പ്രമുഖ ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ ബേലാ ടാറിന്റെ ഒമ്പതാമത്തെ ഫീച്ചര്‍ സിനിമയാണ് ദി ടൂറിന്‍ ഹോഴ്‌സ്. ഇത് അവസാന സിനിമയാണെന്നും ഇനിയുമെടുത്താല്‍ സിനിമകള്‍ പഴയവയുടെ ആവര്‍ത്തനമാകുമെന്നും ബേലാ ടാര്‍ പറഞ്ഞു. സംവിധായകന്‍ തീരുമാനം മാറ്റുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിസാധാരണമായി തീരേണ്ടതല്ലല്ലോ നമ്മുടെ കാഴ്ചകള്‍
7 Aug 2020, 10:19 AM
ടൂറിനിലെ കുതിര. അതിന്റെ ഉടമയായ കൃഷിക്കാരന്‍. കൃഷിക്കാരന്റെ മകള്‍. ഇവരുടെ ദൈനംദിന പ്രവൃത്തികളില്‍ ആവര്‍ത്തിക്കപ്പെടുന്ന മടുപ്പാണ് സിനിമ. കരിങ്കല്ലു കൊണ്ടുള്ള പഴയ വീട്. മരപ്പാളികള്‍ അപരിഷ്‌കൃതമായി ചേര്‍ത്തുണ്ടാക്കിയ വാതിലുകള്‍, ഫര്‍ണിച്ചര്‍. വീടിനോട് ചേര്‍ന്ന കുതിരാലയം. അല്‍പം വിട്ടുമാറി ഒരു കിണര്‍. പുറത്ത് എപ്പോഴും ശക്തമായ കാറ്റും ശൈത്യവും. വിജനമായ ചുറ്റുപാട്. അടുത്തൊന്നും വീടുകളില്ല. ഉയര്‍ന്നും താഴ്ന്നും വളരെ ദൂരം കാണാവുന്ന ലാന്‍ഡ് സ്‌കേപ്. ഇവരുടെ ആറു ദിവസങ്ങളാണ് സിനിമ പറയുന്നത്. ദൈവം വാഗ്ദാനം ചെയ്ത ഏഴാം ദിവസ വിശ്രമം അവര്‍ക്ക് കിട്ടുന്നില്ല. ഒന്നാം ദിവസം കര്‍ഷകന്‍ നഗരത്തില്‍ നിന്ന് കുതിരവണ്ടിയില്‍ തിരിച്ചുവരുന്നു. ഇരുവരും ചേര്‍ന്ന് കുതിരയെയും വണ്ടിയെയും കെട്ടഴിച്ച് മുറിയിലെ അതത് സ്ഥാനങ്ങളിലാക്കുന്നു. കുതിരക്ക് തീറ്റ കൊടുക്കുന്നു. കൃഷിക്കാരന്റെ വലതുകൈക്ക് ചലനശേഷി ഒട്ടുമില്ല. മകളാണ് അയാളെ ശൈത്യവസ്ത്രങ്ങളും ഗംബൂട്ടും ഊരിവെക്കാന്‍ സഹായിക്കുന്നത്. അവര്‍ വെറും ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ചൂടോടെ കഴിക്കുന്നു. തോന്നിയെങ്കില്‍ അല്‍പം ഉപ്പു പുരട്ടുന്നു. വിറകടുപ്പിനോട് ചേര്‍ന്നിട്ട സ്റ്റൂളിലിരുന്ന് ജനലിനപ്പുറം കാണുന്ന പ്രകൃതി, കനത്ത കാറ്റില്‍ പൊങ്ങിപ്പറക്കുന്ന കരിയിലകള്‍, മഞ്ഞു പൊതിഞ്ഞ കുറ്റിച്ചെടികള്‍, ഇല കൊഴിഞ്ഞ് ശാഖോപശാഖകള്‍ മാത്രം ശേഷിച്ച ഒറ്റ മരങ്ങള്‍. രണ്ടാം ദിവസം യാത്രക്ക് കുതിര വിസമ്മതിക്കുന്നു. ഭക്ഷണം കഴിക്കുന്നില്ല. അതിന് എല്ലാം മതിയായ പോലെ. മറ്റൊരു ദിവസം ഒരു കൂട്ടം ജിപ്‌സികള്‍ വരുന്നു. കിണറിലെ വെള്ളത്തിന് വേണ്ടി കൃഷിക്കാരനും ജിപ്‌സികളും തമ്മില്‍ വഴക്കുണ്ടാവുന്നു. ഇത് ഞങ്ങളുടെ ഭൂമി, വെള്ളം എന്ന് പറഞ്ഞ് ജിപ്‌സികള്‍ തിരിച്ച് പോവുന്നു. ജിപ്‌സികളിലൊരാള്‍ മകള്‍ക്ക് ഒരു പുസ്തകം സമ്മാനമായി കൊടുക്കുന്നു. ബൈബിള്‍ പോലെ തോന്നിക്കുന്നത്. അല്ലെങ്കില്‍ ദൈവനിഷേധ വിമോചനശാസ്ത്രമോ? തത്വചിന്താപരമായി, മനുഷ്യന്‍ അവന്റെ ചുറ്റുപാടില്‍ മോചനമില്ലാതെ തടയപ്പെട്ടിരിക്കുന്നു. ഈ പ്രതികൂല പരിസ്ഥിതിയില്‍ മുഖം, ശരീരം രക്ഷിക്കാനുള്ള അതിജീവന സാഹസങ്ങളിലാണ് എല്ലാവരും. പക്ഷെ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവും പ്രതീക്ഷയറ്റതുമായാണ് നീങ്ങുന്നത്. കിണറിലെ വെള്ളം വറ്റുന്നു. വീടൊഴിഞ്ഞ് മറ്റൊരിടത്തേക്ക് അഭയം. ഒരു കൈ വണ്ടി നിറയേണ്ട സാധനങ്ങളേ അവര്‍ക്ക് കൂടെകൊണ്ടുപോകാനുള്ളൂ. ശൈത്യവസ്ത്രങ്ങള്‍. ഉരുളക്കിഴങ്ങ് ചാക്ക്. ബ്രാണ്ടി ജാറുകള്‍. കുതിരയെ വണ്ടിക്ക് പിറകില്‍ കെട്ടുന്നു. സിനിമയുടെ തുടക്കം ഇങ്ങനെയാണ്. ഫിലോസഫര്‍ നീത്‌ചെ ടൂറിനില്‍ ഒരു കുതിരവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ കുതിരക്കാരന്‍ കുതിരയെ ക്രൂരമായി മര്‍ദിക്കുന്നതുകണ്ട് മനംനൊന്തു. അതോടെ കിടപ്പിലായി.
പത്ത് വര്‍ഷത്തോളം അങ്ങനെ കിടന്നാണ് നീത്‌ചെ മരിക്കുന്നത്. എങ്കിലും, കുതിരക്കഥ ഒരു കെട്ടുകഥയാവാം. നീത്‌ചെയുടെ ആ കുതിരയാണ് സിനിമയിലെ കുതിര എന്നാണ് സിനിമയുടെ തുടക്കത്തിലെ പരാമര്‍ശം. നീത്‌ചെയുടെ ചിന്താഭാരം കര്‍ഷകന്റെ മുഖത്തും ദര്‍ശിക്കാം. അത് പക്ഷെ പ്രതികൂല ജീവിത സമരങ്ങളുണ്ടാക്കിയ ഭാവമാണ്. സാങ്കേതികമായി പതിയെ നീങ്ങുന്ന മൂവിയുടെ, കറുപ്പും വെളുപ്പും നിഴല്‍ വെളിച്ചമായി കലരുന്ന ദീര്‍ഘമായ അവിസ്മരണീയ ഷോട്ടുകള്‍.146 മിനുട്ടുള്ള Turin horse ല്‍ ഏകദേശം 30 തിനടുത്ത് ഷോട്ടുകള്‍ മാത്രം. ശരാശരി ഒരു രംഗം മുറിയാതെ 5 മിനുട്ട്. അതിനാല്‍ മുമ്പു പറഞ്ഞ കിണറും തീന്‍മേശയും ഉരുളക്കിഴങ്ങ് വേവിക്കുന്നതും മറ്റു പല കാഴ്ചകളും മനസ്സില്‍ ആഴത്തില്‍ കോറിയിടപ്പെടും. ബേലാ ടാറിന്റെ ഒമ്പതാമത്തെ ഫീച്ചര്‍ സിനിമയാണിത്. ഇത് അവസാന സിനിമയാണെന്നും ഇനിയുമെടുത്താല്‍ സിനിമകള്‍ പഴയവയുടെ ആവര്‍ത്തനമാകുമെന്നും ബേലാ ടാര്‍ പറഞ്ഞു. സംവിധായകന്‍ തീരുമാനം മാറ്റുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിസാധാരണമായി തീരേണ്ടതല്ലല്ലോ നമ്മുടെ കാഴ്ചകള്‍.
Movie:The Turin Horse
Director: Bela Tarr
Genre: Slow-
Burn 146 minutes/Hungary/2011
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
ജോഷിന രാമകൃഷ്ണന്‍
Jan 16, 2021
5 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
ഉമ കെ.പി.
Dec 21, 2020
5 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
Ivy619
15 Oct 2020, 09:28 PM
kadha parayan vendi inganoru review avashyam illarnnu.