തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫിന് മുൻതൂക്കം. ആകെയുള്ള 941 പഞ്ചായത്തുകളിൽ, എൽ.ഡി.എഫിനുണ്ടായ കുത്തക തകർത്ത് യു.ഡി.എഫ് 501 ഇടത്ത് ആധിപത്യം നേടി. എൽ.ഡി.എഫിന് 339 പഞ്ചായത്തുകളാണുള്ളത്. എൻ.ഡി.എ 25 പഞ്ചായത്തുകളിൽ മുന്നേറി.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ പഞ്ചായത്തുകളിലാണ് യു.ഡി.എഫിന് വ്യക്തമായ മേധാവിത്തമുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ എൽ.ഡി.എഫും മുന്നേറി.
ഗ്രാമപഞ്ചായത്തുകളിൽ പൊതുവേ വൻ മുന്നേറ്റമുണ്ടാക്കാറുള്ള എൽ.ഡി.എഫിനെ പിന്തള്ളിയാണ് ഇത്തവണ യു.ഡി.എഫ് വ്യക്തമായ ആധിപത്യം നേടിയത്. 2010-നുശേഷം ആദ്യമായാണ് ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫിന് ഇത്ര മുന്നേറ്റമുണ്ടാക്കാനാകുന്നത്. ബി.ജെ.പിയ്ക്കും പഞ്ചായത്തുകളിൽ മുന്നേറ്റമുണ്ടാക്കാനായി.
ഗ്രാമപഞ്ചായത്തുകളുടെ ജില്ലാ തല കണക്ക്:
തിരുവനന്തപുരം:
എൽ.ഡി.എഫ്- 35, യു.ഡി.എഫ്- 24.
കൊല്ലം:
എൽ.ഡി.എഫ്- 31, യു.ഡി.എഫ്- 30.
പത്തനംതിട്ട:
യു.ഡി.എഫ്- 34, എൽ.ഡി.എഫ്- 11.
ആലപ്പുഴ:
എൽ.ഡി.എഫ്- 38, യു.ഡി.എഫ്- 20.
കോട്ടയം:
യു.ഡി.എഫ്- 44, എൽ.ഡി.എഫ്- 19.
ഇടുക്കി:
യു.ഡി.എഫ്- 35, എൽ.ഡി.എഫ്- 12.
എറണാകുളം:
യു.ഡി.എഫ്- 64, എൽ.ഡി.എഫ്- 8.
തൃശൂർ:
എൽ.ഡി.എഫ്- 49, യു.ഡി.എഫ്- 31.
പാലക്കാട്:
എൽ.ഡി.എഫ്- 50, യു.ഡി.എഫ്- 29.
മലപ്പുറം:
യു.ഡി.എഫ്- 86, എൽ.ഡി.എഫ്- 6.
കോഴിക്കോട്:
യു.ഡി.എഫ്- 39, എൽ.ഡി.എഫ്- 27.
വയനാട്:
യു.ഡി.എഫ്- 17, എൽ.ഡി.എഫ്- 6.
കണ്ണൂർ:
എൽ.ഡി.എഫ്- 49, യു.ഡി.എഫ്- 21.
കാസർകോട്:
യു.ഡി.എഫ്- 15, എൽ.ഡി.എഫ്- 13.
