ഒരു സാധാരണ വോട്ടറുടെ
പ്രകടനപത്രിക

‘‘കേരളത്തിലെ രണ്ട് പ്രധാന മുന്നണികളും ഒരുപോലെ കൊള്ളരുതാത്തവരാണെന്ന് സ്​ഥാപിച്ച് അത് തങ്ങളുടെ നിഷ്പക്ഷതയുടെ തെളിവായി സ്വയംഘോഷിക്കുന്ന മാദ്ധ്യമങ്ങൾക്ക് ഒരൊറ്റ അജണ്ടയേയുള്ളൂ: രണ്ടുകൂട്ടർക്കും ബദലായി ബി.ജെ.പിയെ പ്രതിഷ്ഠിക്കുകയെന്ന രഹസ്യ പദ്ധതി. അതിലവർ വിജയിക്കുന്നുണ്ടെന്നതും വാസ്​തവമാണ്’’- ഒ.കെ. ജോണി എഴുതുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഖ്യാതിയോടെ ഏഴ് പതിറ്റാണ്ടുകാലമെങ്കിലും മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിന്ന ഇന്ത്യ, 2014–ൽ തെരഞ്ഞെടുക്കപ്പെട്ട ബി ജെ പി ഭരണകൂടം അതിന്റെ ഗൂഢപദ്ധതികൾ ഒന്നൊന്നായി നടപ്പാക്കാൻ തുടങ്ങിയതോടെയാണ് മതരാഷ്ട്രസങ്കൽപ്പത്തിലേക്ക് ചുവടുവെച്ചുതുടങ്ങിയത്. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിയതോടെ വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുക മാത്രമല്ല, ജനങ്ങളുടെ പ്രാഥമികമായ മൗലികാവശങ്ങൾപോലും കവർന്നെടുക്കുകയും അപ്രഖ്യാപിത അടിയന്തരാവസ്​ഥയുടെ ഇരുണ്ടകാലത്തിലേക്ക് അവർ രാജ്യത്തെ നയിക്കുകയുംചെയ്തു.

ജനാധിപത്യക്രമത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിന്, ഭരണഘടന റദ്ദാക്കപ്പെട്ടുവെന്ന് വെളിപ്പെടുത്താതെതന്നെ ഫാഷിസത്തിലേക്ക് നീങ്ങാനാവുമെന്ന് ഇന്ത്യയിൽ തെളിയിക്കപ്പെട്ടുകഴിഞ്ഞു. പാർലമെൻ്റിൽപ്പോലും പ്രതിപക്ഷത്തെ ശബ്ദിക്കാനനുവദിക്കാത്ത ഭരണകൂടത്തിന് മഹാഭൂരിപക്ഷം മുഖ്യധാരാ മാദ്ധ്യമങ്ങളെയും തെരഞ്ഞെടുപ്പുകമ്മിഷൻ ഉൾപ്പടെയുള്ള ഭരണഘടനാസ്​ഥാപനങ്ങളെയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ചട്ടുകങ്ങളാക്കാൻ അനായാസം കഴിഞ്ഞു. ഈ സമഗ്രാധിപത്യപ്രവണതയെ തുറന്നുകാട്ടുന്ന വ്യക്തികളും സംഘടനകളും പാർട്ടികളും മാദ്ധ്യമങ്ങളും അടിച്ചമർത്തപ്പെടുന്നു. അതൊരു ദ്വിമുഖാക്രമണമാണ്.

തീവ്ര വർഗ്ഗീയഫാഷിസത്തിന്റെ പ്രയോക്താക്കളായ കേന്ദ്ര ഭരണകൂടത്തിനെതിരെ ദേശീയതലത്തിൽ കൈകോർക്കുന്ന രണ്ട് ദേശീയപ്പാർട്ടികൾ നയിക്കുന്ന രണ്ട് മുന്നണികളാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രതിയോഗികൾ.

ഭരണകൂടനയങ്ങളോട് വിയോജിപ്പു പ്രകടിക്കുന്നവരെല്ലാം ഭരണകൂടത്തിന്റെയും അത് പ്രതിനിധാനം ചെയ്യുന്ന തീവ്രഹിന്ദുത്വ സംഘടനകളുടെയും ആക്രമണത്തിന് വിധേയരാവുകയും പട്ടാപ്പകൽ വധിക്കപ്പെടുകയോ രാജ്യേദ്രാഹികളായി മുദ്രകുത്തപ്പെട്ട് ജയിലുകളിൽ അടയ്ക്കപ്പെടുകയോ ചെയ്യുന്നു. ഈ അതിക്രമങ്ങളുടെയെല്ലാം വിശദാംശങ്ങൾ ലോകത്തിനു മുന്നിലുണ്ടെങ്കിലും നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾക്ക് ഇത് വർഗ്ഗീയഫാഷിസത്തിന്റെ തുടക്കമാണെന്ന തിരിച്ചറിവുണ്ടായതായി തോന്നുന്നില്ല. ഭരണകൂട ഫാഷിസത്തിനെതിരെയുള്ള പ്രതീകാത്മക പ്രക്ഷോഭങ്ങളിൽ അവരെല്ലാം പങ്കാളികളാണെങ്കിലും പ്രാദേശികമായ താൽപര്യങ്ങളാൽ നയിക്കപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾക്ക് ദേശീയതലത്തിൽ ബി ജെ പിക്കെതിരെ സുശക്തമായൊരു ദേശീയ പ്രതിപക്ഷമുന്നണി കെട്ടിപ്പടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് നിർഭാഗ്യകരം.

അതെന്തായാലും, ഭരണഘടന നൽകുന്ന ജനാധിപത്യാവകാശങ്ങളെല്ലാം കവർന്നപ്പെടുക്കപ്പെട്ട അത്യന്തം ആപത്കരമായൊരു ഒരിരുണ്ട ചരിത്രസന്ദർഭത്തിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് സംസ്​ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനെ നമ്മളിപ്പോൾ അഭിമുഖീകരിക്കുന്നത്.

ഭരണകൂട ഫാഷിസത്തിനെതിരെയുള്ള പ്രതീകാത്മക പ്രക്ഷോഭങ്ങളിൽ അവരെല്ലാം പങ്കാളികളാണെങ്കിലും പ്രാദേശികമായ താൽപര്യങ്ങളാൽ നയിക്കപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾക്ക് ദേശീയതലത്തിൽ ബി ജെ പിക്കെതിരെ സുശക്തമായൊരു ദേശീയ പ്രതിപക്ഷമുന്നണി കെട്ടിപ്പടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് നിർഭാഗ്യകരം.
ഭരണകൂട ഫാഷിസത്തിനെതിരെയുള്ള പ്രതീകാത്മക പ്രക്ഷോഭങ്ങളിൽ അവരെല്ലാം പങ്കാളികളാണെങ്കിലും പ്രാദേശികമായ താൽപര്യങ്ങളാൽ നയിക്കപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾക്ക് ദേശീയതലത്തിൽ ബി ജെ പിക്കെതിരെ സുശക്തമായൊരു ദേശീയ പ്രതിപക്ഷമുന്നണി കെട്ടിപ്പടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് നിർഭാഗ്യകരം.

കൗതുകകരമായൊരു സംഗതി, നടേ പറഞ്ഞ തീവ്ര വർഗ്ഗീയഫാഷിസത്തിന്റെ പ്രയോക്താക്കളായ കേന്ദ്ര ഭരണകൂടത്തിനെതിരെ ദേശീയതലത്തിൽ കൈകോർക്കുന്ന രണ്ട് ദേശീയപ്പാർട്ടികൾ നയിക്കുന്ന രണ്ട് മുന്നണികളാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രതിയോഗികളെന്നതാണ്. ദേശീയതലത്തിൽ ഒരുമിച്ചുനിൽക്കുമ്പോൾത്തന്നെ പ്രാദേശിക തലത്തിൽ പരസ്​പര മത്സരത്തിലേർപ്പെടുകയെന്ന വൈരുദ്ധ്യത്തെ പ്രായോഗിക രാഷ്ട്രീയതന്ത്രമെന്ന നിലയിലാണ് ഈ പാർട്ടികൾ വിശദീകരിക്കുന്നതെങ്കിലും അതൊരു സൗഹൃദമത്സരത്തിന്റെ പാരസ്​പര്യത്തോടെയുള്ളതാവണം എന്നാഗ്രഹിക്കുന്നവരാണ് രണ്ട് മുന്നണികളുടെയും ഭക്തരല്ലാത്ത സാധാരണ മനുഷ്യർ. വ്യത്യസ്​തമായ പ്രത്യയശാസ്​ത്രത്താൽ നയിക്കപ്പെടുന്നവരാണെങ്കിലും രണ്ടു കൂട്ടരും ജനാധിപത്യവാദികളാണല്ലോ എന്നാശ്വസിക്കുന്നവരാണവർ.

ഇന്നത്തെ സാഹചര്യത്തിൽ വർഗ്ഗീയഫാഷിസത്തിനെതിർ നിൽക്കുന്ന കേരളത്തിലെ ജനാധിപത്യവിശ്വാസികളായ സാധാരണക്കാർക്കും പൊതുബുദ്ധിജീവികൾക്കും ഈ രണ്ടുമുന്നണികളും തമ്മിലുള്ള വ്യത്യാസം വളരെ നേർത്തതായിത്തോന്നിയാലും അൽഭുതപ്പെടാനില്ല.

ഇന്നത്തെ സാഹചര്യത്തിൽ വർഗ്ഗീയഫാഷിസത്തിനെതിർ നിൽക്കുന്ന കേരളത്തിലെ ജനാധിപത്യവിശ്വാസികളായ സാധാരണക്കാർക്കും പൊതുബുദ്ധിജീവികൾക്കും ഈ രണ്ടുമുന്നണികളും തമ്മിലുള്ള വ്യത്യാസം വളരെ നേർത്തതായിത്തോന്നിയാലും അൽഭുതപ്പെടാനില്ല. അതുകൊണ്ട് വർഗ്ഗീയ ഫാഷിസത്തെ ഭയപ്പെടുന്നവർ പ്രതീക്ഷയോടെ കാണുന്ന കേരളത്തിലെ ഈ രണ്ട് മുന്നണികളും ഒറ്റക്കെട്ടായി ഹിന്ദുത്വരാഷ്ട്രീയത്തെയും അതിന്റെ കേരളത്തിലെ വിധ്വംസകപദ്ധതികളെയും പരാജയപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നവരാണ് ഏറെയും. അതുകൊണ്ടാണ്, തുടർഭരണം അനിവാര്യമാണെന്ന ഇടതുപക്ഷമുന്നണിയുടെ നിലപാടിനോട് വിയോജിച്ച്, ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും കേരളത്തിലെ രണ്ട് മുന്നണികൾക്കും, ജനാധിപത്യസംരക്ഷണത്തിൽ തുല്യമായ പങ്കുവഹിക്കാനാവുമെന്ന് കവിയും പൊതുബുദ്ധിജീവിയുമായ സച്ചിദാനന്ദനെപ്പോലൊരു മാർക്സിസ്​റ്റു പോലും അഭിപ്രായപ്പെട്ടത്.

സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിനുപരിയായ വിശാലമായ ദേശീയരാഷ്ട്രീയത്തെ മുൻനിർത്തിയായിരിക്കാം അദ്ദേഹമത് പറഞ്ഞതെന്ന് കരുതുന്നവരിലൊരാളാണ് ഞാനും. സച്ചിദാനന്ദന്റെ ഈ നിലപാടിനോട് കമ്യൂണിസ്​റ്റ് പാർട്ടിയുടെ സംസ്​ഥാന സെക്രട്ടറി സഹഭാവത്തോടെയാണ് പ്രതികരിച്ചതെങ്കിലും അധികാരരാഷ്ട്രീയമാണ് പാർലമെൻ്ററി ജനാധിപത്യത്തിൽ പ്രധാനമെന്നു കരുതുന്നതുകൊണ്ടായിരിക്കാം, അക്കാദമിയംഗം കൂടിയായ കഥാകൃത്ത് അശോകൻ ചെരുവിലിന് അത് വലിയൊരാഘാതമായതും സച്ചിദാനന്ദനെ ഇടതുപക്ഷവിരുദ്ധനോ അരാഷ്ട്രീയവാദിയോ ആയി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുണ്ടായതും.

സച്ചിദാനന്ദൻ. തുടർഭരണം അനിവാര്യമാണെന്ന ഇടതുപക്ഷമുന്നണിയുടെ നിലപാടിനോട് വിയോജിച്ച്, ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും കേരളത്തിലെ രണ്ട് മുന്നണികൾക്കും, ജനാധിപത്യസംരക്ഷണത്തിൽ തുല്യമായ പങ്കുവഹിക്കാനാവുമെന്ന് കവിയും പൊതുബുദ്ധിജീവിയുമായ സച്ചിദാനന്ദനെപ്പോലൊരു മാർക്സിസ്​റ്റു പോലും അഭിപ്രായപ്പെട്ടത്.
സച്ചിദാനന്ദൻ. തുടർഭരണം അനിവാര്യമാണെന്ന ഇടതുപക്ഷമുന്നണിയുടെ നിലപാടിനോട് വിയോജിച്ച്, ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും കേരളത്തിലെ രണ്ട് മുന്നണികൾക്കും, ജനാധിപത്യസംരക്ഷണത്തിൽ തുല്യമായ പങ്കുവഹിക്കാനാവുമെന്ന് കവിയും പൊതുബുദ്ധിജീവിയുമായ സച്ചിദാനന്ദനെപ്പോലൊരു മാർക്സിസ്​റ്റു പോലും അഭിപ്രായപ്പെട്ടത്.

ഇന്ന് സമൂഹത്തിന്റെ സമസ്​തമേഖലകളിലും ഒരു ഹിംസാത്മക ശക്തിയായി മാറിക്കഴിഞ്ഞ ഹിന്ദുത്വ പ്രത്യയശാസ്​ത്രത്തെക്കുറിച്ച് മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ വേവലാതിപ്പെട്ടുതുടങ്ങുന്നതിനും മുമ്പേ അത് മുൻകൂട്ടി കാണുകയും അതിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകുകയും​ ചെയ്ത കേരളത്തിലെ അപൂർവ്വം പൊതുബുദ്ധിജീവികളിലൊരാളാണ് സച്ചിദാനന്ദനെന്നുകൂടി സാന്ദർഭികമായി ഓർക്കാം. ഹിന്ദുത്വരാഷ്ട്രീയം ഇന്ത്യൻ പാർലമെൻ്റിൽ ചെങ്കോലുമായെത്തുമെന്ന് സങ്കൽപ്പിക്കാനാവാത്ത കാലത്ത്, നാലു പതിറ്റാണ്ടുകൾക്കുമുമ്പ് പ്രസിദ്ധീകരിച്ച സംഭാഷണങ്ങൾ എന്ന ലേഖനസമാഹാരത്തിലെ (മോഡേൺ ബുക്സ്​, സുൽത്താൻ ബത്തേരി, 1986) ഹൈന്ദവപുനരുത്ഥാനവാദം: ഒരു വിയോജനക്കുറിപ്പ് എന്ന പ്രബന്ധം സച്ചിദാനന്ദൻ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

‘‘ഇന്ത്യയിൽ ഫാഷിസം ഉയർന്നുവരിക ഭൂരിപക്ഷ വർഗ്ഗീയതയിൽനിന്നാണെന്ന് വളരെ വർഷങ്ങൾക്കുമുമ്പേതന്നെ എം.എൻ. റോയിയെപ്പോലുള്ള ബുദ്ധിജീവികൾ പ്രവചിച്ചിരുന്നു. സോഷ്യലിസത്തിലും മതേതരത്വത്തിലും ജനാധിപത്യത്തിലും ആത്മാർത്ഥമായി വിശ്വസിക്കുന്ന എല്ലാ ശക്തികളും ഒന്നിച്ചുനിന്ന് പൊരുതാത്തപക്ഷം ആ പ്രവചനം സത്യമായിക്കൂടെന്നില്ല. എങ്കിൽ, മദ്ധ്യയുഗത്തിന്റെ അന്ധകാരവുമായിട്ടാവും 21-ാം നൂറ്റാണ്ട് ഇന്ത്യയിൽ വന്നണയുക. ഗീത ഉരുക്കഴിക്കുന്ന ഒരു ഭീകരസത്വം ജനിക്കാൻ അവസരം പാർത്തിരിക്കുന്നു. മാതാവിനെത്തന്നെ നെടുകെ പിളർന്നുകൊണ്ടായിരിക്കാം അത് പിറന്നുവീഴുക. നിരന്തരജാഗ്രതയിലൂടെ മാത്രമേ ആ തമസ് സത്വത്തിൽനിന്ന് നമുക്ക് നമ്മുടെ സമൂഹത്തെ രക്ഷിക്കാനാവൂ’’.

മാർക്സിസത്തെ ഉന്നതമായൊരു ദർശനപദ്ധതിയായും വിശകലോപാധിയായും തിരിച്ചറിഞ്ഞ ഒരിന്ത്യൻ ബുദ്ധിജീവിയുടെയെന്നതിനേക്കാൾ ദീർഘദർശിയായ ഒരു വലിയ കവിയുടെ പ്രവചനമായിരുന്നു മുകളിലുദ്ധരിച്ച വരികളെന്ന് ഇന്നു നമുക്കറിയാം. മാർക്സിസത്തെ കക്ഷിരാഷ്ടീയത്തിന്റെ ഇടുക്കുതൊഴുത്തിലേക്ക് മെരുക്കിയൊതുക്കാനാഗ്രഹിക്കുന്ന കൽപ്പിത കഥാകാരന്മാർ അത് തിരിച്ചറിയണമെന്ന് ശഠിക്കാൻ നമുക്കവകാശവുമില്ല. കേന്ദ്രഭരണം കയ്യടക്കിയ തീവ്രവലതുപക്ഷം സൃഷ്ടിച്ച ആപത്കരമായ ദേശീയസാഹചര്യത്തെ പ്രതിരോധിക്കുവാൻ കേരളത്തിലെ വലതും ഇടതുമായ ജനാധിപത്യപ്പാർട്ടികൾക്ക് അവരുടെ പ്രാദേശികതാൽപ്പര്യങ്ങൾ വിഘാതമായിക്കൂടെന്ന പൊതുനിലപാടോടെ മാത്രം സംസ്​ഥാന തെരഞ്ഞെടുപ്പിനെ കാണേണ്ട ഒരടിയന്തരസാഹചര്യത്തിലാണ് നമ്മളെന്ന് ആവർത്തിക്കുവാനാണ് ഇത്രയും സൂചിപ്പിച്ചത്.

കേന്ദ്രഭരണം കയ്യടക്കിയ തീവ്രവലതുപക്ഷം സൃഷ്ടിച്ച ആപത്കരമായ ദേശീയസാഹചര്യത്തെ പ്രതിരോധിക്കുവാൻ കേരളത്തിലെ വലതും ഇടതുമായ ജനാധിപത്യപ്പാർട്ടികൾക്ക് അവരുടെ പ്രാദേശികതാൽപ്പര്യങ്ങൾ വിഘാതമായിക്കൂടെന്ന പൊതുനിലപാടോടെ മാത്രം സംസ്​ഥാന തെരഞ്ഞെടുപ്പിനെ കാണേണ്ട ഒരടിയന്തരസാഹചര്യമുണ്ട്.
കേന്ദ്രഭരണം കയ്യടക്കിയ തീവ്രവലതുപക്ഷം സൃഷ്ടിച്ച ആപത്കരമായ ദേശീയസാഹചര്യത്തെ പ്രതിരോധിക്കുവാൻ കേരളത്തിലെ വലതും ഇടതുമായ ജനാധിപത്യപ്പാർട്ടികൾക്ക് അവരുടെ പ്രാദേശികതാൽപ്പര്യങ്ങൾ വിഘാതമായിക്കൂടെന്ന പൊതുനിലപാടോടെ മാത്രം സംസ്​ഥാന തെരഞ്ഞെടുപ്പിനെ കാണേണ്ട ഒരടിയന്തരസാഹചര്യമുണ്ട്.

പ്രതിപക്ഷമുക്ത ഇന്ത്യയെന്ന നയം നടപ്പാക്കുന്ന ബി ജെ പിയിൽനിന്ന് വ്യത്യസ്​തമായി പ്രതിപക്ഷ ബഹുമാനം പുലർത്തുന്ന ഒരു ഭരണപക്ഷവും ഭരണപക്ഷപാളിച്ചകളെ വസ്​തുനിഷ്ഠമായി വിമർശിക്കുന്ന പ്രതിപക്ഷവുമെന്ന ഉന്നതമായ ജനാധിപത്യസങ്കൽപ്പം വീണ്ടെടുക്കാൻ കേരളത്തിലെ ഇരുമുന്നണികൾക്കും ബാദ്ധ്യതയുണ്ട്. ബി ജെ പി വാഴ്ച്ചക്കാലത്ത് ഉയർത്തിപ്പിടിക്കാവുന്ന വലിയൊരു ബദൽ സാദ്ധ്യതയുമാണത്. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങളെന്തായാലും വികസനത്തെ സംബന്ധിച്ച കാഴ്ചപ്പാടിൽ കേരളത്തിലെ രണ്ട് മുന്നണികളും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്ന വാസ്​തവമോർത്താൽ, ആര് അധികാരത്തിൽ വന്നാലും കേരളം വികസനം കൊണ്ട് വീർപ്പുമുട്ടുമെന്നുറപ്പാണ്. കാരണം, സാമൂഹിക–സാമ്പത്തിക– സാംസ്​കാരിക– വിദ്യാഭ്യാസ മേഖലകളിൽ ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സംസ്​ഥാനമായ കേരളത്തിന്റെ നോട്ടം സമ്പന്നരാജ്യങ്ങളിലേക്കാണ്. അതിവേഗ ട്രെയിനുകൾ മാത്രമല്ല, ജില്ല തോറും വിമാനത്താവളങ്ങളും മലകൾതോറും തുരങ്കങ്ങളുമെല്ലാമാണ് മലയാളികൾ ആഗ്രഹിക്കുന്നതും അവരെ കാത്തിരിക്കുന്നതും. വികസനമെന്ന വാക്കുകേട്ടാൽത്തന്നെ രോമാഞ്ചമണിഞ്ഞ് മതിമറക്കുന്ന മദ്ധ്യവർഗ്ഗ–ഉപരിവർഗ്ഗ മലയാളികളുടെ ഒടുങ്ങാത്ത ആർത്തികളെ പ്രലോഭിപ്പിക്കുന്ന പ്രകടനപത്രികകളുണ്ടാക്കുവാനും, ആരെതിർത്താലും അത് നടപ്പാക്കുമെന്ന് വെല്ലുവിളിക്കാനും രണ്ട് മുന്നണികളും പ്രതിജ്ഞാബദ്ധവുമാണ്. അതുകൊണ്ട്, പ്രകടനപത്രികയിൽ ഉണ്ടാവണമെന്നാഗ്രഹിക്കുന്ന കാര്യങ്ങൾ എന്തെന്ന അന്വേഷണത്തോടുള്ള ഈ വോട്ടറുടെ പ്രതികരണമിതാണ്:

ഏത് പദ്ധതിയും നടപ്പാക്കുന്നതിനുമുമ്പ് ജനഹിതം ആരായുമെന്നും പദ്ധതികൾക്കെതിരെയുള്ള ജനകീയപ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയില്ല എന്നുമുള്ള വാഗ്ദാനം ഏത് മുന്നണിയുടെ പ്രകടനപത്രികയ്ക്കും ഒരലങ്കാരമായിരിക്കും. (നിർദ്ദിഷ്ട കെ റെയിൽ പദ്ധതിയുടെ സർവ്വേ നടക്കുന്ന കാലത്ത് പ്രതിഷേധക്കാരെ പൊലീസ്​ നേരിട്ട രീതിയോർക്കുക. എണ്ണിപ്പറഞ്ഞാൽ ഇടത്–വലത് സർക്കാരുകൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നു തെളിയിക്കുന്ന നീണ്ട പട്ടികയാവുമത്).

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ജനവിരുദ്ധമാവുകയില്ല എന്നുറപ്പു നൽകുന്ന ഒരു പ്രകടനപത്രികയും ഇതേവരെ കാണാനിടയായിട്ടില്ല.

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ജനവിരുദ്ധമാവുകയില്ല എന്നുറപ്പു നൽകുന്ന ഒരു പ്രകടനപത്രികയും ഇതേവരെ കാണാനിടയായിട്ടില്ല. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ജനഹിതമാരാൻ എന്ന വ്യാജേന നാടുനീളെ നടത്തുന്ന ജനസമ്പർക്ക നാടകങ്ങൾക്കു പകരം, അധികാരമേറുമ്പോൾത്തന്നെ വികസനത്തിന്റെ പേരിൽ നടപ്പാക്കാൻ പോകുന്ന മുതലാളിത്ത മാതൃകയിലുള്ള, ശതകോടികൾ മുടക്കുള്ള വൻകിട പദ്ധതികളെ സംബന്ധിച്ച ജനഹിതവും നിയമസഭയിലെ ഔദ്യോഗിക പ്രതിപക്ഷത്തിന്റെ ഹിതവും അവരുടെയെല്ലാം പിന്തുണയും ഉറപ്പാക്കുമെന്ന ഉറപ്പാണ് പ്രകടനപത്രികയിൽ മുന്നണികൾ ഒന്നാമതായി നൽകേണ്ടത്.

പ്രതിപക്ഷപ്പാർട്ടികൾ ഭരിക്കുന്ന സംസ്​ഥാന സർക്കാരുകളെ ശത്രുരാജ്യങ്ങളായിക്കാണുകയും ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ സംവിധാനത്തെ നാമാവശേഷമാക്കുകയും പ്രതിപക്ഷത്തെ ശകാരിക്കാനുള്ള ഇടമായി ലോക് സഭയെ മാറ്റുകയും ഇന്ത്യയെ ഒരടിമരാജ്യമാക്കാനുള്ള അന്തിമ നടപടികളാരംഭിക്കുകയും ചെയ്ത ബി ജെ പി ഭരണകൂടം ഒരു ഭയാനകയാഥാർത്ഥ്യമായി മുന്നിൽ നിൽക്കുമ്പോൾ കേരളത്തെ വികസനംകൊണ്ട് ലോകോത്തരമാക്കുമെന്നുറപ്പു നൽകുന്ന മുന്നണികളോട് വിശേഷിച്ചെന്തെങ്കിലും പറയേണ്ടതുമില്ല.

നിർദ്ദിഷ്ട കെ റെയിൽ പദ്ധതിയുടെ സർവ്വേ നടക്കുന്ന കാലത്ത് പ്രതിഷേധക്കാരെ പൊലീസ്​ നേരിട്ട രീതിയോർക്കുക. എണ്ണിപ്പറഞ്ഞാൽ ഇടത്–വലത് സർക്കാരുകൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നു തെളിയിക്കുന്ന നീണ്ട പട്ടികയാവുമത്.
നിർദ്ദിഷ്ട കെ റെയിൽ പദ്ധതിയുടെ സർവ്വേ നടക്കുന്ന കാലത്ത് പ്രതിഷേധക്കാരെ പൊലീസ്​ നേരിട്ട രീതിയോർക്കുക. എണ്ണിപ്പറഞ്ഞാൽ ഇടത്–വലത് സർക്കാരുകൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നു തെളിയിക്കുന്ന നീണ്ട പട്ടികയാവുമത്.

തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ ഭാഗമായ ഒരു തന്ത്രമെന്ന നിലയിൽ മുന്നണികൾ നടത്തുന്ന മത–സാമുദായിക പ്രീണനവും, മതേതരപക്ഷത്താണെന്ന് സ്​ഥാപിക്കാനായി നടത്തുന്ന മതപ്രീണനവും, മേൽക്കൈ നേടാൻ മത്സരിക്കുന്ന വിവിധ മതങ്ങളുടെ അപ്രമാദിത്വത്തിന് കാരണമായിട്ടുണ്ട്. മതബോധത്തെ മറയാക്കിയാണ് കേരളത്തിലും വർഗ്ഗീയത വേരുറപ്പിച്ച് പടരുന്നത്. കേരളത്തെ മത തീവ്രതകളിലേക്കും വർഗ്ഗീയതയിലേക്കും നയിക്കുന്നതിൽ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്കും വലിയ പങ്കുണ്ട്. മതങ്ങളുടെ ദൈവങ്ങളെ മാത്രമല്ല, ക്രിമിനലുകളായ ആൾദൈവങ്ങളെയും അവരുടെ ആരാധകരെപ്പോലും പേടിക്കുന്ന ഈ രാഷ്ട്രീയപ്പാർട്ടികൾക്കൊന്നും കേരളം ദൈവത്തി​െൻ’റ നാടാണെന്നല്ലാതെ മനുഷ്യന്റെ നാടാണെന്ന് പറയാൻ നാവു പൊന്തുകയില്ല.

സമഗ്രാധിപത്യത്തിനു കീഴിലായിരിക്കുമ്പോഴും ഭൗതിക–സാമ്പത്തിക വികസനത്തിന്റെ പേരിൽ അഭിമാനികളായിരിക്കുന്നതാണോ, ഭൗതികസൗകര്യങ്ങളേറെയില്ലെങ്കിലും സ്വാതന്ത്ര്യാഭിമാനികളായിരിക്കുന്നതാണോ അഭികാമ്യമെന്ന് കേരളീയർ സ്വയം ചോദിക്കേണ്ട കാലമാണിത്.

ടൂറിസം വകുപ്പിന്റെ പരസ്യ ഏജൻസിക്കാരനെഴുതിക്കൊടുത്ത ഈ പരസ്യവാചകം തിലകക്കുറിയായി കൊണ്ടുനടക്കാൻ പുരോഗമന കേരളത്തിലെ ഇടത്–വലത് സർക്കാരുകൾക്കും നാണമില്ല. വലതുകാൽ സംഘപരിവാരരഥത്തിലും ഇടതുകാൽ പുരോഗമനകേരളത്തിന്റെ ശിരസ്സിലും ഊന്നിനിൽക്കുന്ന വെള്ളാപ്പിള്ളിമാർ നവോത്ഥാനനായകരായി വാഴ്ത്തപ്പെടുന്നതിലെ അശ്ലീലം തിരിച്ചറിയാൻപോലും നമുക്ക് കഴിയുന്നില്ല.

കേരളത്തിലെ ബ്യൂറോക്രസിയിലും പൊലീസ്​ സേനയിൽപ്പോലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാവിവൽക്കരണത്തിന് രാഷ്ട്രീയ നേതൃത്വത്തിന്റെ മൗനാനുവാദമുണ്ടെന്നതാണ് ഞെട്ടിക്കുന്ന വേറൊരു സംഗതി. രണ്ട് മുന്നണികളും ഒരുപോലെ എതിർക്കുന്ന അർദ്ധസൈനികസംഘടനയെന്ന വിശേഷണം പോലുമുള്ള സംഘടനയുടെ ദേശീയ നേതാവുമായി രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന് മാദ്ധ്യമങ്ങളിലൂടെ ആരോപണവിധേയനായ ഉന്നത പൊലീസ്​ മേധാവിക്ക് സ്​ഥാനക്കയറ്റം നൽകി ആദരിക്കുന്നതിലൂടെ സമൂഹത്തിനു നൽകുന്ന സന്ദേശമെന്താണ്?

ഏത് മുന്നണി ഭരിച്ചാലും, മികച്ച പൊലീസ്​ സേനയുള്ള കേരളത്തിൽ നടക്കുന്ന ലോക്കപ്പ് മരണങ്ങളുടെയും പൊലീസതിക്രമങ്ങളുടെയും കാരണമെന്താണ്? സമീപവർഷങ്ങളിൽ വിരമിച്ച കേരളത്തിലെ അരഡസനോളം ഉന്നത പൊലീസ്​ മേധാവികൾ പൊടുന്നനെ ബി ജെ പി നേതാക്കളും സംഘപരിവാരഭക്തരുമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത് കേവലം യാദൃച്ഛികമാണോ?

ആർ ശ്രീലേഖ. സമീപവർഷങ്ങളിൽ വിരമിച്ച കേരളത്തിലെ അരഡസനോളം ഉന്നത പൊലീസ്​ മേധാവികൾ പൊടുന്നനെ ബി ജെ പി നേതാക്കളും സംഘപരിവാരഭക്തരുമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത് കേവലം യാദൃച്ഛികമാണോ?
ആർ ശ്രീലേഖ. സമീപവർഷങ്ങളിൽ വിരമിച്ച കേരളത്തിലെ അരഡസനോളം ഉന്നത പൊലീസ്​ മേധാവികൾ പൊടുന്നനെ ബി ജെ പി നേതാക്കളും സംഘപരിവാരഭക്തരുമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത് കേവലം യാദൃച്ഛികമാണോ?

ഈവക ചോദ്യങ്ങളെ അഭിമുഖീകരിക്കുവാൻ മുന്നണികൾക്ക് ബാദ്ധ്യതയുണ്ടെങ്കിലും അവർ കണ്ടില്ലെന്നു നടിക്കുകയാണ്. മുന്നണികൾ വികസനമൊന്നും കൊണ്ടുവന്നില്ലെങ്കിലും ഫാഷിസത്തെ ഇവിടേക്ക് കൈപിടിച്ചുകൊണ്ടുവരാതിരുന്നാൽ മതിയെന്ന് കരുതുന്നവരിലൊരാളുടെ വിചാരം മാത്രമാണിത്. സമൂഹത്തിന്റെയും ഇടതുപക്ഷത്തിന്റെയും വലതുപക്ഷവൽക്കരണത്തെക്കുറിച്ചുള്ള വിമർശനങ്ങളെ വിലയിരുത്തുക ഈ കുറിപ്പിൽ സാദ്ധ്യമല്ല. എങ്കിലും ഈ രണ്ട് പ്രവണതകളും തീവ്രവലതുപക്ഷത്തിന്റെ വർഗ്ഗീയ ഫാഷിസത്തിലേക്കുള്ള കാൽവെപ്പുകളായേക്കാമെന്നത് തീർച്ചയാണ്. സമഗ്രാധിപത്യത്തിനു കീഴിലായിരിക്കുമ്പോഴും ഭൗതിക–സാമ്പത്തിക വികസനത്തിന്റെ പേരിൽ അഭിമാനികളായിരിക്കുന്നതാണോ, ഭൗതികസൗകര്യങ്ങളേറെയില്ലെങ്കിലും സ്വാതന്ത്ര്യാഭിമാനികളായിരിക്കുന്നതാണോ അഭികാമ്യമെന്ന് കേരളീയർ സ്വയം ചോദിക്കേണ്ട കാലമാണിത്. അതേക്കുറിച്ച് ആലോചിക്കേണ്ടതില്ല എന്നാണ് വികസനവായ്ത്താരികൾ കൊണ്ട് വിജയമുറപ്പിക്കാമെന്ന് കരുതുന്ന മുന്നണികൾ കരുതുന്നത്. ഫാഷിസ്റ്റ് എന്ന് ഇപ്പോൾത്തന്നെ വിശേഷിപ്പിക്കപ്പെടുന്ന ഒരു കേന്ദ്രഭരണകൂടത്തിനുകീഴിൽ സ്വതന്ത്ര– സ്വച്ഛ സുന്ദരമായൊരു കേരളം മാത്രം അതിജീവിക്കുമെന്നാണോ അവർ കരുതുന്നത്?

താൽക്കാലിക വിജയത്തിനായി പരസ്​പരം ചെളിവാരിയെറിയുന്ന കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികൾ ഇന്ത്യയെയും അതിന്റെ മതേതരജനാധിപത്യം എന്ന മഹത്തായ സങ്കൽപ്പത്തെയും വിഴുങ്ങാനോങ്ങിനിൽക്കുന്ന വർഗ്ഗീയശക്തികളോട് മൃദുനയം സ്വീകരിക്കുന്നുവെന്നത് അടിസ്​ഥാനരഹിതമായ ആക്ഷേപമല്ല.

വികസനമുദ്രാവാക്യം തന്നെയാണ് കേന്ദ്ര സർക്കാരും മലയാളികൾക്ക് നൽകുന്ന പ്രലോഭനം. നികുതിപ്പണത്തിൽനിന്ന് സംസ്​ഥാനമർഹിക്കുന്ന വിഹിതം അനുവദിക്കാതിരിക്കുക മാത്രമല്ല, മഹാദുരന്തകാലത്ത് ദുരിതാശ്വാസത്തിനായിപ്പോലും പണം നൽകാതെ കേരളത്തെ വഞ്ചിക്കുകയും കേരളത്തെ സൊമാലിയയെന്നും ന്യൂനപക്ഷ വർഗ്ഗീയതയുടെ നാടെന്ന് നിരന്തരം ആക്ഷേപിക്കുകയുംചെയ്യുന്ന കേന്ദ്ര സർക്കാർ കേരളവികസനത്തിന് നൽകാൻ പോകുന്ന കോടികളെക്കുറിച്ച് ഈ തെരഞ്ഞെടുപ്പുകാലത്ത് മലയാള മാദ്ധ്യമങ്ങളിൽ നൽകുന്ന പരസ്യപരമ്പര മലയാളികളെ അപഹസിക്കലാണെന്നെങ്കിലും നമ്മൾ തിരിച്ചറിയേണ്ടതല്ലേ?

ആർത്തിപൂണ്ട വികസനഭ്രാന്ത് മാറ്റിവെച്ച് നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും സാദ്ധ്യതകളും ബദൽ മാർഗ്ഗങ്ങളും ആരായാനുള്ള അടിയന്തര സന്ദർഭമാണിത്. താൽക്കാലിക വിജയത്തിനായി പരസ്​പരം ചെളിവാരിയെറിയുന്ന കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികൾ ഇന്ത്യയെയും അതിന്റെ മതേതരജനാധിപത്യം എന്ന മഹത്തായ സങ്കൽപ്പത്തെയും വിഴുങ്ങാനോങ്ങിനിൽക്കുന്ന വർഗ്ഗീയശക്തികളോട് മൃദുനയം സ്വീകരിക്കുന്നുവെന്നത് അടിസ്​ഥാനരഹിതമായ ആക്ഷേപമല്ല. വർഗ്ഗീയതകളുടെ നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കുവാൻ അവർക്ക് കഴിയുമാറാകട്ടെ എന്നാശംസിക്കാനേ പുരോഗമനകേരളത്തിലെ വോട്ടർമാർക്ക് കഴിയൂ.

 വികസനമുദ്രാവാക്യം തന്നെയാണ് കേന്ദ്ര സർക്കാരും മലയാളികൾക്ക് നൽകുന്ന പ്രലോഭനം.
വികസനമുദ്രാവാക്യം തന്നെയാണ് കേന്ദ്ര സർക്കാരും മലയാളികൾക്ക് നൽകുന്ന പ്രലോഭനം.

കേരളത്തിലെ രണ്ട് പ്രധാന മുന്നണികളും ഒരുപോലെ കൊള്ളരുതാത്തവരാണെന്ന് സ്​ഥാപിച്ച് അത് തങ്ങളുടെ നിഷ്പക്ഷതയുടെ തെളിവായി സ്വയംഘോഷിക്കുന്ന മാദ്ധ്യമങ്ങൾക്ക് ഒരൊറ്റ അജണ്ടയേയുള്ളൂ: രണ്ടുകൂട്ടർക്കും ബദലായി ബി.ജെ.പിയെ പ്രതിഷ്ഠിക്കുകയെന്ന രഹസ്യ പദ്ധതി. അതിലവർ വിജയിക്കുന്നുണ്ടെന്നതും വാസ്​തവമാണ്. എന്നാൽ, കേരളത്തിലെ മഹാഭൂരിപക്ഷം ടെലിവിഷൻ ചാനലുകളും കൊള്ളരുതാത്തവർ എന്ന് മുദ്രയടിക്കുന്ന ആ ജനാധിപത്യമുന്നണികളിലുമാണ് മാദ്ധ്യമങ്ങളെപ്പോലെ നിഷ്പക്ഷത ഭാവിക്കേണ്ടതില്ലാത്ത ഇതെഴുതുന്നയാളുടെ വിശ്വാസവും പ്രതീക്ഷയും- അവരുടെ (താരതമ്യേന ലഘുവായ) ജനവിരുദ്ധ നിലപാടുകളെ കാണാത്തതുകൊണ്ടല്ല; നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് കവി പ്രവചിച്ച ആ ഭീകരസത്വത്തെ നേരിടാൻ അവർകൂടിയില്ലെങ്കിലോ എന്ന പേടികൊണ്ടാണ് ആ വിശ്വാസം.

മാർക്സിസത്തോടുള്ള പക്ഷപാതിത്വംകൊണ്ടും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്​ഥാനത്തിന്റെ മഹത്തായ ഭൂതകാലചരിത്രത്തിൽ അഭിമാനിക്കുന്നവരിൽ ഒരാളായതുകൊണ്ടും വ്യക്തിപരമായി എനിക്ക് മമതയുള്ള ഇടതുമുന്നണി ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും കേരളത്തിന് അത് ഗുണകരമാണ്. ഇന്നത്തെ അപായകരമായ രാഷ്ട്രീയ സാഹചര്യത്തിൽ രണ്ടുകൂട്ടരും ഒരുമിച്ച് ഭരിച്ചാൽപ്പോലും പേടിക്കാനില്ലെന്നു കരുതുന്ന ഒരു കാൽപ്പനികന്റെ വെറും ആത്മഗതമാണിത്.


Summary: Common voter's manifesto, OK Johnny writes on the context of Kerala Assembly Elections 2026.


ഒ.കെ. ജോണി

ജേണലിസ്റ്റ്, ഫിലിം ക്രിട്ടിക്, ഡോക്യുമെൻററി സംവിധായകൻ, എഴുത്തുകാരൻ. മാതൃഭൂമി ബുക്‌സിന്റെ ആധുനികവൽക്കരണകാലത്ത് എഡിറ്റോറിയൽ ചുമതലകൾ വഹിച്ചു.

Comments