28 Jul 2022, 02:21 PM
മഴയുടെ ശക്തി ഒരല്‍പം കൂടുമ്പോഴേക്കും ഭയത്തോടെയും ആശങ്കയോടെയും കഴിയേണ്ടി വരുന്ന മനുഷ്യരുണ്ട്. മഴക്കാലമായാല്‍ വീണ്ടുകീറുന്ന കിടപ്പാടത്തില്‍ ഒരു രാത്രി പോലും സ്വസ്ഥമായി ഉറങ്ങാനാവാത്ത കുടിയേറ്റ കര്‍ഷക കുടുംബങ്ങളാണ് കണ്ണൂരിലെ മലയോര മേഖലയായ കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിലുള്ളത്.
2004-ലെ മഴക്കാലത്ത് വിള്ളല്‍ വീണ് പ്രദേശത്തെ ഒരു വീട് മുഴുവനായി തകര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പ്രതിഭാസം വീണ്ടും വ്യാപകമായി. 2018 മുതല്‍ കൈലാസംപടിയിലെ വീടുകളിലും കൃഷിയിടങ്ങളിലും റോഡുകളലുമെല്ലാം തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന വിള്ളല്‍ ആ ജനതയുടെ ജീവിതത്തിന് മേല്‍ പോറലുകള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്.
സോയില്‍ പൈപ്പിങ്ങാണ് ഈ വിള്ളല്‍ പ്രതിഭാസത്തിന് കാരണമെന്നാണ് ജിയോളജി ഡിപാര്‍ട്‌മെന്റിന്റെ അനുമാനം. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുമുണ്ട്. പ്രദേശത്ത് നിന്ന് ഏറെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ക്വാറിയുടെ പ്രവർത്തനവും വിള്ളലിന് കാരണമായി സാമൂഹ്യ പ്രവർത്തകനായ സന്തോഷ് ഉന്നയിക്കുന്നുണ്ട്
അപകടസാധ്യതയുള്ള പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളെയും മാതൃകാപരമായി പുനരധിവസിപ്പിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ വെറും മൂന്ന് കുടുംബങ്ങള്‍ക്ക് മാത്രമാണ് മാറി താമസിക്കാനായി ധനസഹായം കിട്ടിയത്. ആ തുകയാണെങ്കില്‍ അവരുടെ നഷ്ടപ്പെടുന്ന സമ്പാദ്യങ്ങള്‍ക്ക് പകരം വെക്കാവുന്നതോ, പുതിയ ഭൂമി വാങ്ങി വീടുണ്ടാക്കാന്‍ തികയുന്നതോ അല്ല.
ഓരോ മഴപ്പെയ്ത്തിലും, ജീവന്‍ ഭയന്ന്, ആയുസ്സിന്റെ സകല സമ്പാദ്യവും ജീവനോപാധികളും വിട്ടെറിഞ്ഞ് ജീവന്‍ മാത്രം മുറുകെ പിടിച്ചു കൊണ്ടുള്ള ഓട്ടമാണ് ഇവരുടെ മഴക്കാലം.
അടുത്തിടെ ഒരാക്സിഡന്റിൽ നട്ടെല്ലിന് സാരമായി പരിക്കേറ്റ മകളെയും കൊണ്ട് ഒരു ക്യാമ്പിലേക്കും മാറാനാകാത്ത നിസഹായതയിലാണ് വിലാസിനി. മഴയത്ത് വീടുകളില്‍ നിന്ന് ക്യാമ്പിലേക്കും മഴയടങ്ങിയാല്‍ തിരിച്ച് വീട്ടിലേക്കുമുള്ള അഭയാര്‍ത്ഥി യാത്രകളില്‍ മനം മടുത്തിരിക്കുകയാണ് ഈ കുടുംബങ്ങള്‍.
താത്കാലിക പ്രശ്‌ന പരിഹാരങ്ങള്‍ക്കപ്പുറം വിഷയത്തില്‍ ശ്വാശതമായ പരിഹാരം വേണമെന്ന ശക്തമായ ആവശ്യമാണ് കൈലാസംപടിക്കാര്‍ മുന്നോട്ടുവെക്കുന്നത്
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
സതീഷ് കുമാർ
Jan 14, 2023
3 Minute Read
കെ. കണ്ണന്‍
Jan 14, 2023
8 Minutes Read
ടി.പി. പത്മനാഭൻ
Dec 27, 2022
10 Minutes Read
ഒ.കെ. ജോണി
Dec 25, 2022
3 Minutes Read
അഡ്വ. ജോയ്‌സ് ജോര്‍ജ്
Dec 24, 2022
10 Minutes Read