രാജ്യത്തെ നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ഏപ്രിൽ 9-നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. മെയ് -4നാണ് വോട്ടെണ്ണൽ. കേരളത്തിന് പുറമെ ആസ്സാമിലും പുതുച്ചേരിയിലും ഏപ്രിൽ 9-ന് തന്നെയാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിൽ ഏപ്രിൽ 23-നാണ് വോട്ടെടുപ്പ്. ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ 23, 29 തീയ്യതികളിലാണ് വോട്ടെടുപ്പ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലും മെയ് 4-ന് ഫലമറിയാം.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ സിപിഐയും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 25 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സിപിഐ പ്രഖ്യാപിച്ചത്. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണനാണ് തൃശ്ശൂരിൽ സ്ഥാനാർത്ഥി. നിലവിലെ സിപിഐ മന്ത്രിമാരായ പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ, കെ. രാജൻ എന്നിവരെല്ലാം സി.പി.ഐയുടെ സ്ഥാനാർത്ഥി പട്ടികയിലുണ്ട്.

താഴെ പറയുന്നവരാണ് സി.പി.ഐ സ്ഥാനാർത്ഥികൾ:
കാസർകോട്
ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്)
കോഴിക്കോട്
അഡ്വ. പി. വസന്തം (നാദാപുരം)
മലപ്പുറം
അജിത് കൊളാടി (തിരൂരങ്ങാടി)
ഷഫീർ കിഴിശ്ശേരി (ഏറനാട്)
എം. മുസ്തഫ (മഞ്ചേരി)
പാലക്കാട്
മുഹമ്മദ് മുഹസിൻ (പട്ടാമ്പി)
അബൂബക്കർ മൻസിൽ (മണ്ണാർക്കാട്)
തൃശ്ശൂർ
ആലങ്കോട് ലീലാകൃഷ്ണൻ (തൃശ്ശൂർ)
കെ. രാജൻ (ഒല്ലൂർ)
ഗീതാ ഗോപി (നാട്ടിക)
കെ.കെ. വത്സരാജ് (കൈപ്പമംഗലം)
വി.ആർ. സുനിൽ (കൊടുങ്ങല്ലൂർ)
ഇടുക്കി
കെ. സലിംകുമാർ (പീരുമേട്)
കോട്ടയം
പി. പ്രദീപ് (വൈക്കം)
പത്തനംതിട്ട
പ്രജി ശശിധരൻ (അടൂർ)
എറണാകുളം
ഇ.ടി. ടൈസൺ (പറവൂർ)
എൻ. അരുൺ (മൂവാറ്റുപുഴ)
ആലപ്പുഴ
പി. പ്രസാദ് (ചേർത്തല)
ടി.ടി. ജിസ്‌മോൻ (ഹരിപ്പാട്)
കൊല്ലം
എം.എസ്. താര (കരുനാഗപ്പള്ളി)
ആർ. രാജേന്ദ്രൻ (ചാത്തന്നൂർ)
ജെ. ചിഞ്ചുറാണി (ചടയമംഗലം)
അജയ പ്രസാദ് (പുനലൂർ)
തിരുവനന്തപുരം
മനോജ് എടമന (ചിറയിൻകീഴ്)
ജി.ആർ. അനിൽ (നെടുമങ്ങാട്)
സിപിഎമ്മിൻെറ സ്ഥാനാർത്ഥി പട്ടികയിൽ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പേരാവൂരിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മത്സരിക്കും. ആറ് സീറ്റുകളിലേക്കുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. പാലക്കാട് സീറ്റ് തൽക്കാലം ഒഴിച്ചിട്ടിരിക്കുകയാണ്. ചില സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ആകെ 86 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. 75 സിപിഎംകാരെയും 6 സ്വതന്ത്രരെയും ഇതിനോടകം പ്രഖ്യാപിച്ചു. ഇനി 5 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്.

സിപിഎം സ്ഥാനാർത്ഥികൾ:
1. മഞ്ചേശ്വരം - കെ.ആർ ജയാനന്ദ
2. ഉദുമ - അഡ്വ. സി.എച്ച് കുഞ്ഞമ്പു
3. തൃക്കരിപ്പൂർ - ഡോ. വി.പി.പി മുസ്തഫ
4. പയ്യന്നൂർ - ടി.ഐ മധുസൂദനൻ
5. തളിപ്പറമ്പ് - പി.കെ ശ്യാമള ടീച്ചർ
6. അഴീക്കോട് - കെ.വി സുമേഷ്
7. കല്ല്യാശ്ശേരി - എം വിജിൻ
8. ധർമ്മടം - പിണറായി വിജയൻ
9. മട്ടന്നൂർ - വി.കെ സനോജ്
10. പേരാവൂർ - കെ.കെ ശൈലജ ടീച്ചർ
11. തലശ്ശേരി - കാരായി രാജൻ
12. മാനന്തവാടി - ഒ.ആർ കേളു
13. സുൽത്താൻബത്തേരി - എം.എസ് വിശ്വനാഥൻ
14. കുറ്റിയാടി - കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ
15. പേരാമ്പ്ര - ടി.പി രാമകൃഷ്‌ണൻ
16. ബാലുശ്ശേരി - അഡ്വ. കെ.എം സച്ചിൻദേവ്
17. കൊയിലാണ്ടി - കെ ദാസൻ
18. കോഴിക്കോട് നോർത്ത് - തോട്ടത്തിൽ രവീന്ദ്രൻ
19. ബേപ്പൂർ - പി.എ മുഹമ്മദ് റിയാസ്
20. തിരുവമ്പാടി - ലിന്റോ ജോസഫ്
21. പൊന്നാനി - അഡ്വ. എം.കെ സക്കീർ
22. വണ്ടൂർ - ഡോ. കെ.കെ ദാമോദരൻ മാസ്റ്റർ
23. പെരിന്തൽമണ്ണ - വി.പി മുഹമ്മദ് ഹനീഫ
24. മങ്കട - എം.പി അലവി
25. തൃത്താല - എം.ബി രാജേഷ്
26. തരൂർ - പി.പി സുമോദ്
27. ആലത്തൂർ - ടി.എം ശശി
28. നെന്മാറ - കെ പ്രേമൻ
29. ഷൊർണ്ണൂർ - പി മമ്മിക്കുട്ടി
30. ഒറ്റപ്പാലം - അഡ്വ. കെ പ്രേംകുമാർ
31. കോങ്ങാട് - അഡ്വ. കെ ശാന്തകുമാരി
32. മലമ്പുഴ - എ പ്രഭാകരൻ
33. കുന്നംകുളം - എ.സി മൊയ്‌തീൻ
34. ചേലക്കര - യു.ആർ പ്രദീപ്
35. മണലൂർ - പ്രൊഫ: സി രവീന്ദ്രനാഥ്
36. ഗുരുവായൂർ - എൻ.കെ അക്‌ബർ
37. പുതുക്കാട് - കെ.കെ രാമചന്ദ്രൻ
38. ഇരിങ്ങാലക്കുട - ഡോ. ആർ ബിന്ദു
39. വടക്കാഞ്ചേരി - സേവ്യർ ചിറ്റിലപ്പള്ളി
40. അങ്കമാലി - സാജു പോൾ
41. ആലുവ - അഡ്വ. എ.എം ആരിഫ്
42. കുന്നത്തുനാട് - പി.വി ശ്രീനിജിൻ
43. വൈപ്പിൻ - അഡ്വ. എം.ബി ഷൈനി
44. കളമശ്ശേരി - പി രാജീവ്
45. തൃക്കാക്കര - അഡ്വ. പുഷ്‌പാദാസ്
46. കൊച്ചി - കെ.ജെ മാക്‌സി
47. തൃപ്പൂണിത്തുറ - കെ.എൻ ഉണ്ണികൃഷ്‌ണൻ
48. കോതമംഗലം - ആന്റണി ജോൺ
49. ഉടുമ്പൻചോല - കെ.കെ ജയചന്ദ്രൻ
50. ദേവികുളം - അഡ്വ. എ രാജ
51. ഏറ്റുമാനൂർ - വി.എൻ വാസവൻ
52. കോട്ടയം - അഡ്വ. കെ അനിൽകുമാർ
53. പുതുപ്പള്ളി - കെ.എം രാധാകൃഷ്‌ണൻ
54. അരൂർ - ദലീമ
55. ആലപ്പുഴ - പി.പി ചിത്തരഞ്‌ജൻ
56. അമ്പലപ്പുഴ - എച്ച് സലാം
57. കായംകുളം - അഡ്വ. യു പ്രതിഭ
58. ചെങ്ങന്നൂർ - സജി ചെറിയാൻ
59. മാവേലിക്കര - എം.എസ് അരുൺ കുമാർ
60. ആറന്മുള - വീണാ ജോർജ്ജ്
61. കോന്നി - അഡ്വ. കെ.യു ജനീഷ്‌കുമാർ
62. കൊട്ടാരക്കര - കെ.എൻ ബാലഗോപാൽ
63. കുണ്ടറ - എസ്.എൽ സജികുമാർ
64. ഇരവിപുരം - എം നൗഷാദ്
65. കൊല്ലം - എസ് ജയമോഹൻ
66. വർക്കല - അഡ്വ. വി ജോയി
67. ആറ്റിങ്ങൽ - ഒ.എസ് അംബിക
68. വാമനപുരം - അഡ്വ. ഡി.കെ മുരളി
69. കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ
70. വട്ടിയൂർക്കാവ് - അഡ്വ. വി.കെ പ്രശാന്ത്
71. നേമം - വി ശിവൻകുട്ടി
72. കാട്ടാക്കട - അഡ്വ. ഐ.ബി സതീഷ്
73. അരുവിക്കര - അഡ്വ. ജി സ്റ്റീഫൻ
74. നെയ്യാറ്റിൻകര - കെ ആൻസലൻ
75. പാറശ്ശാല - സി.കെ ഹരീന്ദ്രൻ
സ്വതന്ത്രർ
1. കുന്നമംഗലം - പി.ടി.എ റഹീം
2. താനൂർ - വി അബ്‌ദുറഹ്മാൻ
3. വേങ്ങര - മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കൽ
4. നിലമ്പൂർ - യു ഷറഫലി
5. തവനൂർ - ഡോ. കെ.ടി ജലീൽ
6. ചവറ - ഡോ: സുജിത് വിജയൻ
