ബിജു ഗോവിന്ദ്

ജയിച്ചേക്കാം,
എങ്കിലും കോൺഗ്രസിനെക്കുറിച്ച്
തീർത്തും നിരാശയോടെ…

‘‘നിലവിലെ സാഹചര്യത്തിൽ 85 സീറ്റിൽ വരെ കോൺഗ്രസ് ജയിച്ചേക്കാം. അതിനുള്ള സംഘടനാ ശക്തിയും മുന്നണിബലവുമൊക്കെയേ കോൺഗ്രസിനും യുഡിഎഫിനുമുള്ളൂ’’- ബിജു ഗോവിന്ദ് എഴുതുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ മത്സരമാണ് നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഭരണവിരുദ്ധ വികാരത്തിൻ്റെ ആത്മവിശ്വാസത്തിൽ UDF തുടക്കത്തിൽ മുന്നേറിയെങ്കിലും പിന്നീടത് കടുത്ത മത്സരത്തിലേക്ക് വഴിമാറി.

കോൺഗ്രസിനെ സംബന്ധിച്ച് ഭരണം പിടിച്ചെടുക്കുകയെന്നത് ഒരതിജീവന പോരാട്ടം കൂടിയാണ്. ഗതിവിഗതികൾ നോക്കിയാൽ അത്ര അനുകൂല സാഹചര്യമല്ല അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴുള്ളത്. നൂറിലധികം സീറ്റു നേടി അധികാരത്തിൽ വരാമെന്ന യു ഡി എഫ് സങ്കൽപ്പം സമകാലിക സാഹചര്യത്തിൽ അല്പം അതിരുകടന്നതാകാനാണ് സാധ്യത. കോൺഗ്രസ് നേതൃത്വം വച്ചുപുലർത്തുന്ന ആത്മവിശ്വാസം മാത്രമാണത്. ഒരുതരം മാജിക്കൽ റിയലിസം. രണ്ടാം പിണറായി സർക്കാരിനെതിരായ ജനവികാരം ശക്തമാണെന്നും അതിലൂടെ നൂറിലധികം സീറ്റ് കിട്ടുമെന്നൊക്കെയാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. എന്നാൽ എത്രമാത്രം പ്രായോഗികമാണ് ഈ അവകാശവാദമെന്നത് പരിശോധിക്കേണ്ടതാണ്.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിൽ നടന്ന നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിൻ്റെ പ്രകടനം ഒരേസമയം ആശങ്കയും കൗതുകവുമുളവാക്കുന്നതാണ്.

ഈ നൂറ്റാണ്ട് തുടങ്ങിയശേഷം ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 2001- ൽ കോൺഗ്രസിൻ്റെ 63 ഉൾപ്പെടെ 99 സീറ്റുമായാണ് യു ഡി എഫ് അധികാരത്തിൽ വന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കഴിഞ്ഞ കാൽനൂറ്റാണ്ടിലെ യു ഡി എഫിൻ്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്, കോൺഗ്രസിൻ്റേയും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയ്ക്കുള്ള കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനം വിശദമായി പഠിക്കേണ്ടതുണ്ട്. പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ ഏകപക്ഷീയ UDF വിജയം സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ സംഭവിക്കുന്നതാണെന്ന് എല്ലാവർക്കുമറിയാം. ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്രമോദിയ്ക്കും ബി ജെ പിയ്ക്കുമെതിരായി, പ്രത്യയശാസ്‌ത്രബാധ്യതകൾക്കപ്പുറത്ത് ന്യൂനപക്ഷങ്ങളുടേയും മതേതരവിശ്വാസികളുടേയും പ്രായോഗിക രാഷ്‌ട്രീയത്തിൻ്റെ രീതിശാസ്ത്രമാണ് യു ഡി എഫിന് വലിയ വിജയം സമ്മാനിക്കുന്നത്. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തികച്ചും വ്യത്യസ്തമായി ഇടതുപക്ഷം വിജയിക്കുന്നതാണ് കാണുന്നത്. ഇടതുപക്ഷത്തിൻ്റെ വിജയമെന്നതിലുപരി, യു ഡി എഫിൻ്റെ അടിത്തറയിലെ ആന്തരിക പരിമിതിയാണ് അവർക്ക് പരാജയം നൽകുന്നതിൻ്റെ മുഖ്യ ഘടകം.

 രണ്ടാം പിണറായി സർക്കാരിനെതിരായ ജനവികാരം ശക്തമാണെന്നും അതിലൂടെ നൂറിലധികം സീറ്റ് കിട്ടുമെന്നൊക്കെയാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. എന്നാൽ എത്രമാത്രം പ്രായോഗികമാണ് ഈ അവകാശവാദമെന്നത് പരിശോധിക്കേണ്ടതാണ്.
രണ്ടാം പിണറായി സർക്കാരിനെതിരായ ജനവികാരം ശക്തമാണെന്നും അതിലൂടെ നൂറിലധികം സീറ്റ് കിട്ടുമെന്നൊക്കെയാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. എന്നാൽ എത്രമാത്രം പ്രായോഗികമാണ് ഈ അവകാശവാദമെന്നത് പരിശോധിക്കേണ്ടതാണ്.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിൽ നടന്ന നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിൻ്റെ പ്രകടനം ഒരേസമയം ആശങ്കയും കൗതുകവുമുളവാക്കുന്നതാണ്.

2006- ൽ വി. എസ്. അച്ചുതാനന്ദൻ്റെ നേതൃത്വത്തിൽ ഇടതുമുന്നണി സർക്കാർ രൂപീകരിച്ച തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത് 24 സീറ്റാണ്. 2011-ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ ഉണ്ടാകുമ്പോൾ പോലും മുന്നണിയെ നയിച്ച കോൺഗ്രസിന് നേടാൻ കഴിഞ്ഞത് 38 സീറ്റ് മാത്രമാണ്. 72 സീറ്റിൽ യു ഡി എഫും 68 സീറ്റിൽ എൽ ഡി എഫും എന്ന നിലയിലായിരുന്നല്ലോ അന്നത്തെ കക്ഷിനില. പ്രതിപക്ഷത്തെ നയിച്ച സി പി എമ്മിന് രണ്ട് സ്വതന്ത്രർ ഉൾപ്പെടെ 47 എം എൽ എ മാരുണ്ടായിരുന്നു ആ നിയമസഭയിൽ. മുസ്ലിം ലീഗെന്ന പാർട്ടിയും മലപ്പുറമെന്ന ജില്ലയും ഉണ്ടായിരുന്നതുകൊണ്ടുമാത്രമാണ് 2016- ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യു ഡി എഫിന് സർക്കാറുണ്ടാക്കാൻ കഴിഞ്ഞത്.

മതേതരത്വം, പുരോഗമനം തുടങ്ങിയ കാര്യങ്ങളിൽ സി പി എം സൃഷ്‌ടിച്ചെടുത്ത നറേഷന് വലിയ സ്വാധീനമാണ് കേരളത്തിൻ്റെ സാമൂഹ്യരംഗത്തുള്ളത്. ആ നരേഷനെ മറികടക്കാൻ നാളിതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.

ആ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വലിയ ജില്ലകളിൽ എൽ ഡി എഫും യു ഡി എഫും ഏതാണ്ട് ഒരേ തരത്തിലാണ് പ്രകടനം നടത്തിയത്. ചില ജില്ലകളിൽ ഇടതുപക്ഷത്തിനായിരുന്നു നേരിയ മുൻകൈ. മലപ്പുറം ഒഴികെ 13 ജില്ലകളിലായി 60 സീറ്റിൽ യു ഡി എഫും 66 സീറ്റിൽ എൽ ഡി എഫുമാണ് വിജയിച്ചത്. പക്ഷെ മലപ്പുറം ജില്ലയിലെ അന്നത്തെ 14 നിയമസഭാ സീറ്റിൽ 12-ഉം നേടിയത് യു ഡി എഫാണ്. രണ്ട് സീറ്റ് മാത്രമാണ് എൽ ഡി എഫിന് ലഭിച്ചത്. ആ പന്ത്രണ്ടിൻ്റെ ബലത്തിലാണ് 72 സീറ്റെന്ന കേവല ഭൂരിപക്ഷത്തിലേക്ക് യു ഡി എഫ് എത്തിയത്.

ഒന്നാം എൽ.ഡി.എഫ് സർക്കാർ രൂപീകരിക്കപ്പെട്ട 2016-ൽ കോൺഗ്രസിന് കിട്ടിയത് 22 സീറ്റാണ്. 2021 ൽ രണ്ടാം എൽ.ഡി.എഫ് സർക്കാർ വരുമ്പോഴേക്കും 21 ആയി അത് കുറഞ്ഞു. അതായത് കഴിഞ്ഞ 20 വർഷത്തിനിടയിലെ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരമാവധി ജയിച്ചത് 38 സീറ്റിലാണെങ്കിൽ സി പി എമ്മിന് കിട്ടിയ ഏറ്റവും കുറവ് സീറ്റ് 47 ആണ്. ഈ നാലു തെരഞ്ഞെടുപ്പുകളിലും 85 നും 95 നും ഇടയിൽ സിറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചതെന്നോർക്കണം. 20% മുതൽ 30% വരെ സീറ്റുകളിൽ മാത്രമാണ് നാല് തെരഞ്ഞെടുപ്പിലും കോൺഗ്രസിന് കരകയറാനായത്.

മുസ്ലിം ലീഗെന്ന പാർട്ടിയും മലപ്പുറമെന്ന ജില്ലയും ഉണ്ടായിരുന്നതുകൊണ്ടുമാത്രമാണ് 2016- ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യു ഡി എഫിന് സർക്കാറുണ്ടാക്കാൻ കഴിഞ്ഞത്.
മുസ്ലിം ലീഗെന്ന പാർട്ടിയും മലപ്പുറമെന്ന ജില്ലയും ഉണ്ടായിരുന്നതുകൊണ്ടുമാത്രമാണ് 2016- ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യു ഡി എഫിന് സർക്കാറുണ്ടാക്കാൻ കഴിഞ്ഞത്.

ഇത്രമാത്രം സീറ്റിൽ മത്സരിക്കാനുള്ള യോഗ്യതയും സംഘടനാബലവും തങ്ങൾക്കുണ്ടോ എന്ന് അവർ ആലോചിക്കണം. പാർട്ടിയെന്ന നിലയിലും മുന്നണിയെന്ന നിലയിലും ഇപ്പോഴും വലിയ പരിമിതികൾ അവർ നേരിടുന്നുണ്ട്. ഈ ദൗർബല്യം പരിഹരിക്കാതെയാണ് കോൺഗ്രസ് നൂറിലധികം സീറ്റുകൾ എന്ന സ്വപ്‌നവും പേറി നടക്കുന്നത്. യാതൊരു അടിത്തറ വികാസവും ഈ കാലയളവിൽ യു ഡി എഫിനുണ്ടായിട്ടില്ല. അവരൊട്ട് ശ്രമിച്ചിട്ടുമില്ല. 2001-ൽ എ കെ ആൻ്റണിയുടെ കാലത്തുണ്ടായിരുന്ന യു ഡി എഫ് അല്ല ഇപ്പോഴുള്ളത്. മുസ്ലിം ലീഗിന് ശേഷം മധ്യകേരളത്തിൽ ശക്തമായ അടിത്തറയുണ്ടായിരുന്ന കെ.എം. മാണിയുടെ കേരള കോൺഗ്രസ് ഇന്ന് എൽ ഡി എഫിലാണ്. പകരം വന്ന ജോസഫ് ഗ്രൂപ്പിന് ഇടുക്കിയിലും കോട്ടയത്തിൻ്റെ നാമമാത്രപ്രദേശങ്ങളിലും മാത്രമാണ് സ്വാധീനമുള്ളത്. കോൺഗ്രസും ലീഗും ഒഴിച്ചാൽ യു ഡി എഫിലെ മറ്റ് ഘടകക്ഷികളിൽ ജനകീയ അടിത്തറയുള്ളവർ ഇല്ലെന്നുതന്നെ പറയാം.

ദേശീയതലത്തിൽ വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ഇൻക്ലൂസീവ് പൊളിറ്റിക്സിനെക്കുറിച്ച് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പറയുമ്പോഴും കേരളത്തിൽ എത്രമാത്രം ഇൻക്ലൂസീവാണ് കോൺഗ്രസും യു ഡി എഫും എന്നത് ചർച്ച ചെയ്യേണ്ടതാണ്. രാജ്യത്തെ രാഷ്‌ട്രീയ സമവാക്യങ്ങളിൽ വലിയ വ്യതിയാനം സംഭവിച്ച കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ഏതെങ്കിലും പുതിയ സാമൂഹിക വിഭാഗങ്ങളെ ഉൾക്കൊള്ളാൻ കേരളത്തിലെ യു ഡി എഫിനോ കോൺഗ്രസിനോ കഴിഞ്ഞിട്ടുണ്ടോ? പാർട്ടിയുടെ ഉത്തരേന്ത്യൻ നയസമീപനവ്യതിയാനകാറ്റൊന്നും കേരളത്തിലെ കോൺഗ്രസിനെ സ്പർശിക്കുന്നേയില്ല എന്നതാണ് യാഥാർത്ഥ്യം.

കേരളത്തിലെ രണ്ടാമത്തെ വലിയ സമുദായവും ഹിന്ദു ഘടനയിലെ ഒന്നാമത്തെ സമുദായവുമായ ഈഴവരെ ആകർഷിക്കാൻ കഴിയുന്ന എന്തെങ്കിലും രാഷ്‌ട്രീയ പദ്ധതികൾ കോൺഗ്രസ് ആവിഷ്കരിച്ചിട്ടുണ്ടോ.

ഉദാഹരണമായി കേരളത്തിലെ ഹിന്ദു ഒ ബി സി വിഭാഗങ്ങളേയോ ദലിത് - ആദിവാസി വിഭാഗങ്ങളേയോ ആകർഷിക്കാൻ തക്ക ഒരു പദ്ധതിയും ഇവരുടെ ചിന്താമണ്ഡലത്തിലൂടെ കടന്നുപോയിട്ടില്ല. കേരളത്തിലെ രണ്ടാമത്തെ വലിയ സമുദായവും ഹിന്ദു ഘടനയിലെ ഒന്നാമത്തെ സമുദായവുമായ ഈഴവരെ ആകർഷിക്കാൻ കഴിയുന്ന എന്തെങ്കിലും രാഷ്‌ട്രീയ പദ്ധതികൾ കോൺഗ്രസ് ആവിഷ്കരിച്ചിട്ടുണ്ടോ. അവർ എൽ ഡി എഫിൻ്റെ ഉറച്ച വോട്ടുബാങ്ക് ആയിരിക്കുമ്പോഴും വ്യതിയാനം സംഭവിക്കുന്നത് ബി ജെ പിയുടെ പാളയത്തിലേക്കാണ്. ഹിന്ദുത്വ രാഷ്‌ട്രീയത്തിലേക്കാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ആ സമുദായത്തിൻ്റെതായ ഒരു രാഷ്ട്രീയ പാർട്ടി BDJS എന്ന പേരിൽ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അവരെ എപ്പോഴെങ്കിലും യു ഡി എഫ് സംവിധാനത്തിലേക്ക് ആകർഷിക്കാൻ കോൺഗ്രസ് നേതൃത്വം എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ. ഇനിയവർ ബി ജെ പിയുടെ പക്ഷത്ത് നിൽക്കുന്നവരാണെന്നാണ് ന്യായം പറയാനുള്ളതെങ്കിൽ, സംഘപരിവാറിൻ്റെ വക്താവായിരുന്ന സന്ദീപ് വാര്യർക്ക് ഇടംകൊടുക്കാമെങ്കിൽ, ‘ഞാനിപ്പോഴും സ്വയം സേവകനാണ്’ എന്നു പറഞ്ഞുനടക്കുന്ന വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാമരാജ് കോൺഗ്രസിനെ യു ഡി എഫിലേക്ക് ക്ഷണിക്കാമെങ്കിൽ, തുഷാർ വെള്ളാപ്പള്ളിയും ബി ഡി ജെ എസും എന്തുകൊണ്ടായിക്കൂടാ?

​പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ദേശീയതലത്തിൽ വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ഇൻക്ലൂസീവ് പൊളിറ്റിക്സിനെക്കുറിച്ച്  ഇവർ  പറയുമ്പോഴും കേരളത്തിൽ എത്രമാത്രം ഇൻക്ലൂസീവാണ് കോൺഗ്രസും യു ഡി എഫും എന്നത് ചർച്ച ചെയ്യേണ്ടതാണ്.
​പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ദേശീയതലത്തിൽ വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ഇൻക്ലൂസീവ് പൊളിറ്റിക്സിനെക്കുറിച്ച് ഇവർ പറയുമ്പോഴും കേരളത്തിൽ എത്രമാത്രം ഇൻക്ലൂസീവാണ് കോൺഗ്രസും യു ഡി എഫും എന്നത് ചർച്ച ചെയ്യേണ്ടതാണ്.

സംസ്ഥാനത്തെ പട്ടികജാതി / വർഗ സംവരണ സീറ്റുകളിൽ ഒന്നോ രണ്ടോ ഒഴികെപതിറ്റാണ്ടുകളായി നിരന്തരം വിജയിക്കുന്നത് ഇടതുപക്ഷമാണ്. കോൺഗ്രസിൻ്റെ സ്‌ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സജീവമായി പറഞ്ഞുകേട്ട പേരുകളാണ് സണ്ണി എം. കപിക്കാടിന്റെയും സി. കെ. ജാനുവിൻ്റെയും. കേരളത്തിലെ ദലിത് - ആദിവാസി വിഭാഗങ്ങൾ മഹാഭൂരിപക്ഷവും പതിറ്റാണ്ടുകളായി ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്നവരാണ്. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാം എൽ.ഡി.എഫ് സർക്കാരിനായി ഏറ്റവും കൂടുതൽ ശതമാനം വോട്ടു നൽകിയത് ദലിതരാണ്. 70 ശതമാനത്തോളം ദലിതരും എൽ ഡി എഫിന് വോട്ട് ചെയ്തെന്ന് CSDS (Centre for Study of Developing Societies) നടത്തിയ പഠനത്തിൽ പറയുന്നു. ദലിത് വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള, സാമൂഹിക വിഷയങ്ങളിൾ സമഗ്രമായി ഇടപെടുന്ന ആളെന്ന നിലയിൽ സണ്ണി എം. കപിക്കാടിൻ്റെ സ്ഥാനാർത്ഥിത്വം യു ഡി എഫിന് ഗുണകരമാകേണ്ട ഘടകമായിരുന്നു. പക്ഷെ അവസാന സമയത്ത് സാങ്കേതികന്യായം പറഞ്ഞ് അത് നിഷേധിക്കുകയാണ് ചെയ്തത്.

ബാലൻസിംഗ് വിദ്യയിലൂടെ അൾട്രാ സെക്യുലർ ആകാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് വി. ഡി. സതീശൻ എസ് ഡി പി ഐ യുടെ വോട്ട് നിഷേധിച്ചത്. കോൺഗ്രസിൽ രണ്ടാമതൊരാൾ സതീശൻ്റെ പ്രസ്താവന ഇതുവരെയും ഏറ്റുപിടിച്ചിട്ടില്ല.

അകത്തുനിന്നും പുറത്തുനിന്നും കേരളത്തിലെ കോൺഗ്രസിനെ നിയന്ത്രിക്കുന്നത് അദ്യശ്യമായ ഹിന്ദുത്വ - സവർണ്ണ ലോബി തന്നെയാണെന്നതിൻ്റെ ഉദാഹരണമാണ്, ഒരു തെരഞ്ഞെടുപ്പ് സാധ്യതയെപ്പോലും ഇല്ലാതാക്കിയുള്ള കോൺഗ്രസ് നിലപാട്. 65 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു പ്രാവശ്യം മാത്രം ആയിരത്തിന് താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിച്ച മണ്ഡലമാണ് വൈക്കം. അവിടെ കൈപ്പത്തി ചിഹ്നത്തിൽ വിജയിക്കാൻ ഒരു വിദൂര സാധ്യതപോലും ഇല്ലെന്നിരിക്കെ, സണ്ണി എം കപിക്കാടിൻ്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വ പ്രതീക്ഷയെ കോൺഗ്രസ് എന്തിനാണ് തല്ലിക്കെടുത്തിയത്. വൈക്കത്തപ്പൻ്റെ മണ്ണിൽ നിന്ന് സണ്ണിയെ വിജയിപ്പിക്കില്ലെന്ന സംഘപരിവാർ അജണ്ടയല്ലേ യഥാർത്ഥത്തിൽ കോൺഗ്രസ് നടപ്പാക്കികൊടുത്തത്.

മതേതരത്വം, പുരോഗമനം തുടങ്ങിയ കാര്യങ്ങളിൽ സി പി എം സൃഷ്‌ടിച്ചെടുത്ത നറേഷന് വലിയ സ്വാധീനമാണ് കേരളത്തിൻ്റെ സാമൂഹ്യ രംഗത്തുള്ളത്. ആ നരേഷനെ മറികടക്കാൻ നാളിതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. സി പി എമ്മിൻ്റെ സോഷ്യൽ നറേഷന് അകത്തുനിന്നാണ് കോൺഗ്രസ് ശരിയും തെറ്റും കണക്കാക്കുന്നത്. മൂന്ന് പതിറ്റാണ്ടോളം സി പി എമ്മിൻ്റെ അടുത്ത സുഹൃത്തുക്കളായിരുന്നു ജമാഅത്തെ ഇസ്‌ലാമി. അക്കാലത്ത് ഒരിക്കൽപോലും അതിനെ പ്രശ്നവത്ക്കരിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. ഇന്ന് അതേ ജമാഅത്തെ ഇസ്‌ലാമി കോൺഗ്രസിനോട് ചേർന്നുനിൽക്കുന്നു. സി പി എം അവരെ മതരാഷ്ട്രവാദക്കാരാക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സി പി എം ജമാഅത്തെ ഇസ്‌ലാമിയെ ചാരിയാണ് കോൺഗ്രസിനെ ആക്രമിക്കുന്നത്. അപ്പോഴും കോൺഗ്രസ് പറയുന്നത് തങ്ങൾക്ക് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമില്ല, വെൽഫെയർ പാർട്ടിയുമായിട്ടാണ് ബന്ധമെന്നാണ്. നല്ലതും ചീത്തയും സംബന്ധിച്ച് സി പി എമ്മിൻ്റെ വ്യാഖ്യാനം തന്നെയാണ് അവിടെയും വിജയിക്കുന്നത്.

സാമൂഹിക വിഷയങ്ങളിൾ സമഗ്രമായി ഇടപെടുന്ന ആളെന്ന നിലയിൽ സണ്ണി എം. കപിക്കാടിൻ്റെ സ്ഥാനാർത്ഥിത്വം യു ഡി എഫിന് ഗുണകരമാകേണ്ട ഘടകമായിരുന്നു. പക്ഷെ അവസാന സമയത്ത് സാങ്കേതികന്യായം പറഞ്ഞ് അത് നിഷേധിക്കുകയാണ് ചെയ്തത്.
സാമൂഹിക വിഷയങ്ങളിൾ സമഗ്രമായി ഇടപെടുന്ന ആളെന്ന നിലയിൽ സണ്ണി എം. കപിക്കാടിൻ്റെ സ്ഥാനാർത്ഥിത്വം യു ഡി എഫിന് ഗുണകരമാകേണ്ട ഘടകമായിരുന്നു. പക്ഷെ അവസാന സമയത്ത് സാങ്കേതികന്യായം പറഞ്ഞ് അത് നിഷേധിക്കുകയാണ് ചെയ്തത്.

ബാലൻസിംഗ് വിദ്യയിലൂടെ അൾട്രാ സെക്യുലർ ആകാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് വി. ഡി. സതീശൻ എസ് ഡി പി ഐ യുടെ വോട്ട് നിഷേധിച്ചത്. കോൺഗ്രസിൽ രണ്ടാമതൊരാൾ സതീശൻ്റെ പ്രസ്താവന ഇതുവരെയും ഏറ്റുപിടിച്ചിട്ടില്ല. സി പി എം സ്ഥാനാർത്ഥികളാകട്ടെ എസ് ഡി പി ഐ വോട്ടുകൾ വേണ്ടെന്ന് പറയുന്നുമില്ല. എ. കെ. ബാലനെപ്പോലുള്ള സി പി എം നേതാക്കൾ ഒരുപടികൂടികടന്ന്, എസ് ഡി പി ഐയെ തങ്ങൾ നന്നാക്കാൻ ശ്രമിക്കുകയാണെന്ന് വരെ പറഞ്ഞുവച്ചു. നാളെ അവരെ മുന്നണിയിലെടുത്താലും സി പി എം സൈദ്ധാന്തിക വ്യാഖ്യാനം നൽകി ന്യായീകരിക്കും. അപ്പോഴും കോൺഗ്രസിന് നോക്കിനിൽക്കാനേ കഴിയൂ. സാമൂഹ്യമായ ശരിയും തെറ്റും സി പി എമ്മിൻ്റെ സൈദ്ധാന്തിക ജ്ഞാനവ്യാഖ്യാനങ്ങളിലൂടെ മാത്രമാണ് രൂപപ്പെടുന്നത്. കോൺഗ്രസിന് അത് പിന്തുടരാനേ കഴിയൂ.

നിലവിലെ സാഹചര്യത്തിൽ 85 സീറ്റിൽ വരെ കോൺഗ്രസ് ജയിച്ചേക്കാം. അതിനുള്ള സംഘടനാ ശക്തിയും മുന്നണിബലവുമൊക്കെയേ കോൺഗ്രസിനും യു ഡി എഫിനുമുള്ളൂ. അതിനുമുകളിൽ യു ഡി എഫ് ജയിക്കണമെങ്കിൽ എൽ.ഡി.എഫ് സർക്കാരിനെതിരെ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കുമിടയിലും കടുത്ത അസംതൃപ്തിയും ശക്തമായ ഭരണവിരുദ്ധ വികാരവും അടിത്തട്ടിൽ ഉറഞ്ഞിരിക്കുന്നുണ്ടാവണം. അല്ലാതെ കോൺഗ്രസിൻ്റെയോ യു ഡി എഫിൻ്റെയോ മികവുകൊണ്ടൊന്നുമല്ല. അതറിയാൻ മേയ് നാലുവരെ കാക്കണം.

Comments