ഗോപാലൻ അടാട്ട്

കോൺഗ്രസിനുണ്ട്,
രാഷ്ട്രീയ പ്രാധാന്യം

‘‘പതിനാറാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ഏത് മുന്നണി അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്? ഏത് മുന്നണി അധികാരത്തിൽ വരുമെന്നാണ് കരുതുന്നത്? എന്തുകൊണ്ട്?’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ഈ ചോദ്യത്തിന് ഗോപാലൻ അടാട്ട് നൽകിയ മറുപടി.

ദേശീയ- സംസ്ഥാന തലത്തിൽ രാഷ്ട്രീയപ്രാധാന്യമുള്ളത് കോൺഗ്രസിനാണല്ലോ. അതുകൊണ്ട്, കോൺഗ്രസ് അധികാരത്തിൽ വരുമെന്നാണ് ഞാൻ വിചാരിക്കുന്നത്.

ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ പ്രാഥമികകാര്യങ്ങളിൽ പോലുമുള്ള ഏകപക്ഷീയതയുണ്ട്. പല കാര്യങ്ങളിൽ ഫാഷിസ്റ്റ് നയമാണ് അവർ നടപ്പാക്കിയിട്ടുള്ളത്. വിദ്യാഭ്യാസത്തിലും സാംസ്കാരിക മണ്ഡലങ്ങളിലുമെല്ലാം പല കാര്യങ്ങളും അടിച്ചേൽപ്പിക്കുകയാണ് ചെയ്തത്. എന്നിട്ട് അവയെ വ്യാജമായി ജനകീയവൽക്കരിക്കുകയാണ് ഇത്രയും കാലം ഇടതുസർക്കാർ ചെയ്തുവന്നത്.

മാത്രമല്ല, ലെഫ്റ്റിസ്റ്റ് ആയിരിക്കുക എന്നത് ഒരു കാൽപ്പനികത മാത്രമാണ്. പാർലമെന്ററി ലെഫ്റ്റിസ്റ്റ് ആയിരിക്കുക എന്നതല്ല, ഐഡിയോളജിക്കലി ലെഫ്റ്റിസ്റ്റ് ആയിരിക്കുക എന്നതാണ്, ലെഫ്റ്റിസ്റ്റ് എന്നതിന്റെ പ്രാധാന്യം. പാർലമെന്ററി മുന്നണി എന്ന നിലയ്ക്ക് ലെഫ്റ്റിസ്റ്റ് ആണ് എന്നു പറഞ്ഞാൽ അത് കാൽപ്പനികതയാണ്.

അതുകൊണ്ടുതന്നെ, കോൺഗ്രസാണ് അധികാരത്തിൽ വരേണ്ടത് എന്ന് ഞാനാഗ്രഹിക്കുന്നു.

Comments