പത്തു വർഷത്തിനുശേഷം
തൃശൂർ കോർപറേഷൻ
യു.ഡി.എഫിന്

കഴിഞ്ഞ തവണ സ്വന്തം വിമതനെ മുന്നിൽനിർത്തി എൽ.ഡി.എഫ് ‘തട്ടിയെടുത്ത’ ഭരണം മധുരപ്രതികാരത്തോടെയാണ് യു.ഡി.എഫ് തിരിച്ചുപിടിക്കുന്നത്.

Election Desk

തീപാറിയ പോരാട്ടത്തിനൊടുവിൽ തൃശ്ശൂർ കോർപറേഷൻ യു.ഡി.എഫ് സ്വന്തമാക്കുന്നു. കഴിഞ്ഞ തവണ സ്വന്തം വിമതനെ മുന്നിൽനിർത്തി എൽ.ഡി.എഫ് ‘തട്ടിയെടുത്ത’ ഭരണം മധുരപ്രതികാരത്തോടെയാണ് യു.ഡി.എഫ് തിരിച്ചുപിടിക്കുന്നത്. പത്തു വർഷത്തിനുശേഷമാണ് യു.ഡി.എഫ് ഭരണത്തിലെത്തുന്നത്.

ആകെയുള്ള 56-ൽ യു.ഡി.എഫ് 33 ഡിവിഷൻ നേടി. എൽ.ഡി.എഫിന് 11 ഡിവിഷനുകളുണ്ട്. എൻ.ഡി.എ 8 ഡിവിഷനുകൾ നേടി. നാലിടത്ത് സ്വതന്ത്രരാണ്. 29 സീറ്റാണ് ഭൂരിപക്ഷത്തിനുവേണ്ടത്.

തിരുവനന്തപുരത്തിനുപുറമേ ബി.ജെ.പി ലക്ഷ്യമിട്ട കോര്‍പറേഷനായിരുന്നു തൃശൂര്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിലായിരുന്നു കാമ്പയിനും. ലക്ഷ്യം നേടിയില്ലെങ്കിലും കഴിഞ്ഞ തവണത്തേതില്‍നിന്ന് നേരിയ മുന്നേറ്റമുണ്ടാക്കാന്‍ എന്‍.ഡി.എയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 6 ഡിവിഷനുകളാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന 2020-ൽ ആകെ 55 ഡിവിഷനുകളിൽ 24 വീതം സീറ്റുകളാണ് എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾ നേടിയത്. സ്വതന്ത്രനായി വിജയിച്ച വർഗ്ഗീസിനെ മേയറാക്കി ഇടതുമുന്നണി അഞ്ച് വർഷം ഭരിച്ചു. വിമത സ്ഥാനാർത്ഥി കോർപ്പറേഷൻ ഭരണം തന്നെ യു.ഡി.എഫിൽ നിന്ന് തട്ടിയെടുക്കുന്ന കാഴ്ചയാണ് 2020-ൽ തൃശ്ശൂരിൽ കണ്ടത്. നാല് പതിറ്റാണ്ടോളം കൂടെ നിന്ന എം.കെ. വർഗ്ഗീസിന് സീറ്റ് നിഷേധിച്ചതിന് കോൺഗ്രസ് വലിയ വില കൊടുക്കേണ്ടിവന്നു.

വിമത സ്ഥാനാർത്ഥി കോർപ്പറേഷൻ ഭരണം തന്നെ യു.ഡി.എഫിൽ നിന്ന് തട്ടിയെടുക്കുന്ന കാഴ്ചയാണ് 2020-ൽ തൃശ്ശൂരിൽ കണ്ടത്. നാല് പതിറ്റാണ്ടോളം കൂടെ നിന്ന എം.കെ. വർഗ്ഗീസിന് സീറ്റ് നിഷേധിച്ചതിന് കോൺഗ്രസ് വലിയ വില കൊടുക്കേണ്ടിവന്നു.
വിമത സ്ഥാനാർത്ഥി കോർപ്പറേഷൻ ഭരണം തന്നെ യു.ഡി.എഫിൽ നിന്ന് തട്ടിയെടുക്കുന്ന കാഴ്ചയാണ് 2020-ൽ തൃശ്ശൂരിൽ കണ്ടത്. നാല് പതിറ്റാണ്ടോളം കൂടെ നിന്ന എം.കെ. വർഗ്ഗീസിന് സീറ്റ് നിഷേധിച്ചതിന് കോൺഗ്രസ് വലിയ വില കൊടുക്കേണ്ടിവന്നു.

മുൻ കോൺഗ്രസ് നേതാവായ, ഇടതുപിന്തുണയിൽ മേയറായ വർഗ്ഗീസ് പിന്നീട് ബി.ജെ.പി ചായ്‍വ് പരസ്യമായി പ്രകടിപ്പിച്ചത് തൃശ്ശൂരിൽ വലിയ ചർച്ചയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ ബി.ജെ.പി വിജയം കൂടി നേടിയതോടെ മേയറും മുന്നണിയും തമ്മിലുള്ള ബന്ധം കൂടുതൽ ഉലഞ്ഞിരുന്നു. എന്നിട്ടും ഒരൊറ്റയാളുടെ പിന്തുണയിൽ എൽ.ഡി.എഫ് അഞ്ച് വർഷം ഭരണം പൂർത്തിയാക്കി. തിരുവനന്തപുരത്തിനൊപ്പം ബി.ജെ.പി ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച കോർപ്പറേഷനായിരുന്നു തൃശ്ശൂർ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ മുന്നിൽ നിർത്തി അരയും തലയും മുറുക്കിയാണ് ബി.ജെ.പി തൃശ്ശൂരിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പാർലമെൻറ് തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് ഇവിടുത്തെ 35-ലധികം ഡിവിഷനുകളിൽ മേൽക്കൈ ലഭിച്ചിരുന്നു. അത് ബി.ജെ.പിയ്ക്ക് ആത്മവിശ്വാസവും നൽകിയിരുന്നു. തൃശ്ശൂരിലെ ക്രിസ്ത്യൻ വോട്ട് ബാങ്കിനെ വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള സോഷ്യൽ എഞ്ചിനീയറിങ് തദ്ദേശതെരഞ്ഞെടുപ്പിലും നേട്ടമാവുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ടായിരുന്നു.

Comments