2016 നവംബർ നാലിന് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ കുപ്പുസ്വാമിയും അജിതയും

സാമുദായിക
വർഗീയതയാൽ
വിഭജിക്കപ്പെടുന്ന
കേരളം

‘‘കൺമുമ്പിൽ കാണുന്ന ഭൗതികവളർച്ചയെക്കാൾ കാഴ്ചയിൽപ്പെടാതെ ശക്തിപ്പെട്ടുവരുന്ന സാമൂഹ്യവിഭജനം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. എല്ലാ വികസന നേട്ടങ്ങൾക്കിടയിലും കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിൽ സാമുദായിക വർഗീയത ശക്തിപ്പെട്ടിട്ടുണ്ട്. ഇത് നീതിബോധമുള്ള ഒരു ഭരണകൂടത്തിന്റെയോ സർക്കാരിന്റെയോ നയപരിപാടികളുടെ ഭാഗമാകാൻ പാടില്ലാത്തതാണ്’’- ഇ.കെ. ദിനേശൻ എഴുതുന്നു.

കേരളം രൂപീകൃതമായതിനു ശേഷം ഒരു പതിറ്റാണ്ട് ഒന്നിച്ച് ഭരണം നടത്തിയ സർക്കാറാണ് നിലവിലെ ഇടതുപക്ഷ മുന്നണി. ആ മുന്നണി സംവിധാനത്തിലെ പ്രബല ശക്തിയായ സി പി എമ്മും ഘടകകക്ഷികളും മൂന്നാംവട്ട വിജയത്തിനു വേണ്ടിയുള്ള ഗംഭീര പ്രവർത്തനത്തിലാണ്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിലെ സാമൂഹ്യജീവിതത്തിൽ സാധാരണ മനുഷ്യർക്ക് അനുഭവിക്കാൻ കഴിഞ്ഞ വികസനങ്ങൾ വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടായി മാറും എന്നത് രാഷ്ട്രീയമായി ശരിയല്ല. കൃത്യമായ രാഷ്ട്രീയ ബോധമുള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, അവർ വോട്ട് ചെയ്യുന്നത് വികസനത്തിന് മാത്രമല്ല, മറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന നീതിയോടും ആ നീതിയിൽ അർപ്പിതമായ വികസന കാഴ്ചപ്പാടിനുമായിരിക്കും. എല്ലാ വികസനവും നീതിപൂർവ്വമാണ് എന്ന് ഒരു രാഷ്ട്രീയ പാർട്ടിക്കും അവകാശപ്പെടാൻ കഴിയില്ല. എന്നാൽ നിലവിലെ വികസനരീതി മനുഷ്യൻ്റെ സാമൂഹ്യജീവിതത്തെ മെച്ചപ്പെട്ട രീതിയിലേക്ക് എത്തിച്ചു എന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. അതിൽ പ്രധാനമായും അടിസ്ഥാനമേഖലകളിൽ അടിത്തട്ട് മനുഷ്യരിലേക്ക് എത്തിച്ചേർന്ന വികസനമാണ്. ഭക്ഷണം, താമസം, വിദ്യാഭ്യാസം, ആരോഗ്യം, യാത്ര, തുടങ്ങിയ മേഖലകളിൽ സർക്കാർ നടത്തിയത് വലിയ ഇടപെടലുകളാണ്. ശരാശരി ജീവിത സൗകര്യങ്ങളിൽനിന്ന് പുറന്തള്ളപ്പെട്ട അടിത്തട്ട് മനുഷ്യർക്ക് ലൈഫ് മിഷൻ, അതിദാരിദ്ര്യാവസ്ഥയിൽ നിന്നുള്ള മോചനം, ഗ്രാമങ്ങളിലേക്ക് വളർന്ന യാത്രാസൗകര്യം, പ്രാദേശിക തലങ്ങളിൽ ലഭ്യമായ പ്രാഥമിക ആരോഗ്യപരിപാലനങ്ങൾ- ഇതൊക്കെ സാധാരണ മനുഷ്യരെ സംബന്ധിച്ച് വലിയ അളവിൽ ആശ്വാസമായി തീർന്നിട്ടുണ്ട്.

ശരാശരി ജീവിത സൗകര്യങ്ങളിൽനിന്ന് പുറന്തള്ളപ്പെട്ട അടിത്തട്ട് മനുഷ്യർക്ക് ലൈഫ് മിഷൻ, അതിദാരിദ്ര്യാവസ്ഥയിൽ നിന്നുള്ള മോചനം, ഗ്രാമങ്ങളിലേക്ക് വളർന്ന യാത്രാസൗകര്യം, പ്രാദേശിക തലങ്ങളിൽ ലഭ്യമായ പ്രാഥമിക ആരോഗ്യപരിപാലനങ്ങൾ- ഇതൊക്കെ സാധാരണ മനുഷ്യരെ സംബന്ധിച്ച് വലിയ അളവിൽ ആശ്വാസമായി തീർന്നിട്ടുണ്ട്.
ശരാശരി ജീവിത സൗകര്യങ്ങളിൽനിന്ന് പുറന്തള്ളപ്പെട്ട അടിത്തട്ട് മനുഷ്യർക്ക് ലൈഫ് മിഷൻ, അതിദാരിദ്ര്യാവസ്ഥയിൽ നിന്നുള്ള മോചനം, ഗ്രാമങ്ങളിലേക്ക് വളർന്ന യാത്രാസൗകര്യം, പ്രാദേശിക തലങ്ങളിൽ ലഭ്യമായ പ്രാഥമിക ആരോഗ്യപരിപാലനങ്ങൾ- ഇതൊക്കെ സാധാരണ മനുഷ്യരെ സംബന്ധിച്ച് വലിയ അളവിൽ ആശ്വാസമായി തീർന്നിട്ടുണ്ട്.

എന്നാൽ ഇത്തരം പുരോഗതി ഒരു സമൂഹത്തിൻ്റെ മൊത്തം വളർച്ചയുടെ ഭാഗമായി വിലയിരുത്തുന്നത് ശരിയല്ല. കാരണം, ഇതുകൊണ്ടുമാത്രമല്ല ഒരു സമൂഹം സമ്പന്നവും പുരോഗനാത്മകവുമാണെന്ന് വിലയിരുത്തേണ്ടത്. അതേസമയം, ഇത്തരം നേട്ടങ്ങളെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇടതുമുന്നണിയോട് വസ്തുതാപരമായി വിയോജിക്കാൻ എങ്ങനെ സാധിക്കും എന്നതാണ് മുന്നണി പ്രവർത്തകരുടെ ചോദ്യം. ആ ചോദ്യത്തെ എളുപ്പം നിഷേധിക്കാനും കഴിയില്ല.

ഈ സാഹചര്യത്തിലാണ് കേരളീയ ജീവിതത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ സംഭവിച്ച അപായസൂചനകളെ രാഷ്ട്രീയ സംവാദമായി ഉയർത്തികൊണ്ടുവരേണ്ടത്. അത് വോട്ടിന് വേണ്ടിയല്ല, വരും തലമുറകൾക്ക് വേണ്ടിയായിരിക്കണം.

ഇത്തരം ക്രിയാത്മക വിമർശനങ്ങൾ എതിർചേരി നടത്തുന്നതുപോലെ ഭരണനേട്ടങ്ങളെ റദ്ദ് ചെയ്യാൻ വേണ്ടിയല്ല. മറിച്ച്, കൺമുമ്പിൽ കാണുന്ന ഭൗതികവളർച്ചയെക്കാൾ കാഴ്ചയിൽപ്പെടാതെ ശക്തിപ്പെട്ടുവരുന്ന സാമൂഹ്യവിഭജനത്തെ പ്രതിരോധിക്കാൻ വേണ്ടിയാണ്. എല്ലാ വികസന നേട്ടങ്ങൾക്കിടയിലും കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിൽ സാമുദായിക വർഗീയത ശക്തിപ്പെട്ടിട്ടുണ്ട്. ഇത് നീതിബോധമുള്ള ഒരു ഭരണകൂടത്തിന്റെയോ സർക്കാരിന്റെയോ നയപരിപാടികളുടെ ഭാഗമാകാൻ പാടില്ലാത്തതാണ്. അതിനർത്ഥം സർക്കാറിൻ്റെ പ്രഖ്യാപിത നിലപാടാണ് കേരളത്തിൽ വർദ്ധിച്ചുവരുന്ന സാമുദായിക സ്പർദ്ധ എന്നതല്ല. മറിച്ച്, രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി സാമുദായികത ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നതാണ് ചോദ്യം.

സി പി എമ്മിൽ ഉണ്ടായിട്ടും കെ. ആർ. ഗൗരി തിരസ്കരിക്കപ്പെട്ടത് നമ്മുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. അതിനുശേഷം  മുഖ്യമന്ത്രി പദവിയിലെത്താൻ കഴിയുന്ന വിധം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് ഇടമില്ലാതെ പോയി.
സി പി എമ്മിൽ ഉണ്ടായിട്ടും കെ. ആർ. ഗൗരി തിരസ്കരിക്കപ്പെട്ടത് നമ്മുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. അതിനുശേഷം മുഖ്യമന്ത്രി പദവിയിലെത്താൻ കഴിയുന്ന വിധം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് ഇടമില്ലാതെ പോയി.

തെരഞ്ഞെടുപ്പിൽ ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങൾ എന്നോ അപ്രസക്തമായിട്ടുണ്ട്. രാഷ്ട്രീയം എന്നത് ചില നേതാക്കളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും അവർ മുന്നോട്ടുവയ്ക്കുന്ന നിലപാടിലേക്ക് രാഷ്ട്രീയതീരുമാനങ്ങൾ ഒതുങ്ങിപ്പോവുകയും ചെയ്യുമ്പോൾ, യഥാർത്ഥ വിഷയങ്ങൾ ചർച്ചയിലേക്ക് വരുന്നില്ല. ഇത് കേരളത്തിൻ്റെ മാത്രം പ്രത്യേകതയല്ല. കേന്ദ്രത്തിലും ദേശീയ രാഷ്ട്രീയത്തിലും ഏതെങ്കിലുമൊക്കെ നേതാക്കൾ സംസ്ഥാനത്തിന്റെ മുഴുവൻ ശ്രദ്ധയിലേക്ക് വളർന്നു വലുതായിട്ടുണ്ട്. അവിടെ രാഷ്ട്രീയം വ്യക്തി കേന്ദ്രീകൃത നിലപാടായി മാറുന്നു. അതിനപ്പുറത്തേക്ക് രാജ്യത്തെ സംബന്ധിക്കുന്ന അടിസ്ഥാന വിഷയങ്ങൾ അപ്രസക്തമാകുന്നു. ഈ രീതിയിലേക്ക് കേരളത്തിലെ തെരഞ്ഞെടുപ്പ് അജണ്ടകൾ രൂപപ്പെടുന്നു എന്നതിൻ്റെ സൂചനകൾ വന്നു തുടങ്ങി.

ആരാണ് ഇരു മുന്നണികളിലെയും മുഖ്യമന്ത്രി സ്ഥാനാർഥി എന്ന ആകാംക്ഷയും അതിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ചർച്ചകളും നടക്കുന്നു. അവിടെയൊന്നും ഇക്കാലമത്രയും എന്തുകൊണ്ട് കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായില്ല, ഉണ്ടാകുന്നില്ല എന്ന ചോദ്യം തമസ്കരിക്കപ്പെടുന്നു. അത്തരം സാധ്യത നേരത്തെ സി പി എമ്മിൽ ഉണ്ടായിട്ടും കെ. ആർ. ഗൗരി തിരസ്കരിക്കപ്പെട്ടത് നമ്മുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. അതിനുശേഷം മുഖ്യമന്ത്രി പദവിയിലെത്താൻ കഴിയുന്ന വിധം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് ഇടമില്ലാതെ പോയി. അതാകട്ടെ സ്ത്രീകളുടെ കഴിവുകേടാണെന്ന് ഒരാളും ധരിക്കില്ല. മറിച്ച്, കേരളം നേടിയെടുത്ത നവോത്ഥാന മൂല്യബോധങ്ങളിൽ ഒരിടത്തും സ്ത്രീ കടന്നുവന്ന് പുരുഷാധികാരവ്യവസ്ഥയ്ക്ക് കോട്ടം വരുത്താത്തവിധം അതിനെ മുന്നോട്ട് കൊണ്ടുപോകുന്നു. അവിടെ മതപൗരോഹിത്യം മാത്രമല്ല പുരുഷകേന്ദ്രീകൃത രാഷ്ട്രീയവ്യവസ്ഥയും ഒപ്പമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥാനാർഥികൾക്കിടയിൽ 33% സ്ത്രീസംവരണം നമ്മുടെ തെരഞ്ഞെടുപ്പുകാലത്ത് എല്ലാ രാഷ്ട്രീയപാർട്ടികളും ഒളിപ്പിച്ചുവെക്കുന്നത്. അതിന് കൂട്ടുനിൽക്കുന്നവിധം പൊതുസമൂഹവും അതിനോട് സമരസപ്പെടുകയാണ്.

സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ തിരുത്താൻ കഴിയുന്ന വിധം സാമുദായികത ശക്തി പ്രാപിച്ചു. സർക്കാറിന് പൂർണ്ണ ബോധ്യമുണ്ടായിട്ടുപോലും മതനേതാക്കളെ പിണക്കാതിരിക്കാൻ രാഷ്ട്രീയ തീരുമാനങ്ങൾ മാറ്റപ്പെടുന്നു.

മതവും സാമുദായികതയും ജാതിയും നമ്മുടെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ നേരിട്ട് ഇടപെടുകയും അതിനെ സ്വീകരിക്കുന്ന രീതിയിൽ രാഷ്ട്രീയ വ്യവസ്ഥ മാറ്റപ്പെടുകയും ചെയ്തു. സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ തിരുത്താൻ കഴിയുന്ന വിധം സാമുദായികത ശക്തി പ്രാപിച്ചു. സർക്കാറിന് പൂർണ്ണ ബോധ്യമുണ്ടായിട്ടുപോലും മതനേതാക്കളെ പിണക്കാതിരിക്കാൻ രാഷ്ട്രീയ തീരുമാനങ്ങൾ മാറ്റപ്പെടുന്നു. സ്കൂളിൽ നടപ്പാക്കാൻ തീരുമാനിച്ച (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ രീതിയിലുള്ള വസ്ത്രം) യൂണിഫോം പോലും നിർത്തിവെക്കാൻ സർക്കാർ നിർബന്ധിക്കപ്പെട്ടു. അത് തീരുമാനത്തിലെ തെറ്റുകൊണ്ടല്ല. മറിച്ച്, സാമുദായിക നേതൃത്വത്തെ പിണക്കാതിരിക്കാനായിരുന്നു.

സർക്കാറിന് പൂർണ്ണ ബോധ്യമുണ്ടായിട്ടുപോലും മതനേതാക്കളെ പിണക്കാതിരിക്കാൻ രാഷ്ട്രീയ തീരുമാനങ്ങൾ മാറ്റപ്പെടുന്നു. സ്കൂളിൽ നടപ്പാക്കാൻ തീരുമാനിച്ച (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ രീതിയിലുള്ള വസ്ത്രം) യൂണിഫോം പോലും നിർത്തിവെക്കാൻ സർക്കാർ നിർബന്ധിക്കപ്പെട്ടു.
സർക്കാറിന് പൂർണ്ണ ബോധ്യമുണ്ടായിട്ടുപോലും മതനേതാക്കളെ പിണക്കാതിരിക്കാൻ രാഷ്ട്രീയ തീരുമാനങ്ങൾ മാറ്റപ്പെടുന്നു. സ്കൂളിൽ നടപ്പാക്കാൻ തീരുമാനിച്ച (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ രീതിയിലുള്ള വസ്ത്രം) യൂണിഫോം പോലും നിർത്തിവെക്കാൻ സർക്കാർ നിർബന്ധിക്കപ്പെട്ടു.

കേരളത്തിലെ പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങളായ കമ്മ്യൂണിസ്റ്റ് പാർട്ടികളും കോൺഗ്രസും ബി ജെ പിയും ശബരിമല സ്ത്രീപ്രവേശനത്തെ ആദ്യം അംഗീകരിക്കുകയും പിന്നീട് അതിനെ എതിർക്കുകയും ചെയ്തു. ആചാരകേരളത്തിൽ നിന്ന് ആധുനികകേരളത്തിലേക്കുള്ള പരിവർത്തനം നേരിട്ടുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. അതേ ആധുനികകേരളത്തെ ആചാരകേരളത്തിലേക്ക് മടക്കിക്കൊണ്ടുപോകുന്ന രീതിയിൽ ശബരിമല സ്ത്രീപ്രവേശനത്തെ അനുവദിക്കാത്ത തീരുമാനത്തിലേക്ക് കേരളത്തിലെ ഇടതുപക്ഷവും എത്തിക്കഴിഞ്ഞു. പ്രത്യക്ഷത്തിൽ ജനകീയമാണെന്ന് തോന്നുകയും അതേസമയം പ്രതിലോമപരമായ രീതിയിലേക്ക് പല "പുരോഗമന " രാഷ്ട്രീയ തീരുമാനങ്ങളും മാറ്റപ്പെടുന്നു. എന്നാൽ ഇതിനെ ചോദ്യം ചെയ്യാൻ പറ്റുന്ന രീതിയിൽ രാഷ്ട്രീയ സാംസ്കാരിക പ്രതിപക്ഷം കേരളത്തിൽ അന്യംനിന്നുപോയി. അത്തരം വിയോജിപ്പുകളെ വേരോടെ അറുത്തുമാറ്റുന്ന നടപടികളിലേക്ക് സ്റ്റേറ്റും അതിൻ്റെ മർദ്ദക ഉപകരണങ്ങളും മാറിക്കഴിഞ്ഞു.

പത്ത് വർഷത്തിനിടയിൽ ഒരു ഇടതുപക്ഷ സർക്കാരിൽനിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു കേരളത്തിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലകൾ. 2016 നവംബർ നാലിന് മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ കുപ്പുസ്വാമിയും അജിതയും കൊല്ലപ്പെട്ടു. 2019 മാർച്ചിൽ വൈത്തിരിയിൽ സി.പി. ജലീൽ കൊല്ലപ്പെട്ടു. ഒക്ടോബർ 28, 29 തീയതികളിൽ അട്ടപ്പാടിയിൽ മണിവാസകം, ശ്രീനിവാസൻ, അജിത, കാർത്തിക് എന്നിവർ കൊല്ലപ്പെട്ടു. ഈ സംഭവത്തിൽ ഇടതുമുന്നണി ഘടകകക്ഷിയായ സി പി ഐയിലെ കാനം രാജേന്ദ്രനും കെ. പ്രകാശ്ബാബുവും മാത്രമായിരുന്നു ശക്തമായി പ്രതികരിച്ചത്. എന്തുകൊണ്ട് ഇടതുപക്ഷ സർക്കാരിൽ നിന്ന് ഇത്തരം നീക്കങ്ങളുണ്ടായി എന്നത് ഇനിയുള്ള കാലത്തും ഉന്നയിക്കപ്പെടുന്ന ചോദ്യമായിരിക്കും.

പത്ത് വർഷത്തിനിടയിൽ ഒരു ഇടതുപക്ഷ സർക്കാരിൽനിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു കേരളത്തിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലകൾ.
പത്ത് വർഷത്തിനിടയിൽ ഒരു ഇടതുപക്ഷ സർക്കാരിൽനിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു കേരളത്തിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലകൾ.

യഥാർത്ഥ ഇടതുപക്ഷരാഷ്ട്രീയം ആശയപരമായി പ്രതിരോധിക്കേണ്ട പ്രത്യയശാസ്ത്ര നിലപാടുകളെ, രാഷ്ട്രീയപ്രവർത്തകരെ ഉന്മൂലനം ചെയ്തുകൊണ്ട് അമർച്ച ചെയ്യുമ്പോൾ, അത് നൽകുന്ന സന്ദേശം എന്താണ്? യാതൊരു നീതിബോധവുമില്ലാതെ ഭരണകൂടത്തിന്റെ ഇരകളാകുന്ന ഉത്തരേന്ത്യൻ മനുഷ്യരെ കുറിച്ച് രാഷ്ട്രീയകേരളം വിമർശനമുന്നയിക്കാറുണ്ട്. അതേ കേരളമാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായ എട്ടു മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത്. ഇത് കേരളത്തെ സംബന്ധിച്ച്, അതിൻ്റെ ജനാധിപത്യ ബോധ്യങ്ങളെയാണ് നേരിട്ട് ചോദ്യം ചെയ്യുന്നത്.

എന്തുകൊണ്ട് സി പി എമ്മിന് വിദ്വേഷരാഷ്ട്രീയത്തിൻ്റെ ഭാഗമായി നിൽക്കേണ്ടി വരുന്നു? അതിന് ഒറ്റ ഉത്തരമേയുള്ളൂ: മാറിക്കൊണ്ടിരിക്കുന്ന സാമുദായിക രാഷ്ട്രീയത്തെ സി പി എമ്മിന് രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയുന്നില്ല.

പത്ത് വർഷത്തെ ഭരണത്തെ ഓഡിറ്റ് ചെയ്യുമ്പോൾ വികസനം മാത്രമല്ല സാമൂഹ്യനീതിബോധം കൂടി ഭരണത്തിന്റെ മാനദണ്ഡമാകേണ്ടതുണ്ട് എന്ന് വ്യക്തമാകുന്നു. ഭരണകൂട ഏറ്റുമുട്ടൽ എങ്ങനെ സാമൂഹ്യ മനഃശാസ്ത്രത്തെ ബാധിക്കുന്നു എന്നുകൂടി നാം കണ്ടു. അട്ടപ്പാടിയിലെ മധുവിനെ അടിച്ചുകൊന്നതും ഏറ്റവും ഒടുവിൽ റാംനാരായണനെ വംശീയവിചാരണയ്ക്കുശേഷം തല്ലിക്കൊന്നതും മാറിവരുന്ന കേരളത്തെയാണ് കാട്ടിത്തരുന്നത്. അതിൽ പ്രകടമായ സവിശേഷത, ഇരകളെല്ലാം അടിത്തട്ട് മനുഷ്യരാണ് എന്നതാണ്. ഈ അടിത്തട്ട് മനുഷ്യർ എങ്ങനെയാണ് രാഷ്ട്രീയത്തിൽ പ്രതിനിധാനപ്പെടുന്നത് എന്നുകൂടി ചർച്ചയിലേക്ക് വരേണ്ടതുണ്ട്.

ഈ തെരഞ്ഞെടുപ്പുകാലത്ത് സവിശേഷ ശ്രദ്ധയാകർഷിച്ച ഒരു വിഷയം, കേരളത്തിലെ ദലിത് രാഷ്ട്രീയത്തെയും ജാതിസ്വത്വത്തെയും പ്രത്യയശാസ്ത്രപരമായി വിശകലനം ചെയ്യുന്ന സണ്ണി എം. കപിക്കാടിൻ്റെ പേര് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് സ്ഥാനാർത്ഥിപരിഗണനയിലേക്ക് വന്നു എന്നതാണ്. മറ്റൊന്ന്, സി. കെ. ജാനുവി​ന്റെ രാഷ്ട്രീയ പാർട്ടി യു.ഡി.എഫിന്റെ ഭാഗമായി എന്നതാണ്.

സണ്ണി എം. കപിക്കാട്. ഈ തെരഞ്ഞെടുപ്പുകാലത്ത് സവിശേഷ ശ്രദ്ധയാകർഷിച്ച ഒരു വിഷയം, കേരളത്തിലെ ദലിത് രാഷ്ട്രീയത്തെയും ജാതിസ്വത്വത്തെയും പ്രത്യയശാസ്ത്രപരമായി വിശകലനം ചെയ്യുന്ന സണ്ണി എം. കപിക്കാടിൻ്റെ പേര് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് സ്ഥാനാർത്ഥിപരിഗണനയിലേക്ക് വന്നു എന്നതാണ്.
സണ്ണി എം. കപിക്കാട്. ഈ തെരഞ്ഞെടുപ്പുകാലത്ത് സവിശേഷ ശ്രദ്ധയാകർഷിച്ച ഒരു വിഷയം, കേരളത്തിലെ ദലിത് രാഷ്ട്രീയത്തെയും ജാതിസ്വത്വത്തെയും പ്രത്യയശാസ്ത്രപരമായി വിശകലനം ചെയ്യുന്ന സണ്ണി എം. കപിക്കാടിൻ്റെ പേര് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് സ്ഥാനാർത്ഥിപരിഗണനയിലേക്ക് വന്നു എന്നതാണ്.

ഈ രണ്ടു കാര്യങ്ങൾ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നതിന് ചില കാരണങ്ങളുണ്ട്. അതിലൊന്ന്, നിലവിലെ രാഷ്ട്രീയത്തിൽ സവർണ്ണ ജാതികളും ഈഴവ ജാതികളും മുന്നണികളെ നിയന്ത്രിക്കുന്ന രീതിയിൽ ശക്തമാക്കപ്പെട്ടു. ഈ സമുദായിക പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്ന ജാതിവർഗീയസ്വഭാവത്തെ നിഷേധിക്കാൻ കഴിയാത്തവിധം അവരെ ചേർത്തുപിടിക്കുന്ന രീതി ഇരുമുന്നണികളുടെയും ശൈലിയായി. വെള്ളാപ്പള്ളി നടേശൻ മുസ്ലീങ്ങൾക്കെതിരെ നിരന്തരം നടത്തുന്ന വർഗീയ പരാമർശങ്ങളെ തള്ളിപ്പറയാൻ കഴിയാത്തവിധം മുഖ്യമന്ത്രിയിലേക്ക് അധികാര ബന്ധം സ്ഥാപിക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞു. ഇതിനെ അംഗീകരിക്കുന്ന രീതിയിൽ സി പി എം നേതാവ് എ.കെ. ബാലൻ നടത്തിയ പരാമർശവും മന്ത്രി സജി ചെറിയാൻ ഉന്നയിച്ച വാദവും കേരളീയ സമൂഹത്തിലെ മുസ്ലിം വിരുദ്ധയുടെ തുറന്നുള്ള പ്രഖ്യാപനം കൂടിയായിരുന്നു. ഇതിൽ മന്ത്രി സജി ചെറിയാൻ പിന്നീട് തിരുത്തിയെങ്കിലും എ. കെ. ബാലൻ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു.

എന്തുകൊണ്ട് സി പി എമ്മിന് ഇങ്ങനെ വിദ്വേഷരാഷ്ട്രീയത്തിൻ്റെ ഭാഗമായി നിൽക്കേണ്ടി വരുന്നു? അതിന് ഒറ്റ ഉത്തരമേയുള്ളൂ: മാറിക്കൊണ്ടിരിക്കുന്ന സാമുദായിക രാഷ്ട്രീയത്തെ സി പി എമ്മിന് രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയുന്നില്ല. പകരം ആഗോള അയ്യപ്പസംഗമം നടത്തുക വഴി മതാത്മകതയിലേക്ക് പുരോഗമന കേരളത്തിൻ്റെ രാഷ്ട്രീയാസ്തിത്വത്തെ വലിച്ചെറിയുകയായിരുന്നു. അവിടെയാണ് ഹിന്ദുത്വ രാഷ്ട്രീയം നേടിയ മേൽക്കോയ്മ ഈ തെരഞ്ഞെടുപ്പുകാലത്ത് ചർച്ചയാകുന്നത്. അതിനെ ലോകത്തെമ്പാടുമുള്ള പുരോഗമന മലയാളികൾ ഭയപ്പെടുന്നുണ്ട്.

ഇടതുപക്ഷത്തെ സംബന്ധിച്ച് പത്ത് വർഷത്തിൽ ചെയ്തുതീർത്ത നേട്ടങ്ങൾ പൊതുസമൂഹത്തിന് ബോധ്യപ്പെടുന്നതാണ്. ഇത്തരം ബോധ്യങ്ങൾ നിലനിൽക്കെ സാമൂഹ്യവിഭജനം സാധ്യമാകുന്ന രീതിയിലുള്ള നീക്കുപോക്കുകൾ വിമർശിക്കപ്പെടേണ്ടതുണ്ട്.

സി.കെ. ജാനു
സി.കെ. ജാനു

ഈ ഘട്ടത്തിലാണ് പ്രതിപക്ഷ പാർട്ടികളുടെ തെരഞ്ഞെടുപ്പ് അജണ്ട ചർച്ചയിലേക്ക് വരേണ്ടത്. അത് തങ്ങൾക്ക് മുമ്പിൽ വിജയസാധ്യത നിലനിൽക്കുന്നു എന്ന ധാരണയ്ക്ക് മുകളിൽ അധികാരഭ്രമമായി മാറിക്കൂടാ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സംഭവിച്ച വികസന പ്രവർത്തനങ്ങളുടെ തുടർച്ച എന്ന രീതിയിൽ പ്രകടനപത്രികൾ മാറേണ്ടതുണ്ട്. അതിൽ വർഗീയ സാമുദായിക പ്രസ്ഥാനങ്ങളോട് ഒരു വിധത്തിലും ഐക്യപ്പെടില്ലെന്നു തുറന്നു പ്രഖ്യാപിക്കേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും നടപ്പിലാക്കേണ്ട മാറ്റങ്ങൾ പൊതുചർച്ചയിലേക്ക് കൊണ്ടുവരണം.

കേരളത്തിൽനിന്ന് പുറത്തേക്ക് ഒഴുകുന്ന യുവാക്കളെ സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും ജ്ഞാനവികസനത്തിനും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള നിർദ്ദേശങ്ങൾ തുറന്നു പ്രഖ്യാപിക്കാൻ കഴിയണം. അടിത്തട്ടു മനുഷ്യരോടുള്ള സമീപനത്തിന്റെ നയരേഖ പ്രസിദ്ധീകരിക്കണം. അതിനാവശ്യമായ രീതിയിൽ സ്ഥാനാർത്ഥികളെ വിജയസാധ്യതയുള്ള മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്.

പ്രതിപക്ഷ പാർട്ടികളുടെ തെരഞ്ഞെടുപ്പ് അജണ്ടയും ചർച്ചയിലേക്ക് വരേണ്ടതുണ്ട്. അത് തങ്ങൾക്ക് മുമ്പിൽ വിജയസാധ്യത നിലനിൽക്കുന്നു എന്ന ധാരണയ്ക്ക് മുകളിൽ അധികാരഭ്രമമായി മാറിക്കൂടാ.

ഇതിനെല്ലാം പുറത്താണ് രാഷ്ട്രീയ പ്രവർത്തകർ പാലിക്കേണ്ട സത്യസന്ധതയും മൂല്യബോധവും. പൊതുപ്രവർത്തകർ ജനങ്ങൾക്കിടയിൽ ഇറങ്ങി നിൽക്കുമ്പോൾ പാലിക്കേണ്ട മൗലികമായ സത്യസന്ധത നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണ്. ഇത് നമ്മുടെ രാഷ്ട്രീയത്തെ അതീവ മലീമസമാക്കുകയാണ്. മുന്നണി ഭേദമില്ലാതെയുള്ള ഇത്തരം ജനപ്രതിനിധികൾ നിരന്തരം സാമൂഹ്യവിമർശനങ്ങൾക്ക് കാരണമാകുന്നു. ഇതാകട്ടെ ഡിജിറ്റൽ സ്പേസിലെ രാഷ്ട്രീയ പ്രവർത്തനം ജനാധിപത്യ മര്യാദകളെ അല്പം പോലും പരിഗണിക്കുന്നില്ല. നമ്മുടെ നവോത്ഥാന മൂല്യങ്ങളെയും സാംസ്കാരിക നിലവാരത്തെയും റദ്ദ് ചെയ്യുന്ന ഈ രീതി മാറേണ്ടതുണ്ട്. മാത്രമല്ല ഇത് കണ്ടുവളരുന്ന പുതുതലമുറയ്ക്ക് രാഷ്ട്രീയത്തോടു താല്പര്യക്കുറവ് മാത്രമല്ല ഉണ്ടാകുന്നത്, ജീർണ സാംസ്കാരിക പരിസരത്തെയാണ് അവർക്കു മുമ്പിൽ രൂപപ്പെടുത്തുന്നത്.

വെള്ളാപ്പള്ളി നടേശൻ മുസ്ലീങ്ങൾക്കെതിരെ നിരന്തരം നടത്തുന്ന വർഗീയ പരാമർശങ്ങളെ തള്ളിപ്പറയാൻ കഴിയാത്തവിധം മുഖ്യമന്ത്രിയിലേക്ക്  അധികാര ബന്ധം സ്ഥാപിക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞു.
വെള്ളാപ്പള്ളി നടേശൻ മുസ്ലീങ്ങൾക്കെതിരെ നിരന്തരം നടത്തുന്ന വർഗീയ പരാമർശങ്ങളെ തള്ളിപ്പറയാൻ കഴിയാത്തവിധം മുഖ്യമന്ത്രിയിലേക്ക് അധികാര ബന്ധം സ്ഥാപിക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞു.

ഇത്തരം വിഷയങ്ങൾ യുവവോട്ടർമാർക്കിടയിൽ സ്ഥൂലവിചാരണയ്ക്ക് വിധേയമാകുന്നുണ്ടോ? ഞങ്ങൾക്ക് രാഷ്ട്രീയമില്ല എന്ന് ആവേശത്തോടെ പറയുന്ന പുതുവോട്ടർമാർ നവമാധ്യമങ്ങളിലൂടെ ആർജിച്ചെടുക്കുന്ന രാഷ്ട്രീയത്തെ കണ്ടില്ലെന്ന് നടിച്ചുകൂടാ. രാഷ്ട്രീയനേതൃത്വം തങ്ങൾ നടപ്പാക്കിയ വികസനത്തെക്കുറിച്ച് പറയുമ്പോൾ യുവവോട്ടർമാർ ആ വികസത്തിനപ്പുറമുള്ള നീതിബോധത്തെക്കുറിച്ചാണ് ശ്രദ്ധാലുക്കളാവുന്നത്. അവിടെ ഭൗതിക വളർച്ചയെക്കാൾ സാംസ്കാരികമായ ഇടപെടലുകൾ സമൂഹത്തിൽ ഉണ്ടാക്കുന്നത് ഉയർന്ന നീതിബോധത്തെയാണ്. നീതിയെ ഉൾക്കൊള്ളാത്ത വികസനം ജനവിരുദ്ധമായിരിക്കും.

എല്ലാ തെരഞ്ഞെടുപ്പിലും നമുക്ക് വികസനത്തെക്കുറിച്ചല്ലാതെ മറ്റൊന്നും പറയാനില്ല. എന്നാൽ നീതിയുണ്ടെങ്കിൽ മാത്രമേ ഏതൊരു വികസനവും മനുഷ്യൻ്റെ മാനസികവും ശാരീരികവുമായ കരുത്തായി മാറുന്നുള്ളൂ. ഈ തെരഞ്ഞെടുപ്പിലും മതവും ജാതിയും സാമുദായികതയും വർഗീയതയും പ്രധാന അജണ്ടയായി മാറുന്നുണ്ടെങ്കിൽ, ഒന്ന് ഉറപ്പിക്കാം - അധികാരം അത് എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമല്ല. മറിച്ച്, പ്രസ്ഥാനത്തിന്റെയും അതിനെ നിയന്ത്രിക്കുന്നവരുടെയും അധികാരഭ്രമത്തിന്റെ കൂടി ഭാഗമായിരിക്കും. അല്ലാത്തപക്ഷം മാറുന്ന കേരളത്തിൻ്റെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ തുറന്ന സംവാദമായി മാറേണ്ടതുണ്ട്.


Summary: Communal polarisation has strengthened in Kerala, something that should never be part of the policy agenda of a government committed to justice, writes E.K. Dineshan


ഇ.കെ. ദിനേശൻ

രണ്ടു പതിറ്റാണ്ടായി പ്രവാസിയാണ്. ധ്യാനപ്രവാസം ,കോവിഡ് കാലവും പ്രവാസ ജീവിതവും, പ്രവാസത്തിന്റെ വർത്തമാനം ,ഗൾഫ് കൂടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങൾ, ഒരു പ്രവാസിയുടെ ഏകാന്ത ദിനങ്ങൾ, നീല രാഷ്ട്രീയത്തിന്റെ ചുവപ്പു വായന, ഇന്ത്യ @ 75 ഗാന്ധി, അംബേദ്ക്കർ, ലോഹ്യ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Comments