പി. കൃഷ്ണപിള്ള

കൃഷ്ണപിള്ളയുടെ രാഷ്ട്രീയജീവിതവും കോഴിക്കോടും

“തിരുവങ്ങൂർ കോട്ടൺമിൽ ഉൾപ്പെടെ മലബാറിലെ ട്രേഡ്‌യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ചത് കൃഷ്ണപിള്ളയായിരുന്നു. കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും കുറുമ്പ്രനാട് താലൂക്ക് ഉൾപ്പെടെ കർഷകസംഘം രൂപീകരിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി,” പി. കൃഷ്ണപിള്ളയുടെ ഓർമ്മദിനത്തിൽ കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ഖാവ് പി. കൃഷ്ണപിള്ളയുടെ 79-ാം സ്മരണദിനം കടന്നുപോകുന്നത് രാജ്യവും നമ്മുടെ കേരളവും തീവ്രമായ വലതുപക്ഷവൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്. ഹിന്ദുത്വ അജണ്ടയിൽനിന്ന് വിദ്യാഭ്യാസത്തെയും സംസ്‌കാരത്തെയും ഹൈന്ദവവൽക്കരിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് കഴിഞ്ഞ 12 വർഷക്കാലമായി നരേന്ദ്ര മോദി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടന അംഗീകരിച്ച വന്ദേമാതരത്തിന്റെ വരികൾക്കപ്പുറത്ത് ഹൈന്ദവ മൂർത്തികളെ സ്തുതിക്കുന്ന വരികൾ കൂടി ഉൾപ്പെടുത്തി വന്ദേമാതരം നിർബന്ധമായി പാടണമെന്ന് അനുശാസിക്കുകയാണ് കേന്ദ്രസർക്കാർ. അതിനോട് ചേർന്നുനിൽക്കാനാണ് രാജ്യത്തെ കോൺഗ്രസ് സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും ശ്രമിക്കുന്നത്.

കൃഷ്ണപിള്ള ഉൾപ്പെടെയുള്ള ഇടതുപക്ഷ സോഷ്യലിസ്റ്റ് നേതാക്കളുടെ ശക്തമായ ഇടപെടലുകളിലൂടെ രൂപപ്പെട്ട കേരളത്തിന്റെ മതനിരപേക്ഷ ബോധം പോലും വെല്ലുവിളിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. കൊളോണിയൽ വിരുദ്ധസമരങ്ങൾക്കും ദേശീയപ്രസ്ഥാനങ്ങൾക്കും തുടക്കം കുറിച്ച കോഴിക്കോട് തന്നെയാണ് കേരളത്തിൽ സംഘപരിവാർ അവരുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ആർ.എസ്.എസിന്റെ കേരളത്തിലെ ആദ്യത്തെ ശാഖ ആരംഭിക്കുന്നത് കോഴിക്കോടായിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയുമൊക്കെ രൂപപ്പെടുത്തിയെടുത്ത മതസൗഹാർദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും സംസ്‌കാരത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കോഴിക്കോട് ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കെ. കേളപ്പനും കൃഷ്ണപിള്ളയും ഇ.എം.എസും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും വളർത്തിയെടുത്ത ജനാധിപത്യ ദേശീയതയുടെയും മതനിരപേക്ഷ ജനാധിപത്യ സംസ്‌കാരത്തിന്റെയും വിളനിലമായി നിലകൊണ്ടത് എക്കാലത്തും കോഴിക്കോടായിരുന്നു.

കൃഷ്ണപിള്ള ഉൾപ്പെടെയുള്ള ഇടതുപക്ഷ സോഷ്യലിസ്റ്റ് നേതാക്കളുടെ ശക്തമായ ഇടപെടലുകളിലൂടെ രൂപപ്പെട്ട കേരളത്തിന്റെ മതനിരപേക്ഷ ബോധം പോലും വെല്ലുവിളിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.
കൃഷ്ണപിള്ള ഉൾപ്പെടെയുള്ള ഇടതുപക്ഷ സോഷ്യലിസ്റ്റ് നേതാക്കളുടെ ശക്തമായ ഇടപെടലുകളിലൂടെ രൂപപ്പെട്ട കേരളത്തിന്റെ മതനിരപേക്ഷ ബോധം പോലും വെല്ലുവിളിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.

ദേശീയപ്രസ്ഥാനവും കമ്യൂണിസ്റ്റു പ്രസ്ഥാനവുമായി ബന്ധപ്പെട്ട കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് കോഴിക്കോട് നിന്നാണെന്നു പറയാം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1930-ൽ ആഹ്വാനം ചെയ്ത നിയമലംഘന സമരങ്ങളുടെ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് കൃഷ്ണപിള്ള കോഴിക്കോടെത്തുന്നത്. കേരളത്തിലെ നിയമലംഘന സമരങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഒന്നായിരുന്നു കോഴിക്കോട്. ഗാന്ധിയുടെ ദണ്ഡി സത്യാഗ്രഹത്തോടൊപ്പം കേരളത്തിൽ പയ്യന്നൂരും സത്യാഗ്രഹം സംഘടിപ്പിക്കാൻ കെ.പി.സി.സി തീരുമാനിച്ചു. കെ.പി.സി.സിയുടെ ആഹ്വാനം മാതൃഭൂമി പത്രത്തിൽ വായിച്ചാണ് കൃഷ്ണപിള്ള തൃപ്പൂണിത്തുറയിലെ ഹിന്ദിപ്രചാരസഭയുടെ വിദ്യാലയത്തിലെ അധ്യാപനവൃത്തി ഉപേക്ഷിച്ച് കോഴിക്കോട് എത്തുന്നത്. കോഴിക്കോട്ടെ ചാലപ്പുറത്തുള്ള കോൺഗ്രസ് ഓഫീസിൽ ഒരു സത്യാഗ്രഹിയായി അദ്ദേഹം പേര് രജിസ്റ്റർ ചെയ്തു. പിന്നീടങ്ങോട്ട് പയ്യന്നൂരിലെയും കോഴിക്കോട്ടെയും സത്യാഗ്രഹ സമരങ്ങളുടെ ഊർജ്ജസ്വലനായ സംഘാടകനായി മാറി.

ബ്രിട്ടീഷ് കലക്ടറുടെയും ഭരണകൂട സംവിധാനങ്ങളുടെയും എല്ലാവിധ അടിച്ചമർത്തൽ നടപടികളെയും അതിജീവിച്ചുകൊണ്ട് കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യാഗ്രഹം സംഘടിപ്പിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കാണ് കൃഷ്ണപിള്ളയ്ക്കുള്ളത്. 1931 മെയ് 12-ാം തിയ്യതി കോഴിക്കോട് കടപ്പുറത്ത് ഉപ്പ് നിയമം ലംഘിച്ച് സമരം നടത്താനുള്ള 45 അംഗ വളണ്ടിയർമാരുടെ മുമ്പിൽ കൃഷ്ണപിള്ള ത്രിവർണപതാക ഉയർത്തിപ്പിടിച്ച് നിലകൊണ്ടു. ഭാരത് മാതാ കീ ജയ്, മഹാത്മാ ഗാന്ധി കി ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങിയതോടെ സമരഭടന്മാർ മാർച്ച് ആരംഭിച്ചു. മാർച്ചിന്റെ മുമ്പിൽ അംശി നാരായണപിള്ള രചിച്ച മാർച്ചിംഗ് സോംഗ് ഈണത്തിലും ഉച്ചത്തിലും പാടിക്കൊടുത്തത് സഖാവ് കൃഷ്ണപിള്ളയായിരുന്നു.

“വരികവരിക സഹജരെ

വലിയ സഹന സമരമായ്

കരളലിഞ്ഞ് കൈകൾ കോർത്ത്

കാൽനടയ്ക്ക് പോകനാം...”

ഈ വരികൾ മനോഹരമായി കൃഷ്ണപിള്ള പാടിയത് ജനക്കൂട്ടമാകെ ഒന്നിച്ച് ഏറ്റുപാടി. വലിയ മുളവടിയിൽ കെട്ടിയ ദേശീയപതാക വഹിച്ചുകൊണ്ട് കൃഷ്ണപിള്ള പാളയം, വലിയങ്ങാടി വഴി പഴയ കമ്പിതപാൽ ഓഫീസിനുമുമ്പിലുള്ള കടപ്പുറത്തെ സമരകേന്ദ്രത്തിലെത്തി. കൃഷ്ണപിള്ളയുടെ മുൻകൈയിൽ ദേശീയപതാക നാട്ടി നേതാക്കന്മാർ പ്രസംഗം ആരംഭിച്ചതോടെ പോലീസുകാർ സത്യാഗ്രഹികളെ വളയുകയും മർദ്ദിക്കുകയും ചെയ്തു.

ദേശീയപതാക പിടിച്ചുവാങ്ങാനുള്ള പോലീസ് മേധാവികളുടെ നീക്കത്തെ ധീരോദാത്തമായി കൃഷ്ണപിള്ളയും ശർമ്മയും ചെറുത്തു. ഭീകരമായ മർദ്ദനം ഏറ്റുവാങ്ങി. അറസ്റ്റുചെയ്യപ്പെട്ട് ജയിലിലടക്കപ്പെട്ട കൃഷ്ണപിള്ള രാജ്യത്തിന്റെ വിവിധ മേഖലകളിലെ വിപ്ലവകാരികളായ സ്വാതന്ത്ര്യസമരസേനാനികളുമായി ബന്ധങ്ങളുണ്ടാക്കി. 1934-ൽ കോഴിക്കോട് നടന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണത്തിന് നേതൃത്വം കൊടുത്തു. അതോടൊപ്പം അയിത്തവിരുദ്ധ സമരങ്ങൾക്കും നവോത്ഥാന മുന്നേറ്റങ്ങൾക്കും വേണ്ടി നടന്ന സമരങ്ങളുടെ നായകനായി. ഗുരുവായൂർ സത്യാഗ്രഹത്തിലും പങ്കെടുത്തു.

സവർണമേധാവിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണിമുഴക്കി. സവർണ മേധാവികൾ ഗുണ്ടകളെ വിട്ട് കൃഷ്ണപിള്ളയെ മർദ്ദിച്ചു. അവരെ പരിഹസിച്ചുകൊണ്ട് കൃഷ്ണപിള്ള പറഞ്ഞു; ''ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായർ അവന്റെ പുറത്തടിക്കും''. 1937-ൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമഘടകം കോഴിക്കോട് നഗരത്തിൽവെച്ച് രൂപംകൊണ്ടപ്പോൾ അതിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് സഖാവ് കൃഷ്ണപിള്ളയായിരുന്നു.

തിരുവിതാംകൂർ സ്വാതന്ത്ര്യസമരത്തിലും പുന്നപ്ര-വയലാർ സമരത്തിലും കൊച്ചിയിലെ ദേശീയപ്രസ്ഥാനരംഗത്തും മലബാറിലുടനീളം നടന്ന കർഷകസമരങ്ങളിലും ട്രേഡ്‌യൂണിയൻ സമരങ്ങളിലും അനിഷേധ്യമായ സാന്നിധ്യവും നേതൃത്വവുമായി കൃഷ്ണപിള്ള നിലനിന്നു. ഒളിവിലും ജയിലിലും സമരപ്രക്ഷോഭ മുഖങ്ങളിലും നിറഞ്ഞുനിന്ന സഖാവ് കൃഷ്ണപിള്ള 1948 ആഗസ്റ്റ് 19-ന് തന്റെ 42-ാം വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു. മരണം മുന്നിലെത്തിനിൽക്കുമ്പോഴും കൃഷ്ണപിള്ള തന്റെ സഖാക്കളോട് വിപ്ലവസമരപാതയിലൂടെ മുന്നോട്ടുപോകാനാണ് ആഹ്വാനം ചെയ്തത്. “സഖാക്കളെ മുന്നോട്ട്...” എന്നായിരുന്നു.

ബ്രിട്ടീഷ് കലക്ടറുടെയും ഭരണകൂട സംവിധാനങ്ങളുടെയും എല്ലാവിധ അടിച്ചമർത്തൽ നടപടികളെയും അതിജീവിച്ചുകൊണ്ട് കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യാഗ്രഹം സംഘടിപ്പിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കാണ് കൃഷ്ണപിള്ളയ്ക്കുള്ളത്.
ബ്രിട്ടീഷ് കലക്ടറുടെയും ഭരണകൂട സംവിധാനങ്ങളുടെയും എല്ലാവിധ അടിച്ചമർത്തൽ നടപടികളെയും അതിജീവിച്ചുകൊണ്ട് കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യാഗ്രഹം സംഘടിപ്പിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കാണ് കൃഷ്ണപിള്ളയ്ക്കുള്ളത്.

തിരുവങ്ങൂർ കോട്ടൺമിൽ ഉൾപ്പെടെ മലബാറിലെ ട്രേഡ്‌യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ചത് കൃഷ്ണപിള്ളയായിരുന്നു. കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും കുറുമ്പ്രനാട് താലൂക്ക് ഉൾപ്പെടെ കർഷകസംഘം രൂപീകരിക്കുന്നതിനും നേതൃത്വം നൽകിയത് കൃഷ്ണപിള്ളയായിരുന്നു. ഫറോക്കിലെ ഓട്ട് കമ്പനി സമരവും കോഴിക്കോട്ടെ പ്രസ് തൊഴിലാളി യൂണിയനും നെയ്ത്ത് തൊഴിലാളി യൂണിയനും പുതിയറ ഓട്ട് കമ്പനി സമരവും വടകരയിൽ ബീഡി ചുരുട്ട് തൊഴിലാളി യൂണിയനും കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലെ ശുചീകരണതൊഴിലാളികളെയുമെല്ലാം സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകിയത് കൃഷ്ണപിള്ളയായിരുന്നു.

Comments