റിഹാൻ റാഷിദ്

എന്തുകൊണ്ട് LDF?

‘‘പതിനാറാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ഏത് മുന്നണി അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്? ഏത് മുന്നണി അധികാരത്തിൽ വരുമെന്നാണ് കരുതുന്നത്? എന്തുകൊണ്ട്?’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ഈ ചോദ്യത്തിന് റിഹാൻ റാഷിദ് നൽകിയ മറുപടി.

കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം ചർച്ചകളും ഊഹാപോഹങ്ങളും നടക്കുന്നു. വ്യക്തിപരമായ ആഗ്രഹം ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണം എന്നുതന്നെയാണ്.

കഴിഞ്ഞ പത്തു വർഷത്തെ ഭരണത്തിൽ ഇടതുപക്ഷസർക്കാർ നടത്തിയ ജനോപകാരപ്രദമായ പദ്ധതികളുടെ തുടർച്ചയ്ക്കായി അതാവശ്യമാണ്. ഈ ഇടതു സർക്കാറിനു വീഴ്ചകളുണ്ടായില്ല എന്നല്ല. പലതരം വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അത്തരം വീഴ്ചകൾ തിരുത്തി മുന്നോട്ടുപോവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വെള്ളാപ്പള്ളി നടേശനെ പോലുള്ള പരിവാർ മനസുള്ളവരെ ചേർത്തുപിടിക്കുന്നതു പോലെത്തന്നെയാണ് എസ്.ഡി.പി.ഐയെ പോയുള്ള തീവ്ര ആശയങ്ങള്ളുള്ളവരുമായുള്ള കൂട്ടുകെട്ടും. രണ്ടു കൂട്ടരോടുമുള്ള ‘വോട്ടടുപ്പം’ ഇടതുപക്ഷത്തിന് നല്ലതല്ല.

മതേതരമായി എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടേ പറ്റൂ. അതല്ലാതെ ഏതെങ്കിലുമൊരു കൂട്ടരെ ചേർത്തുനിർത്തുന്നത് ദീർഘനാളേക്ക് അപകടം ചെയ്യും. പാർട്ടിയും മുന്നണിയും അതിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്.

മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾക്കും വികസനപ്രവർത്തനങ്ങൾക്കും സാമൂഹികക്ഷേമ പദ്ധതികൾക്കും ഒരേപോലെ പ്രധാന്യം നൽകുന്ന ഇടതുപക്ഷ സർക്കാറിന്റെ വികസന പദ്ധതികൾ ജനങ്ങൾ സ്വീകരിക്കുകയും അതിനു വോട്ടുചെയ്യുകയുമുണ്ടായാൽ ഇത്തവണയും ഇടതുപക്ഷം ഭരിക്കും.

പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി ഇടതുപക്ഷം തിരുത്താൻ ശ്രമിച്ചു. കോൺഗ്രസാവട്ടെ അമിത ആത്മവിശ്വാസത്തിൽ നിരന്തരം നുണ പറഞ്ഞും അധികാരത്തിനായി പരസ്പരം കടിപികൂടിയും തങ്ങൾക്ക് ലഭിച്ച നേരിയ മുൻതൂക്കം കളഞ്ഞുകുളിക്കുകയും ചെയ്തു.

പൊതുവെ മികച്ച സ്ഥാനാർത്ഥികളാണ് എൽ ഡി എഫിന്റേത്. പാർട്ടി ചിഹ്നത്തിലല്ലാതെ മത്സരിക്കുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥി പാലക്കാട്ടെ എൻ.എം.ആർ റസാഖാണ്. ശോഭ സുരേന്ദ്രന്റെ മതകീയ വോട്ടുകളും രമേഷ് പിഷാരടിയുടെ വാക് സാമർത്ഥ്യങ്ങളിലുമേറെ പാലക്കാട്ടെ വോട്ടർമാരെ സ്വാധീനിക്കേണ്ടത് ലോകകാര്യങ്ങളിലടക്കമുള്ള റസാഖിന്റെ രാഷ്ട്രീയനിലപാടാവണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഒരുതരത്തിലും വിജയിക്കാൻ പാടില്ലെന്നു കരുതുന്നത് ഈരാറ്റുപേട്ടയിൽ മത്സരിക്കുന്ന പി.സി ജോർജും പാലായിൽ ഷാേൺ ജോർജും നേമത്ത് രാജീവ് ചന്ദ്രശേഖറുമാണ്.

പൊതുവെ മികച്ച സ്ഥാനാർത്ഥികളാണ് എൽ ഡി എഫിന്റേത്. പാർട്ടി ചിഹ്നത്തിലല്ലാതെ മത്സരിക്കുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥി പാലക്കാട്ടെ എൻ.എം.ആർ റസാഖാണ്.
പൊതുവെ മികച്ച സ്ഥാനാർത്ഥികളാണ് എൽ ഡി എഫിന്റേത്. പാർട്ടി ചിഹ്നത്തിലല്ലാതെ മത്സരിക്കുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥി പാലക്കാട്ടെ എൻ.എം.ആർ റസാഖാണ്.

വർഷങ്ങളായി കേരളമാകെ അനുഭവിച്ച യാത്രാ ദുരിതത്തിനുള്ള പരിഹാരമായ ഹൈവേ വികസനം, ചൂരൽമല ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പ്, ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ, മാലിന്യസംസ്കരണ പദ്ധതികൾ, വയനാട് തുരങ്കപാത നിർമാണത്തിന്റെ തുടർച്ച, ജനോപകാരപ്രദമായ മറ്റ് ഭരണാനുമതികൾ തുടങ്ങിയവ തുടരാനും പൂർത്തീകരിക്കാനും തുടർഭരണം വരേണ്ടതുണ്ട്.

അതല്ല; ഇടതുപക്ഷത്തുനിന്ന് പുറത്തേക്കു പോയവരുടെ വാക്കുകൾ, പുകമറ പോലെയുള്ള ആരോപണങ്ങൾ, ‘തുടർഭരണം’ കേരളത്തെ ബംഗാളാക്കി മാറ്റുമെന്നും ‘യഥാർത്ഥ’ കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കുമെന്നുമെല്ലാമുള്ള നറേറ്റീവുകൾ, പ്രതിപക്ഷത്തിരിക്കുന്ന ഇടതുപക്ഷമാണ് കൂടുതൽ ‘മികച്ച’വരെന്ന പൊതുബോധ നിർമിതകൾ തുടങ്ങിയവ ഇനിയൊരുതവണ യു ഡി എഫിനൊരു അവസരം കൊടുത്തേക്കാമെന്ന ഇമോഷണൽ വോട്ടുകളായി മാറുകയാണെങ്കിൽ അത് തുടർഭരണത്തിനു പ്രയാസം സൃഷ്ടിക്കും. അതിലേറെ, ഇത്രയും കാലത്തെ വികസനപ്രവർത്തനങ്ങൾക്കും അഴിമതി രഹിതഭരണത്തിനും അവസാനം കുറിക്കലാവുമത്.

യു ഡി എഫിന്റെ ഭാഗമായ മുസ്ലീം ലീഗ് കുറേക്കൂടെ മെച്ചപ്പെട്ടതും അച്ചടക്കവുമുള്ള പ്രവർത്തനമാണ് നടത്തുന്നത്. അതിന്റെ ഫലം അവർക്ക് ലഭിക്കുകയും ചെയ്യും.

മാസങ്ങൾക്കുമുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നടത്തിയ മുന്നേറ്റം കണ്ടപ്പോൾ ഇത്തവണ എൽ.ഡി.എഫിന് തുടർഭരണത്തിന് അവസരം ലഭിക്കില്ല എന്നാണ് കരുതിയത്. എന്നാൽ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി ഇടതുപക്ഷം തിരുത്താൻ ശ്രമിച്ചു. കോൺഗ്രസാവട്ടെ അമിത ആത്മവിശ്വാസത്തിൽ നിരന്തരം നുണ പറഞ്ഞും അധികാരത്തിനായി പരസ്പരം കടിപികൂടിയും തങ്ങൾക്ക് ലഭിച്ച നേരിയ മുൻതൂക്കം കളഞ്ഞുകുളിക്കുകയും ചെയ്തു. അതിനു മുന്നിലുള്ളത് കോൺഗ്രസ് നേതൃത്വവുമാണ്. ‘എക്കാലത്തും ഞങ്ങൾ ഇങ്ങനെയാണ്’ എന്നു പറയുമെങ്കിലും എല്ലാം കാണുന്ന ജനങ്ങളുടെ ഉള്ളിൽ അവർ സ്വയം വിലകളയുകയാണ്, അപഹാസ്യരാവുകയാണ്.

ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ, മാലിന്യസംസ്കരണ പദ്ധതികൾ, വയനാട് തുരങ്കപാത നിർമാണത്തിന്റെ തുടർച്ച, ജനോപകാരപ്രദമായ മറ്റ് ഭരണാനുമതികൾ തുടങ്ങിയവ തുടരാനും പൂർത്തീകരിക്കാനും തുടർഭരണം വരേണ്ടതുണ്ട്.
ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ, മാലിന്യസംസ്കരണ പദ്ധതികൾ, വയനാട് തുരങ്കപാത നിർമാണത്തിന്റെ തുടർച്ച, ജനോപകാരപ്രദമായ മറ്റ് ഭരണാനുമതികൾ തുടങ്ങിയവ തുടരാനും പൂർത്തീകരിക്കാനും തുടർഭരണം വരേണ്ടതുണ്ട്.

അതേസമയം, യു ഡി എഫിന്റെ ഭാഗമായ മുസ്ലീം ലീഗ് കുറേക്കൂടെ മെച്ചപ്പെട്ടതും അച്ചടക്കവുമുള്ള പ്രവർത്തനമാണ് നടത്തുന്നത്. അതിന്റെ ഫലം അവർക്ക് ലഭിക്കുകയും ചെയ്യും. മലബാർ മേഖലയിൽ ലീഗ് ശക്തി തെളിയിക്കുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് ഫാത്തിമ തഹ്‍ലിയയുടെ സ്ഥാനാർത്ഥിത്വം. പരമ്പരാഗത ഇടതുകോട്ടയായ പേരാമ്പ്രയിൽ ഇത്തവണ മത്സരം കടുക്കും. ചിലപ്പോഴൊരു അട്ടിമറിയും സംഭവിച്ചേക്കാം.

ഇതിനെല്ലാമപ്പുറം സംഘപരിവാറിനെ കേരളത്തിൽനിന്ന് അകറ്റി നിർത്തേണ്ടതുണ്ട്. ഇടതു- വലത് മുന്നണികൾക്ക് ഞങ്ങൾ പകരമാവുമെന്ന് അവകാശപ്പെടുന്ന അവർ സത്യത്തിൽ കേരളത്തിന്റെ സെക്യുലർ മനോഭാവത്തിന്റെ കടക്കൽ കത്തിവെക്കാനാണ് ശ്രമിക്കുന്നത്. മുൻപത്തെക്കാൾ എല്ലാ തരത്തിലും കാടിളക്കിയാണ് ഇത്തവണ അവരുടെ വരവ്. ഒന്നോ രണ്ടോ സീറ്റുകൾ പോലും വിജയിച്ചാൽ അതൊരു വലിയ ചരിത്രമാവും. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചതിലൂടെ അവർ കൂടുതൽ പ്രതീക്ഷയിലാണ്. ഇത്തവണ അവർ ജയിക്കുന്ന ഓരോ സീറ്റും വരും വർഷങ്ങളിലേക്കുള്ള അവരുടെ പൊളിറ്റിക്കൽ ഇൻവെസ്റ്റമെന്റായി മാറും. കേരളത്തിലെ വോട്ടർമാർ അതിനൊരു അവസരം നൽകരുതെന്നാണ് ആഗ്രഹം. മറിച്ചാണെങ്കിൽ ദൂരവ്യാപക ഫലമാണ് അതുണ്ടാക്കുക.

ഇതെല്ലാമാണെങ്കിലും രണ്ട് മുന്നണികൾക്കും വലിയൊരു ഭൂരിപക്ഷം ലഭിക്കുമെന്നു തോന്നുന്നില്ല. വോട്ടെണ്ണിത്തീരുമ്പോൾ ബി ജെ പി രഹിത നിയമഭയുണ്ടാവട്ടെ എന്നു മാത്രം പ്രതീക്ഷിക്കുന്നു.


Summary: It is unlikely that either front will get a large majority, Rihan Rashid writes on the context of Kerala Assembly Elections 2026.


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. വരാൽ മുറിവുകൾ, സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾ, കാകപുരം എന്നിവ പ്രധാന കൃതികൾ.

Comments