സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ അഞ്ചിലും നിലവിൽ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. കോഴിക്കോട്ടും കൊല്ലത്തും വലിയ ഭൂരിപക്ഷത്തിലാണ് ഭരണം. തിരുവനന്തപുരത്തും മറ്റ് രണ്ട് മുന്നണികളേക്കാൾ ബഹുദൂരം മുന്നിലാണ് എൽ.ഡി.എഫ്. കൊച്ചിയിൽ നേരിയ ഭൂരിപക്ഷത്തിൽ അഞ്ച് വർഷം ഭരണം പൂർത്തിയാക്കി. തൃശ്ശൂരിൽ കോൺഗ്രസ് വിമതനെ മേയറാക്കിയും ഇടത് മുന്നണി ഭരിച്ചു. കണ്ണൂരിൽ മാത്രം യു.ഡി.എഫ് ഭരണം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനുകളിലെ രാഷ്ട്രീയ സാധ്യതകൾ പരിശോധിക്കാം.
