അനുരാഗ് ഠാക്കൂറിന്റെ
ആ മാധ്യമ കൂടിക്കാഴ്ചയില്‍
എന്നെ ക്ഷണിക്കാത്തതിന് കാരണമുണ്ട്
അനുരാഗ് ഠാക്കൂറിന്റെ ആ മാധ്യമ കൂടിക്കാഴ്ചയില്‍ എന്നെ ക്ഷണിക്കാത്തതിന് കാരണമുണ്ട്
അനുരാഗ് ഠാക്കൂര്‍ കേരളത്തിലേക്ക് വരുന്നുണ്ടെന്നും കുറച്ച് സെലക്ടഡായിട്ടുള്ള മാധ്യമപ്രവര്‍ത്തകരെ കാണുന്നുണ്ടെന്നും താങ്കളും വരണമെന്നുമാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ നിന്ന് വിളിച്ചയാള്‍ തന്നോട് പറഞ്ഞതെന്ന് ബ്രിട്ടാസ്
16 Jul 2022, 12:59 PM
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ മലയാള മാധ്യമ സ്ഥാപന മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് തന്നെ ഒദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്ന് കൈരളി ടി.വി. എം.ഡി.യും രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ നിന്ന് ഒരാള്‍ തന്നെ വിളിച്ച് കേന്ദ്ര മന്ത്രിയുടെ കൂടിക്കാഴ്ചയെപ്പറ്റി പറഞ്ഞിരുന്നെന്നും എന്നാല്‍ പിന്നീട് ക്ഷണം ലഭിച്ചില്ലെന്നും ജോണ്‍ ബ്രിട്ടാസ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
അനുരാഗ് ഠാക്കൂര്‍ കേരളത്തിലേക്ക് വരുന്നുണ്ടെന്നും കുറച്ച് സെലക്ടഡായിട്ടുള്ള മാധ്യമപ്രവര്‍ത്തകരെ കാണുന്നുണ്ടെന്നും താങ്കളും വരണമെന്നുമാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ നിന്ന് വിളിച്ചയാള്‍ തന്നോട് പറഞ്ഞതെന്ന് ബ്രിട്ടാസ് പറഞ്ഞു.
""താങ്കള്‍ എം.പി.യും കൂടിയാണല്ലോ അതുകൊണ്ട് പങ്കെടുത്താല്‍ കൂടുതല്‍ നല്ലതായിരിക്കുമെന്നും വിളിച്ചയാള്‍ പറഞ്ഞു. ഡേറ്റൊക്കെ നോക്കിയിട്ട് ഞാന്‍ വരാന്‍ പറ്റുമോയെന്ന് നോക്കാമെന്ന് പറഞ്ഞു. സാറിന്റെ നമ്പറും വിവരങ്ങളുമെല്ലാം ഞങ്ങളങ്ങോട്ട് കൊടുക്കുകയാണെന്നും കേന്ദ്രത്തില്‍ നിന്ന് ഇന്‍വിറ്റേഷന്‍ അയക്കുമെന്നും വിളിച്ചയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത് സമ്മതിച്ചു. കൈരളി ടി.വി.യുടെ ന്യൂസ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരന്റെ വിവരങ്ങളും കൂടി എടുത്തുവെച്ചോളൂ. എന്തെങ്കിലും കാരണത്താല്‍ എനിക്ക് വരാന്‍ പറ്റിയില്ലെങ്കില്‍ അദ്ദേഹം വരുമെന്നും ഞാന്‍ പറഞ്ഞു. ഇതെന്നെ ഇങ്ങോട്ട് വിളിച്ച് ചോദിച്ചതാണ്. അതുകഴിഞ്ഞ് എന്നെ പിന്നെയാരും ഈ പരിപാടിയുടെ പേരില്‍ വിളിക്കുകയോ ഔദ്യോഗികമായി ക്ഷണിക്കുകയോ ചെയ്തിട്ടില്ല.'' -ബ്രിട്ടാസ് പറഞ്ഞു.

പാര്‍ലമെന്റംഗമായ ബ്രിട്ടാസ് അനുരാഗ് ഠാക്കൂറിന്റെ വകുപ്പായിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് ഉള്‍പ്പെടെയുള്ള ഐ.ടി. ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൂടിയാണ്. അങ്ങനെയൊരു കമ്മിറ്റിയിലെ അംഗം കൂടിയായിട്ടും തന്നെ ക്ഷണിച്ചില്ലെന്നും ഇവര്‍ക്ക് എത്രത്തോളം അസഹിഷ്ണുതയുണ്ടെന്നും അല്ലെങ്കില്‍ വിമര്‍ശനങ്ങളെ എത്രത്തോളം അനുവദിക്കാതിരിക്കുന്നുവെന്നതിന്റെയും ഉദാഹരണമാണിതെന്നും ബ്രിട്ടാസ് പറയുന്നു.
താനവിടെ പോയിരുന്നെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ എന്തെങ്കിലും ചോദ്യങ്ങളുന്നയിച്ചേനെയെന്നും അത് ചിലപ്പോള്‍ അനുരാഗിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനും അഭിമതമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷണം കിട്ടിയിരുന്നെങ്കില്‍, ഞാന്‍ തീര്‍ച്ചയായും പങ്കെടുക്കുമായിരുന്നു. കാരണം, ഞാന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ മന്ത്രിയും കൂടിയാണല്ലോ.
ഞാന്‍ ഒരു ചാനലിന്റെ എം.ഡി.യും പാര്‍ലമെന്റംഗവും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവും മാത്രമല്ല, ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷനില്‍ (IBDF) അംഗവുമാണ്. സൗത്ത് ഇന്ത്യയില്‍ നിന്നുതന്നെ ആകെ രണ്ടോ മൂന്നോ പേരേയുള്ളൂ. അതില്‍ സ്റ്റാര്‍, ഡിസ്‌നി അങ്ങനെയുള്ളവരൊക്കെയാണ് പ്രധാനികള്‍. അതില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് ഞാന്‍. - ബ്രിട്ടാസ് പറയുന്നു.
അനുരാഗ് ഠാക്കൂര്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രതിനിധികളെ മാത്രം കണ്ടത് വിവാദമായിരുന്നു. ബി.ജെ.പി. അനുകൂല നിലപാടില്ലാത്ത മാധ്യമങ്ങളെ കൂടിക്കാഴ്ചയില്‍ നിന്ന് ഒഴിവാക്കിതായും വിമര്‍ശനമുയര്‍ന്നിരുന്നു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കൊച്ചി ഓഫീസില്‍ നിന്ന് മലയാളത്തിലെ മുഴുവന്‍ മാധ്യമസ്ഥാപനളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പട്ടിക ഡല്‍ഹിയിലേക്ക് അയച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് വന്ന പട്ടികയില്‍ ചില പത്രങ്ങളും ചാനലുകളും ഉണ്ടായിരുന്നില്ല.
ജൂലൈ നാലിന് കോഴിക്കോട്ട് ജന്‍മഭൂമി പത്രത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയപ്പോഴാണ് അനുരാഗ് ഠാക്കൂര്‍ മാധ്യമ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, 24 ന്യൂസ്, ന്യൂസ് 18, ജനം ടി.വി., അമൃത ടി.വി., മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ദീപിക, മംഗളം, ജന്‍മഭൂമി, മെട്രോ വാര്‍ത്ത തുടങ്ങിയ മാധ്യമങ്ങളുടെ പ്രതിനിധികളെയാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നത്.
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
സെബിൻ എ ജേക്കബ്
Jan 09, 2023
3 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 04, 2023
12 Minutes Read