ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ച് ബി.ജെ.പി

തിരുവനന്തപുരത്തെ രാഷ്ട്രീയചിത്രം മാറുകയാണ്. ചരിത്രത്തിൽ ഇതാദ്യമായി കോർപ്പറേഷൻ ഭരണം പിടിച്ച് ബി.ജെ.പി. എൽ.ഡി.എഫ് കനത്ത തിരിച്ചടി നേരിട്ടപ്പോൾ യു.ഡി.എഫ് ശക്തമായ തിരിച്ചുവരവ് നടത്തി.

Election Desk

രിത്രത്തിൽ ഇതാദ്യമായി കേരളത്തിലെ ഒരു കോർപ്പറേഷൻ ഭരണം പിടിച്ച് ബി.ജെ.പി. 2015 മുതൽ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി തിരുവനന്തപുരത്ത് പ്രതിപക്ഷത്തെത്തി തുടർന്ന മേൽക്കൈ ഇത്തവണ ഭരണം പിടിച്ച് കൊണ്ടാണ് അവർ തുടർന്നിരിക്കുന്നത്. ബി.ജെ.പി ജയിച്ച കേരളത്തിലെ ആദ്യത്തെ നിയമസഭാ മണ്ഡലവും കോർപ്പറേഷനും തിരുവനന്തപുരത്ത് തന്നെ ആയിരിക്കുകയാണ്. 49 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 28 ഇടത്ത് എൽ.ഡി.എഫും 19 ഇടത്ത് യു.ഡി.എഫും 2 ഇടത്ത് മറ്റുള്ളവരും. ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതോടെ ആദ്യത്തെ ആറ് മാസം ബി.ജെ.പി തന്നെ കോർപ്പറേഷൻ ഭരിക്കുമെന്ന് ഉറപ്പായി.

നേമത്ത് ഒ. രാജഗോപാലിലൂടെയാണ് നിയമസഭയിൽ ബി.ജെ.പി നിയമസഭയിൽ അക്കൗണ്ട് തുറന്നത്. ഇപ്പോഴിതാ കോർപ്പറേഷൻ ഭരണവും പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിയ വോട്ടുകൾക്കാണ് തിരുവനന്തപുരത്ത് ശശി തരൂരിനോട് പരാജയപ്പെട്ടിരുന്നത്. കോർപ്പറേഷനിലെ 50-ലധികം ഡിവിഷനുകളിൽ രാജീവ് ചന്ദ്രശേഖറിന് ലീഡ് നേടാൻ സാധിച്ചിരുന്നു. അത് തന്നെയാണ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും ആവർത്തിച്ചത്. വോട്ടെണ്ണലിൻെറ തുടക്കത്തിൽ എൽ.ഡി.എഫ് - എൻ.ഡി.എ നേർക്കുനേർ പോരാട്ടമെന്ന് തോന്നിച്ചിടത്ത് നിന്ന് പിന്നീട് ത്രികോണ മത്സരമായാണ് തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് മാറിയത്.

മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാർത്ഥികളെയാണ് തിരുവനന്തപുരത്ത് അണിനിരത്തിയിരുന്നത്. മുൻ ഡി.ജി.പി ആർ ശ്രീലേഖയെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി പ്രചാരണം നടത്തിയിരുന്നത്. വി.വി. രാജേഷിനെ പോലുള്ള സംസ്ഥാന നേതാക്കളും സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്നു. മുൻ അരുവിക്കര എം.എൽ.എ കെ.എസ്. ശബരീനാഥനെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി യു.ഡി.എഫ് ചടുലമായ നീക്കമാണ് നടത്തിയത്. കെ.മുരളീധരനാണ് തിരുവനന്തപുരത്ത് കോൺഗ്രസിൻെറ തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്തിരുന്നത്. ഒരു മുൻ എം.എൽ.എയെ കോർപ്പറേഷൻ കൗൺസിലറാക്കി നിർത്തുന്നതിലൂടെ കോൺഗ്രസ് എന്താണ് ലക്ഷ്യം വെച്ചതെന്ന് വ്യക്തമായിരുന്നു. അതിൻെറ ഫലമാണ് അവരുടെ തിരിച്ചുവരവ്. ശബരീനാഥൻ അടക്കം വിജയിച്ചു. ജില്ലാക്കമ്മിറ്റി അംഗം എസ്.പി. ദീപക്കിനെയായിരുന്നു എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടിയിരുന്നത്. പേട്ടയിൽ ദീപക്ക് വിജയിച്ചുവെങ്കിലും കുത്തകയാക്കി വെച്ചിരുന്ന പല ഡിവിഷനുകളും എൽ.ഡി.എഫിന് ഇത്തവണ നഷ്ടമായി.

മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാർത്ഥികളെയാണ് തിരുവനന്തപുരത്ത് അണിനിരത്തിയിരുന്നത്. മുൻ ഡി.ജി.പി ആർ ശ്രീലേഖയെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി പ്രചാരണം നടത്തിയിരുന്നത്.
മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാർത്ഥികളെയാണ് തിരുവനന്തപുരത്ത് അണിനിരത്തിയിരുന്നത്. മുൻ ഡി.ജി.പി ആർ ശ്രീലേഖയെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി പ്രചാരണം നടത്തിയിരുന്നത്.

2015-ന് ശേഷമാണ് തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് വലിയ തിരിച്ചടി നേരിട്ട് തുടങ്ങുന്നത്. 2010-15 കാലത്ത് യു.ഡി.എഫിന് 40 സീറ്റുകളുണ്ടായിരുന്നു. 2015-ൽ 21 സീറ്റുകളുമായി കോർപ്പറേഷനിൽ ആദ്യമായി യു.ഡി.എഫ് മൂന്നാമതായി. അതിശക്തമായ ത്രികോണമത്സരം നടന്നപ്പോൾ ബി.ജെ.പിക്ക് 35 സീറ്റുകൾ ലഭിച്ചു. എന്നിട്ടും എൽ.ഡി.എഫ് 43 സീറ്റുകളുമായി ഭരണം നേടി.

2020-ൽ യു.ഡി.എഫിൻെറ സ്ഥിതി ദയനീയമായിരുന്നു. എൽ.ഡി.എഫ് 51-ഉും ബി.ജെ.പി 34-ഉും സീറ്റുകൾ നേടിയപ്പോൾ യു.ഡി.എഫിന് ലഭിച്ചത് വെറും 10 സീറ്റുകളായിരുന്നു. 2015 വരെ കോർപ്പറേഷനിൽ വലിയ ശക്തിയല്ലാതിരുന്ന ബി.ജെ.പി സ്വന്തം പാർട്ടി അണികളെ പോലും അമ്പരപ്പിക്കുന്ന രീതിയിലാണ് പിന്നീട് വലിയ മുന്നേറ്റം നടത്തിയത്. 2010-ൽ ആറ് സീറ്റിൽ നിന്നാണ് 2015-ൽ ബി.ജെ.പി 34 സീറ്റിലേക്ക് എത്തുന്നത്.

Comments