27 Mar 2022, 06:16 PM
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കല്ലിടലുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോവുകയാണ്. ഗ്രാമനഗരഭേദമന്യേ കേരളത്തിന്റെ വ്യത്യസ്തയിടങ്ങളില്‍ രൂക്ഷമായ പൊട്ടിത്തെറികളും ബഹളങ്ങളുമൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥരും പൊലീസുമടങ്ങുന്ന സന്നാഹങ്ങള്‍ ഒരു ഭാഗത്ത്, സ്ത്രീകളും കുട്ടികളും വൃദ്ധരുമൊക്കെയടങ്ങുന്ന കുടുംബങ്ങള്‍ മറുഭാഗത്ത്. ഇതിനിടയില്‍ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്, ജനങ്ങള്‍ക്കാര്‍ക്കും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുമില്ല എന്നും, ഈ സമരങ്ങളെല്ലാം സംഘടിപ്പിക്കുന്നത്, സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന വികസന വിരുദ്ധ വിദ്രോഹ സഖ്യമാണെന്നുമാണ്.
എന്നാല്‍ എന്താണ് കെ റെയില്‍ പദ്ധതിയെന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത, കാലങ്ങളായി താമസിക്കുന്ന ഭൂമിയില്‍ നിന്ന് കുടിയൊഴിയേണ്ടി വരുമെന്ന ഭീതിയില്‍ കഴിയുന്ന സാധാരണക്കാരുടെ പുരയിടങ്ങളിലേക്ക് ഒരു മുന്നറിയപ്പുമില്ലാതെ അതിക്രമിച്ചു കയറി കല്ല് സ്ഥാപിച്ചവര്‍ക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. ഇവരില്‍ പല കുടുംബങ്ങളും പദ്ധതിക്ക് എതിരെ നില്‍ക്കുന്നവര്‍ പോലുമല്ല. പ്രസ്തുത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കല്ലിടലിന്റെ പേരില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ നടന്ന വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ദില്‍ഷ ഡി.
Jun 30, 2022
8 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
സി.എല്‍. തോമസ്
Jun 22, 2022
5 Minutes Read
സ്മൃതി പരുത്തിക്കാട്
Jun 21, 2022
5 Minutes Read
എം.ജി.രാധാകൃഷ്ണന്‍
Jun 20, 2022
7 Minutes Read
പ്രമോദ് രാമൻ
Jun 20, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch