‘കഴിഞ്ഞ കൊല്ലം ഇതേ കാലത്ത് സംഘര്‍ഷമനുഭവിച്ചിരുന്ന ഒന്നിനെ ഈ കാലബിന്ദുവില്‍നിന്ന് നോക്കുമ്പോള്‍ കുറേക്കൂടി സമാധാനത്തോടെ നേരിടാനാവുമോ എന്ന സാങ്കല്‍പ്പിക ചോദ്യങ്ങള്‍ ഇടയ്ക്ക് സ്വയം ചോദിച്ച് മനസിനെ കുഴച്ചുമറിക്കല്‍ എനിക്കൊരു വിനോദം പോലെയാണ്’- ജീവിതത്തില്‍നിന്ന് ഒരു വര്‍ഷം കൂടി അടര്‍ന്നുപോകുമ്പോള്‍, അത് ജീവിതത്തില്‍ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങള്‍ വീണ്ടെടുക്കപ്പെടുകയാണിവിടെ. - വരയിലൂടെയും വാക്കിലൂടെയും കന്നി എം. കഴിഞ്ഞവര്‍ഷത്തെ ഓര്‍ക്കുന്നു
2 Jan 2023, 09:59 AM

വർക്കിന് പോയ ദിവസങ്ങൾ





ഓരോ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നെത്ര വളര്‍ന്നു എന്നൊരു പരിശോധന നടത്താറുണ്ട്. അനുഭവിക്കുന്ന സന്തോഷങ്ങളില്‍, സംഘര്‍ഷങ്ങളില്‍, സങ്കടങ്ങളില്‍, ഉത്കണ്ഠയിലെല്ലാം എന്തെങ്കിലും യുക്തിയുണ്ടോ എന്ന് ചിന്തിച്ചുനോക്കാറുണ്ട്. മിക്കപ്പോഴും അതിലൊരു ആശ്വാസമുണ്ടാവുന്നത് കുറേദൂരം മുന്നിലേക്കുപോയി എന്നനുഭവപ്പെടുമ്പോഴാണ്.
പഴയ സങ്കടങ്ങളോ ആനന്ദമോ ഭയമോ ഒന്നുമല്ല ഇപ്പോഴുള്ളത് എന്നതും പലവിധത്തില്‍ അവയിലെല്ലാം മാറ്റങ്ങളുണ്ടായി എന്നതും പരിഷ്‌ക്കരിക്കപ്പെടുന്നു എന്നതിന്റെ തെളിവായി പരിഗണിച്ച് സ്വയം ആശ്വസിക്കാറുണ്ട്. ഭാവുകത്വവും ആത്മവും നവീകരിക്കപ്പെടുന്നുവെന്നത് ചെറിയ കാര്യമായി തോന്നാറില്ല. കഴിഞ്ഞ കൊല്ലം ഇതേ കാലത്ത് സംഘര്‍ഷമനുഭവിച്ചിരുന്ന ഒന്നിനെ ഈ കാലബിന്ദുവില്‍നിന്ന് നോക്കുമ്പോള്‍ കുറേക്കൂടി സമാധാനത്തോടെ നേരിടാനാവുമോ എന്ന സാങ്കല്‍പ്പിക ചോദ്യങ്ങള്‍ ഇടയ്ക്ക് സ്വയം ചോദിച്ച് മനസിനെ കുഴച്ചുമറിക്കല്‍ എനിക്കൊരു വിനോദം പോലെയാണ്.
കവിതയില്‍ ചെറിയ വിടവുണ്ടായ കൊല്ലമാണ്. മനഃപ്പൂര്‍വമല്ലെങ്കിലും കവിതയില്‍ ഒരു ഇടവേള വന്നുപോയിട്ടുണ്ട്, വായനയിലും എഴുത്തിലും. കവിതകളുടെ വായന തന്നെ ഇഷ്ടമുള്ളതെന്നുറപ്പുള്ള ഒരു ശ്രേണി തെരഞ്ഞെടുത്തശേഷമേ നടത്തുന്നുള്ളൂ എന്നൊരു പരിമിതി ഇപ്പോള്‍ ഉണ്ടായിവന്നിട്ടുണ്ട്. അതൊരുപക്ഷെ അഭിരുചിയിലുണ്ടായ മാറ്റം കൊണ്ടാവാം. അക്കാദമികവും അല്ലാത്തതുമായ വായനയില്‍ ഒരു തെരഞ്ഞെടുപ്പുണ്ടായി വന്നു എന്നത് സത്യം തന്നെ. കടന്നുപോയതും ഇപ്പോഴുള്ളതുമായ ഉത്കണ്ഠ എല്ലാത്തിനെയും തകിടം മറിച്ചുവെന്ന് കരുതിയാലും തെറ്റാവില്ല. എന്തായാലും ആ പരിണാമത്തെ സമ്മര്‍ദ്ദം ചെലുത്താതെ അതിന്റെ വഴിക്ക് വിട്ടിട്ടുണ്ട്. എന്നാല്‍ മറിച്ച് നിറയെ ചിത്രങ്ങള്‍ വരക്കാനുള്ള അവസരമുണ്ടായി എന്നത് വലിയ സന്തോഷം തരുന്നു.
വല്ലപ്പോഴും ഫേസ്ബുക്കിലും മറ്റുമായി ആളുകള്‍ കാണുന്നതിനുപകരം അവ പുസ്തകങ്ങള്‍ക്ക് മുഖചിത്രമായും ഓരോ ആഴ്ചയും വായനക്കാർ കാത്തിരിക്കുന്ന നോവലിന്റെ വരയായും പുറത്തുവരുന്നതിന്റെ ആനന്ദം വേറെ തന്നെയാണ്. പുസ്തകശാലയില്‍ പോകുമ്പോള്‍ സ്വന്തം ചിത്രം അച്ചടിച്ച പുസ്തകമെടുത്ത് നോക്കുമ്പോഴത്തെ ഉത്സാഹം ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് തരുന്ന അഭിമാനവും തൃപ്തിയും വലുതാണ്. ചിലപ്പോഴെല്ലാം കിടക്കയില്‍ നിന്നുണരാന്‍ പോലും പ്രേരിപ്പിക്കുന്നത് ചിത്രം വരക്കണം എന്ന തോന്നലാണെന്നുപറഞ്ഞാലും തെറ്റില്ല.
ആകെ നഷ്ടം തോന്നാറുള്ളത് മനുഷ്യബന്ധങ്ങളുടെ തീവ്രതയിലെ ഏറ്റക്കുറച്ചിലുകളിലാണ്. അയഞ്ഞും മുറുകിയും പല കാലത്തായി മനുഷ്യര്‍ ചുറ്റും പുലരുന്നതിന്റെ അതിശയം തോന്നാറുണ്ട്. ഒപ്പമുണ്ടാവുമെന്ന് കരുതുന്ന നിമിഷത്തില്‍ പൊടുന്നനെ കൈവിട്ട് ഓടിയകലുന്ന അതേ ആളുകള്‍ പിന്നീടെപ്പോഴോ വീണ്ടും കൈകളില്‍ മുറുകെ പിടിക്കുകയും ആശ്ലേഷിക്കുകയും ചെയ്തുപോരുന്നു. ആദ്യമുണ്ടായ ഞെട്ടലിന്റെ മരവിപ്പില്‍ നിന്ന് വിടുതല്‍ കിട്ടും മുമ്പേ ആശ്ലേഷം കൊണ്ട് ചൂടുതന്ന് അവര്‍ ഒപ്പം കൂടുന്നു. എപ്പോള്‍ അമ്പരക്കണം, എപ്പോള്‍ നിസ്സംഗരാവണം എന്ന തീരുമാനം പോലും നമുക്ക് വിട്ടുതരാതെ സദാ സ്‌നേഹത്തിന്റെ കുത്തിമറിച്ചിലിലാണ് മനുഷ്യര്‍. സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന് തോന്നിയാല്‍ തന്നെ ധാരാളമല്ലേ എന്ന് ആശ്വസിക്കുന്നതും സ്വാശ്രയത്വത്തിന്റെ ധൈര്യം കുറേയായി ഉള്ളില്‍ നിറയുന്നതും നല്ലതാണെന്നു കരുതുന്നു.
സത്യത്തില്‍ ഇഴഞ്ഞും പാഞ്ഞും പേടിപ്പിച്ചും ത്രസിപ്പിച്ചും സമയം കടന്നുപോവുന്നു. സ്വപ്‌നത്തിലെ കരിമ്പുലി എന്റെ വീട്ടുമുറ്റത്ത് പൂച്ചട്ടികള്‍ക്കിടയിലൂടെ നടന്ന് കൂസലില്ലാതെ കടന്നുപോകുന്നു. കാറ്റ് അന്തംവിട്ടഴിഞ്ഞ് ചെടിമുളയുടെ കൂമ്പില്‍ ചുഴികുത്തുന്നു.
ദീപന് ശിവരാമന്
Mar 10, 2023
17 Minutes Watch
ദീപന് ശിവരാമന്
Feb 12, 2023
3 Minutes Read
വൈഷ്ണവി വി.
Feb 09, 2023
5 Minutes Read
അനുഷ ആൻഡ്രൂസ്
Jan 08, 2023
10 Minutes Read