ഈ തെരഞ്ഞെടുപ്പിൽ UDF അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. UDF വരുമെന്നുതന്നെയാണ് കരുതുന്നതും.
അതിനുള്ള കാരണം:
ജനാധിപത്യത്തിന്റെ പുനർമൂല്യനിർണ്ണയം കൂടിയാണ് ഓരോ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നത്. ജനാധിപത്യ ഭരണകൂടം അതിന്റെ ജൈവാവസ്ഥയിലേക്ക് വീണ്ടും വരികയാണ്, ഓരോ തെരഞ്ഞെടുപ്പിലും. നിലവിലെ ഭരണകൂടം അതിന്റെ നിയതരൂപങ്ങളിൽനിന്ന് അധികാരത്തിന്റെ അപ്രമാദിത്വത്തിലേക്ക് രൂപമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു. ഈ പരിണാമം സംഭവിച്ച നേതാക്കൾക്കോ, നയങ്ങൾക്കോ, പ്രത്യയശാസ്ത്രത്തിനോ അതിന്റെ ജൈവാവസ്ഥയിലേക്ക് തിരിച്ചുവരാനാവില്ല.
ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയാണ് തെരഞ്ഞെടുപ്പ്. ജനാധിപത്യത്തിൽ ഭരണം എന്നത് സ്ഥിരാവസ്ഥയല്ല. ജനങ്ങളുടെ ഇച്ഛകൾക്കനുസരിച്ചുള്ള മാറ്റത്തിന്റെ അവസരം കൂടിയാണ്. തുടർഭരണമെന്നത് സ്വേച്ഛാധിപത്യ പ്രവണത കൂടിയാണ്. ജനാധിപത്യമൂല്യങ്ങൾ ഇല്ലാതാവുന്ന അവസ്ഥ. അത് ഫാഷിസ്റ്റ് ചിന്താഗതികളെ ശക്തിപ്പെടുത്തും. അതുകൊണ്ടുകൂടി ഈ തെരഞ്ഞെടുപ്പ് ഏറ്റവും പ്രധാനമാകുന്നു.
