49 പുതിയ
എം.എൽ.എമാരിൽ
31 പേരും തദ്ദേശഭരണ
പരിചയമുള്ളവർ: തദ്ദേശജനപ്രതിനിധികൾക്കായി
വാതിൽ തുറക്കുന്നു, നിയമസഭ

തദ്ദേശസ്ഥാപനങ്ങളിൽ ഭരണപരിചയമുള്ളവർ നിയമസഭകളിലേക്ക് കൂടുതലായി തെരഞ്ഞെടുക്കപ്പെടുന്നുവെന്ന കണ്ടെത്തൽ അവതരിപ്പിക്കുകയാണ് ഡോ. അരുൺ കരിപ്പാൽ. ഇപ്പോഴത്തെ 49 പുതിയ എൽ എ എമാരിൽ 31 പേരും തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിൽ ഭരണപരിചയമുള്ളവരാണ്.

ഞ്ചായത്ത് രാജ്- നഗരപാലിക നിയമങ്ങൾ യഥാർത്ഥ അന്തഃസത്തയിൽ നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളെ ജനങ്ങളും രാഷ്ട്രീയപാർട്ടികളും വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ജയിക്കുക എന്നത് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച ജീവൻമരണ പോരാട്ടമാണ്.

തദ്ദേശ തെരഞ്ഞെടുപ്പുഫലം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായകമാകും എന്ന് തിരിച്ചറിഞ്ഞ് ഏറ്റവും മികച്ച വ്യക്തികളെ സ്ഥാനാർഥികളാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നു. ഇന്നലെകളിൽ പാർട്ടിക്കുവേണ്ടി പോസ്റ്ററൊട്ടിക്കാനും സ്ഥാനാർത്ഥിക്കൾക്കു വേണ്ടി വോട്ട് ചോദിക്കാനും മാത്രമാണ് പ്രാദേശിക നേതാക്കൾ വേണ്ടിയിരുന്നത്. പാർട്ടികളുടെ നട്ടെല്ലായ പ്രാദേശിക നേതാക്കൾക്ക് ജനപ്രതിനിധികളാവാനുള്ള അവസരങ്ങൾ കുറവായിരുന്നു.

എന്നാൽ പ്രാദേശിക നേതാക്കൾക്കുമാത്രമല്ല, പൊതു സ്വീകാര്യതയുള്ള വ്യക്തികൾക്കും ജനപ്രതിനിധികളാകാനും രാഷ്ട്രീയത്തിലേക്കിറങ്ങാനുമുള്ള അവസരം പഞ്ചായത്ത് രാജ്- നഗരപാലിക നിയമം വഴി ഉണ്ടായി. ഈ സംവിധാനം നിലവിൽ വന്നതിനെ തുടർന്ന് പാർട്ടികളിലും പോഷക സംഘടനകളിലും നേതൃപരമായ അവസരങ്ങൾ പ്രാദേശിക നേതാക്കൾക്ക് സൃഷ്ടിക്കപ്പെട്ടു.

1995- മുതൽ ഇതുവരെ ആറ് തദ്ദേശ തെരെഞ്ഞടുപ്പുകളും ആറ് നിയമസഭാ തിരെഞ്ഞുടുപ്പുകളും നടന്നു. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ജനപ്രതിനിധിയാവർക്ക് പാർലമെൻററി രംഗത്ത് കൂടുതൽ അവസരം ലഭിക്കുന്നതായി, ഈ കാലഘട്ടങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട എം എൽ എ മാരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാൽ മനസ്സിലാകും.

ഓരോ നിയമസഭയിലെയും പുതിയ എം എൽ എ മാർ, ആകെയുള്ള എം എൽ എമാർ, വനിതാ സാമാജികർ, പട്ടികജാതി - പട്ടികവർഗ വിഭാഗം എം എൽ എമാർ എന്നിവരുടെയൊക്കെ രാഷ്ട്രീയ- ഭരണ പശ്ചാത്തലത്തെക്കുറിച്ച് ഗവേഷണത്തിന്റെ ഭാഗമായി പഠിച്ചപ്പോൾ ശ്രദ്ധേയമായ ചില കണ്ടെത്തലുകളിലേക്കാണ് നയിച്ചത്. പ്രാദേശിക ഭരണ പരിചയമുള്ളവരുടെ എണ്ണം കേരള നിയമസഭയിൽ വർധിച്ചു വരുന്നു എന്നതായിരുന്നു അതിൽ പ്രധാനം. പഠനത്തിലെ പ്രധാന കണ്ടെത്തലുകളെ ഇങ്ങനെ സംഗ്രഹിക്കാം.

1996- ലെ നിയമസഭാംഗങ്ങളിൽ 25 ശതമാനം പേർക്ക് മാത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനപരിചയമുണ്ടായിരുന്നത്. എന്നാൽ 2021 ലേക്ക് എത്തുമ്പോൾ ഇത് 49.2 ശതമാനമായി ഉയർന്നു.

പുതിയ എം എൽ എമാരുടെ
തദ്ദേശഭരണപരിചയം

1995- ൽ അധികാരമേറ്റ ആദ്യ തദ്ദേശ ഭരണസമിതിയുടെ കാലാവധി പൂർത്തിയാവുന്നത് 2000- ലാണ്. അതിനെ തുടർന്ന് 2001- ൽ നടന്ന തിരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന 11-ാം നിയമസഭയിൽ ആദ്യമായി എം എൽ എമാരായ 55 അംഗങ്ങളാണുണ്ടായിരുന്നത്. അവരിൽ 17 പേർക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലെ ഭരണപരിചയമുണ്ടായിരുന്നത്.

എന്നാൽ നിലവിലുള്ള 15-ാം നിയമസഭയിലെ 49 പുതിയ എൽ എ എമാരിൽ 31 പേരും തദ്ദേശ സ്വയംഭരണസ്ഥാനപങ്ങളിൽ ഭരണപരിചയമുള്ളവരാണ്. 2001- ലെ 11ാം നിയമസഭയിലുണ്ടായിരുന്ന 30.91 ശതമാനം പേരിൽ നിന്ന് 15-ാം നിയമസഭയിലെത്തുമ്പോൾ 63. 26 ശതമാനമായി വർധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

എ.കെ.എം. അഷ്‌റഫ് (മുസ്ലിം ലീഗ്), കെ.വി. സുമേഷ് (സി പി എം), സി.ആർ. മഹേഷ് (കോൺഗ്രസ്) എന്നിവർ അതിനുദാഹരണങ്ങളാണ്.

കെ.വി. സുമേഷ്. 2001- ലെ 11ാം നിയമസഭയിലുണ്ടായിരുന്ന 30.91 ശതമാനം പേരിൽ നിന്ന് 15-ാം നിയമസഭയിലെത്തുമ്പോൾ 63. 26 ശതമാനമായി വർധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.
കെ.വി. സുമേഷ്. 2001- ലെ 11ാം നിയമസഭയിലുണ്ടായിരുന്ന 30.91 ശതമാനം പേരിൽ നിന്ന് 15-ാം നിയമസഭയിലെത്തുമ്പോൾ 63. 26 ശതമാനമായി വർധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

ആകെ എം എൽ എമാരുടെ
തദ്ദേശഭരണപരിചയം

1996- ലെ നിയമസഭാംഗങ്ങളിൽ 25 ശതമാനം പേർക്ക് മാത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനപരിചയമുണ്ടായിരുന്നത്. എന്നാൽ 2021 ലേക്ക് എത്തുമ്പോൾ ഇത് 49.2 ശതമാനമായി ഉയർന്നു. 1996-ൽ രൂപീകൃതമായ പത്താം നിയമസഭയിൽ 35 അംഗങ്ങൾക്കു മാത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അനുഭവ പരിചയം ഉണ്ടായിരുന്നത്.

1996 മുതൽ നടന്ന ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും ശരാശരി അഞ്ചു ശതമാനത്തോളം വർധനവ് ഡാറ്റ സൂചിപ്പിക്കുന്നു. 1996-ലെ 35-ൽ നിന്ന് 2021-ൽ 69 ആയി തദ്ദേശസ്വയംഭരണ പശ്ചാത്തലമുള്ള എം.എൽ.എമാരുടെ എണ്ണം ഇരട്ടിയിലേയ്ക്ക് വർധിച്ചിട്ടുണ്ട്.

പല നിയമസഭ- മണ്ഡലങ്ങളിലും പ്രാദേശിക ഭരണകൂടങ്ങളിലെ പ്രവർത്തനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടവർ തമ്മിലായിരുന്നു മത്സരം. 2021- ൽ വടക്കാഞ്ചേരി നിയമസഭയിൽ മത്സരിച്ച അനിൽ അക്കര (അടാട്ട് ഗ്രാമപഞ്ചായത് പ്രസിഡന്റ്), സേവ്യർ ചിറ്റിലപ്പള്ളി (വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്) എന്നിവർ തമ്മിലുള്ള മത്സരം അതിനുദാഹരണമാണ്. (അനിൽ അക്കര 2016- ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപെട്ടപ്പോൾ പഞ്ചയത്ത് രാജ് ആക്ട് ആണ് എന്ന് ബൈബിൾ എന്ന് പറയുകയും ചെയ്തു).

പല നിയമസഭ- മണ്ഡലങ്ങളിലും പ്രാദേശിക ഭരണകൂടങ്ങളിലെ പ്രവർത്തനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടവർ തമ്മിലായിരുന്നു മത്സരം. 2021- ൽ വടക്കാഞ്ചേരി നിയമസഭയിൽ മത്സരിച്ച അനിൽ അക്കര , സേവ്യർ ചിറ്റിലപ്പള്ളി എന്നിവർ തമ്മിലുള്ള മത്സരം അതിനുദാഹരണമാണ്.
പല നിയമസഭ- മണ്ഡലങ്ങളിലും പ്രാദേശിക ഭരണകൂടങ്ങളിലെ പ്രവർത്തനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടവർ തമ്മിലായിരുന്നു മത്സരം. 2021- ൽ വടക്കാഞ്ചേരി നിയമസഭയിൽ മത്സരിച്ച അനിൽ അക്കര , സേവ്യർ ചിറ്റിലപ്പള്ളി എന്നിവർ തമ്മിലുള്ള മത്സരം അതിനുദാഹരണമാണ്.

വനിതാ എം ൽ എമാരുടെ
തദ്ദേശഭരണപരിചയം

1996-ലെ 10-ാം നിയമസഭയിൽ 13 വനിതാ എം.എൽ.എമാരുണ്ടായിരുന്നു. ഇവരിൽ 7.69 ശതമാനം പേർക്ക് മാത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനപരിചയം ഉണ്ടായിരുന്നത്. പിന്നീട് സ്ത്രീപ്രാതിനിധ്യം കുറഞ്ഞെങ്കിലും തദ്ദേശസ്വയംഭരണ പശ്ചാത്തലമുള്ള വനിതാ എം.എൽ.എമാരുടെ സാന്നിധ്യം ഉയരുകയാണുണ്ടായത്.

2001- ലെ 11-ാം നിയമസഭയിലുണ്ടായിരുന്ന എട്ട് സ്ത്രീകളിൽ നാലു പേർക്ക് (50 ശതമാനം) തദ്ദേശസ്വയംഭരണ അനുഭവമുണ്ടായിരുന്നു. 2006-ലെ 12-ാം നിയമസഭയിൽ ഏഴ് സ്ത്രീകളിൽ ആറു പേർക്കും (85.71 ശതമാനം) തദ്ദേശഭരണപരിചയമുണ്ടായിരുന്നു. ചെറിയ കുറവ് വന്നെങ്കിലും 15-ാം നിയമസഭയിലെ 58 ശതമാനം സ്ത്രീ എം.എൽ.എമാർക്കും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ഭരണപരിചയമുണ്ട്. കെ ശാന്തകുമാരി, ഡോ. ആർ ബിന്ദു, അടുത്തിടെ മരിച്ച കാനത്തിൽ ജമീല പോലുള്ള വനിതാ സാമാജികർ ഈ ലിസ്റ്റിൽ പെടുന്നവരാണ്‌.

 15-ാം നിയമസഭയിലെ 58 ശതമാനം സ്ത്രീ എം.എൽ.എമാർക്കും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ഭരണപരിചയമുണ്ട്. കെ ശാന്തകുമാരി, ഡോ. ആർ ബിന്ദു, അടുത്തിടെ മരിച്ച കാനത്തിൽ ജമീല പോലുള്ള വനിതാ സാമാജികർ ഈ ലിസ്റ്റിൽ പെടുന്നവരാണ്‌.
15-ാം നിയമസഭയിലെ 58 ശതമാനം സ്ത്രീ എം.എൽ.എമാർക്കും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ഭരണപരിചയമുണ്ട്. കെ ശാന്തകുമാരി, ഡോ. ആർ ബിന്ദു, അടുത്തിടെ മരിച്ച കാനത്തിൽ ജമീല പോലുള്ള വനിതാ സാമാജികർ ഈ ലിസ്റ്റിൽ പെടുന്നവരാണ്‌.

സംവരണ മണ്ഡലങ്ങളിലെ
എം എൽ എമാരുടെ
തദ്ദേശഭരണപരിചയം

നിലവിൽ നിയമസഭയിൽ 14 സീറ്റ് എസ്.സി. വിഭാഗത്തിനും രണ്ടു സീറ്റ് എസ്.ടി. വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. മാറി വരുന്ന നിയമസഭകളുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ എണ്ണത്തിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും കണക്കുകൾ പ്രകാരം, തദ്ദേശഭരണപരിചയമുള്ള എസ്.സി- എസ്.ടി, സംവരണവിഭാഗ എം.എൽ.എമാരുടെ എണ്ണം കൂടിയിട്ടുണ്ട്.

1996-ലെ 10-ാം നിയമസഭയിൽ ദലിത് എം.എൽ.എമാരിൽ 23 ശതമാനം പേർക്ക് മാത്രമാണ് തദ്ദേശഭരണപരിചയമുണ്ടായിരുന്നത് എങ്കിൽ 15-ാം നിയമസഭയിൽ 28 .57 ശതമാനം സാമാജികർക്കും തദ്ദേശഭരണപരിചയമുണ്ട്. 13, 14 നിയമസഭകളിൽ 42. 86 ശതമാനം പട്ടികജാതി സംവരണ സീറ്റുകളിലെ എം എൽ എമാർക്കും തദ്ദേശഭരണപരിചയം ഉണ്ടായിരുന്നു.

വിപുലമായ അധികാരം കൊണ്ടും പൊതുരംഗത്ത് ലഭിക്കുന്ന അംഗീകാരം കൊണ്ടും രാഷ്ട്രീയ പാർട്ടികൾ വളരെ ഏറെ പ്രാധാന്യം തദ്ദേശ തിരഞ്ഞെടുപ്പിന് നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ എം പിമാരും എം എൽ എ മാരുമാകുന്നവർ തദ്ദേശസ്ഥാപനങ്ങളിലേക്കും മത്സരിക്കുന്നത് പതിവാകുകയാണ്.

ചില വ്യക്തികൾ പഞ്ചായത്തിൽ ആദ്യം സംവരണത്തിലൂടെയാണ് ജനപ്രധിനിധിയായി വരുന്നത് എങ്കിലും പിന്നീട് തദ്ദേശസ്ഥാപനങ്ങളിൽ ജനറൽ സീറ്റുകളിലും പ്രവർത്തന മികവുകൊണ്ട് അവസരം ലഭിക്കുന്നു എന്നതിന്റെ തെളിവാണ് ചേലക്കര എം എൽ എ യു. ആർ. പ്രദീപിന്റെ രാഷ്ട്രീയപശ്ചാത്തലം.

എസ്.ടി വിഭാഗത്തെ സംബന്ധിച്ച് ശ്രദ്ധേയമായ കാര്യം, 10-ാം നിയമസഭ ഒഴികെ, തുടർന്നുവന്ന മറ്റെല്ലാം നിയമസഭകളിലും തെരഞ്ഞെടുക്കപ്പെട്ട എസ്.ടി എം.എൽ.എമാർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അനുഭവമുണ്ടായിരുന്നു. നിലവിൽ പട്ടികജാതി- പട്ടികവർഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ഒ. ആർ. കേളു, ഐ. സി. ബാലകൃഷ്ണൻ എന്നിവർ പ്രാദേശിക ഭരണകൂടങ്ങളിലൂടെ മികവ് തെളിയിച്ചവരാണ്. ഒ. ആർ. കേളു നിയമസഭാ തിരെഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ മുൻമന്ത്രി പി കെ ജയലക്ഷ്മിയ്ക്കും തദ്ദേശഭരണപരിചയമുണ്ട്.

 ഒ. ആർ. കേളു . എസ്.ടി വിഭാഗത്തെ സംബന്ധിച്ച് ശ്രദ്ധേയമായ കാര്യം, 10-ാം നിയമസഭ ഒഴികെ, തുടർന്നുവന്ന മറ്റെല്ലാം നിയമസഭകളിലും തെരഞ്ഞെടുക്കപ്പെട്ട എസ്.ടി എം.എൽ.എമാർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അനുഭവമുണ്ടായിരുന്നു.
ഒ. ആർ. കേളു . എസ്.ടി വിഭാഗത്തെ സംബന്ധിച്ച് ശ്രദ്ധേയമായ കാര്യം, 10-ാം നിയമസഭ ഒഴികെ, തുടർന്നുവന്ന മറ്റെല്ലാം നിയമസഭകളിലും തെരഞ്ഞെടുക്കപ്പെട്ട എസ്.ടി എം.എൽ.എമാർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അനുഭവമുണ്ടായിരുന്നു.

വിപുലമായ അധികാരം കൊണ്ടും പൊതുരംഗത്ത് ലഭിക്കുന്ന അംഗീകാരം കൊണ്ടും രാഷ്ട്രീയ പാർട്ടികൾ വളരെ ഏറെ പ്രാധാന്യം തദ്ദേശ തിരഞ്ഞെടുപ്പിന് നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ എം പിമാരും എം എൽ എ മാരുമാകുന്നവർ തദ്ദേശസ്ഥാപനങ്ങളിലേക്കും മത്സരിക്കുന്നത് പതിവാകുകയാണ്. അരുവിക്കര എം എൽ എയായിരുന്ന കെ. എസ്. ശബരിനാഥ് തിരുവനന്തപുരം കോർപറേഷനിലേക്ക് മത്സരിക്കുന്നുണ്ട്. മുൻപ് എം പിയായും കേരള നിയമസഭയിൽ ഏറ്റവും കുറച്ചു കാലം എം എൽ എ യുമായിരുന്ന സി. ഹരിദാസ് 2000 മുതൽ 2005 വരെ പൊന്നാനി നഗരസഭാ ചെയർമാനായിരുന്നു.

അധികാര വികേന്ദ്രീകരണത്തിന്റെ നേട്ടങ്ങൾ വിലയിരുത്തുമ്പോൾ ഗ്രാമീണ ജീവിതത്തിലുണ്ടായ വികസനങ്ങൾ മാത്രമല്ല, സാധാരണ ജനതക്ക് പാർലമെൻററി രംഗത്തേക്കുള്ള വാതിലുകൾ കൂടി തുറന്നിടുകയാണ്. ഭരണനേട്ടങ്ങളുണ്ടാക്കുകയും ശ്രദ്ധേയ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ മാതൃകാ ജനപ്രധിനിധികൾക്കുമുന്നിൽ നിയമസഭയുടെയും ലോക്സഭയുടെയും വാതിലുകൾ തുറക്കുന്നത് തീർച്ചയായും ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കാര്യം കൂടിയാണ്.

Comments