എന്തുകൊണ്ട് UDF?

‘‘പതിനാറാം ​കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ഏത് മുന്നണി അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്? ഏത് മുന്നണി അധികാരത്തിൽ വരുമെന്നാണ് കരുതുന്നത്? എന്തുകൊണ്ട്?’’- ട്രൂകോപ്പി ​വെബ്സീൻ ചോദിച്ച ഈ ചോദ്യത്തിന് ഉമേഷ് വള്ളിക്കുന്ന് നൽകിയ മറുപടി.

  • ത്തവണ ഏത് മുന്നണി അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്?-

  • UDF.

  • ഏത് മുന്നണി അധികാരത്തിൽ വരുമെന്നാണ് കരുതുന്നത്?

  • UDF.

കാണുന്ന, സംസാരിക്കുന്ന ആളുകളിൽ ഭൂരിപക്ഷവും LDF ഭരണത്തിൽ മടുപ്പ് തുറന്നു പറയുന്നുണ്ട്. കാലങ്ങളായി നേടിയെടുത്ത സ്വാതന്ത്ര്യത്തിനുമേൽ അടിച്ചമർത്തലിന്റെ ഭീകരമായ നിഴൽ വന്നു മൂടുന്നത് അറിയുന്നുണ്ട്. LDF കേരളത്തിലെ ഏറ്റവും വലിയ വലതുപക്ഷമായി മാറിയതായി അനുഭവപ്പെടുന്നു. വർഗീയവിഷം തുപ്പുന്ന വെള്ളാപ്പള്ളിയെ പോലുള്ളവരെ താങ്ങിനടക്കുന്നതും പരാജയത്തിലേക്ക് നയിക്കും. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ സൈബർ ഗുണ്ടകൾ നടത്തുന്ന ഭീകരമായ ആക്രമണങ്ങളും ബോധമുള്ള ജനങ്ങളെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.


Summary: Elections are underway for the 16th Kerala Legislative Assembly. Which front do you want to come to power this time? Umesh Vallikkunnu reacts.


ഉമേഷ് വള്ളിക്കുന്ന്

പൊലീസ് സേനയിലെ മനുഷ്യാവകാശലംഘനങ്ങ​ൾക്കെതിരെ നിലപാട് സ്വീകരിച്ചതിന്, സർവീസിൽനിന്ന് പിരിച്ചുവിടപ്പെട്ടു. ‘മറുപടികൾ: ചെറുത്തുനിൽപ്പിന്റെ പുസ്തകം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments