ആറ് കോർപ്പറേഷനുകളിലേക്കും മത്സരം കടുക്കും; ഇത്തവണ ജയം ആർക്കൊപ്പം?

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്നത് കോർപ്പറേഷനുകളിലേക്കാണ്. ആറിൽ അഞ്ചും ഭരിക്കുന്ന ഇടതുമുന്നണി എല്ലാം നിലനിർത്തുമോ? തിരിച്ചുവരവിന് ശ്രമിക്കുകയാണ് യു.ഡി.എഫ്. രാഷ്ട്രീയസാഹചര്യം ഉപയോഗപ്പെടുത്താൻ ബി.ജെ.പിയും. കോർപ്പറേഷനുകളിലെ കണക്കുകളും രാഷ്ട്രീയസാധ്യതകളും.

സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ അഞ്ചിലും നിലവിൽ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. കോഴിക്കോട്ടും കൊല്ലത്തും വലിയ ഭൂരിപക്ഷത്തിലാണ് ഭരണം. തിരുവനന്തപുരത്തും മറ്റ് രണ്ട് മുന്നണികളേക്കാൾ ബഹുദൂരം മുന്നിലാണ് എൽ.ഡി.എഫ്. കൊച്ചിയിൽ നേരിയ ഭൂരിപക്ഷത്തിൽ അഞ്ച് വർഷം ഭരണം പൂർത്തിയാക്കി. തൃശ്ശൂരിൽ കോൺഗ്രസ് വിമതനെ മേയറാക്കിയും ഇടത് മുന്നണി ഭരിച്ചു. കണ്ണൂരിൽ മാത്രം യു.ഡി.എഫ് ഭരണം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനുകളിലെ രാഷ്ട്രീയ സാധ്യതകൾ പരിശോധിക്കാം.

തിരുവനന്തപുരം

എൽ.ഡി.എഫും എൻ.ഡി.എയും തമ്മിൽ പരസ്പരം നേരിട്ട് പോര് നടക്കുന്ന കേരളത്തിലെ ഏക കോർപ്പറേഷനാണ് തിരുവനന്തപുരം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് തിരുവനന്തപുരത്ത് വലിയ മേൽക്കൈ ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് വല്ലാതെ ദുർബലമാവുകയും ചെയ്തിരിക്കുന്നു. ഇത്തവണ തിരുവനന്തപുരത്ത് മൂന്ന് മുന്നണികളും തങ്ങളുടെ കയ്യിലുള്ള ഏറ്റവും മികച്ച സ്ഥാനാർത്ഥികളുമായാണ് രംഗത്തിറങ്ങുന്നത്.

മുൻ അരുവിക്കര എം.എൽ.എ കെ.എസ്. ശബരീനാഥനെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി യു.ഡി.എഫാണ് ആദ്യം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കോർപ്പറേഷനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻെറ ഭാഗത്ത് നിന്ന് ഇത്രയും ചടുലമായ നീക്കം ആരും പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ തവണ വെറും 10 സീറ്റുകൾ മാത്രം ലഭിച്ചിടത്ത് നിന്ന് ഭരണം പിടിക്കാവുന്ന നമ്പറിലേക്ക് കടന്നുകയറുകയെന്നത് കോൺഗ്രസിന് ഒട്ടും എളുപ്പമുള്ള കാര്യമാവില്ല. ഒരു മുൻ എം.എൽ.എയെ കോർപ്പറേഷൻ കൗൺസിലറാക്കി നിർത്തുന്നതിലൂടെ കോൺഗ്രസ് ലക്ഷ്യം വെക്കുന്ന ചിലതുണ്ട്. തലസ്ഥാനജില്ലയിൽ കഴിഞ്ഞ കുറച്ച് കാലമായി തങ്ങളുടെ കാലിനടിയിൽ നിന്ന് മണ്ണൊലിച്ച് പോവുന്നുണ്ടെന്ന ബോധ്യം അവർക്കുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശക്തമായ ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. കവടിയാർ വാർഡിൽ നിന്നാണ് ശബരീനാഥൻ മത്സരിക്കുന്നത്. ഡി.സി.സി സെക്രട്ടറി എം.എസ്. അനിൽകുമാർ കഴക്കൂട്ടത്ത് നിന്നും മുൻ പാർട്ടി കൗൺസിൽ അധ്യക്ഷൻ ജോൺസൺ ജോസഫ് ഉള്ളൂരിൽ നിന്നും മത്സരിക്കുന്നു.

2015-ന് ശേഷമാണ് തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് വലിയ തിരിച്ചടി നേരിട്ട് തുടങ്ങുന്നത്. 2010-15 കാലത്ത് യു.ഡി.എഫിന് 40 സീറ്റുകളുണ്ടായിരുന്നു. 2015-ൽ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകൾക്കൊപ്പം ബി.ജെ.പി ശക്തി പ്രാപിച്ചതോടെ കോൺഗ്രസിന് കാലിടറി. 21 സീറ്റുകളുമായി കോർപ്പറേഷനിൽ ആദ്യമായി യു.ഡി.എഫ് മൂന്നാമതായി. അതിശക്തമായ ത്രികോണമത്സരം നടന്ന ആ വർഷം ബി.ജെ.പിക്ക് ലഭിച്ചത് 35 സീറ്റുകളാണ്. എൽ.ഡി.എഫ് 43 സീറ്റുകളുമായി ഭരണം ഉറപ്പാക്കി. 2020-ൽ കോൺഗ്രസിൻെറ സ്ഥിതി ദയനീയമായി. എൽ.ഡി.എഫ് 51-ഉും ബി.ജെ.പി 34-ഉും സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് ലഭിച്ചത് വെറും 10 സീറ്റുകൾ.

മുൻ അരുവിക്കര എം.എൽ.എ കെ.എസ്. ശബരീനാഥനെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി യു.ഡി.എഫാണ് ആദ്യം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കോർപ്പറേഷനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻെറ ഭാഗത്ത് നിന്ന് ഇത്രയും ചടുലമായ നീക്കം ആരും പ്രതീക്ഷിച്ചതല്ല.
മുൻ അരുവിക്കര എം.എൽ.എ കെ.എസ്. ശബരീനാഥനെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി യു.ഡി.എഫാണ് ആദ്യം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കോർപ്പറേഷനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻെറ ഭാഗത്ത് നിന്ന് ഇത്രയും ചടുലമായ നീക്കം ആരും പ്രതീക്ഷിച്ചതല്ല.

2015 വരെ കോർപ്പറേഷനിൽ വലിയ ശക്തിയല്ലാതിരുന്ന ബി.ജെ.പി സ്വന്തം പാർട്ടി അണികളെ പോലും അമ്പരപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടെത്തിയത്. 2010-ൽ ആറ് സീറ്റിൽ നിന്നാണ് 2015-ൽ ബി.ജെ.പി 34 സീറ്റിലേക്ക് എത്തുന്നത്. കേരളത്തിൽ നിയമസഭയിൽ ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറക്കുന്നത് തിരുവനന്തപുരത്ത് നേമത്താണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ തൃശ്ശൂർ സീറ്റ് സ്വന്തമാക്കിയ അവർ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ ശക്തി തെളിയിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ബി.ജെ.പി ഏറ്റവും പ്രതീക്ഷ വെക്കുന്നത് തിരുവനന്തപുരത്താണ്. ഒരു എൻ.ഡി.എ മേയർ തിരുവനന്തപുരത്ത് ഉണ്ടാവുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസർ ആർ. ശ്രീലേഖയെയാണ് മേയർ സ്ഥാനാർത്ഥിയായി അവതരിപ്പിച്ചിരിക്കുന്നത്. മുൻ കോൺഗ്രസ് നേതാവും അത്ലറ്റുമായ പത്മിനി തോമസ്, നിലവിലെ കൗൺസിലറും മുതിർന്ന നേതാവുമായ വി.വി. രാജേഷ് എന്നിവരും ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിലുണ്ട്.

2015-ന് ശേഷമാണ് തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് വലിയ തിരിച്ചടി നേരിട്ട് തുടങ്ങുന്നത്. 2010-15 കാലത്ത് യു.ഡി.എഫിന് 40 സീറ്റുകളുണ്ടായിരുന്നു. 2015-ൽ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകൾക്കൊപ്പം ബി.ജെ.പി ശക്തി പ്രാപിച്ചതോടെ കോൺഗ്രസിന് കാലിടറി.

സിപിഎമ്മിനും സിപിഐക്കും കരുത്തുള്ള തിരുവനന്തപുരത്ത് ഭരണനേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് പ്രചാരണം നയിക്കുകയാണ് ഇടതുപക്ഷം. തിരുവനന്തപുരം മേയറെ സംസ്ഥാന രാഷ്ട്രീയത്തിലെ തന്നെ വലിയ ചർച്ചാവിഷയമാക്കുന്നതിൽ ഇടതുമുന്നണി വലിയ വിജയം കണ്ടിട്ടുണ്ട്. മുൻ മേയർ വി.കെ. പ്രശാന്തിനെ പ്രശാന്ത് ബ്രോയാക്കി പിന്നീട് വട്ടിയൂർകാവ് എം.എൽ.എയാക്കി വളർത്തിയെടുത്തിട്ടുണ്ട് സിപിഎം. കഴിഞ്ഞ തവണ മേയർ സ്ഥാനാർത്ഥിയായി കണ്ടുവെച്ചിരുന്നവർ പരാജയപ്പെട്ടതോടെ സർപ്രൈസായി ആര്യാ രാജേന്ദ്രൻ എന്ന 21കാരിയെ മേയറാക്കി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്നു ആര്യ. വിവാദങ്ങളും രാഷ്ട്രീയചർച്ചകൾക്കും ഒരു പഞ്ഞവുമില്ലാത്ത തിരുവനന്തപുരത്ത് ആര്യയുടെ നേതൃത്വത്തിൽ ഇടതുമുന്നണി അഞ്ച് വർഷം പൂർത്തിയാക്കി ഇറങ്ങുകയാണ്. യുവ മേയർ ഇല്ലാതെയാണ് എൽ.ഡി.എഫ് തിരുവനന്തപുരത്ത് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലാക്കമ്മിറ്റിയംഗം എസ്.പി. ദീപക്കാണ് മേയർ സ്ഥാനത്തേക്ക് സാധ്യത കൽപിക്കപ്പെടുന്ന പ്രധാനപ്പെട്ടയാൾ. വിളപ്പിൽ ഏരിയ സെക്രട്ടറി ആർ.പി. ശിവജി, വഞ്ചിയൂർ എരിയ സെക്രട്ടറിയും മുൻ മേയറുമായ കെ.ശ്രീകുമാർ, പാളയം ഏരിയ സെക്രട്ടറി വ‍ഞ്ചിയൂർ ബാബു തുടങ്ങിയവരും മത്സരരംഗത്തുണ്ട്. ശക്തമായ ത്രികോണമത്സരത്തിനായിരിക്കും ഇത്തവണ തിരുവനന്തപുരം സാക്ഷ്യം വഹിക്കുക.

കഴിഞ്ഞ തവണ മേയർ സ്ഥാനാർത്ഥിയായി കണ്ടുവെച്ചിരുന്നവർ പരാജയപ്പെട്ടതോടെ സർപ്രൈസായി ആര്യാ രാജേന്ദ്രൻ എന്ന 21കാരിയെ മേയറാക്കി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്നു ആര്യ.
കഴിഞ്ഞ തവണ മേയർ സ്ഥാനാർത്ഥിയായി കണ്ടുവെച്ചിരുന്നവർ പരാജയപ്പെട്ടതോടെ സർപ്രൈസായി ആര്യാ രാജേന്ദ്രൻ എന്ന 21കാരിയെ മേയറാക്കി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്നു ആര്യ.

കൊല്ലം

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി എപ്പോഴും ഇടത്തേക്ക് ചരിയുന്ന കോർപ്പറേഷനാണ് കൊല്ലം. സിപിഎമ്മിനൊപ്പം സിപിഐയുടെ സംസ്ഥാനത്തെ ശക്തികേന്ദ്രമായ ജില്ലയിൽ ഇടതുമുന്നണിക്ക് തെല്ലും ആത്മവിശ്വാസക്കുറവില്ല. മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് ഉണ്ടായ സിപിഐ - സിപിഎം തർക്കം മാത്രമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൊല്ലം കോർപ്പറേഷനിലെ എൽ.ഡി.എഫ് ഭരണത്തിലെ ആകെ ഉണ്ടായ കല്ലുകടി. തർക്കത്തിനൊടുവിൽ ഡെപ്യൂട്ടി മേയർ മധു രാജിവെക്കുകയുണ്ടായി. പിന്നീട് മേയർ പ്രസന്ന ഏണസ്റ്റ് രാജിവെക്കുകയും സിപിഐയിലെ ഹണി ബെഞ്ചമിൻ മേയറാവുകയും ചെയ്തു. 2020-ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 55-ൽ 38 സീറ്റുകളും പിടിച്ച് വലിയ ആധിപത്യത്തിലാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്. കോൺഗ്രസിന് സംഘടനാപരമായി വലിയ ദൗർബല്യങ്ങളുള്ള കൊല്ലത്ത് ആർ.എസ്.പിക്കൊപ്പം നിന്നിട്ടും യു.ഡി.എഫിന് ആകെ കിട്ടിയത് 10 സീറ്റ്. 2000-ൽ 23 സീറ്റ് ഉണ്ടായിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് യു.ഡി.എഫ് കൂപ്പുകുത്തിയത്. നിലവിലുള്ള 10-ൽ കോൺഗ്രസിനുള്ളത് 6 സീറ്റാണ്. പ്രതിപക്ഷത്ത് യു.ഡി.എഫ് ആണെങ്കിലും 6 സീറ്റുകളുള്ള ബി.ജെ.പിയുമായി വലിയ അന്തരമില്ല. തിരുവനന്തപുരം പോലെ ബി.ജെ.പി ശക്തമായി പിടിമുറുക്കിയാൽ കൊല്ലത്തെയും ചിത്രം മാറും. ഇത്തവണ നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട് യു.ഡി.എഫ്. 2000-ത്തിലാണ് കൊല്ലം കോർപ്പറേഷൻ രൂപീകൃതമാവുന്നത്. അത്തവണ യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യസീറ്റുകൾ, അതായത് 23 സീറ്റുകൾ വീതമാണ് ലഭിച്ചിരുന്നത്. ജയിച്ച ഒരു സ്വതന്ത്രനെ ഒപ്പം കൂട്ടി ആദ്യമായി കൊല്ലം കോർപ്പറേഷൻ ഭരിക്കാൻ തുടങ്ങിയതാണ് ഇടതുമുന്നണി. പിന്നീടങ്ങോട്ട് നില മെച്ചപ്പെടുത്തി കൊല്ലം ചെങ്കോട്ടയാക്കി മാറ്റി എൽ.ഡി.എഫ്. ഓരോ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് പിന്നോട്ടാണ് പോയത്. കൊല്ലത്ത് സിപിഎം 36 സീറ്റിലും സിപിഐ 17 സീറ്റിലും മൂന്ന് സീറ്റിൽ ഘടകക്ഷികളുമാണ് മത്സരിക്കുന്നത്. ജില്ലാസെക്രട്ടേറിയറ്റംഗം വി കെ അനിരുദ്ധൻ കന്നിമേൽ വെസ്റ്റിൽ നിന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ മേയറുമായ ഹണി ബെഞ്ചമിൻ വടക്കുംഭാഗത്തും മത്സരിക്കുന്നു. മുൻമേയർ അഡ്വ. വി രാജേന്ദ്രബാബു ഉളിയക്കോവിൽ ഈസ്റ്റ് ഡിവിഷനിലും മത്സരിക്കുന്നുണ്ട്. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.കെ ഹഫീസാണ് കോൺഗ്രസിൻെറ മേയർ സ്ഥാനാർത്ഥി. വിമത സ്ഥാനാർത്ഥികൾ യു.ഡി.എഫിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആ വെല്ലുവിളി കൂടി മറികടന്ന് വേണം കൊല്ലത്ത് യു.ഡി.എഫിന് കരുത്ത് കാട്ടാൻ. ഇടതുകോട്ട നിലനിർത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്.

മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് ഉണ്ടായ സിപിഐ - സിപിഎം തർക്കം മാത്രമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൊല്ലം കോർപ്പറേഷനിലെ എൽ.ഡി.എഫ് ഭരണത്തിലെ ആകെ ഉണ്ടായ കല്ലുകടി. തർക്കത്തിനൊടുവിൽ ഡെപ്യൂട്ടി മേയർ മധു രാജിവെക്കുകയുണ്ടായി. പിന്നീട് മേയർ പ്രസന്ന ഏണസ്റ്റ് രാജിവെക്കുകയും സിപിഐയിലെ ഹണി ബെഞ്ചമിൻ മേയറാവുകയും ചെയ്തു.
മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് ഉണ്ടായ സിപിഐ - സിപിഎം തർക്കം മാത്രമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൊല്ലം കോർപ്പറേഷനിലെ എൽ.ഡി.എഫ് ഭരണത്തിലെ ആകെ ഉണ്ടായ കല്ലുകടി. തർക്കത്തിനൊടുവിൽ ഡെപ്യൂട്ടി മേയർ മധു രാജിവെക്കുകയുണ്ടായി. പിന്നീട് മേയർ പ്രസന്ന ഏണസ്റ്റ് രാജിവെക്കുകയും സിപിഐയിലെ ഹണി ബെഞ്ചമിൻ മേയറാവുകയും ചെയ്തു.

കൊച്ചി

യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന കോർപ്പറേഷനാണ് കൊച്ചി. നിയമസഭയിലും ലോക്സഭയിലുമെല്ലാം എപ്പോഴും കോൺഗ്രസിനെയും യു.ഡി.എഫിനെയും പിന്തുണയ്ക്കുന്ന എറണാകുളത്ത് പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ മാറിമറിയാറുണ്ട്. ഇടതും വലതും മാറിമാറി ഭരിക്കുന്നതാണ് കൊച്ചി കോർപ്പറേഷൻ. നിലവിൽ മേയർ അഡ്വ. എം. അനിൽകുമാറിൻെറ നേതൃത്വത്തിൽ ഇടതുമുന്നണി ഭരണം അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കുന്നു. 2010-ന് മുൻപ് രണ്ടര പതിറ്റാണ്ട് കാലം ഇടതുമുന്നണി കൊച്ചി കോർപ്പറേഷൻ ഭരിച്ചിട്ടുണ്ട്. 2010 മുതൽ 2020 വരെ യു.ഡി.എഫ് ഭരിച്ചു. നേരിയ ഭൂരിപക്ഷത്തിലും യു.ഡി.എഫ് വിമതരെ കൂട്ടുപിടിച്ചുമാണ് 2020-ൽ ഇടതുമുന്നണി കോർപ്പറേഷൻ ഭരണം തിരിച്ചുപിടിച്ചത്. ആകെയുള്ള 74 സീറ്റിൽ മൂന്ന് സ്വതന്ത്രരുടെയടക്കം പിന്തുണയോടെ 37 സീറ്റുകളാണ് എൽ.ഡി.എഫിനുള്ളത്. യു.ഡി.എഫിന് 31 സീറ്റുകളും ബി.ജെ.പിക്ക് 5 സീറ്റുമുണ്ട്. രണ്ട് സീറ്റുകൾ കൂടി 76 സീറ്റുകളിലേക്കാണ് ഇത്തവണ മത്സരം. ബ്രഹ്മപുരം മാലിന്യപ്ലാൻറ് പ്രശ്നം പരിഹരിച്ചത്, പുതിയ കോർപ്പറേഷൻ ആസ്ഥാനമന്ദിരം, തുരുത്തി ഫ്ലാറ്റ് സമുച്ചയം, പുതിയ മാർക്കറ്റ് കോംപ്ലക്സ്, സമൃദ്ധി കൊച്ചി തുടങ്ങിയ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചാണ് എൽ.ഡി.എഫ് പ്രചാരണം. എന്നാൽ, തങ്ങളുടെ കാലത്തിന് ശേഷം കൊച്ചിയിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ട് കൊച്ചിയിലെ യു.ഡി.എഫിൻെറ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നു. മന്ത്രി പി.രാജീവിനാണ് ഇടതുമുന്നണി ചുമതല നൽകിയിരിക്കുന്നത്. രാഷ്ട്രീയമായി കൊച്ചിയിൽ ഇരുമുന്നണികൾക്കും അഭിമാന പോരാട്ടമാണ്. വി ഫോർ കൊച്ചിയുടെ സാന്നിധ്യം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടിയായിരുന്നു. കിഴക്കമ്പലമടക്കമുള്ള പഞ്ചായത്തുകൾ ഭരിക്കുന്ന ട്വൻറി20യും ഇത്തവണ കോർപ്പറേഷനിൽ ശക്തമായ മത്സരത്തിനായി രംഗത്തുണ്ട്. കൊച്ചിയിൽ 58 സീറ്റുകളിൽ സി.പി.എം മത്സരിക്കുന്നു. 6 സീറ്റുകളിൽ സി.പി.ഐയും മറ്റ് സീറ്റുകളിൽ ഘടകക്ഷികളും സ്വതന്ത്രരും മത്സരിക്കുന്നു. നിലവിലെ മേയർ അനിൽകുമാർ മത്സരരംഗത്തില്ല. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ ആറ് പേരെ എൽ.ഡി.എഫ് അണിനിരത്തുന്നുണ്ട്. മുൻ കോൺഗ്രസ് കൗൺസില‍ർ ഗ്രേസി ജോസഫും നിലവിലെ യു.ഡി.എഫ് കൗൺസില‍ർ ഷീബ ഡ്യൂറോമും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. കൊച്ചിയിലെ 76-ൽ 65 സീറ്റിലും കോൺഗ്രസും മറ്റുള്ളവയിൽ യു.ഡി.എഫ് ഘടകകക്ഷികളുമാണ് മത്സരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് യു.ഡി.എഫ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രമുഖ നേതാക്കളിലൊരാൾ. മുൻ കൗൺസിലർമാരായ ഷൈനി മാത്യു, ആന്റണി പൈനുതറ, കെ.വി.പി. കൃഷ്ണകുമാർ, ദീപക് ജോയ്, വി.ആർ. സുധീർ, കെ.എക്സ്. ഫ്രാൻസിസ് തുടങ്ങിയവരെല്ലാം സ്ഥാനാർത്ഥി പട്ടികയിലുണ്ട്. യു.ഡി.എഫിന് കൊച്ചി തിരിച്ചുപിടിക്കേണ്ടതുണ്ട്. നിലനിർത്താൻ ശക്തമായ പോരാട്ടമായിരിക്കും എൽ.ഡി.എഫ് നടത്തുക.

വി ഫോർ കൊച്ചിയുടെ സാന്നിധ്യം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടിയായിരുന്നു. കിഴക്കമ്പലമടക്കമുള്ള പഞ്ചായത്തുകൾ ഭരിക്കുന്ന ട്വൻറി20യും ഇത്തവണ കോർപ്പറേഷനിൽ ശക്തമായ മത്സരത്തിനായി രംഗത്തുണ്ട്.

 ബ്രഹ്മപുരം മാലിന്യപ്ലാൻറ് പ്രശ്നം പരിഹരിച്ചത്, പുതിയ കോർപ്പറേഷൻ ആസ്ഥാനമന്ദിരം, തുരുത്തി ഫ്ലാറ്റ് സമുച്ചയം, പുതിയ മാർക്കറ്റ് കോംപ്ലക്സ്, സമൃദ്ധി കൊച്ചി തുടങ്ങിയ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചാണ് എൽ.ഡി.എഫ് പ്രചാരണം.
ബ്രഹ്മപുരം മാലിന്യപ്ലാൻറ് പ്രശ്നം പരിഹരിച്ചത്, പുതിയ കോർപ്പറേഷൻ ആസ്ഥാനമന്ദിരം, തുരുത്തി ഫ്ലാറ്റ് സമുച്ചയം, പുതിയ മാർക്കറ്റ് കോംപ്ലക്സ്, സമൃദ്ധി കൊച്ചി തുടങ്ങിയ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചാണ് എൽ.ഡി.എഫ് പ്രചാരണം.

തൃശ്ശൂർ

വിമത സ്ഥാനാർത്ഥി കോർപ്പറേഷൻ ഭരണം തന്നെ യു.ഡി.എഫിൽ നിന്ന് തട്ടിയെടുക്കുന്ന കാഴ്ചയാണ് 2020-ൽ തൃശ്ശൂരിൽ കണ്ടത്. നാല് പതിറ്റാണ്ടോളം കൂടെ നിന്ന എം.കെ. വർഗ്ഗീസിന് സീറ്റ് നിഷേധിച്ചതിന് കോൺഗ്രസ് വലിയ വില കൊടുക്കേണ്ടി വന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള 55 ഡിവിഷനുകളിൽ 24 വീതം സീറ്റുകളാണ് എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾ നേടിയത്. സ്വതന്ത്രനായി വിജയിച്ച വർഗ്ഗീസിനെ മേയറാക്കി ഇടതുമുന്നണി അഞ്ച് വർഷം ഭരിച്ചു. മുൻ കോൺഗ്രസ് നേതാവായ, ഇടതുപിന്തുണയിൽ മേയറായ വർഗ്ഗീസ് പിന്നീട് ബി.ജെ.പി ചായ്-വ് പരസ്യമായി പ്രകടിപ്പിച്ചത് തൃശ്ശൂരിൽ വലിയ ചർച്ചയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ ബി.ജെ.പി വിജയം കൂടി നേടിയതോടെ മേയറും മുന്നണിയും തമ്മിലുള്ള ബന്ധം കൂടുതൽ ഉലഞ്ഞിരുന്നു. എന്നിട്ടും ഒരൊറ്റയാളുടെ പിന്തുണയിൽ എൽ.ഡി.എഫ് അഞ്ച് വർഷം ഭരണം പൂർത്തിയാക്കി. തിരുവനന്തപുരത്തിനൊപ്പം ബി.ജെ.പി ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോർപ്പറേഷനാണ് തൃശ്ശൂർ. പാർലമെൻറ് തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് ഇവിടുത്തെ 35-ലധികം ഡിവിഷനുകളിൽ മേൽക്കൈ ലഭിച്ചിരുന്നു. അത് ബി.ജെ.പിയുടെ ആത്മവിശ്വാസം വല്ലാതെ വർധിപ്പിച്ചിട്ടുണ്ട്. തൃശ്ശൂരിലെ ക്രിസ്ത്യൻ വോട്ട് ബാങ്കിനെ വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള സോഷ്യൽ എഞ്ചിനീയറിങ് തദ്ദേശതെരഞ്ഞെടുപ്പിലും നേട്ടമാവുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 6 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ മുന്നിൽ നിർത്തി അരയും തലയും മുറുക്കിയാണ് ബി.ജെ.പി തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. ശക്തമായ സംഘടനാസംവിധാനമുള്ള സി.പി.എമ്മും സി.പി.ഐയും കഴിഞ്ഞ 10 വർഷമായുള്ള ഭരണം നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ്. ഒരുകാലത്ത് തങ്ങളുടെ തട്ടകമായിരുന്ന തൃശ്ശൂർ തിരിച്ച് പിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ് കോൺഗ്രസ്. ഇത്തവണത്തെ വാർഡ് വിഭജനത്തിൽ ഒരു സീറ്റ് കൂടി 56 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. മേയർ എം.കെ. വർഗ്ഗീസ് ഏതായാലും ഇനി മത്സരിക്കാനില്ല. അതിനാൽ രാഷ്ട്രീയ നാടകങ്ങൾ ആവർത്തിക്കില്ലെന്ന് കരുതാം. തൃശ്ശൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ എൽ.ഡി.എഫിലും യു.ഡി.എഫിലും കാര്യങ്ങൾ അത്ര പന്തിയല്ല. വിമതശല്യമാണ് വലിയ പ്രശ്നം. ഇടത് വലത് മുന്നണികൾക്ക് കോർപ്പറേഷൻ ഭരണം പിടിക്കണമെങ്കിൽ തങ്ങളുടെ വിമത സ്ഥാനാർത്ഥികൾ ഉയർത്തുന്ന കടുത്ത വെല്ലുവിളി അതിജീവിക്കേണ്ടതുണ്ട്. കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ട കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കാൻ ഉറപ്പിച്ചാണ് ഇത്തവണ യു,ഡി.എഫ്. സംഘടനാ കരുത്തിലൂടെ ഭരണം നിലനിർത്താൻ എൽ.ഡി.എഫും. ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്താൻ എൻ.ഡി.എയും.

തിരുവനന്തപുരത്തിനൊപ്പം ബി.ജെ.പി ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോർപ്പറേഷനാണ് തൃശ്ശൂർ. പാർലമെൻറ് തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് ഇവിടുത്തെ 35-ലധികം ഡിവിഷനുകളിൽ മേൽക്കൈ ലഭിച്ചിരുന്നു. അത് ബി.ജെ.പിയുടെ ആത്മവിശ്വാസം വല്ലാതെ വർധിപ്പിച്ചിട്ടുണ്ട്.

മുൻ കോൺഗ്രസ് നേതാവായ, ഇടതുപിന്തുണയിൽ മേയറായ വർഗ്ഗീസ് പിന്നീട് ബി.ജെ.പി ചായ്-വ് പരസ്യമായി പ്രകടിപ്പിച്ചത് തൃശ്ശൂരിൽ വലിയ ചർച്ചയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ ബി.ജെ.പി വിജയം കൂടി നേടിയതോടെ മേയറും മുന്നണിയും തമ്മിലുള്ള ബന്ധം കൂടുതൽ ഉലഞ്ഞിരുന്നു.
മുൻ കോൺഗ്രസ് നേതാവായ, ഇടതുപിന്തുണയിൽ മേയറായ വർഗ്ഗീസ് പിന്നീട് ബി.ജെ.പി ചായ്-വ് പരസ്യമായി പ്രകടിപ്പിച്ചത് തൃശ്ശൂരിൽ വലിയ ചർച്ചയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ ബി.ജെ.പി വിജയം കൂടി നേടിയതോടെ മേയറും മുന്നണിയും തമ്മിലുള്ള ബന്ധം കൂടുതൽ ഉലഞ്ഞിരുന്നു.

കോഴിക്കോട്

1962-ൽ കോർപ്പറേഷൻ രൂപം കൊണ്ടിട്ട് ഇതുവരെ ഒരൊറ്റ തവണ മാത്രമേ യു.ഡി.എഫിന് ഭരിക്കാൻ അവസരം ലഭിച്ചിട്ടുള്ളൂ. തുടർച്ചയായി 48 വർഷമായി എൽ.ഡി.എഫ് വലിയ ആധിപത്യത്തോടെയാണ് കോഴിക്കോട് കുത്തകയാക്കി ഭരിക്കുന്നത്. 2020-ലെ തെരഞ്ഞെടുപ്പിൽ 75-ൽ 51 സീറ്റുകളുമായാണ് അധികാരം പിടിച്ചത്. സിപിഎം ഒറ്റയ്ക്ക് തന്നെ 46 സീറ്റുകൾ നേടി. യു.ഡി.എഫിന് 17 സീറ്റുകളും എൻ.ഡി.എയ്ക്ക് 7 സീറ്റുകളുമാണ് ലഭിച്ചത്. ഇക്കുറി കോഴിക്കോട് അട്ടിമറി നടത്തുമെന്ന് പ്രഖ്യാപിച്ച് സർപ്രൈസ് മേയർ സ്ഥാനാർത്ഥിയായി സംവിധായകൻ വി.എം. വിനുവിനെ പ്രഖ്യാപിച്ചാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. എന്നാൽ വിനുവിന് വോട്ടർ പട്ടികയിൽ പേരില്ലെന്ന് വരികയും ഹൈക്കേടതിയിൽ നൽകിയ ഹർജിയിൽ രൂക്ഷവിമർശനം ലഭിക്കുകയും ചെയ്തതോടെ സ്റ്റാർട്ടിങ്ങിൽ തന്നെ ഒന്നുപാളി. എന്നാൽ ആഞ്ഞുപിടിച്ചാൽ 35ലധികം സീറ്റുകൾ സ്വന്തമാക്കാനാവുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് - ലീഗ് നേതൃത്വത്തിനുള്ളത്. കഴിഞ്ഞ തവണ 7 സീറ്റുകൾ ജയിച്ച ബി.ജെ.പി നിരവധി സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്തി കോഴിക്കോട് കോർപ്പറേഷനിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയിരുന്നു. ഇത്തവണ എങ്ങനെയായാലും പത്തിലധികം സീറ്റുകൾ പിടിക്കാമെന്ന തികഞ്ഞ ആത്മവിശ്വാസം ബി.ജെ.പിക്കുണ്ട്. 20-ലധികം സീറ്റുകൾ പിടിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്. ഭരണം പിടിച്ചില്ലെങ്കിലും കുറഞ്ഞത് പ്രതിപക്ഷത്തെങ്കിലും എത്തുമെന്നും അവർ പ്രതീക്ഷ വെക്കുന്നുണ്ട്.

ഇക്കുറി കോഴിക്കോട് അട്ടിമറി നടത്തുമെന്ന് പ്രഖ്യാപിച്ച് സർപ്രൈസ് മേയർ സ്ഥാനാർത്ഥിയായി സംവിധായകൻ വി.എം. വിനുവിനെ പ്രഖ്യാപിച്ചാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. എന്നാൽ വിനുവിന് വോട്ടർ പട്ടികയിൽ പേരില്ലെന്ന് വരികയും ഹൈക്കേടതിയിൽ നൽകിയ ഹർജിയിൽ രൂക്ഷവിമർശനം ലഭിക്കുകയും ചെയ്തതോടെ സ്റ്റാർട്ടിങ്ങിൽ തന്നെ ഒന്നുപാളി.

മേയർ ബീന ഫിലിപ്പിൻെറ നേതൃത്വത്തിൽ പാളയം പുതിയ മാർക്കറ്റ് നവീകരണം, ബീച്ച് മോടിപിടിക്കൽ, മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിയാണ് എൽ.ഡി.എഫ് വോട്ട് തേടുന്നത്. യുനെസ്കോ സാഹിത്യനഗരം പദവി, സുരക്ഷിത നഗരം, വയോജനനഗരം പദവി എന്നിവയും ഭരണനേട്ടങ്ങളായി അവർ ഉയർത്തിപ്പിടിക്കുന്നു. നിലവിലെ ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദിനെയാണ് ഇടതുമുന്നണി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുൻ ഡെപ്യൂട്ടി കളക്ടർ അനിതാ കുമാരിയും ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയിലുണ്ട്. കോൺഗ്രസ് – 50, മുസ്‌ലിം ലീഗ് – 25, സിഎംപി – ഒന്ന് എന്നിങ്ങനെ മൊത്തം 76 സീറ്റ് ഭാഗം വച്ചാണ് കോർപറേഷനിൽ യുഡിഎഫ് മത്സരിക്കുന്നത്. കോഴിക്കോട് ഈസി വാക്കോവറായിരിക്കും എന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എൻ.ഡി.എയുടെ പ്രകടനം ഇക്കുറി കോർപ്പറേഷനിൽ നിർണായകമാവും.

മേയർ ബീന ഫിലിപ്പിൻെറ നേതൃത്വത്തിൽ പാളയം പുതിയ മാർക്കറ്റ് നവീകരണം, ബീച്ച് മോടിപിടിക്കൽ, മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിയാണ് എൽ.ഡി.എഫ് വോട്ട് തേടുന്നത്.
മേയർ ബീന ഫിലിപ്പിൻെറ നേതൃത്വത്തിൽ പാളയം പുതിയ മാർക്കറ്റ് നവീകരണം, ബീച്ച് മോടിപിടിക്കൽ, മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിയാണ് എൽ.ഡി.എഫ് വോട്ട് തേടുന്നത്.

കണ്ണൂർ

നിലവിൽ യു.ഡി.എഫ് ഭരിക്കുന്ന ഏക കോർപ്പറേഷനാണ് കണ്ണൂർ. പത്ത് വർഷമേ ആയിട്ടുള്ളൂ കണ്ണൂർ കോർപ്പറേഷൻ നിലവിൽ വന്നിട്ട്. ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായ കണ്ണൂരിൽ, ആദ്യഘട്ടത്തിൽ കോൺഗ്രസ് വിമതരിൽ നിന്നുണ്ടായ തിരിച്ചടികൾക്ക് ശേഷം കോർപ്പറേഷനിൽ മേൽക്കൈ നേടാൻ യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. 2015-ൽ എൽ.ഡി.എഫും യു.ഡി.എഫും 27 വീതം സീറ്റുകളാണ് നേടിയിരുന്നത്. എന്നാൽ, കോൺഗ്രസ് വിമതൻ പി.കെ. രാഗേഷിൻെറ പിന്തുണയിൽ ഇടതുമുന്നണിയാണ് ഭരണം പിടിച്ചത്. സിപിഎമ്മിലെ ഇ.പി. ലത കണ്ണൂരിലെ ആദ്യ മേയറായി. രാഗേഷ് പിന്തുണ പിൻവലിച്ചതോടെ കാലാവധി പൂർത്തായാക്കാനാവാതെ കോർപ്പറേഷൻ ഭരണം പ്രതിസന്ധിയിലുമായിരുന്നു. 2020-ൽ ആകെയുള്ള 55-ൽ 34 സീറ്റുകൾ പിടിച്ചാണ് യു.ഡി.എഫ് കോർപ്പറേഷൻ ഭരിച്ചത്. 19 സീറ്റ് എൽ.ഡി.എഫിന് ലഭിച്ചു. എൻ.ഡി.എയ്ക്ക് ഒരു സീറ്റും സ്വതന്ത്ര സ്ഥാനാർത്ഥി ഒരു സീറ്റിലും ജയിച്ചു. രാഷ്ട്രീയ അസ്ഥിരതയും വിമത ഭീഷണിയുമെല്ലാം കണ്ട കണ്ണൂരിൽ ഭരണം നിലനിർത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റിയെ എൽ.ഡി.എഫിൻെറ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ ഡെപ്യൂട്ടി മേയർ അഡ്വ. പി.ഇന്ദിര, ലിഷ ദീപക്ക്, ശ്രീജ മഠത്തിൽ, ലീഗ് നേതാവ് പി. ഷമീമ തുടങ്ങിയവരും മത്സരരംഗത്തുണ്ട്. 43 ഇടത്ത് സിപിഎം, 6 ഇടത്ത് സിപിഐ, മറ്റിടങ്ങളിൽ ഘടകക്ഷികൾ എന്നിങ്ങനെയാണ് എൽ.ഡി.എഫിൻെറ സീറ്റ് വിഭജനം. എന്ത് വിലകൊടുത്തും കണ്ണൂർ നിലനിർത്തേണ്ടതുണ്ട് യു.ഡി.എഫിന്. ശക്തമായ മത്സരത്തിലൂടെ അധികാരം തിരിച്ചുപിടിക്കാനാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.

2015-ൽ എൽ.ഡി.എഫും യു.ഡി.എഫും 27 വീതം സീറ്റുകളാണ് നേടിയിരുന്നത്. എന്നാൽ, കോൺഗ്രസ് വിമതൻ പി.കെ. രാഗേഷിൻെറ പിന്തുണയിൽ ഇടതുമുന്നണിയാണ് ഭരണം പിടിച്ചത്. സിപിഎമ്മിലെ ഇ.പി. ലത കണ്ണൂരിലെ ആദ്യ മേയറായി. രാഗേഷ് പിന്തുണ പിൻവലിച്ചതോടെ കാലാവധി പൂർത്തായാക്കാനാവാതെ കോർപ്പറേഷൻ ഭരണം പ്രതിസന്ധിയിലുമായിരുന്നു
2015-ൽ എൽ.ഡി.എഫും യു.ഡി.എഫും 27 വീതം സീറ്റുകളാണ് നേടിയിരുന്നത്. എന്നാൽ, കോൺഗ്രസ് വിമതൻ പി.കെ. രാഗേഷിൻെറ പിന്തുണയിൽ ഇടതുമുന്നണിയാണ് ഭരണം പിടിച്ചത്. സിപിഎമ്മിലെ ഇ.പി. ലത കണ്ണൂരിലെ ആദ്യ മേയറായി. രാഗേഷ് പിന്തുണ പിൻവലിച്ചതോടെ കാലാവധി പൂർത്തായാക്കാനാവാതെ കോർപ്പറേഷൻ ഭരണം പ്രതിസന്ധിയിലുമായിരുന്നു

Comments