പി.പി. ഷാനവാസ്

കമ്യൂണിസം കാവി പുതയ്ക്കുമ്പോൾ

‘‘സ്വന്തം നാശത്തെപ്പറ്റി ഇടതുപക്ഷത്തിന് അകാരണമായ ഉൽകണ്ഠയുണ്ട്. 'മൂലമന്ത്ര'ങ്ങൾ നഷ്ടപ്പെട്ട അവസ്ഥയുണ്ട്. വൈരുദ്ധ്യങ്ങളുടെ ഒരു പ്രളയത്തിലാണ് അതു നീന്തിക്കൊണ്ടിരിക്കുന്നത്. കരേറാൻ കഴിയില്ലെന്നറിയാം. ഭാവിയെപ്പറ്റി പ്രതീക്ഷയുമില്ല. സി പി ഐ- എമ്മിലും ഇടതുപക്ഷത്തിലും കടന്നു കയറുന്ന ഹിന്ദുത്വ ആശയങ്ങളുടെ പശ്ചാത്തല ഗാനം ഇതാണ്’’- ​്ട്രൂകോപ്പി ചോദിച്ച ചോദ്യങ്ങൾക്ക് പി.പി. ഷാനവാസ് മറുപടി എഴുതുന്നു.

ട്രൂകോപ്പി ​വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?

പി.പി. ഷാനവാസ്: രാഷ്ട്രീയം എന്നത് സമരങ്ങളുടെയും ഒത്തുതീർപ്പുകളുടെയും ആവർത്തിക്കുന്ന ദ്വന്ദത്തിന്റെ അനന്തമായ ഒരു ചങ്ങലയാണ്. വിപ്ലവം / പ്രതിവിപ്ലവം എന്നിങ്ങനെ അതിന് ആവർത്തന ചക്രങ്ങളുണ്ട്. ഗ്രാംഷി അതിനെ വിപ്ലവത്തിന്റെയും പുനരുജ്ജീവനത്തിന്റെയും ദ്വൈതമായി കാണുന്നു. revolution / restoration. വിപ്ലവത്തിനു ശേഷമുള്ള ആ പ്രതിവിപ്ലവ നാളുകളിലാണ് ലെനിന്റെ പുത്തൻ സാമ്പത്തികനയം (Lenin's New Economic Policy) വരുന്നത്. അതിൽ നിന്നുതന്നെയാണ്, യുദ്ധത്തിന്റെ നാളുകളിൽ, ആ സാമ്പത്തിക ശാസ്ത്രം സ്റ്റാലിനിസമായി വളർന്നത്.

വിപ്ലവത്തിനു ശേഷമുള്ള ആ പ്രതിവിപ്ലവ നാളുകളിലാണ് ലെനിന്റെ പുത്തൻ സാമ്പത്തികനയം (Lenin's New Economic Policy) വരുന്നത്. അതിൽ നിന്നുതന്നെയാണ്, യുദ്ധത്തിന്റെ നാളുകളിൽ, ആ സാമ്പത്തിക ശാസ്ത്രം സ്റ്റാലിനിസമായി വളർന്നത്.
വിപ്ലവത്തിനു ശേഷമുള്ള ആ പ്രതിവിപ്ലവ നാളുകളിലാണ് ലെനിന്റെ പുത്തൻ സാമ്പത്തികനയം (Lenin's New Economic Policy) വരുന്നത്. അതിൽ നിന്നുതന്നെയാണ്, യുദ്ധത്തിന്റെ നാളുകളിൽ, ആ സാമ്പത്തിക ശാസ്ത്രം സ്റ്റാലിനിസമായി വളർന്നത്.

ലെനിന്റെ സഹപ്രവർത്തകയും സോവിയറ്റ് മന്ത്രിയുമായിരുന്ന അലക്സാണ്ടർ കൊള്ളന്തോവിന്റെ സ്ത്രീവിമോചന ആശയങ്ങൾ, ‘സ്ത്രീ സൗഹൃദ ജനക്ഷേമ സർക്കാർ’ എന്ന ആശയത്തിലേക്ക് പരിണാമം കൊള്ളുന്നതും ഈ ‘പ്രതിവിപ്ലവ’കാലത്താണ്. സമ്പദ്ഘടനയെ വിപ്ലവ വൽക്കരിക്കുക, സാമൂഹ്യക്രമത്തെ തലതിരിച്ചിടുക എന്ന മുദ്രാവാക്യത്തിനുമേൽ നടക്കുന്ന വിപ്ലവങ്ങൾ അധികാരത്തിൽ വരുമ്പോൾ, സാമ്പത്തിക പരിഷ്കാരത്തിന്റെ ഒരു ബൂർഷ്വാ വികസന നയമായിത്തന്നെ അട്ടിമറിക്കപ്പെടുന്നു. സ്ത്രീ വിമോചനത്തിന്റെ മുദ്രാവാക്യങ്ങൾ സ്ത്രീ ക്ഷേമത്തിലും പ്രസവരക്ഷയിലും കുഞ്ഞുകുട്ടി പരാധീനതയിലും സാമൂഹികനീതിയിലും ശിശു ക്ഷേമത്തിലും പുരുഷവീര്യത്തിലും നിർവീര്യമാകുന്ന സർക്കാർ സ്പോൺസേർഡ് പ്രോജക്ടുകളായിത്തീരുന്നു. ‘വിമോചനത്തിന്റെ യൂണിസെക്സ് സ്പാകൾ’ സർക്കാർ മുൻകയ്യിൽ ഒരുങ്ങുന്നു. ഫെമിനിസം ടൂറിസ്റ്റ് സെക്സ് വർക്കിന് ഓശാന പാടുന്നു. സിംഗപ്പുർ മോഡൽ സെക്സ് ടൂറിസം കേരളത്തിലും നടപ്പിലാക്കുന്നു. ഇടതുപക്ഷ സർക്കാരിന്റെയും ഫെമിനിസ്റ്റുകളുടെയും സാരഥ്യത്തിൽ കേരളത്തിൽ ഒരു ലൈംഗിക വിപ്ലവം നടക്കുന്നു.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ സ്വന്തം സൈദ്ധാന്തിക ഡോഗ്മകൾ, ഇപ്പോൾ അതിനെതിരായി തിരിഞ്ഞിരിക്കുന്നു എന്നത് വാസ്തവം തന്നെ. ആ ‘ട്രാൻസ്ഫോർമിസ’ത്തിനാണ് നാം സി പി ഐ- എമ്മിന്റെ 'പ്രത്യയശാസ്ത്ര ജീർണ്ണത' എന്നു വിളിക്കുന്നത്. ഇതു ചോദ്യത്തിൽ സൂചിപ്പിച്ചതുപോലെ ശത്രുവുമായി ഒരു ഒത്തുതീർപ്പായിരിക്കണം എന്നില്ല. അത്, സിദ്ധാന്ത പ്രകാരം, വിപ്ലവത്തിന്റെ സ്വാഭാവിക പരിണതി ആയിരിക്കാനേ ഇടയുള്ളൂ.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ സ്വന്തം സൈദ്ധാന്തിക ഡോഗ്മകൾ, ഇപ്പോൾ അതിനെതിരായി തിരിഞ്ഞിരിക്കുന്നു എന്നത് വാസ്തവം തന്നെ.
കേരളത്തിലെ ഇടതുപക്ഷത്തിന്റെ സ്വന്തം സൈദ്ധാന്തിക ഡോഗ്മകൾ, ഇപ്പോൾ അതിനെതിരായി തിരിഞ്ഞിരിക്കുന്നു എന്നത് വാസ്തവം തന്നെ.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

ഇന്ത്യൻ ഭരണഘടനയും ഹിന്ദുത്വ ശക്തികളും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണ്. നാം നമ്മുടെ ദേശീയതയെ ഇനിയും ശരിയായി നിർവ്വചിക്കുകയും കണ്ടെത്തുകയും ചെയ്തിട്ടില്ല. 'സെക്യുലർ ദേശീയത' എന്ന നെഹ്റുവിയൻ കാലഘട്ടത്തിന്റെ നിർവ്വചനം ഇപ്പോൾ 'ഹിന്ദുത്വ ദേശീയത' എന്നു പരിണാമം കൊണ്ടിരിക്കുന്നു. ദേശീയതയ്ക്ക് കീഴാളമായ പരിപ്രേക്ഷ്യങ്ങളും സാധ്യമാണ് എന്ന് അക്കാദമിക ലോകങ്ങൾ പറയുന്നു. 'ഗാന്ധിയൻ ദേശീയത', 'അംബേദ്കർ ദേശീയത’ എന്നിങ്ങനെ അതിന്റെ നിർവ്വചനം മാറിക്കൊണ്ടിരിക്കുന്നു.

മാർക്സിസ്റ്റുകളുടെ ദേശീയത മറ്റൊന്നാണ്. വാസ്തവത്തിൽ അവർ സാർവ്വദേശീയ വാദികളാണ്. അതുകൊണ്ടുതന്നെ അവരുടെ ദേശീയാവബോധം സംശയാസ്പദമാണ്. വർത്തമാനത്തിൽ നിൽക്കാൻ ഒരു ദേശീയതാ സങ്കല്പനം അവർ തൽക്കാലം നിർമ്മിച്ചു പരിപാടിയിൽ ചേർത്തതാണ്.
ദേശീയമായ വിമോചനത്തേക്കാൾ, മാർക്സിസം ഉന്നം വെയ്ക്കുന്നത്, സർവ്വദേശീയമായ മനുഷ്യ വിമോചനമാണ്. അതിലൂടെ മാത്രമേ കമ്യൂണിസം വിഭാവനം ചെയ്ത ലോകം പിറക്കുകയുള്ളൂ. ലെനിന്റെ ‘ദേശീയ സോഷ്യലിസം’ പുതിയ കണ്ടുപിടുത്തമായിരുന്നു. അങ്ങനെ ലെനിൻ മാർക്സിസത്തിൽ വെള്ളം ചേർത്തു എന്നും പറയാം. ലെനിനിസത്തിന്റെ ആ പരാധീനതകളിലാണ് ഇന്നത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനം വലയുന്നത്. മാവോയ്ക്കും അധികമൊന്നും മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടില്ല. ഗ്രാംഷി ഉന്നയിച്ച കാര്യങ്ങൾ ഇനിയും മനസ്സിലാക്കി വരുന്നേയുള്ളൂ.

ഇന്ത്യൻ ഭരണഘടനയും ഹിന്ദുത്വ ശക്തികളും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണ്. നാം നമ്മുടെ ദേശീയതയെ ഇനിയും ശരിയായി നിർവ്വചിക്കുകയും കണ്ടെത്തുകയും ചെയ്തിട്ടില്ല. 'സെക്യുലർ ദേശീയത' എന്ന നെഹ്റുവിയൻ കാലഘട്ടത്തിന്റെ നിർവ്വചനം ഇപ്പോൾ 'ഹിന്ദുത്വ ദേശീയത' എന്നു പരിണാമം കൊണ്ടിരിക്കുന്നു.
ഇന്ത്യൻ ഭരണഘടനയും ഹിന്ദുത്വ ശക്തികളും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണ്. നാം നമ്മുടെ ദേശീയതയെ ഇനിയും ശരിയായി നിർവ്വചിക്കുകയും കണ്ടെത്തുകയും ചെയ്തിട്ടില്ല. 'സെക്യുലർ ദേശീയത' എന്ന നെഹ്റുവിയൻ കാലഘട്ടത്തിന്റെ നിർവ്വചനം ഇപ്പോൾ 'ഹിന്ദുത്വ ദേശീയത' എന്നു പരിണാമം കൊണ്ടിരിക്കുന്നു.

അങ്ങനെ, ദേശീയതയുടെ നിർവ്വചനം നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ്. കാരണം, ദേശീയതാ രൂപീകരണം പൂർത്തിയായ ഒന്നല്ല. അത് വളരുന്നതും പുരോഗമിക്കുന്നതുമാണ്. സംഘപരിവാരം അവരുടെ അധികാരത്തെ സാധൂകരിക്കാനും ന്യായീകരിക്കാനും സിലബസിലും ഭരണഘടനയിലും മാറ്റങ്ങളും തിരുത്തുകളും പുനഃക്രമീകരണങ്ങളും വക്രീകരണങ്ങളും ഒഴിവാക്കലുകളും നടത്തുന്നു എന്നുള്ളത്, പരക്കെ ബോധ്യമായ കാര്യമാണ്. നാം ഇപ്പോൾ അതിനെ പ്രതിരോധിക്കാൻ മുതിരുന്നതാകട്ടെ, ഒരു "ഭൂതകാലക്കുളിരിൽ" നിന്നാണ്. നെഹ്റുവിയൻ ദേശീയത, സെക്യുലർ ദേശീയത എന്നിവയെല്ലാം നമ്മുടെ ഭൂതകാല സന്ദർഭങ്ങളാണ്. അതിനി തിരിച്ചുവരില്ല. കാര്യവും കാരണവും മാറി. കഥയും കവിതയും മാറി. സാമ്പത്തിക രംഗം അടിമുടി മാറി. സാങ്കേതിക രംഗത്തും വലിയ മാറ്റങ്ങൾ വന്നു.

ഈ പുതിയ സാഹചര്യങ്ങളെ യൂറോപ്യൻ നിഴലിലുള്ള 'ആധുനികത' കൊണ്ടോ, പാശ്ചാത്യമായ ദേശീയതാ സങ്കൽപ്പങ്ങൾ കൊണ്ടോ മനസ്സിലാക്കാനോ പരിഹരിക്കാനോ പ്രതിരോധിക്കാനോ ആവില്ല. അമേരിക്കൻ 'മൊസൈക് മോഡൽ', റഷ്യൻ 'ഫെഡറേഷൻ മോഡൽ' ദേശീയതകൾ കൊണ്ടും പകരം വെക്കാൻ കഴിയില്ല. സോവിയറ്റുകൾ ഒരു ഗൃഹാതുരതയാണ്. ഗ്രാമസ്വരാജ് അവിടെ നിൽക്കട്ടെ. തൽക്കാലം, മതകീയ ഭൂതകാലമാണ് ദേശീയതയെ നിർവചിക്കാൻ മുതിരുന്നത്. അതിനനുസരിച്ചാണ് ചരിത്രത്തിലും ഭരണഘടനയിലും വരുത്തുന്ന മാറ്റങ്ങൾ. രാഷ്ട്രീയത്തിന്റെ നിർവചനത്തിലും വികസനത്തിന്റെ പരിപ്രേക്ഷ്യത്തിലും, ജീവിത മൂല്യങ്ങളെ കുറിക്കുന്ന തത്വചിന്തയിലും വരുന്ന ബഹുതല സ്പർശിയായ മാറ്റമാണിത്. ഹിന്ദുത്വ ശക്തികൾ എന്നപോലെ കമ്യൂണിസത്തിന്റെ ഭൂതകാല പ്രേതങ്ങൾക്കും (spectres of communism) അതിൽ പങ്കുണ്ട്. കാരണം സെക്യുലർ ദേശീയതയുടെയും നെഹ്റുവിയൻ ദേശീയതയുടെയും അടിസ്ഥാനമൂല്യങ്ങൾ പ്രദാനം ചെയ്തത് മാർക്സിസത്തിന്റെ താത്വികമായ അനുമിതികൾ ആയിരുന്നു. അതുകൊണ്ടാണല്ലോ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ പേരിലുള്ള സർവ്വകലാശാല ഇന്ത്യൻ മാർക്സിസത്തിന് അടിസ്ഥാനങ്ങൾ പണിത പാഠശാലയായി തീർന്നത്. യഥാർത്ഥത്തിൽ കോൺഗ്രസ് ഒരു ഇടതുപക്ഷ നിലയായിരുന്നു. അതിന്റെ സൈദ്ധാന്തിക വേരുകളിൽ മാർക്സിസ്റ്റ് ബുദ്ധിജീവികളുടെ സംഭാവനകളുണ്ട്. കോൺഗ്രസിന്റെ ഇന്ത്യൻ ദേശീയതാ സങ്കല്പനത്തിന് അക്കാലത്തെ അക്കാദമിക ചരിത്രകാന്മാരും സാമൂഹ്യ ശാസ്ത്രജ്ഞരും സാധൂകരണം നൽകി. അവയ്ക്കെല്ലാം ഇപ്പോൾ വലിയ നിലയിൽ മാറ്റങ്ങൾ വന്നിരിക്കുന്നു. അത് ഒരു സ്വാഭാവിക മാറ്റമാണ്. മൂല്യങ്ങളുടെ കുഴമറച്ചിലിന്റെ ഒരു കാലമാണ്. നാം കയറിയ തോണി മറിയാതെ, ഈ പ്രളയകാലം മറികടന്നു തുഴഞ്ഞേ മതിയാവൂ.

ദേശീയതയ്ക്ക് കീഴാളമായ പരിപ്രേക്ഷ്യങ്ങളും സാധ്യമാണ് എന്ന് അക്കാദമിക ലോകങ്ങൾ പറയുന്നു. 'ഗാന്ധിയൻ ദേശീയത', 'അംബേദ്കർ ദേശീയത’ എന്നിങ്ങനെ അതിന്റെ നിർവ്വചനം മാറിക്കൊണ്ടിരിക്കുന്നു.
ദേശീയതയ്ക്ക് കീഴാളമായ പരിപ്രേക്ഷ്യങ്ങളും സാധ്യമാണ് എന്ന് അക്കാദമിക ലോകങ്ങൾ പറയുന്നു. 'ഗാന്ധിയൻ ദേശീയത', 'അംബേദ്കർ ദേശീയത’ എന്നിങ്ങനെ അതിന്റെ നിർവ്വചനം മാറിക്കൊണ്ടിരിക്കുന്നു.

ഹിന്ദുവിനെയും മുസ്ലിമിനെയും പ്രീണിപ്പിച്ചുകൊണ്ടുതന്നെയാണ് അധികാര രാഷ്ട്രീയം എന്നും മുന്നോട്ടുപോയത്. പാക്കിസ്ഥാൻ വിഭജനത്തിലൂടെ ദേശീയ നേതാക്കൾ സമ്മതം കൊടുത്ത ഒരു രാഷ്ട്രീയ "അടവുനയ"മാണത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ഗാന്ധിജി നയിച്ചത്, ഇത്തരം ഒരു പ്രീണന മനോഭാവത്തോടെയായിരുന്നു എന്നു വ്യാഖ്യാനിക്കാം. ബാലഗംഗാധര തിലകന്റെ ഗണേശോത്സവവും, ഗാന്ധിജിയുടെ രാമരാജ്യവും, ദേശീയ നേതാക്കളുടെ ഗീതാപഠനവും എല്ലാം ഒരർത്ഥത്തിൽ ഈ "പ്രീണന"മാണെന്നു കണ്ടെത്താം. ബ്രിട്ടീഷുകാരെ പോലെ ദേശീയ നേതാക്കളും മുസ്ലീങ്ങളെ ഒരു അപരസ്വത്വമായാണ് (other) നോക്കിക്കണ്ടത് എന്നു തോന്നാം. അതിന് അതിന്റെതായ കാര്യവും കാരണവും ഉണ്ടായിരുന്നു. ഈ നിലപാടുകളുടെയെല്ലാം വിമർശനപക്ഷത്തു നിന്ന കമ്യൂണിസ്റ്റുകാരാണ് ഇന്ന് അതിന്റെ വക്താക്കളായിത്തീർന്നത്. ഇതൊരു തിരിച്ചറിവല്ല. ഇന്ത്യൻ കമ്യൂണിസത്തിന്റെ ഒരു ചരിത്ര പരിണതിയാണ്. വിപ്ലവകാലം കഴിഞ്ഞുള്ള വിശ്രമകാലത്ത് തോന്നുന്ന നേരമ്പോക്കുകളാണ്. മദ്യവും മദിരാക്ഷിയും അഴിമതിപ്പണവും നിയന്ത്രിക്കുന്ന അഭിനവ കമ്യൂണിസ്റ്റുകളുടെ ചിന്താ ദുര്യോഗമാണ്. ഇരിക്കുന്ന കൊമ്പ് വെട്ടിമുറിച്ച കാളിദാസന്റെ പൂർവ്വകാലമാണ്. അപ്പോൾ അധികാരത്തിൽ തുടരാൻ ഇടതുപക്ഷം, വലതുപക്ഷ അടവുകൾ സ്വീകരിക്കുന്നതിൽ അത്ഭുതമില്ല. സാമൂഹ്യ വിമർശം, രാഷ്ട്രീയ വിമർശം, പ്രത്യയശാസ്ത്ര വിമർശം എന്ന വിമർശത്തിന്റെ (critique) സാമൂഹ്യ കടമയിൽ നിന്ന് അധികാരത്തിന്റെ ഉപ്പുകടലിൽ ഒരു ഉപ്പു പാവയായാൽ, ഇടതുപക്ഷവും വലതുപക്ഷമായിത്തീരുകയേ ഉള്ളൂ.

സെകുലർ മനസ്സ് എന്ന ചോദ്യത്തിലെ പ്രയോഗം വിചിത്രമായ ഒന്നാണ്. അങ്ങനെ ഒന്നുണ്ടോ? ഒ.വി. വിജയൻ പറഞ്ഞപോലെ അങ്ങനെ ഒരു മനസ്സ് ഉണ്ടാവരുത്. അല്ലെങ്കിൽ നാം അതിനെ കണ്ടെത്തുകയും നിർവ്വചിക്കുകയും പുനർ നിർവ്വചിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. സെക്യുലർ മനസ്സ്, മതങ്ങളിൽ നിന്നും, സമ്പ്രദായങ്ങളിൽ നിന്നും, തത്വചിന്തകളിൽ നിന്നും, ഭൂതകാലത്തിലെ അത്തരം സദ് പാരമ്പര്യങ്ങളിൽ നിന്നും, സനാതനമായി നിലനിൽക്കേണ്ട ധർമ്മ ചിന്തയിൽ നിന്നും വെട്ടിമുറിച്ച ഒരു മനസ്സാവരുത്. എല്ലാ പാരമ്പര്യങ്ങളുടെയും നന്മകൾ സ്വീകരിച്ച് ഭാവിയിലേക്ക് തുറന്നു വെച്ച ജാലകങ്ങളാവണം നാം. അത്തരം ഒരു ധൈഷണികതയെ വർഗീയ ധ്രുവീകരണത്തിനു കയ്യാളാനാവില്ല. ഉണർന്നു കത്തുന്ന ഒരു ദീപമായി കേരളീയരുടെ സെക്യുലർ മൂല്യബോധങ്ങൾ ഉണ്മയായി തുടരും. വലതുപക്ഷത്തിന്റെയോ ഇടതുപക്ഷത്തിന്റെയോ ആഴം കുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങൾ നിലവിൽ വരുത്തുന്ന വർഗീയ- സാമുദായിക ധ്രുവീകരണത്തിന് കേരളീയ സെക്യുലർ ധൈഷണികതയെ ഒന്നും ചെയ്യാനാവില്ല. "വാളെടുത്തവൻ വാളാൽ" എന്ന ക്രിസ്തുവചനം പോലെ, ഇടതുപക്ഷം വാൾ കൈയിലെടുത്തിട്ടുണ്ടെങ്കിൽ അതേ വാൾ കൊണ്ട് തന്നെ ആ കക്ഷി അന്ത്യകാലം കാണും എന്നതിന് വലിയൊരു പ്രവചനശേഷിയൊന്നും വേണ്ട.

'വർഗീയവാദികൾക്ക് ഒപ്പമല്ല, വിശ്വാസികൾക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാർട്ടി പറയുന്നത്. വർഗീയവാദത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ ഇപ്പോൾ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിർവചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

കേരളത്തിലെ 'ഹിന്ദു' ഉള്ളിൽ ഉറപ്പുള്ള ഒരു 'സെക്യുലർ' ആണ്. ‘ഹിന്ദുത്വ’പോലും കേരളീയർക്ക്  താൽക്കാലികമായ നേരമ്പോക്കാണ്. പുതിയ ഹിന്ദുത്വയുടെ കാറ്റിൽ അമിതമായി പ്രതീക്ഷ വെയ്ക്കുന്നവരല്ല അവർ. അതുകൊണ്ട് 'ഹിന്ദു', ഇവിടെ ഭൂരിപക്ഷമില്ലാത്ത ഒരു ഭൂരിഭാഗമാണ്.
കേരളത്തിലെ 'ഹിന്ദു' ഉള്ളിൽ ഉറപ്പുള്ള ഒരു 'സെക്യുലർ' ആണ്. ‘ഹിന്ദുത്വ’പോലും കേരളീയർക്ക് താൽക്കാലികമായ നേരമ്പോക്കാണ്. പുതിയ ഹിന്ദുത്വയുടെ കാറ്റിൽ അമിതമായി പ്രതീക്ഷ വെയ്ക്കുന്നവരല്ല അവർ. അതുകൊണ്ട് 'ഹിന്ദു', ഇവിടെ ഭൂരിപക്ഷമില്ലാത്ത ഒരു ഭൂരിഭാഗമാണ്.

മാർക്സിസ്റ്റ് പാർട്ടികൾക്ക് ഇന്ന് നഷ്ടമായിരിക്കുന്നത് മാർക്സിസത്തിന്റെ വിശകലന രീതിശാസ്ത്രമാണ്. അതറിയുന്നവർ അതിനുള്ളിൽ ചുരുക്കമേ ഉള്ളൂ. സാമൂഹ്യപ്രതിഭാസങ്ങളെ മാർക്സിസ്റ്റുകൾക്ക് ശരിയായി വിശകലനം ചെയ്യാൻ, കയ്യിലുണ്ടായിരുന്ന സൈദ്ധാന്തിക ഉപകരണങ്ങൾ കൈമോശം വന്നതാണ്, ഇന്ന് ആ പാർട്ടികൾ നേരിടുന്ന പ്രതിസന്ധി. തങ്ങളുടെ പഴഞ്ചൻ കുപ്പായത്തിൽ പുതിയ കള്ളു പാരാനുള്ള പാപ്പരായ പരിശ്രമങ്ങളാണ് അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇത് കേരളീയ സമൂഹം നേരിടുന്ന വലിയ പ്രതിസന്ധി തന്നെയാണ്.

നേതൃത്വം മീഡിയോക്കറാണ് എന്നതാണ് അതിന് ഒരു കാരണം. ഘടന ഉള്ളടക്കത്തെ വിഴുങ്ങി എന്നും പറയാം. സ്ഥാപനവൽക്കരണം എല്ലാ നിലയിലും പൂർത്തിയാകുമ്പോൾ ആശയങ്ങൾ വരളുന്നു. പ്രത്യയശാസ്ത്രം മുരടിക്കുന്നു. പാർട്ടി ഒഴുക്കിൽ ഒഴുകിനീങ്ങുന്ന, ഫംഗസ് ബാധയേറ്റ ഒരു പൊങ്ങുതടിയാകുന്നു. ഇത്തരം ആശയപരമായ അവ്യക്തതകൾ, ദാർശനികമായ അന്ധത, സൈദ്ധാന്തികമായ ഉള്ളുറപ്പില്ലായ്മ അപകടകരമായ രാഷ്ട്രീയ പ്രയോഗങ്ങളിൽ കൊണ്ടെത്തിക്കുകയേ ഉള്ളൂ. ആ നിലയിൽ നോക്കുമ്പോൾ, വിശ്വാസത്തെയും വർഗീയതയും വ്യവച്ചേദിച്ചറിഞ്ഞ് കൈകാര്യം ചെയ്യാൻ ഇടതുപക്ഷത്തിനാവുമെന്നു നാം വിശ്വസിക്കുന്നത്, ഒരു മഠയത്തരമാവും.

എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്‌സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

ചോദ്യത്തിലെ 'ഹിന്ദു' എന്ന പ്രയോഗം അസ്ഥാനത്താണ്. അങ്ങനെ ഒരു ‘ഹിന്ദു’ കേരളത്തിൽ ഉണ്ടോ? പലതരം അടരുകളിലായി, പാരമ്പര്യങ്ങളിലായി, ജാതികളായി, മേൽക്കീഴ് മനോഭാവങ്ങളിലും ഉച്ച-നീചത്വങ്ങളിലും പെട്ടു വലയുക യാണ് ഇന്നും ‘ഹിന്ദു ജീവിതം’. ജീവിതാനുശീലത്തിലും ആഹാരനീഹാരങ്ങളിലും ധർമ്മചിന്തകളിലും വിശ്വാസനിയാമകങ്ങളിലും വൈവിധ്യവും വൈരുധ്യവും സൂക്ഷിക്കുന്ന ഒരു സമൂഹമാണ് കേരളത്തിലെയും 'ഹിന്ദു'. അവരിൽ അതാത് സമയത്ത് രൂപം കൊള്ളുന്ന രാഷ്ട്രീയ അഭിപ്രായങ്ങൾ പോലും ഭിന്നമായ വഴികളിൽ നിന്നും ഉറവിടങ്ങളിൽ നിന്നും സ്വാംശീകരിക്കപ്പെടുന്നതാണ്.

ഇടതുപക്ഷം അതിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള അവസാന യുദ്ധത്തിലായതുകൊണ്ടായിരിക്കണം ഇങ്ങനെ സംഭവിക്കുന്നത്. സ്വന്തം നാശത്തെപ്പറ്റി അതിന് അകാരണമായ ഉൽകണ്ഠയുണ്ട്.
ഇടതുപക്ഷം അതിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള അവസാന യുദ്ധത്തിലായതുകൊണ്ടായിരിക്കണം ഇങ്ങനെ സംഭവിക്കുന്നത്. സ്വന്തം നാശത്തെപ്പറ്റി അതിന് അകാരണമായ ഉൽകണ്ഠയുണ്ട്.

കേരളത്തിലെ 'ഹിന്ദു' ഉള്ളിൽ ഉറപ്പുള്ള ഒരു 'സെക്യുലർ' ആണ്. ‘ഹിന്ദുത്വ’പോലും കേരളീയർക്ക് താൽക്കാലികമായ നേരമ്പോക്കാണ്. പുതിയ ഹിന്ദുത്വയുടെ കാറ്റിൽ അമിതമായി പ്രതീക്ഷ വെയ്ക്കുന്നവരല്ല അവർ. അതുകൊണ്ട് 'ഹിന്ദു', ഇവിടെ ഭൂരിപക്ഷമില്ലാത്ത ഒരു ഭൂരിഭാഗമാണ്. മറ്റു പലതരം മാനിപുലേഷനിലൂടെ സെക്യുലർ ഹിന്ദുവിന്റെ വോട്ട് അട്ടിമറിക്കാൻ ഇടയാകും. അത്തരം മാനിപുലേഷനുകളുടെ ഒരു വ്യവഹാര സ്ഥലിയായിരിക്കുന്നു കേരള രാഷ്ട്രീയം. ജനങ്ങളെ ആൾക്കൂട്ടങ്ങളായി കണ്ട് അവരുടെ അഭിപ്രായങ്ങളെ സ്വാധീനിക്കാനുള്ള ഈ ശ്രമങ്ങൾ ഒരു "ഫാഷിസ്റ്റ് കാലത്തെ" ഓർമിപ്പിക്കുന്നതാണ്.

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ് തീരുവിതാംകൂർ ദേവസ്വം ബോർഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തിൽ സർക്കാർ ഉറപ്പിച്ചെടുക്കുന്നത്. എന്നാൽ, ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതൽ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങൾ, യഥാർഥത്തിൽ ക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?

ഇടതുപക്ഷം അതിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള അവസാന യുദ്ധത്തിലായതുകൊണ്ടായിരിക്കണം ഇങ്ങനെ സംഭവിക്കുന്നത്. സ്വന്തം നാശത്തെപ്പറ്റി അതിന് അകാരണമായ ഉൽകണ്ഠയുണ്ട്. സാമൂഹ്യ സന്ദർഭങ്ങളെയും സാമ്പത്തിക ശാസ്ത്രത്തെയും വിശകലനം ചെയ്യാൻ കഴിയാത്ത നിലയുണ്ട്. 'മൂലമന്ത്ര'ങ്ങൾ നഷ്ടപ്പെട്ട അവസ്ഥയുണ്ട്. വാരിവലിച്ചുവന്ന മാതാവബോധത്തെ ശരിയായി വിശകലനം ചെയ്യാനും കൈകാര്യം ചെയ്യാനും കഴിയാതെ, വൈരുദ്ധ്യങ്ങളുടെ ഒരു പ്രളയത്തിലാണ് അതു നീന്തിക്കൊണ്ടിരിക്കുന്നത്. കരേറാൻ കഴിയില്ലെന്നറിയാം. ഭാവിയെപ്പറ്റി പ്രതീക്ഷയുമില്ല. സി പി ഐ- എമ്മിലും ഇടതുപക്ഷത്തിലും കടന്നു കയറുന്ന ഹിന്ദുത്വ ആശയങ്ങളുടെ പശ്ചാത്തല ഗാനം ഇതാണ്.

കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

മുഖ്യധാരാ ഇടതുപക്ഷത്തിന് സാംസ്കാരിക പ്രതിപക്ഷത്തിന്റെ റോൾ ഒരിക്കലും ഉണ്ടായിട്ടില്ല. കേരളത്തിൽ അതു നിർവഹിച്ചത് ഇടതുപക്ഷ ചായ് വുള്ള ബുദ്ധിജീവികളും കവികളും എഴുത്തുകാരും കലാകാരരുമാണ്. അവർ മുഖ്യധാരാ ഇടതുപക്ഷത്തോട് കൈകൊണ്ട വിമർശനാത്മകമായ നിലപാടായിരുന്നു, ഇവിടത്തെ സാംസ്കാരിക പ്രതിപക്ഷമായി നിലനിന്നത്. ഇക്കൂട്ടത്തിലെ അതികായരുടെ വംശനാശവും അവരിലെ പിന്തുടർച്ചക്കാരുടെ നിഗൂഢ താല്പര്യങ്ങളും കേരളത്തിലെ സാംസ്കാരിക പ്രതിപക്ഷത്തിന്റെ നീരുറവ തുച്ഛമായ നിലയിലാക്കിയിരിക്കുന്നു. ശരിയായ ഇടതുപക്ഷ വിമർശത്തിന്റെ അഭാവമാണ് മുഖ്യധാരാ ഇടതുപക്ഷത്തെയും ഇന്നത്തെ പരിതാപകരമായ സ്ഥിതിയിലെത്തിച്ചത്.
വെള്ളം കുറഞ്ഞ നീർച്ചോലയാണെങ്കിലും, അത്തരം ശബ്ദങ്ങൾ ഇന്നുമുണ്ട്. മീഡിയ എത്രത്തോളം പരിമിതിക്കുള്ളിലാണെങ്കിലും ജാഗ്രത പുലർത്തുന്നുണ്ട്. കേരളീയ ധൈഷണിക സമൂഹം അവരുടെ ആയുധങ്ങൾ മൂർച്ച കൂട്ടേണ്ടിയിരിക്കുന്നു. ആശയങ്ങളെ കൂടുതൽ സമ്പുഷ്ടമാക്കേണ്ടിയിരിക്കുന്നു. ഉത്തിഷ്ടത ജാഗ്രത പ്രാപ്യ വരാൻ നിബോധത… ഇരുതല മൂർച്ചയുള്ള കത്തിമുനയിലൂടെയുള്ള നടത്തമാണ് ഇടതുപക്ഷ വിമർശം (Critiquing Left). അതിനെ കൂടുതൽ ഫലവത്താക്കേണ്ടിയിരിക്കുന്നു.

Comments