കെ. ഗോപിനാഥൻ

ഭരണമാറ്റത്തിനുള്ള
ചില കാരണങ്ങൾ

‘‘പതിനാറാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ഏത് മുന്നണി അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്? ഏത് മുന്നണി അധികാരത്തിൽ വരുമെന്നാണ് കരുതുന്നത്? എന്തുകൊണ്ട്?’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ഈ ചോദ്യത്തിന് കെ. ഗോപിനാഥൻ നൽകിയ മറുപടി.

തെരഞ്ഞെടുപ്പുകാലത്ത് ഓരോ മലയാളിയും രണ്ടു പ്രധാന ചോദ്യങ്ങൾ നേരിടുന്നത് സ്വാഭാവികമാണ്.

ആദ്യത്തേത്, താൻ ഇഷ്ടപ്പെടുന്ന രാഷ്ട്രീയപ്രസ്ഥാനമുള്ള മുന്നണി അധികാരത്തിൽ വരുമോ എന്ന അവരവരോടുതന്നെയുള്ള അഭ്യർത്ഥന.

രണ്ടാമത്തേത്, ഏതു മുന്നണിയാണ് അധികാരത്തിൽ വരിക എന്ന മറ്റുള്ളവരിൽ നിന്നുള്ള ചോദ്യം.

ആദ്യ ചോദ്യത്തിന്റെ ഉത്തരം തികച്ചും ഒരാഗ്രഹത്തിൽ നിന്നുണ്ടാകുന്നതാണ്. എന്നാൽ രണ്ടാമത്തെത്തിന്റെ ഉത്തരമാകട്ടെ, കഴിഞ്ഞ കാലങ്ങളിൽ കേട്ട വാർത്തകളുടെയും, ഉണ്ടായ അനുഭവങ്ങളുടെയും, സാക്ഷിയായ കാഴ്ചകളുടെയും അടിസ്ഥാനത്തിൽ രൂപപ്പെടുന്നതാണ്.

ഒരു സംസ്ഥാനത്തിന്റെ കുറെ വർഷങ്ങളായുള്ള രാഷ്ട്രീയ സ്വഭാവത്തിന് വിരുദ്ധമായി, കഴിഞ്ഞ പത്തു വർഷക്കാലം തുടർച്ചയായി ഭരണത്തിലിരുന്ന ഒരു മുന്നണി മൂന്നാം തവണയും തുടരുമോ എന്നത് ഉണ്ട് അല്ലെങ്കിൽ ഇല്ല എന്ന രണ്ടുത്തരങ്ങളിൽ ഒന്നിൽ അവസാനിക്കുന്ന ഒരു സംശയം മാത്രമല്ല. മനോഹരമായ ഒരു നിർമിതിയുടെ മേൽനോട്ടം ഒരു കൂട്ടരെ ഏൽപ്പിക്കുകയും ആദ്യത്തെ അഞ്ചു വർഷങ്ങൾ ചില പ്രത്യേക സാഹചര്യങ്ങളിലടക്കം കുഴപ്പമില്ലാതെ കൊണ്ടുനടന്നതിന്റെ പരിണതഫലമായി വീണ്ടും മേൽനോട്ട ചുമതലകൾ കിട്ടുകയും, എന്നാൽ ലഭിച്ച അധികാരം, തൊട്ടു മുൻകാലത്തു ഉപയോഗപ്പെടുത്തിയതുപോലെ കാര്യക്ഷമമായി പ്രയോഗിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു എന്ന നമ്മുടെ മുന്നിൽ വ്യക്തമായ അനുഭവത്തിന്റെ ബാക്കിപത്രം കൂടിയാണത്.

കഴിഞ്ഞ പത്തു വർഷക്കാലം തുടർച്ചയായി ഭരണത്തിലിരുന്ന ഒരു മുന്നണി മൂന്നാം തവണയും തുടരുമോ എന്നത് ഉണ്ട് അല്ലെങ്കിൽ ഇല്ല എന്ന രണ്ടുത്തരങ്ങളിൽ ഒന്നിൽ അവസാനിക്കുന്ന ഒരു സംശയം മാത്രമല്ല.

അധികാരതുടർച്ച, ജനങ്ങൾക്ക് പ്രാപ്യമായ ഒരു ഭരണകൂടത്തെ സൃഷ്ടിക്കുന്നുവെന്ന ധാരണ ഉണ്ടാക്കുകയും, അഴിമതിക്കു കൂട്ടുനിന്നും സ്വജനപക്ഷപാതം കാണിച്ചും തൊഴിലന്വേഷകരായ യുവജനങ്ങളെ അവഗണിച്ച്, മുൻവാതിൽ കൊട്ടിയടച്ച്, അനർഹരായവർക്ക് പിൻവാതിൽ തുറന്നുകൊടുത്തും അനുഭാവികൾ അടക്കമുള്ള ഒരു ജനതയെ നിരാശരാക്കിയിട്ടുണ്ട് എന്നത് സത്യമാണ്‌.

പൗരസ്വാതന്ത്ര്യത്തിനും അവകാശ സംരക്ഷണത്തിനും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ നിലവിളികൾക്കും കാതോർക്കുകയും, മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുമെന്ന് പഴയ കാലങ്ങളിൽ നിലപാടുകൾ എടുക്കുകയും ചെയ്ത രാഷ്ട്രീയപ്രസ്ഥാനങ്ങൾ നേതൃത്വം കൊടുത്ത ഭരണത്തിനു കീഴിൽ വനാന്തരങ്ങളിൽ അധികാരത്തിന്റെ വെടിയേറ്റു വീണവരും നിരാശകൊണ്ടു അധികാരകേന്ദ്രങ്ങൾക്കു മുന്നിൽ നിലവിളിച്ചവരും, പ്രതിഷേധിക്കുന്നവർക്ക് രക്ഷാപ്രവർത്തനം നടത്തിയവരും, പ്രതിഷേധത്തിന്റെ കറുപ്പിനോട് അനാരോഗ്യകരമായ അസഹിഷ്ണുത കാട്ടിയവരും മെച്ചപ്പെട്ട ഭരണത്തിന് അവസരം നൽകിയ ജനതയെ നിരാശപ്പെടുത്തി.

അഴിമതിക്കു കൂട്ടുനിന്നും സ്വജനപക്ഷപാതം കാണിച്ചും തൊഴിലന്വേഷകരായ യുവജനങ്ങളെ അവഗണിച്ച്, മുൻവാതിൽ കൊട്ടിയടച്ച്, അനർഹരായവർക്ക് പിൻവാതിൽ തുറന്നുകൊടുത്തും അനുഭാവികൾ അടക്കമുള്ള ഒരു ജനതയെ നിരാശരാക്കിയിട്ടുണ്ട് എന്നത് സത്യമാണ്‌.
അഴിമതിക്കു കൂട്ടുനിന്നും സ്വജനപക്ഷപാതം കാണിച്ചും തൊഴിലന്വേഷകരായ യുവജനങ്ങളെ അവഗണിച്ച്, മുൻവാതിൽ കൊട്ടിയടച്ച്, അനർഹരായവർക്ക് പിൻവാതിൽ തുറന്നുകൊടുത്തും അനുഭാവികൾ അടക്കമുള്ള ഒരു ജനതയെ നിരാശരാക്കിയിട്ടുണ്ട് എന്നത് സത്യമാണ്‌.

ഭരണപക്ഷത്തിന്റെ അവകാശപ്പെടുന്ന നേട്ടങ്ങൾ ജനങ്ങളുടെ ഇടയിൽ സമയാസമയങ്ങളിൽ എത്തിക്കുന്നതിൽ ഇടതുപക്ഷത്തെ നേതൃത്വം തികഞ്ഞ പരാജയമായിരുന്നുവെന്നത് ഒരു സത്യമാണ്. മറിച്ച്, കൃത്യമായ രാഷ്ട്രീയ നിലപാടുകളും, ആശയവിനിമയ കഴിവുകളും, തെരുവോരങ്ങളിൽ ജനങ്ങൾ കാത്തുനിൽക്കുന്ന ജനസമ്മതിയുമുള്ള ചെറുപ്പക്കാരടങ്ങിയ അടുത്ത കാലത്തെ മികച്ച പ്രതിപക്ഷനിര നിരന്തരം ചോദ്യങ്ങളുമായി പുറത്ത് തയ്യാറായിനിൽക്കുന്നത് ഭരണമാറ്റത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.

ഒരു ഭരണമാറ്റം ഉണ്ടാവുമെന്നതിനു ഞാൻ കാണുന്ന കാരണങ്ങൾ താഴെ സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

തുടർഭരണം കൊണ്ട് സ്വന്തം രാഷ്ട്രീയാശയങ്ങളുടെ സ്വതസിദ്ധമായ ക്രിയാത്മകത നഷ്ടപ്പെട്ടത്.

പതിവിനുവിപരീതമായി സ്വന്തം പാർട്ടികളിലെ പ്രമുഖരിൽ നിന്നുയർന്നുവരുന്ന കൂടുതൽ പ്രതിഷേധനീക്കങ്ങൾ.

കഴിവും പ്രാപ്തിയുമുള്ള യുവതലമുറയുടെ അഭാവം അനുഭവപ്പെടുന്നു. മറുപക്ഷത്തു ജനസമ്മതിയുള്ള നിരവധി ചെറുപ്പക്കാർ ഉയർന്നുവരുന്നു

റോഡുകളും പാലങ്ങളും സർക്കാർ കെട്ടിടങ്ങളും നിർമിക്കുക എന്ന പതിവ് വികസനമല്ലാതെ പുതിയൊരു പദ്ധതി രൂപപ്പെടുത്തി പൂർണമാക്കാൻ കഴിഞ്ഞിട്ടില്ല.

ശബരിമലയിലെ വനിതാപ്രവേശനം, സ്വർണ്ണപ്പാളി മോഷണം, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പോലെയുള്ള കാര്യങ്ങളിൽ സംശയം ജനിപ്പിക്കുന്ന രീതിയിൽ സ്വന്തം ആളുകളെ സംരക്ഷിക്കുന്ന നിലപാടുകൾ.

പി എം ശ്രീ പോലുള്ള വിഷയങ്ങളിൽ സ്വന്തം ഭരണകൂടത്തിന്റെ ഒളിച്ചുകളിക്കെതിരെ  പ്രതിഷേധിക്കാൻ കഴിയാതെ ഭരണപക്ഷത്തെ യുവത നിഷ്ക്രിയരാവുന്നു.
പി എം ശ്രീ പോലുള്ള വിഷയങ്ങളിൽ സ്വന്തം ഭരണകൂടത്തിന്റെ ഒളിച്ചുകളിക്കെതിരെ പ്രതിഷേധിക്കാൻ കഴിയാതെ ഭരണപക്ഷത്തെ യുവത നിഷ്ക്രിയരാവുന്നു.

സൂര്യയൂഥത്തിനു സമാനമായി ഒരാൾക്ക് ചുറ്റിലും ഭയഭക്തി ബഹുമാനത്തോടെ അധികാരകേന്ദ്രങ്ങൾ ചുറ്റിക്കൊണ്ടിരിക്കുന്നു.

പി എം ശ്രീ പോലുള്ള വിഷയങ്ങളിൽ സ്വന്തം ഭരണകൂടത്തിന്റെ ഒളിച്ചുകളിക്കെതിരെ പ്രതിഷേധിക്കാൻ കഴിയാതെ ഭരണപക്ഷത്തെ യുവത നിഷ്ക്രിയരാവുന്നു.

കേന്ദ്രസർക്കാർ കൊണ്ടുവരാൻ ശ്രമിക്കുകയും പിന്നീട് തൽക്കാലത്തേക്ക് പിൻവാങ്ങുകയും ചെയ്ത FCRA ഭേദഗതി ഗുണം ചെയ്യുക പ്രതിപക്ഷത്തിനാവും.

ഏറ്റവും പ്രധാന കാര്യം; ഭൂരിപക്ഷ വർഗീയതയുടെ പ്രചാരകരെ ഒരു മണ്ഡലത്തിലും അടുപ്പിക്കാതിരിക്കുക എന്ന അത്യന്താപേക്ഷിതമായ കർത്തവ്യം ഈ അന്യോന്യമുള്ള മത്സരങ്ങൾ ക്കിടയിൽ മലയാളി മറക്കാതിരിക്കുക എന്നതാണ്.

Comments