രാഷ്ട്രീയ സമര
വേദിയാകാത്ത
നമ്മു​ടെ തെരഞ്ഞെടുപ്പ്

‘‘തെരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രീയം പറയേണ്ടതില്ലെന്ന അപകടകരമായ പ്രവണത ഏറിവരുന്ന കാലത്ത് തെരഞ്ഞെടുപ്പിനെ കക്ഷിരാഷ്ട്രീയ സങ്കുചിത ചിന്തകൾക്കപ്പുറം രാഷ്ട്രീയസമരവേദിയാക്കുന്നതിലും രാഷ്ട്രീയ പാർട്ടികൾ പിന്നാക്കം പോയിരിക്കുന്നു’’- ഡോ. വി.എൻ. ജയചന്ദ്രൻ എഴുതുന്നു.

രു സിനിമയുടെ വിജയത്തിന് ഉള്ളടക്കം അല്ലെങ്കിൽ കഥാസാരം സുപ്രധാനമാണ്. പൊതുതെരഞ്ഞെടുപ്പിനെ സംബന്ധിച്ച് പ്രകടനപത്രികയുടെ ഉള്ളടക്കത്തിന് അതിലേറെ പ്രാധാന്യമുണ്ട്. ഉള്ളടക്കം ദുർബലമായാലും ശിൽപ്പഭംഗി, സംവിധാനം എന്നിവയുടെ മികവുകൊണ്ട് ഒരു സിനിമ എന്നെന്നും നിലനിൽക്കാം.

എന്നാൽ, ശില്പഭംഗിയിലും അവതരണമികവിലും എത്ര മെച്ചമായാലും, രാഷ്ട്രീയമായി ശുഷ്കമാണെങ്കിൽ, പ്രകടനപത്രിക കാലത്തെ അതിജീവിക്കില്ല. അതിന് ഭേദപ്പെട്ട ഒരു രാഷ്ട്രീയകാഴ്ചപ്പാട് ഉണ്ടായിട്ടുമാത്രം കാര്യമില്ല. പ്രചാരണവേളയിൽ അത് ഫലപ്രദമായ ചർച്ചക്ക് വിധേയമാക്കണം. അത്തരം രാഷ്ട്രീയങ്ങളുടെ മാറ്റുരക്കലാണ് ലക്ഷണമൊത്ത തെരഞ്ഞെടുപ്പ് പോരാട്ടം. തെരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രീയം പറയേണ്ടതില്ലെന്ന അപകടകരമായ പ്രവണത ഏറിവരുന്ന കാലത്ത് തെരഞ്ഞെടുപ്പിനെ കക്ഷിരാഷ്ട്രീയ സങ്കുചിത ചിന്തകൾക്കപ്പുറം രാഷ്ട്രീയസമരവേദിയാക്കുന്നതിലും പിന്നാക്കം പോയിരിക്കുന്നു.

‘... ഇതാ, സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഈ വാഹനത്തിന് തൊട്ടുപിന്നാലെ എത്തിക്കൊണ്ടിരിക്കുന്നു..’ എന്ന അനൗൺസ്‌മെൻറ്റോടുകൂടി സ്ഥാനാർഥിയെയും വഹിച്ച് ഒരു പ്രചാരണവാഹനം അകലെനിന്നു വരുന്നുവെന്ന് കരുതുക. ഒന്നോ രണ്ടോ പതിറ്റാണ്ടുകൾക്ക് മുൻപ്, സ്ഥാനാർഥിയുടെ പേരോ, തെരഞ്ഞെടുപ്പ് ചിഹ്നമോ, കൊടിയോ മനസ്സിലായില്ലെങ്കിലും ഉച്ചഭാഷിണിയിലൂടെ പങ്കുവെക്കുന്ന രാഷ്ട്രീയം വഴി മുന്നണിയേതെന്നു തിരിച്ചറിയുമായിരുന്നു.

പാർട്ടി അല്ലെങ്കിൽ മുന്നണി അധികാരത്തിൽ വന്നാൽ, ഭരിക്കുന്നത് അല്ലെങ്കിൽ ഭരിക്കേണ്ടത് പ്രകടനപത്രികയെ ആശ്രയിച്ചാണെന്നതിനാൽ, നാടിനെയും സമൂഹത്തെയും സംബന്ധിച്ച് പത്രിക സുപ്രധാനമാണ്.

ഇന്ന് അതത്ര എളുപ്പമല്ലാതായിരിക്കുന്നു. എല്ലാ സ്ഥാനാർഥികളും ‘വികസന നായിക / നായകന്മാർ’ ആണ്‌, ‘കർഷകരുടെയും തൊഴിലാളികളുടെയും കണ്ണിലുണ്ണിയാണ് ’. മുൻപ്‌ വലതുപക്ഷ സ്ഥാനർഥികൾ മാത്രമാണ് ‘രക്ഷകരും ദൈവങ്ങളും അതിമാനുഷരുമായി’ അവതരിപ്പിക്കപ്പെട്ടിരുന്നത്. ഇന്ന് എല്ലാവരും ആ ഗണത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. സ്ഥാനാർഥികൾ രാഷ്ട്രീയം മിക്കവാറും പറയാറില്ല. പറയേണ്ടിവന്നാൽ, പാർലമെൻറ്ററി രാഷ്ട്രീയപ്പോരിന്റെ പരിധിക്കുള്ളിൽ നിൽക്കും.

പ്രകടനപത്രികയെ ഫലപ്രദമായ രാഷ്ട്രീയചർച്ചക്ക് വിധേയമാക്കുന്നതിൽ മേൽസൂചിപ്പിച്ച പരാധീനതയുണ്ട്. എന്നാൽ, ബന്ധപ്പെട്ട പാർട്ടി അല്ലെങ്കിൽ മുന്നണി അധികാരത്തിൽ വന്നാൽ, ഭരിക്കുന്നത് അല്ലെങ്കിൽ ഭരിക്കേണ്ടത് പ്രകടനപത്രികയെ ആശ്രയിച്ചാണെന്നതിനാൽ, നാടിനെയും സമൂഹത്തെയും സംബന്ധിച്ച് പത്രിക സുപ്രധാനമാണ്. പാർട്ടികൾ പത്രിക തയ്യാറാക്കുന്ന വേളയാണിത്. അതെങ്ങനെ വേണമെന്ന് ആവശ്യപ്പെടാനും സംവദിക്കാനും വ്യക്തികൾക്ക് അവകാശമുണ്ട്. അത്തരമൊരു ചർച്ച ഉയർത്തുന്നതിൽ സാമൂഹ്യ- രാഷ്ട്രീയ- തൊഴിലാളി -കർഷക- യുവജന- സ്ത്രീ കൂട്ടായ്കൾക്കൊക്കെ പങ്കുണ്ട്, കടമയുണ്ട്.

പാർട്ടികൾ പത്രിക തയ്യാറാക്കുന്ന വേളയാണിത്. അതെങ്ങനെ വേണമെന്ന് ആവശ്യപ്പെടാനും സംവദിക്കാനും വ്യക്തികൾക്ക് അവകാശമുണ്ട്. അത്തരമൊരു ചർച്ച ഉയർത്തുന്നതിൽ സാമൂഹ്യ- രാഷ്ട്രീയ- തൊഴിലാളി -കർഷക-  യുവജന- സ്ത്രീ കൂട്ടായ്കൾക്കൊക്കെ പങ്കുണ്ട്, കടമയുണ്ട്.
പാർട്ടികൾ പത്രിക തയ്യാറാക്കുന്ന വേളയാണിത്. അതെങ്ങനെ വേണമെന്ന് ആവശ്യപ്പെടാനും സംവദിക്കാനും വ്യക്തികൾക്ക് അവകാശമുണ്ട്. അത്തരമൊരു ചർച്ച ഉയർത്തുന്നതിൽ സാമൂഹ്യ- രാഷ്ട്രീയ- തൊഴിലാളി -കർഷക- യുവജന- സ്ത്രീ കൂട്ടായ്കൾക്കൊക്കെ പങ്കുണ്ട്, കടമയുണ്ട്.

തങ്ങളുടെ പ്രകടനപത്രിക സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അല്ലെങ്കിൽ തുടർവികാസത്തിനുതകുന്നതാണെന്ന് എല്ലാ മുന്നണികളും സ്വാഭാവികമായി അവകാശപ്പെടും. അതിനായി വിവിധ പദ്ധതികൾ അവതരിപ്പിക്കും. അതിൽ തെറ്റില്ല. എന്നാൽ, അതിനപ്പുറം ഭാവിസമൂഹത്തെ എങ്ങനെയാണ് വിഭാവനം ചെയ്യുന്നത്? അവിടുത്തെ സമ്പത്തുൽപ്പാദനം, അതിനായി രൂപപ്പെടുത്തുന്ന സംവിധാനങ്ങളും ബന്ധങ്ങളും, വിഭവങ്ങളുടെ പരിപാലനവും വിനിയോഗവും, ജീവിതഗുണത തുടങ്ങിയവ എങ്ങനെയൊക്കെയാണ്? അത്തരമൊരു ഭാവിസമൂഹത്തിന്റെ നിർമ്മിതിക്കു സഹായകമാകുന്ന തരത്തിൽ, അല്ലെങ്കിൽ പൂരകമായി സമീപഭാവിയിൽ ഉണ്ടാകേണ്ട ഘടനാപരമായ മാറ്റങ്ങൾ എന്ത്? ഈ ദീർഘകാല-ഹൃസ്വകാല ലക്ഷ്യങ്ങൾക്ക് എങ്ങനെയാണ് പ്രകടനപത്രിക അനുയോജ്യമാകുന്നത്? തുടങ്ങിയ വിശദീകരണങ്ങളടക്കമുള്ള പൊതുവികസന പരിപ്രേക്ഷ്യം പ്രകടനപത്രികയിൽ ഉണ്ടാകണം.

പുരോഗതി എന്നത് തുടർച്ചയും വിച്ഛേദവും അടങ്ങുന്നതാണ്. തുടർച്ചയെങ്ങനെ? വിച്ഛേദം എങ്ങനെ? സമൂഹത്തെയാകെയെടുത്താൽ, ജീവിതഗുണതയിൽ കേരളം കാലങ്ങളായി മെച്ചപ്പെട്ടാണ് നിൽക്കുന്നത്. മിഷനറിപ്രവർത്തനങ്ങൾ, സാമൂഹ്യപരിഷ്കർത്താക്കളും പ്രസ്ഥാനങ്ങളും, ദേശിയപ്രസ്ഥാനം, തൊഴിലാളി -കർഷക മുന്നേറ്റങ്ങൾ, അതിന്റെയൊക്കെ തുടർച്ചയായി കേരളരൂപീകരണത്തിനുശേഷം ഭൂപരിഷ്കരണം മുതൽ ഇതുവരെയുള്ള വിവിധ ഭരണനടപടികൾ തുടങ്ങിയ ചരിത്രപരവും രാഷ്ട്രീയവുമായ പല ഘടകങ്ങൾ ഏറ്റക്കുറച്ചിലോടുകൂടി ഇക്കാര്യത്തിൽ സംഭാവന ചെയ്തിട്ടുണ്ട്.

പ്രദേശിക ഭരണകൂടം എന്ന സങ്കല്പം മുന്നോട്ട് പോകുന്നില്ല. പഞ്ചായത്തുകളുടെ ദൗർഭാഗ്യകരമായ ഈ സ്ഥിതിയെ എങ്ങനെയാണ് മുന്നണികൾ വിലയിരുത്തുന്നത്? അവയെ ലക്ഷണമൊത്ത പ്രദേശിക ഭരണകൂടമായി കാണാൻ ആൽമാർത്ഥമായി ആഗ്രഹിക്കുന്നുണ്ടോ?

സംസ്ഥാന രൂപീകരണത്തിന്റെ രണ്ടു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾതന്നെ, താരതമ്യേന ഉയർന്ന ജീവിതഗുണത്തയും താഴ്ന്ന സാമ്പത്തികവളർച്ചയുമെന്ന പ്രശ്നം ചർച്ചയായി. വളർച്ചയില്ലെങ്കിൽ, ജീവിതഗുണതയിലെ മികവു നിലനിർത്താൻ കഴിയില്ലെന്ന തിരിച്ചറിവും ചിന്തകളുമാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിലേക്ക് പരിണമിച്ചത്. വളർച്ചക്ക് നവലിബറൽ നയങ്ങളെയല്ല, ഇവിടുത്തെ വിഭവങ്ങളെയും അദ്ധ്വാനശേഷിയെയും ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്ന ജനകീയ വികസനമുന്നേറ്റത്തിലൂടെ ഉൾപ്പാദനരംഗത്തെ മുരടിപ്പിനെ മറികടക്കാനും അതിനു പൂരകമായി സാമൂഹ്യ- രാഷ്ട്രീയരംഗത്ത് ഗുണപരമായ കുതിച്ചുചാട്ടവും വിഭാവനം ചെയ്തിരുന്നു.

കേരള സമൂഹത്തിന്റെ വളർച്ചക്ക് വലിയ സംഭാവന ചെയ്ത ആ മഹാപ്രസ്ഥാനം കാലാക്രമത്തിൽ ദുർബലമായി. അതിനായി രൂപപ്പെടുത്തിയ പല ജനകീയ സംവിധാനങ്ങളും മുരടിച്ചു. പഞ്ചായത്തുകളുടെ സ്വയംഭരണാവകാശത്തിലും പല അധികാരാവകാശങ്ങളിലും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൈകടത്തിയിരിക്കുന്നു. പ്രദേശിക ഭരണകൂടം എന്ന സങ്കല്പം മുന്നോട്ട് പോകുന്നില്ല. പഞ്ചായത്തുകളുടെ ദൗർഭാഗ്യകരമായ ഈ സ്ഥിതിയെ എങ്ങനെയാണ് മുന്നണികൾ വിലയിരുത്തുന്നത്? അവയെ ലക്ഷണമൊത്ത പ്രദേശിക ഭരണകൂടമായി കാണാൻ ആൽമാർത്ഥമായി ആഗ്രഹിക്കുന്നുണ്ടോ? കേന്ദ്ര- സംസ്ഥാന ആവിഷ്കൃത പദ്ധതികളുടെ എണ്ണം വർദ്ധിക്കുന്നതും അവയുടെ നടത്തിപ്പുകാർ എന്ന നിലയിലേക്ക് പഞ്ചായത്തുകൾ ചുരുങ്ങുന്നതും സാരമായൊരു പ്രശ്നമായി തോന്നുന്നുണ്ടോ? ജനാധിപത്യവിരുദ്ധമായ എം പി, എം എൽ എ ഫണ്ടുകൾ അവസാനിപ്പിക്കണമെന്ന ആവശ്യത്തോട് യോജിക്കുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങൾ പ്രകടനപത്രികയിൽ വരേണ്ടതാണ്.

ജനാധിപത്യവിരുദ്ധമായ എം പി, എം എൽ എ ഫണ്ടുകൾ അവസാനിപ്പിക്കണമെന്ന ആവശ്യത്തോട് യോജിക്കുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങൾ പ്രകടനപത്രികയിൽ വരേണ്ടതാണ്.
ജനാധിപത്യവിരുദ്ധമായ എം പി, എം എൽ എ ഫണ്ടുകൾ അവസാനിപ്പിക്കണമെന്ന ആവശ്യത്തോട് യോജിക്കുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങൾ പ്രകടനപത്രികയിൽ വരേണ്ടതാണ്.

സാമ്പത്തികവളർച്ചയിൽ ഏറെ മുന്നോട്ട് പോയതിൽ നമുക്ക് അഭിമാനിക്കാം. എന്നാൽ, ഉൾപ്പാദനരംഗത്ത് മുരടിപ്പ് തുടരുകയാണ്. നിർമ്മാണ, സർവീസ്, ടൂറിസം മേഖലകളുടെയും പ്രവാസിപ്പണത്തിന്റെയും മിടുക്കിൽ കൈവരിച്ച ഈ നേട്ടം സുസ്ഥിരമാണെന്ന് കരുതുന്നുണ്ടോ? ഇപ്പോഴും കൂടുതൽ വീടുകളും മുഖ്യജീവിതമാർഗ്ഗമായി കാണുന്ന കൃഷിയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നില്ല. ശാസ്ത്രീയ കൃഷിരീതികളെയും മെച്ചപ്പെട്ട സാങ്കേതികവിദ്യകളെയും ആശ്രയിച്ചുകൊണ്ട് ഉൾപ്പാദനക്ഷമത വർദ്ധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തനുമുള്ള നിലവിലുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കണം. ഇതര ആവശ്യങ്ങൾക്കായി അനിയന്ത്രിതമായ തോതിൽ കൃഷിഭൂമി വകമാറ്റപ്പെടുന്നതും നീർത്താടാധിഷ്ഠിതകൃഷിയുടെ പ്രാധാന്യം കൈവിടുന്നതും പ്രാഥമിക കാർഷികഉൽപ്പന്നങ്ങളെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി ആദായകരമായി വിപണനം ചെയ്യുന്നതിലും അതിലേക്ക് ഘടനാപരമായ മാറ്റങ്ങളുണ്ടാക്കുന്നതിലും പരാധീനതകളുണ്ട്. അവയെ മറികടക്കാനുള്ള പദ്ധതികൾ പ്രകടനപത്രികകളിൽ നിശ്ചയമായും ഉണ്ടാകണം.

ഭൂപരിഷ്കരണത്തിനുശേഷം ഒട്ടേറെ മാറ്റങ്ങൾ വന്നിരിക്കുന്നു. ഭൂമിയുടെ തുണ്ടുവൽക്കരണവും ചെറുകിട കൃഷിയിടങ്ങളും കാർഷിക മുന്നേറ്റത്തിന് തടസമാകുന്നുണ്ട്. പകരം കരാർകൃഷിയും പാട്ടകൃഷിയുമൊക്കെ ബദലായി മാറുന്നുണ്ട്. ഒറ്റപ്പെട്ട കൃഷിയിടങ്ങൾ ആദായകരമല്ലാത്തതിനാൽ, ഭൂമി ഇതര ആവശ്യങ്ങൾക്കായി വകമാറ്റപ്പെടുന്ന ചരക്കായും മാറുകയാണ്. ചെറുകിട കൃഷിക്കാരും കർഷകത്തൊഴിലാളികളും ചേരുന്ന, സഹകരണ- കാർഷിക ഉൽപ്പാദക സംഘങ്ങളും, അവയോട് കണ്ണിചേർന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കായുള്ള സംസ്കരണശാലകൾ, വിപണനനത്തിനായുള്ള വിപുലമായ പൊതുസംവിധാനങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന വലിയ ഉൽപ്പാദക - സംസ്കരണ - വിപണനസംവിധാനങ്ങൾ രൂപപ്പെടണം.

കേരളത്തിൽ വരുമാനത്തിലെ അസമത്വം വർദ്ധിക്കുന്നതിനേക്കാൾ വേഗത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശത്തിലെ കേന്ദ്രീകരണം നടക്കുന്നത്. അതുപോലെ, ആദിവാസികളുടെ ഭൂപ്രശ്‌നവും തുടരുകയാണ്.

ഉൽപ്പാദനപരമായ ആസ്‌തി എന്ന നിലയിൽ ലഭ്യമായ കൃഷിഭൂമി പരമാവധി ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. ഭൂമിയിന്മേലുള്ള വ്യക്തികളുടെ ഉടമസ്ഥാവകാശം അംഗീകരിക്കുമ്പോൾതന്നെ, അതിന്റെ വിനിയോഗത്തിൽ സാമൂഹ്യനിയന്ത്രണ സംവിധാനങ്ങൾ വരണം. അൽപം പോലും ഭൂമി തരിശ് കിടക്കാനും പാടില്ല. ഗൗരവമായി തുടരുന്ന കേരളത്തിന്റെ ഭൂപ്രശ്നത്തെ പ്രകടനപത്രിക അഭിസംബോധന ചെയ്യണം.

കേരളത്തിൽ വരുമാനത്തിലെ അസമത്വം വർദ്ധിക്കുന്നതിനേക്കാൾ വേഗത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശത്തിലെ കേന്ദ്രീകരണം നടക്കുന്നത്. അതുപോലെ, ആദിവാസികളുടെ ഭൂപ്രശ്‌നവും തുടരുകയാണ്. വിപ്ലവകരമായ ഒരു നടപടിക്ക് വിധേയമാക്കേണ്ട മേഖലയാണ് പ്ലാന്റേഷനുകൾ. തൊഴിൽദായകശേഷിയുടെ പേരിൽ ഭൂപരിധിയിൽ ഇളവ് അനുഭവിച്ചുപോരുന്ന സ്വകാര്യ പ്ലാന്റേഷനുകൾ പലതും പ്രവർത്തനക്ഷമമല്ല. പലതും സർക്കാരിന് ഏറ്റെടുക്കാൻ കഴിയുന്നതുമാണ്.

ജി.ഡി.പിയിൽ വളർച്ച കൈവരിക്കുമ്പോൾത്തന്നെ, ദാരിദ്ര്യലഘൂകരണപ്രക്രിയകൾ പുരോഗമിക്കുമ്പോൾത്തന്നെ, വികസനരീതികളുടെ പാർശ്വഫലമായി ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, പട്ടികജാതി, പട്ടികവർഗ്ഗജനങ്ങൾ തുടങ്ങിയ വിഭാഗങ്ങൾ പ്രാന്തവൽക്കരിക്കപ്പെടുന്നുണ്ട്. ആശ്വാസപ്രവർത്തനങ്ങൾക്കപ്പുറം ഘടനാപരമായ ഇടപെടൽ ആവശ്യമാണ്.

ജി.ഡി.പിയിൽ വളർച്ച കൈവരിക്കുമ്പോൾത്തന്നെ, ദാരിദ്ര്യലഘൂകരണപ്രക്രിയകൾ പുരോഗമിക്കുമ്പോൾത്തന്നെ, വികസനരീതികളുടെ പാർശ്വഫലമായി ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, പട്ടികജാതി, പട്ടികവർഗ്ഗജനങ്ങൾ തുടങ്ങിയ വിഭാഗങ്ങൾ പ്രാന്തവൽക്കരിക്കപ്പെടുന്നുണ്ട്.
ജി.ഡി.പിയിൽ വളർച്ച കൈവരിക്കുമ്പോൾത്തന്നെ, ദാരിദ്ര്യലഘൂകരണപ്രക്രിയകൾ പുരോഗമിക്കുമ്പോൾത്തന്നെ, വികസനരീതികളുടെ പാർശ്വഫലമായി ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, പട്ടികജാതി, പട്ടികവർഗ്ഗജനങ്ങൾ തുടങ്ങിയ വിഭാഗങ്ങൾ പ്രാന്തവൽക്കരിക്കപ്പെടുന്നുണ്ട്.

തൊഴിലില്ലായ്മയെ- വിശേഷിച്ച് സ്ത്രീകളുടെ- നേരിടുന്നതിന് കൃഷി, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, ചെറുകിട വ്യവസായങ്ങൾ, കേരളത്തിന്റെ സാഹചര്യങ്ങൾക്കിണങ്ങുന്ന ഐ.ടി -ബി.ടി- ഫാർമസ്യൂട്ടിക്കൽസ് അടക്കമുള്ള വ്യവസായ സംരംഭങ്ങൾ എന്നിവയുടെ വളർച്ചയാണ് ഉണ്ടാകേണ്ടത്. വൈജ്ഞാനിക സമൂഹത്തിന്റെ നിർമ്മിതിയും അതിനുവേണ്ടിയാകണം. ഫെഡറലിസത്തെ കാറ്റിൽ പറത്തിയും സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കിയും വിവേചനപരമായി പെരുമാറിയും തൊഴിലുറപ്പുപോലുള്ള പദ്ധതികളെ ദുർബലപ്പെടുത്തിയും യൂണിയൻ സർക്കാർ മുന്നോട്ട് പോകുന്ന അവസരത്തിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ഊന്നുകയേ നിവൃത്തിയുള്ളൂ.

പ്രകൃതിവിഭവങ്ങളുടെമേൽ മനുഷ്യരുടെ ഇടപെടൽ അല്ലെങ്കിൽ അദ്ധ്വാനമാണല്ലോ സാമ്പത്തുൽപ്പാദനവും വികസനവുമായി മാറുന്നത്. അതിനായി ആശ്രയിക്കുന്ന രീതികളും ബന്ധങ്ങളുമാണ് ഇന്നത്തെ സമൂഹത്തിന്റെ മാത്രമല്ല, ഭാവിതലമുറയുടെയും ജീവിതഗുണതയെ നിർണ്ണയിക്കുന്നത്. നിലവിൽ ഈവക കാര്യങ്ങൾ മിക്കവാറും കമ്പോളശക്തികളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് പോകുന്നത്. ഏറിവരുന്ന കാലാവസ്ഥാ മാറ്റങ്ങളെയും പ്രകൃതിദുരന്ത ഭീഷണികളെയും പരിഗണിച്ച്, നിവൃത്തികേടു കൊണ്ടാണെങ്കിലും, വിഭവങ്ങളുടെ വിനിയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ലോകത്താകെയുള്ള ഭരണസംവിധാനങ്ങൾ നിർബന്ധിതമാകുന്നുണ്ട്.

തീരത്തെ ധാതുമണലിന്റെ ഖനനവും സംസ്കരണവും പൊതുമേഖലയിൽത്തന്നെ വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം സ്വാഗതാർഹമാണ്. എന്നാൽ, പൊതുമേഖലയിൽ ആണെങ്കിലും, ശാസ്ത്രീയപഠനമില്ലാതെയും പാരിസ്ഥിതീക പരിഗണനനകൾ അവഗണിച്ചും ഇക്കാര്യത്തിൽ മുന്നോട്ട് പോകുന്നതും ആപത്താണ്.

മറുഭാഗത്താകട്ടെ, കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന മൂലധനവ്യവസ്ഥയെ നിലനിർത്താൻ കമ്പോളശക്തികൾ കരയിലെയും കടലിലെയും പ്രകൃതിവിഭവങ്ങളുടെ നഗ്നമായ ചൂഷണത്തിന് ശ്രമിക്കുകയാണ്. കേരളത്തിന്റെ സ്ഥിതിയും ആശങ്കാജനകമാണ്. ശാസ്ത്രീയപഠനങ്ങളുടെ പിൻബലമില്ലാതെ പ്രകൃതിവിഭവങ്ങൾ വിനിയോഗിക്കാൻ പാടില്ല. അത് പൊതുസംവിധാനങ്ങളുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും ആയിരിക്കണം. പാറയുടെയും മണ്ണിന്റെയുമൊക്കെ ഖനനവും വിതരണവും കുടുംബശ്രീപോലുള്ള പൊതുസംവിധാനങ്ങളുടെ നിയന്ത്രണത്തിലാകണമെന്ന ആവശ്യങ്ങൾ ഇനിയെങ്കിക്കും പരിഗണിക്കപ്പെടണം. ആവശ്യത്തിനും ഉപയോഗങ്ങൾക്കുമനുസരിച്ച് അവയുടെ വില നിശ്ചയിക്കപ്പെടണം. വിഭവങ്ങളുടെ കൊള്ളക്കായി ബ്ളൂ ഇക്കോണമി എന്ന ആകർഷകനാമത്തിലൊക്കെ ഇങ്ങോട്ടേക്കും കടന്നുവരുന്ന പദ്ധതികളിൽ ജാഗ്രത പുലർത്തണം.

തീരത്തെ ധാതുമണലിന്റെ ഖനനവും സംസ്കരണവും പൊതുമേഖലയിൽത്തന്നെ വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം സ്വാഗതാർഹമാണ്. എന്നാൽ, പൊതുമേഖലയിൽ ആണെങ്കിലും, ശാസ്ത്രീയപഠനമില്ലാതെയും പാരിസ്ഥിതീക പരിഗണനനകൾ അവഗണിച്ചും ഇക്കാര്യത്തിൽ മുന്നോട്ട് പോകുന്നതും ആപത്താണ്. തെക്കുവടക്കായി വീതികുറഞ്ഞു അറബിക്കടലിലേക്ക് ചെരിഞ്ഞിറങ്ങുന്ന പാരിസ്ഥിതികമായി ദുർബലവും വൈവിധ്യമേറിയ ഭൂരൂപങ്ങളും ജൈവസമ്പത്തും കൊണ്ട് സമ്പന്നവുമായ ചെറിയ ഭൂപ്രദേശമായ കേരളത്തിന്റെ സവിശേഷപ്രകൃതിയെ കാര്യമായ പരിക്കില്ലാതെ പരിപാലിച്ചും പോഷിപ്പിച്ചും മാത്രമേ ജീവസനധാരണ മാർഗ്ഗങ്ങൾ നിലനിർത്താനും മെച്ചപ്പെട്ടതും ദുരിതവിമുക്തവുമായ ഒരു ജീവിതം പ്രാപ്യമാക്കാനും കഴിയുകയുള്ളൂ. അതിനായുള്ള പദ്ധതികളും ജാഗ്രതകളും ഉണ്ടാകണം. ഇനിയും വൈകരുത്.

തീരത്തെ ധാതുമണലിന്റെ ഖനനവും സംസ്കരണവും പൊതുമേഖലയിൽത്തന്നെ വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം സ്വാഗതാർഹമാണ്. എന്നാൽ, പൊതുമേഖലയിൽ ആണെങ്കിലും, ശാസ്ത്രീയപഠനമില്ലാതെയും പാരിസ്ഥിതീക പരിഗണനനകൾ അവഗണിച്ചും ഇക്കാര്യത്തിൽ മുന്നോട്ട് പോകുന്നതും ആപത്താണ്.
തീരത്തെ ധാതുമണലിന്റെ ഖനനവും സംസ്കരണവും പൊതുമേഖലയിൽത്തന്നെ വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം സ്വാഗതാർഹമാണ്. എന്നാൽ, പൊതുമേഖലയിൽ ആണെങ്കിലും, ശാസ്ത്രീയപഠനമില്ലാതെയും പാരിസ്ഥിതീക പരിഗണനനകൾ അവഗണിച്ചും ഇക്കാര്യത്തിൽ മുന്നോട്ട് പോകുന്നതും ആപത്താണ്.

പ്രളയാനന്തരം യു എന്നിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട പുനർനിർമ്മാണപദ്ധതി പ്രയോജനപ്പെടുത്താൻ വൈകരുത്. മേഖലയിലെ വിദഗ്ധരും സാമൂഹ്യപ്രവർത്തകരും മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങളും പരിശോധിക്കപ്പെടണം. ഗാഡ്ഗിലിനെക്കുറിച്ചുള്ള ചിന്തകൾ മരണാനന്തര അനുശോചനങ്ങളിൽ ഒതുങ്ങരുത്. കഴിഞ്ഞദിവസം ‘കേരള പരിസ്ഥിതി ഐക്യവേദി’ എന്ന പരിസ്ഥിതിപ്രവർത്തകരുടെ കൂട്ടായ്മ ശ്രദ്ധേയമായ ഒരു പരിസ്ഥിതി മാനിഫെസ്റ്റോതന്നെ പുറത്തിറക്കിയിട്ടുണ്ട്.

ലോകം ഊർജ്ജോൽപ്പാദനത്തിന്റെ കാര്യത്തിൽ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് പുനരുപയോഗ സ്രോതസുകളിലേക്ക് നീങ്ങുകയാണ്. കേരളവും ആ ദിശയിൽത്തന്നെയാണ്. ആകെ ഊർജ്ജോൽപ്പാദനത്തിൽ സൗരോർജ്ജത്തിന്റെ പങ്ക് ഇവിടെയും ഉയരുകയാണ്. ഈ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ ഊർജ്ജോൽപ്പാദന, വിതരണമേഖലകളുടെ ഘടന, അതിനായി വേണ്ടിവരുന്ന സംവിധാനങ്ങൾ, ഇവയിലെല്ലാമുള്ള പൊതു / സാമൂഹ്യ നിയന്ത്രണപരിപാലനസംവിധാനങ്ങൾ എന്നിവയെ സമഗ്രമായി വിഭാവന ചെയ്യാൻ, അല്ലെങ്കിൽ ആ വഴിക്കു മുന്നോട്ടുപോകാൻ പ്രകടനപത്രികകൾ ശ്രമിക്കേണ്ടതാണ്.

ആഴമേറിയ പരിശോധനകളും അടിയന്തിര ഇടപെടലും വേണ്ടിവരുന്ന രണ്ടുമേഖലകളാണ് വിദ്യാഭ്യാസവും ആരോഗ്യവും. ജീവിതഗുണതയിൽ സംസ്ഥാനത്തെ മികച്ച നിലയിലേക്ക് ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചുവരുന്നതാണ് രണ്ടിടങ്ങളും.
ആസ്തിവർദ്ധനയിലും പശ്ചാത്തല സൗകര്യങ്ങളിലും അടുത്ത കാലങ്ങളിൽ പ്രകടമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞെങ്കിലും, ഗുണപരമായി സാരമായ ദൗർബല്യങ്ങളുണ്ട്. വർദ്ധിക്കുന്ന രോഗികളുടെ എണ്ണം, പരിമിതമായ മനുഷ്യവിഭവശേഷി, സാമ്പത്തികമായ ഞെരുക്കം എന്നിവയടക്കം പൊതുജനാരോഗ്യമേഖല നേരിടുന്ന പ്രശ്‌നങ്ങളെ സങ്കുചിത കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം അവധാനതയോടെ സമീപിക്കാൻ ഭരണപ്രതിപക്ഷ കക്ഷികൾ തയ്യാറാകണം.

മറ്റേതു കാലത്തേക്കാൾ, മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് കൂടുതൽ വീഴ്ചകളുണ്ടാകുന്നത് ഇപ്പോഴാണ്. ‘ഫാഷിസ്റ്റ് പ്രവണത’ എന്ന് പറയുമ്പോഴും എതിർക്കുമ്പോഴും തീവ്ര വലതുപക്ഷത്തെയും പ്രവർത്തകരെയും മാത്രമാണ് കാണുന്നത്.

‘എല്ലാം ഭംഗിയായിപോകുന്നു’ എന്ന മട്ടിലുള്ള മഹത്വവൽക്കരണത്തിനാണ് ചിലർ ശ്രമിക്കുന്നതെങ്കിൽ, മറ്റു ചിലർ ചില അവസരങ്ങളിൽ ആശുപത്രികളെയും ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുന്നതിനുവരെ പ്രോത്സാഹനം നൽകുന്ന തരത്തിൽ ‘ ആരോഗ്യമേഖല കുട്ടിച്ചോറായി, ഇനി രക്ഷയില്ല’ എന്നൊക്ക പ്രസ്താവന നടത്തുകയും ചെയ്യുന്നു. രണ്ടു രീതികളും അപകടകരമാണ്. ഇതിനിടയിൽ രണ്ടു കൂട്ടരും ഗൗരവമേറിയ പരിശോധനക്ക് വിധേയമാക്കാത്ത ഒരു പ്രക്രിയക്ക് കേരളത്തിലെ ആരോഗ്യമേഖല വിധേയമാകുന്നുണ്ട്. സ്വകാര്യ ആശുപത്രികളെ വിലക്കുവാങ്ങി അമ്പരപ്പിക്കുന്ന വേഗതയിൽ ആധിപത്യമുറപ്പിക്കുന്ന വിദേശ കോർപ്പറേറ്റുകളുടെയും അതിനു പൂരകമായി വളരുന്ന മെഡിക്കൽ ഇൻഷുറൻസ് മേഖലയുടെയും ദൂരവ്യാപകഫലങ്ങളെ രാഷ്ട്രീയനേതൃത്വങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത്? അതിനെ നേരിടാൻ വിഭാവനം ചെയ്യുന്ന നടപടികളും ജനങ്ങൾക്കുമിൻപിൽ നിശ്ചയമായും അവതരിപ്പിക്കണം. നീണ്ടകാലംകൊണ്ട് ശ്രമകരമായി പടുത്തുയർത്തിയ പൊതുജനാരോഗ്യമേഖല കേരളസമൂഹത്തിൽ ഇന്നും വിലമതിക്കാനാകാത്ത സേവനം നൽകിവരുന്നുണ്ട്. അതിനെ നിലനിർത്താനും ശാക്തീകരിക്കാനും കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം അവധാനതയോടെയും കഴിവതും യോജിച്ചും നീങ്ങാൻ കഴിയുന്ന ഒരന്തരീക്ഷം രൂപപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം. പ്രകടനപത്രികയിലും ആ നിലക്കുള്ള പരാമർശങ്ങളാണ് വേണ്ടത്.

സ്വകാര്യ ആശുപത്രികളെ വിലക്കുവാങ്ങി അമ്പരപ്പിക്കുന്ന വേഗതയിൽ ആധിപത്യമുറപ്പിക്കുന്ന വിദേശ കോർപ്പറേറ്റുകളുടെയും അതിനു പൂരകമായി വളരുന്ന മെഡിക്കൽ ഇൻഷുറൻസ് മേഖലയുടെയും ദൂരവ്യാപകഫലങ്ങളെ രാഷ്ട്രീയനേതൃത്വങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത്?
സ്വകാര്യ ആശുപത്രികളെ വിലക്കുവാങ്ങി അമ്പരപ്പിക്കുന്ന വേഗതയിൽ ആധിപത്യമുറപ്പിക്കുന്ന വിദേശ കോർപ്പറേറ്റുകളുടെയും അതിനു പൂരകമായി വളരുന്ന മെഡിക്കൽ ഇൻഷുറൻസ് മേഖലയുടെയും ദൂരവ്യാപകഫലങ്ങളെ രാഷ്ട്രീയനേതൃത്വങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത്?

രാജ്യത്ത് വിദ്യാഭ്യാസരംഗത്തു നടന്നുവരുന്ന പരിഷ്കാരങ്ങളും ദേശീയ വിദ്യാഭ്യാസനയവും നന്മ കൊണ്ടുവരും എന്ന് അവകാശപ്പെടുന്നത് യൂണിയൻ സർക്കാരും ഭരണസംവിധാനങ്ങളും മാത്രമാണ്. അവക്കെതിരെയുള്ള പൊതുപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ കേരളം മുൻപിൽത്തന്നെയാണുതാനും. എന്നാൽ, ഈ പരിഷ്കാരങ്ങളുടെ ദൂരവ്യാപകഫലങ്ങളെക്കുറിച്ച് ആഴമറിയ പരിശോധന നടത്താനും അതനുസരിച്ച് വിദ്യാഭ്യാസരംഗത്തെ ചിട്ടപ്പെടുത്തുവാനും പൊതുസംവാദത്തെ ഗുണപരമായി മെച്ചപ്പെടുത്തുവാനും പ്രതിരോധപ്രവർത്തനങ്ങളെ ഘടനാപരമായി ശാക്തീകരിക്കാനും എൽ ഡിഎഫിനും യു ഡി എഫിനും വേണ്ടത്ര കഴിഞ്ഞിട്ടില്ല. നിലപാടുകളിൽ വ്യക്തത ഉണ്ടാകുന്നില്ല. ഗൗരവമേറിയ സമീപനത്തിന്റെ അഭാവം പൊതുമണ്ഡലത്തിലുമുണ്ട്.

മികച്ച രാഷ്ട്രീയ പ്രബുദ്ധത, ജനാധിപത്യബോധം, സെക്യുലറിസം, സംവാദാത്മകത തുടങ്ങിയ സവിശേഷതകൾ ഉയർത്തിപ്പിടിച്ച ഒരു സമൂഹമായിരുന്നു കേരളം. അതിന്റെ കൂടി ബലത്തിലാണ് സംസ്ഥാനം പല നേട്ടങ്ങൾ കൈവരിച്ചതും. കേരളത്തിന്റെ പൊതുമണ്ഡലത്തെ സജീവമാക്കി നിർത്തിയിരുന്ന ഈ മൂല്യവ്യവസ്ഥ ദുർബലമായിട്ടുണ്ട്. ഫാഷിസ്റ്റുഭരണക്രമം ശക്തിപ്പെടുന്ന രാജ്യത്ത് ഈ പ്രക്രിയ വ്യാപിക്കും. അതുകൊണ്ടുതന്നെ, മറ്റേതു കാലത്തേക്കാളും ഈ ഗുണഗണങ്ങൾ നിലനിർത്താൻ ജനാധിപത്യശക്തികൾ ബാധ്യതപ്പെട്ടിരിക്കുന്നു.

ദൗർഭാഗ്യവശാൽ, മറ്റേതു കാലത്തേക്കാൾ, മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് കൂടുതൽ വീഴ്ചകളുണ്ടാകുന്നത് ഇപ്പോഴാണ്. ‘ഫാഷിസ്റ്റ് പ്രവണത’ എന്ന് പറയുമ്പോഴും എതിർക്കുമ്പോഴും തീവ്ര വലതുപക്ഷത്തെയും പ്രവർത്തകരെയും മാത്രമാണ് കാണുന്നത്. പ്രതിലോമപരമായ പ്രവണതകൾ മെല്ലെ തങ്ങൾക്കിടയിലേക്കുകൂടി പല വിധേന കടന്നുകയറിയത് തിരിച്ചറിയുന്നില്ല. വിട്ടുവീഴ്ചയില്ലാത്ത, സമരസപ്പെടാത്ത നിലപാടുകളിലൂടെ മാത്രമേ, വ്യക്തിപരമായ ശാക്തീകരണം ഉറപ്പുവരുത്താനും മികച്ച സാമൂഹ്യ ഇടപെടൽ നടത്താനും കഴിയുകയുള്ളൂ. വ്യക്തികൾക്ക് മാത്രമല്ല, പ്രസ്ഥാനങ്ങൾക്കും ഇത് ബാധകമാണ്. അടിസ്ഥാന രാഷ്ട്രീയത്തെ താൽക്കാലിക ലാഭത്തിനായി നേർപ്പിക്കുന്നത് ഫാഷിസ്റ്റുകാലത്ത് താൽക്കാലികമായിട്ടുപോലും പ്രയോജനം ചെയ്യണമെന്നില്ല. ദീർഘകാലത്തിൽ വിനാശകരവുമായിരിക്കും.

രാജ്യത്ത് വിദ്യാഭ്യാസരംഗത്തു നടന്നുവരുന്ന പരിഷ്കാരങ്ങളും ദേശീയ വിദ്യാഭ്യാസനയവും നന്മ കൊണ്ടുവരും എന്ന് അവകാശപ്പെടുന്നത് യൂണിയൻ സർക്കാരും ഭരണസംവിധാനങ്ങളും മാത്രമാണ്.
രാജ്യത്ത് വിദ്യാഭ്യാസരംഗത്തു നടന്നുവരുന്ന പരിഷ്കാരങ്ങളും ദേശീയ വിദ്യാഭ്യാസനയവും നന്മ കൊണ്ടുവരും എന്ന് അവകാശപ്പെടുന്നത് യൂണിയൻ സർക്കാരും ഭരണസംവിധാനങ്ങളും മാത്രമാണ്.

ചുരുക്കിപ്പറഞ്ഞാൽ, ഈ കാലത്തെ ഫലപ്രദമായി അഭിസംബോധന ചെയ്യാൻ പ്രകടനപത്രികക്ക് നവലിബറൽ വിരുദ്ധ, ഫാഷിസ്റ്റു വിരുദ്ധ ചട്ടക്കൂട് അനിവാര്യമാണ്. അക്കാര്യത്തിൽ പ്രകടമായ ദൗർബല്യമുണ്ട്. അതുകൊണ്ടാണ് തൊഴിലാളികളുടെയും കർഷകരുടെയും ദേശിയ പണിമുടക്ക് അനുചിതമാണെന്നും ബഡ്ജറ്റ് ഒരു രാഷ്ട്രീരേഖയല്ലെന്നും ചില നേതാക്കൾക്ക് തോന്നുന്നത്. സെക്യുലറിസത്തെ ദുർബലപ്പെടുത്തുന്ന തരത്തിൽ മതസാമൂദായിക നേതാക്കളുമായി നീക്കുപോക്ക് നടത്താനും പ്രീതിപ്പെടുത്താനും ആചാരനുഷ്ഠാനങ്ങളുടെ വേദികളിലെ പരിഗണനകൾക്കായി കാത്തുനിൽക്കാനും മതേതര രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ തയ്യാറാകുന്നതും ഇത്തരം വ്യാമോഹങ്ങളിലാണ്. പ്രകടനപത്രികയെ സ്വയം വിമർശനത്തിനുള്ള അവസരമാക്കുന്നത് സ്വാഗതാർഹമാണ്.

Comments