ബി. രാജീവൻ

മോദിയുടെ
ആ ലക്ഷ്യത്തിന്
കൂട്ടുനിന്നുകൂടാ…

‘‘പതിനാറാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ഏത് മുന്നണി അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്? ഏത് മുന്നണി അധികാരത്തിൽ വരുമെന്നാണ് കരുതുന്നത്? എന്തുകൊണ്ട്?’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ഈ ചോദ്യത്തിന് ബി. രാജീവൻ നൽകിയ മറുപടി.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായി കാണാനാകില്ല. കാരണം, ബ്രിട്ടീഷ് അടിമത്വത്തിനുശേഷം ഇന്ത്യ ഇന്ന് അകപ്പെട്ടിരിക്കുന്നത് കോർപറേറ്റ് ഫാഷിസം എന്ന പുതിയ അടിമത്വത്തിലാണ്. അതിൽനിന്നുള്ള മോചനത്തിന് ഇന്ത്യൻ ജനതയെ എത്രമാത്രം സഹായിക്കും ഈ നിയമസഭാ തെരഞ്ഞെടുപ്പുഫലം എന്നു കൂടി വിലയിരു​ത്തേണ്ടതുണ്ട്. അതല്ലെങ്കിൽ, എൽ.ഡി.എഫ് -യു.ഡി.എഫ് തർക്കത്തിൽ ഈ തെരഞ്ഞെടുപ്പിനെ ഒതുക്കിയിടുകയാകും ഫലം. അതിനേക്കാൾ വളരെ വ്യാപകമായ ഒരർഥം ഈ നിയമസഭാ തെരഞ്ഞെടുപ്പിനുണ്ട്. നരേന്ദ്രമോദിയുടെ ലക്ഷ്യം കോൺഗ്രസ് വിമുക്ത ഇന്ത്യയാണ്. കോൺഗ്രസിനെ തുടച്ചുനീക്കിയാലേ ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ കഴിയൂ എന്ന വിശ്വാസം മോദിയ്ക്കുണ്ട്. ആ നിലയ്ക്ക് കോൺഗ്രസ് വിമുക്ത കേരളവും ​മോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായി വരുന്നു. ആ ലക്ഷ്യത്തിന് നാം കൂട്ടുനിന്നുകൂടാ.


Summary: Which front should come to power in Kerala this time? B Rajeevan writes on the context of Assembly Elections 2026.


ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments