അസാധാരണ തോൽവി;
വേണം, അസാധാരണ പരിശോധന

‘‘തങ്ങൾ പ്രതീക്ഷിക്കാത്തതരത്തിലുള്ള തിരിച്ചടി എന്തുകൊണ്ട് ഏറ്റുവാങ്ങേണ്ടിവന്നുവെന്ന കാര്യം ഒരു തരത്തിലുള്ള സന്ദിഗ്ധതയുമില്ലാതെ കണ്ടെത്തി തിരുത്തുകയെന്നത്, സംസ്​ഥാനകമ്മിറ്റി മുതൽ ബ്രാഞ്ച് തലം വരെയുള്ള ഓരോ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെയും ഉത്തരവാദിത്വമാണ്’’- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയത്തിന് ആഭ്യന്തരവും ബാഹ്യവുമായ കാരണങ്ങളുണ്ട്. ഇന്ത്യയിലെ ഏക ഇടതുപക്ഷസർക്കാരിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കുകയെന്നത് ഹിന്ദുത്വവർഗീയവാദികളുടെയും വലതുപക്ഷ ശക്തികളുടെയും അജണ്ടയാണ്. അതിനായി അവർ ഇടതുപക്ഷസർക്കാരിനെതിരായും അതിന് നേതൃത്വം കൊടുക്കുന്ന പിണറായി വിജയനെതിരായും നിരന്തരമായ പ്രചാരണതന്ത്രങ്ങളാണ് ആവിഷ്ക്കരിച്ച് നടത്തിയിട്ടുള്ളത്. ജനാധിപത്യത്തിനും മതനിരപേക്ഷതക്കുംവേണ്ടി നിലകൊള്ളുന്നവരെയും കോർപ്പറേറ്റ് മൂലധനതാൽപര്യങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന ബദൽനയങ്ങളെയും അപകീർത്തിപ്പെടുത്തുകയും തകർക്കുകയുമെന്ന തന്ത്രമാണ് പരീക്ഷിക്കപ്പെട്ടത്. വലതുപക്ഷത്തിന്റെ ഈവിധമുള്ള അപവാദപ്രചാരണങ്ങളെയും കുടിലനീക്കങ്ങളെയും പ്രതിരോധിക്കുന്നതിനും തുറന്നുകാട്ടുന്നതിനും ഇടതുപക്ഷത്തിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്.

സംഭവിച്ചുപോയ തെറ്റുകളും വീഴ്ചകളും കണ്ടെത്തി തിരുത്തി മുന്നോട്ടുപോവാനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ നടപടികൾക്കാണ് സി.പി.എം സംസ്​ഥാന സെക്രട്ടറിയേറ്റ് രൂപം നൽകിയിരിക്കുന്നത്. വിമർശന– സ്വയംവിമർശന സമീപനങ്ങളിൽനിന്ന് വളരെ ആഴത്തിലുള്ള ഗൗരവപൂർവ്വമായ പരിശോധനയിലൂടെയും തിരുത്തൽ നടപടികളിലൂടെയും മാത്രമെ ഇപ്പോഴുണ്ടായ തിരിച്ചടികളെ സി.പി.എമ്മിന് അതിജീവിക്കാനാവൂ. അതിന് സഹായകരമായ തുറന്നതും സ്വതന്ത്രവുമായ സംവാദങ്ങൾ പാർട്ടിയിലും ബഹുജനങ്ങൾക്കിടയിലും അടിയന്തരപ്രാധാന്യത്തോടെ തന്നെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

ഇടതുപക്ഷമെന്നത് അദ്ധ്വാനിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളുടെയും ന്യൂനപക്ഷങ്ങളും പിന്നോക്ക ദലിത് സമൂഹങ്ങളും ഉൾപ്പെടുന്ന എല്ലാ മർദ്ദിതവിഭാഗങ്ങളുടെയും സംഘടിത രാഷ്ട്രീയപ്രസ്​ഥാനമാണെന്ന ബോധം കമ്യൂണിസ്റ്റുകാർക്ക് ഉണ്ടാവണം. എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കാനും അവരുടെ അവകാശപോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കാനും അദ്ധ്വാനിക്കുന്നവരെയും മർദ്ദിത ജനസമൂഹങ്ങളെയും ഭിന്നിപ്പിക്കുന്ന എല്ലാതരത്തിലുംപെട്ട വർഗീയതയുടെ വിഭജനയുക്തികളെയും തുറന്നുകാട്ടാനും ഒറ്റപ്പെടുത്താനും കഴിയണം.

ഇടതുപക്ഷമെന്നത് അദ്ധ്വാനിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളുടെയും ന്യൂനപക്ഷങ്ങളും പിന്നോക്ക ദലിത് സമൂഹങ്ങളും ഉൾപ്പെടുന്ന എല്ലാ മർദ്ദിതവിഭാഗങ്ങളുടെയും സംഘടിത രാഷ്ട്രീയപ്രസ്​ഥാനമാണെന്ന ബോധം കമ്യൂണിസ്റ്റുകാർക്ക് ഉണ്ടാവണം.
ഇടതുപക്ഷമെന്നത് അദ്ധ്വാനിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളുടെയും ന്യൂനപക്ഷങ്ങളും പിന്നോക്ക ദലിത് സമൂഹങ്ങളും ഉൾപ്പെടുന്ന എല്ലാ മർദ്ദിതവിഭാഗങ്ങളുടെയും സംഘടിത രാഷ്ട്രീയപ്രസ്​ഥാനമാണെന്ന ബോധം കമ്യൂണിസ്റ്റുകാർക്ക് ഉണ്ടാവണം.

വെള്ളാപ്പള്ളിയെപോലുള്ള ആർ.എസ്​.എസിന്റെ ക്വട്ടേഷനിൽ കളിക്കുന്ന ഒരു സമുദായനേതാവിന്റെ മുസ്ലീം– ക്രിസ്​ത്യൻ വിരുദ്ധ വിദ്വേഷപ്രചാരണങ്ങളെ ശക്തമായി എതിർക്കുന്നതിന് ഇടതുപക്ഷം വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നത് ന്യൂനപക്ഷവിഭാഗങ്ങളിലും മതനിരപേക്ഷശക്തികളിലും സർക്കാരിനെയും ഇടതുപക്ഷത്തെയും സംശയിപ്പിക്കുന്ന അവസ്​ഥ സൃഷ്ടിച്ചു. ഹിന്ദുത്വവർഗീയതക്കെതിരെ ന്യൂനപക്ഷങ്ങൾക്കും മതനിരപേക്ഷശക്തികൾക്കും വിശ്വസിച്ചാശ്രയിക്കാവുന്ന ഇടതുപക്ഷത്തിന്റെ സമീപനങ്ങളിലെ വീഴ്ചകളും അത്തരം വീഴ്ചകളെ ഉപയോഗപ്പെടുത്തി വലതുപക്ഷശക്തികൾ നടത്തിയ പ്രചാരവേലകളും ഈ തെരഞ്ഞെടുപ്പിൽ വലിയരീതിയിൽ സ്വാധീനം ചെലുത്തിയെന്നും അത് ഇടതുപക്ഷത്തിന്റെ പരാജയത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി തീരുകയും ചെയ്തുവെന്നും കാണണം.

പ്രതീക്ഷിക്കാത്തതരത്തിലുള്ള തിരിച്ചടി എന്തുകൊണ്ട് ഏറ്റുവാങ്ങേണ്ടിവന്നുവെന്ന കാര്യം ഒരു തരത്തിലുള്ള സന്ദിഗ്ധതയുമില്ലാതെ കണ്ടെത്തി തിരുത്തുകയെന്നത്, സംസ്​ഥാനകമ്മിറ്റി മുതൽ ബ്രാഞ്ച് തലം വരെയുള്ള ഓരോ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെയും ഉത്തരവാദിത്വമാണ്.

സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞതുപോലെ ഈ തെരഞ്ഞെടുപ്പിൽ അസാധാരണമായ പരാജയമാണ് ഇടതുപക്ഷം നേരിട്ടത്. അതുകൊണ്ടുതന്നെ അസാധാരണ പരിശോധനയും വിലയിരുത്തലും ഈ പരാജയം പാർട്ടിയോട് ആവശ്യപ്പെടുന്നുണ്ട്.

തങ്ങൾക്കേറ്റ തിരിച്ചടികളെയും അതിന് കാരണമായ രാഷ്ട്രീയവും സംഘടനാപരവുമായ പ്രശ്നങ്ങളെയും ആഴത്തിൽ പരിശോധിച്ച് തിരുത്തൽനടപടി സ്വീകരിക്കുകയെന്നത് കമ്യൂണിസ്റ്റ് ഇടതുപക്ഷശക്തികളിൽ അർപ്പിതമായ കടമയാണ്. തങ്ങൾ പ്രതീക്ഷിക്കാത്തതരത്തിലുള്ള തിരിച്ചടി എന്തുകൊണ്ട് ഏറ്റുവാങ്ങേണ്ടിവന്നുവെന്ന കാര്യം ഒരു തരത്തിലുള്ള സന്ദിഗ്ധതയുമില്ലാതെ കണ്ടെത്തി തിരുത്തുകയെന്നത്, സംസ്​ഥാനകമ്മിറ്റി മുതൽ ബ്രാഞ്ച് തലം വരെയുള്ള ഓരോ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെയും ഉത്തരവാദിത്വമാണ്.

വലതുപക്ഷശക്തികൾ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ മുൻനിർത്തി വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കാനുമുള്ള ആസൂത്രിത നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വെള്ളാപ്പള്ളിയെപോലുള്ള ആർ.എസ്​.എസിന്റെ ക്വട്ടേഷനിൽ കളിക്കുന്ന ഒരു സമുദായനേതാവിന്റെ മുസ്ലീം– ക്രിസ്​ത്യൻ വിരുദ്ധ വിദ്വേഷപ്രചാരണങ്ങളെ ശക്തമായി എതിർക്കുന്നതിന് ഇടതുപക്ഷം വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നത് ന്യൂനപക്ഷവിഭാഗങ്ങളിലും മതനിരപേക്ഷശക്തികളിലും സർക്കാരിനെയും ഇടതുപക്ഷത്തെയും സംശയിപ്പിക്കുന്ന അവസ്​ഥ സൃഷ്ടിച്ചു.
വെള്ളാപ്പള്ളിയെപോലുള്ള ആർ.എസ്​.എസിന്റെ ക്വട്ടേഷനിൽ കളിക്കുന്ന ഒരു സമുദായനേതാവിന്റെ മുസ്ലീം– ക്രിസ്​ത്യൻ വിരുദ്ധ വിദ്വേഷപ്രചാരണങ്ങളെ ശക്തമായി എതിർക്കുന്നതിന് ഇടതുപക്ഷം വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നത് ന്യൂനപക്ഷവിഭാഗങ്ങളിലും മതനിരപേക്ഷശക്തികളിലും സർക്കാരിനെയും ഇടതുപക്ഷത്തെയും സംശയിപ്പിക്കുന്ന അവസ്​ഥ സൃഷ്ടിച്ചു.

അമിത്ഷാ മുതൽ സാദിഖ് അലി ശിഹാബ് തങ്ങൾ വരെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്​ഥാനത്തി​ന്റെ അന്ത്യം പ്രവചിച്ച് ഹണ്ടിംഗ്ടൺ തീസീസ്​ തേക്കിയരച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഇതിനുമുമ്പും ഇടതുപക്ഷത്തിന് പരാജയമുണ്ടായിട്ടുണ്ടെന്നും ആ പരാജയത്തിൽ നിന്ന് പാഠങ്ങൾ പഠിച്ച് തിരിച്ചുവന്നിട്ടുണ്ടെന്നുമുള്ള ചരിത്രപാഠത്തെ ഭയപ്പെടുന്നവരാണ് എല്ലാ വലതുപക്ഷ വർഗീയശക്തികളും. നിയോ- ലിബറൽ നയങ്ങൾക്കും വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കുമെതിരായ ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങളുടെ പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും നേതൃത്വശക്തി ഇടതുപക്ഷമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇടതുപക്ഷത്തിന്റെ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പ്രസക്തിയെ നിഷേധിക്കാനാണ് മുഖ്യധാരാ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയശക്തികളുമെല്ലാം എക്കാലത്തും ശ്രമിച്ചിട്ടുള്ളത്.

ദേശീയതലത്തിലും കേരളത്തിലും തെരഞ്ഞെടുപ്പുകളിലുണ്ടാകുന്ന തിരിച്ചടികളെ പരിശോധിച്ച് സി.പി.എം കേന്ദ്രകമ്മറ്റി നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്, പാർട്ടിയുടെ സ്വതന്ത്രശക്തിയും രാഷ്ട്രീയ ഇടപെടൽശേഷിയും ക്ഷയിച്ചുവരുന്നുവെന്നാണ്. പാർട്ടിക്ക് വലിയ ബഹുജനസ്വാധീനമുള്ള സംസ്​ഥാനങ്ങളിലെ വോട്ടുവിഹിതത്തിൽ സംഭവിക്കുന്ന ഇടിവ് ഉത്കണ്ഠാകുലമാണെന്നും കേന്ദ്രകമ്മറ്റി 2019- ലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തി പറയുന്നുണ്ട്.

പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റങ്ങളും സമീപനങ്ങളും കൃത്യമായി പരിശോധിക്കുകയും തിരുത്തുകയും ചെയ്യണം.

കേരളത്തിൽ ഇപ്പോഴുണ്ടായ പരാജയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയവും സംഘടനാപരവുമായി, സൂക്ഷ്മതല പരിശോധനയും പരിഹാരവുമാണ് ഉണ്ടാവേണ്ടത്. സി.പി.എം സംസ്​ഥാന സെക്രട്ടറിയേറ്റ് ആ ദിശയിലുള്ള പരിശോധനയ്ക്കാണ് തീരുമാനിച്ചിട്ടുള്ളത്. ബ്രാഞ്ച് തലത്തിൽ തന്നെ പാർട്ടിസഖാക്കളുടെ അഭിപ്രായവും എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ വോട്ടുകൾ ചോർന്നുപോകുന്നതെന്നുമുള്ള പരിശോധനയാണ് നടക്കുക.

പാർട്ടിനയങ്ങളിലും സർക്കാറിന്റെ പ്രവർത്തനങ്ങളിലും വന്ന വീഴ്ചകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ എന്തെന്ന് കൃത്യതയോടെ തിരിച്ചറിയണം. അതുവഴി ബഹുജനങ്ങളും പാർട്ടിയും തമ്മിലുള്ള ബന്ധത്തിലുണ്ടാകുന്ന എല്ലാവിധ ദൗർബല്യങ്ങളെയും കണ്ടെത്തുകയും തിരുത്തുകയുമാണ് വേണ്ടത്. പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റങ്ങളും സമീപനങ്ങളും കൃത്യമായി പരിശോധിക്കുകയും തിരുത്തുകയും ചെയ്യണം. വെള്ളത്തിൽ മത്സ്യങ്ങളെയെന്നപോലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കേണ്ട കമ്യൂണിസ്റ്റുകാർക്ക് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ജനകീയബന്ധങ്ങളിലെ വിള്ളലുകൾ പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധത്തിലെ ആരോഗ്യകരമല്ലാത്ത പ്രവണതകൾ, സംഘടനാരംഗത്തെ കമ്യൂണിസ്റ്റ് മൂല്യങ്ങൾക്ക് നിരക്കാത്ത ശൈലികളും പ്രവർത്തനരീതികളും തുടങ്ങിയവ പരിശോധിക്കപ്പെടുകയെന്ന ബൃഹത്തായൊരു തെറ്റുതിരുത്തൽ പ്രക്രിയയാണ് പാർട്ടി കാണുന്നത്.

സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞതുപോലെ ഈ തെരഞ്ഞെടുപ്പിൽ അസാധാരണമായ പരാജയമാണ് ഇടതുപക്ഷം നേരിട്ടത്. അതുകൊണ്ടുതന്നെ അസാധാരണ പരിശോധനയും വിലയിരുത്തലും ഈ പരാജയം പാർട്ടിയോട് ആവശ്യപ്പെടുന്നുണ്ട്.
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞതുപോലെ ഈ തെരഞ്ഞെടുപ്പിൽ അസാധാരണമായ പരാജയമാണ് ഇടതുപക്ഷം നേരിട്ടത്. അതുകൊണ്ടുതന്നെ അസാധാരണ പരിശോധനയും വിലയിരുത്തലും ഈ പരാജയം പാർട്ടിയോട് ആവശ്യപ്പെടുന്നുണ്ട്.

സ്റ്റാലിൻ സി.പി.എസ്​.യുവിന്റെ പഠനസ്​കൂളിൽ പാർട്ടിയും ബഹുജനങ്ങളും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്നതിനിടയിൽ ഗ്രീക്ക് മിത്തോളജിയിലെ ഹെർക്കുലീസ്​, അന്റേയ്സിനെ അദ്ദേഹത്തിന്റെ ശക്തി ചോർത്തി പരാജയപ്പെടുത്തിയ കഥ ഉദ്ധരിക്കുന്നുണ്ട്. ഭൂമിയുമായുള്ള ബന്ധം നിലനിൽക്കുന്ന കാലത്തോളമേ അന്റേയ്സിന് ശക്തിയുണ്ടായിരുന്നുള്ളൂ. സമുദ്രദേവനായ പോസിഡോണിന്റെയും ഭൂമിദേവിയായ ഗെയയുടെയും പുത്രനായിരുന്നു അന്റേയ്സ്. ഭൂമിദേവിയായ സ്വന്തം അമ്മയായിരുന്നു അന്റേയ്സിന്റെ ശക്തിസ്രോതസ്സ്. ഭൂമിയെ തൊട്ടുനിൽക്കുമ്പോൾ അന്റേയ്സിനെ പരാജയപ്പെടുത്താൻ ഒരു ശക്തിക്കും സാധ്യമല്ലായിരുന്നു. പക്ഷെ ഹെർക്കുലീസ് അന്റേയ്സിനെ തോൽപിച്ചത് ഭൂമിയിൽ നിന്ന് അന്റേയ്സിനെ പൊക്കിനിർത്തി ശക്തി ചോർത്തിയശേഷമായിരുന്നു.

ഈ കഥ വിശദീകരിച്ചശേഷം കമ്യൂണിസ്റ്റുകാരുടെ ശക്തി ജനങ്ങളുമായുള്ള അഭേദ്യമായ ബന്ധമാണെന്നും ആ ബന്ധം നഷ്ടപ്പെടുമ്പോൾ അവർ പരാജയത്തിലേക്ക് പതിക്കുമെന്നും സ്റ്റാലിൻ സി.പി.എസ്​.യു പഠനസ്​കൂളിലെ മുതിർന്ന പാർട്ടി സഖാക്കളെ ഓർമ്മിപ്പിക്കുകയാണ് ചെയ്തത്.

കേരളത്തിന്റെ ഭരണചരിത്രം പരിശോധിക്കുന്ന ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ്, യു.ഡി.എഫ് അധികാരത്തിൽ വന്നിട്ടുള്ളപ്പോഴൊക്കെ അവർ സ്വീകരിക്കുന്ന തീവ്രമായ വലതുപക്ഷ വീക്ഷണത്തിൽ നിന്നുകൊണ്ടുള്ള തൊഴിലാളിവിരുദ്ധവും കർഷകവിരുദ്ധവും ജനക്ഷേമ പദ്ധതികളെ നിരാകരിക്കുന്നതുമായ സമീപനം.

നിയോ- ലിബറൽ നയങ്ങൾക്കും വർഗീയതയ്ക്കും എതിരെ രാജ്യത്തിനാകെ മാതൃകയാകുന്ന ബദൽനയങ്ങൾ നടപ്പാക്കിയ സർക്കാരിനെ എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന് കോർപ്പറേറ്റ് മൂലധനശക്തികളും കേരളത്തിലെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളും ഹിന്ദുത്വവർഗീയശകതികളും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നതാണ്. അതിനായി അവർ എല്ലാവിധ വലതുപക്ഷശക്തികളെയും ഇളക്കിവിട്ടിരുന്നു. കഴിഞ്ഞ 10 വർഷക്കാലം ഇടതുപക്ഷ സർക്കാർ പ്രവർത്തിച്ചത് പ്രകൃതിക്ഷോഭങ്ങളും മഹാമാരിയും സൃഷ്ടിച്ച ക്ലേശകരമായ സാഹചര്യത്തെ ഇച്ഛാശകതിയോടും ആസൂത്രണവൈഭവത്തോടും കൂടി നേരിട്ടുകൊണ്ടാണ്. സംസ്​ഥാന സർക്കാരിന്റെ എല്ലാവിധ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന മോദി സർക്കാരിന്റെ ശത്രുതാപരമായ നിലപാടുകളെക്കൂടി അതിജീവിച്ചാണ് ഇടതുപക്ഷസർക്കാർ ക്ഷേമപദ്ധതികളും വികസനപരിപാടികളും മുന്നോട്ടുകൊണ്ടുപോയത്.

ഒരർത്ഥത്തിൽ കേന്ദ്രത്തിലെ ഹിന്ദുത്വവർഗീയസർക്കാരിന്റെ ശത്രുതാപരമായ സാമ്പത്തികസമ്മർദ്ദങ്ങളോടും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള നിരന്തര ഇടപെടലുകളോടും ഏറ്റുമുട്ടിയാണ് 10 വർഷം പിണറായി സർക്കാർ പ്രവർത്തിച്ചത്. ഫെഡറലിസത്തെയും മതനിരപേക്ഷതയെയും തകർക്കുന്ന മോദി സർക്കാറിന്റെ ശത്രുതാപരമായ സമീപനങ്ങളോട് ഏറ്റുമുട്ടിയും പൊരുതിനിന്നുമാണ് കേരളം ബദൽനയങ്ങൾ നടപ്പാക്കിയത്.

ഫെഡറലിസത്തെയും മതനിരപേക്ഷതയെയും തകർക്കുന്ന മോദി സർക്കാറിന്റെ ശത്രുതാപരമായ സമീപനങ്ങളോട് ഏറ്റുമുട്ടിയും പൊരുതിനിന്നുമാണ് കേരളം ബദൽനയങ്ങൾ നടപ്പാക്കിയത്.
ഫെഡറലിസത്തെയും മതനിരപേക്ഷതയെയും തകർക്കുന്ന മോദി സർക്കാറിന്റെ ശത്രുതാപരമായ സമീപനങ്ങളോട് ഏറ്റുമുട്ടിയും പൊരുതിനിന്നുമാണ് കേരളം ബദൽനയങ്ങൾ നടപ്പാക്കിയത്.

എല്ലാവിധ ക്ഷേമപ്രവർത്തനങ്ങളിൽ നിന്നും ജനോപകാരപ്രദമായ സ്റ്റേറ്റ് ഇടപെടലുകളിൽ നിന്നും സ്റ്റേറ്റ് പിന്നോട്ടുപോകണമെന്ന നിയോ- ലിബറൽ നയങ്ങളെ ശക്തമായി പ്രതിരോധിക്കുകയാണ് ഇടതുപക്ഷസർക്കാർ ചെയ്തത്. ക്ഷേമപെൻഷനുകൾ വർദ്ധിപ്പിക്കുകയും അത് മുറതെറ്റാതെ 62 ലക്ഷം പേരുടെ കൈകളിലെത്തിക്കുകയും ചെയ്തു. ഒരു സംസ്​ഥാന സർക്കാർ എന്നത് ഇന്നത്തെ ഒരു നിയോ-ലിബറൽ ഘടനയ്ക്കകത്ത് അത്ര നിസാരമായ കാര്യമല്ല.

പൊതുജനാരോഗ്യരംഗത്തെ ശക്തിപ്പെടുത്തുകയും ചികിത്സയും മരുന്നും എല്ലാവിഭാഗം ജനങ്ങൾക്കും ഉറപ്പുവരുത്തുകയും ചെയ്തു. പ്രീ- പ്രൈമറി തലം തൊട്ട് സർവ്വകലാശാലാ വിദ്യാഭ്യാസം വരെ പരിഷ്ക്കരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. യു.ഡി.എഫ് ഭരണകാലത്ത് പൂട്ടിപ്പോയതും സ്വകാര്യ മാനേജ്മെൻ്റുകൾ വിൽപനയ്ക്ക് വെച്ചതുമായ സ്​കൂളുകൾ വരെ ഏറ്റെടുത്ത് അന്താരാഷ്ട്ര നിലവാരമുള്ള അടിസ്​ഥാന സൗകര്യവും അക്കാദമിക് സംവിധാനവും ഉറപ്പുവരുത്തി. ദേശീയതലത്തിൽ സർക്കാർ സ്​കൂളുകൾ പൂട്ടിപ്പോവുകയും അൺ എയ്ഡഡ് സ്വകാര്യമേഖല ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തിൽ പൊതുവിദ്യാഭ്യാസം എല്ലാതലങ്ങളിലും ശക്തിപ്പെട്ടത്.

കേന്ദ്രസർക്കാരിന്റെ പൊതുമേഖലാവിൽപനയെ പ്രതിരോധിച്ചും കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളെ ശക്തിപ്പെടുത്തിയും പി.എസ്​.സി വഴി 3 ലക്ഷത്തോളം പേർക്ക് നിയമനം നൽകിയും നിയോ- ലിബറൽ നയങ്ങൾക്ക് ഫലവത്തായ ബദലായിട്ടാണ് ഇടതുപക്ഷസർക്കാർ പ്രവർത്തിച്ചത്.

യു.ഡി.എഫ് ഭരണകാലത്ത് പൂട്ടിപ്പോയതും സ്വകാര്യ മാനേജ്മെൻ്റുകൾ വിൽപനയ്ക്ക് വെച്ചതുമായ സ്​കൂളുകൾ വരെ ഏറ്റെടുത്ത് അന്താരാഷ്ട്ര നിലവാരമുള്ള അടിസ്​ഥാന സൗകര്യവും അക്കാദമിക് സംവിധാനവും ഉറപ്പുവരുത്തി.
യു.ഡി.എഫ് ഭരണകാലത്ത് പൂട്ടിപ്പോയതും സ്വകാര്യ മാനേജ്മെൻ്റുകൾ വിൽപനയ്ക്ക് വെച്ചതുമായ സ്​കൂളുകൾ വരെ ഏറ്റെടുത്ത് അന്താരാഷ്ട്ര നിലവാരമുള്ള അടിസ്​ഥാന സൗകര്യവും അക്കാദമിക് സംവിധാനവും ഉറപ്പുവരുത്തി.

തൊഴിലാളിവിരുദ്ധമായ വലതുപക്ഷനയങ്ങളെ പ്രതിരോധിച്ച് ഇടതുപക്ഷസർക്കാർ കേരളത്തിന്റെ തൊഴിൽമേഖലയിൽ എല്ലാ വിഭാഗം തൊഴിലാളികളോടും അങ്ങേയറ്റം അനുഭാവപൂർവമായ സമീപനമാണ് സ്വീകരിച്ചത്. കേരളത്തിന്റെ ഭരണചരിത്രം പരിശോധിക്കുന്ന ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ്, യു.ഡി.എഫ് അധികാരത്തിൽ വന്നിട്ടുള്ളപ്പോഴൊക്കെ അവർ സ്വീകരിക്കുന്ന തീവ്രമായ വലതുപക്ഷ വീക്ഷണത്തിൽ നിന്നുകൊണ്ടുള്ള തൊഴിലാളിവിരുദ്ധവും കർഷകവിരുദ്ധവും ജനക്ഷേമ പദ്ധതികളെ നിരാകരിക്കുന്നതുമായ സമീപനം. യു.ഡി.എഫിനെ ആദർശവൽക്കരിക്കുന്ന പല ലിബറൽ ബുദ്ധിജീവികളും മറച്ചുപിടിക്കുന്നത് യു.ഡി.എഫിന്റെ ചരിത്രപരമായ നിലപാടുകൾ എന്നത് തൊഴിലാളി- കർഷക വിരുദ്ധമായ വരേണ്യ സമ്പന്ന വർഗതാൽപര്യങ്ങളിൽ ഊന്നിനിൽക്കുന്നതാണെന്നതാണ്. കമ്യൂണിസ്റ്റ്- ഇടതുപക്ഷശക്തികൾക്കെതിരെ എന്നുമത് ശത്രുതാപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന യാഥാർത്ഥ്യം കാണാത്തവർ വലതുപക്ഷ വീക്ഷണങ്ങളെയും അതുവഴി സമൂഹത്തെയാകെ ഗ്രസിക്കുന്ന വർഗീയ ഭീകരതയെയും സഹായിക്കുകയാണ്.

Comments