക്കുമെന്ന്​ പറഞ്ഞ ആ അഭിമുഖം അപൂർണമായി ഞാനിതാ പ്രസിദ്ധം ചെയ്യുന്നു.

ഇന്ദു മേനോൻ എഴുതുന്നു, തന്റെ പ്രിയ എഴുത്തുകാരനുമായുള്ള ഒരു അപൂർവ അഭിമുഖം. എന്റെ വിഷാദവേശ്യകളുടെ ഓർമക്കുറിപ്പുകൾ
ചിത്രീകരണം: മുരളീധരൻ

പൂർണമായി വായിക്കാം, കേൾക്കാം ട്രൂ കോപ്പി വെബ്​സീനിൽ

Comments