ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർത്ത്, മുൻ നിലപാട് തിരുത്തി, സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ. ഇലക്ഷൻ മുന്നിൽക്കണ്ട് ആചാരസംരക്ഷണത്തിന്റെ വക്താക്കളായിരിക്കുകയാണ് കേരളത്തിലെ ഇടതു- വലതു മുന്നണികൾ. അന്ധവിശ്വാസ നിരോധന നിയമമായാലും ആറ്റുകാൽ പൊങ്കാലയായാലും വിശ്വാസത്തെ കൈവിട്ടുള്ള ഒരു കളിയില്ല, പാർട്ടികൾക്ക്. ഇലക്ഷൻ കാലത്തെ പലതരം രാഷ്ട്രീയ ആചാരസംരക്ഷണ നിലപാടുകളെക്കുറിച്ച്.
