വേണ്ടത്
രണ്ടാം ഭൂപരിഷ്കരണം,
ആചാരവിരുദ്ധ കേരളം

വരുന്ന അഞ്ചു വർഷം കേരളത്തിന്റെ ഭരണം കയ്യാളുന്ന സർക്കാരിന് അഭിസംബോധന ചെയ്യേണ്ട ഗുരുതരമായ ചില വിഷയങ്ങളെക്കുറിച്ച് എഴുതുകയാണ് രാധാകൃഷ്ണൻ എം.ജി.

കേരളത്തിന് പല അർത്ഥങ്ങളിലും അതീവ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. സാമ്പത്തികമായും സാമൂഹ്യമായും പരിസ്ഥിതിപരമായും സംസ്ഥാനം അതിന്റെ ചരിത്രത്തിൽ തന്നെ വലിയൊരു വഴിത്തിരിവിൽ എത്തിനിൽക്കുന്ന ഘട്ടമാണിത്. അതുകൊണ്ടുതന്നെ വരുന്ന അഞ്ചു വർഷം കേരളത്തിന്റെ ഭരണം കയ്യാളുന്ന സർക്കാർ അഭിസംബോധന ചെയ്യേണ്ടത്, ഇവിടുത്തെ ജനതയെ ആഴത്തിൽ ബാധിക്കുന്ന ഗുരുതര വിഷയങ്ങളാണ്.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണുക അനിവാര്യം. കാലാനുയോജ്യമായി വിദ്യാഭ്യാസ നിലവാരം ഉയർത്തിയും പുതിയ വൈദഗ്‌ധ്യ പരിശീലനങ്ങൾ ഉറപ്പാക്കിയും തൊഴിലില്ലായ്മക്ക് പരിഹാരം വേണം. തൊഴിൽ തേടിയുള്ള ചെറുപ്പക്കാരുടെ നിർബന്ധിത വിദൂരപ്രവാസത്തിനും അസ്ഥിരമായ വിദേശപ്പണ ആശ്രിതത്വത്തിനും അറുതി വരുത്തേണ്ടതും ഇനി വരുന്ന സർക്കാരിന്റെ മുഖ്യ കടമയാണ്.

പക്ഷേ അതിലും ആഴത്തിലുള്ള ചില ഗുരുതരമായ പ്രതിസന്ധികൾക്ക് പരിഹാരം കാണേണ്ടേതുണ്ട്. ഒരു പക്ഷേ നമ്മുടെയും നാടിന്റെയും നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പ്രതിസന്ധികൾ. നിർഭാഗ്യവശാൽ സമൂഹവും അധികാരിവർഗ്ഗവും ഏറ്റവും അവഗണിക്കുന്നവയുമാണ് ഈ വിഷയങ്ങൾ.

അജണ്ടയിൽനിന്ന്
പുറത്താക്കപ്പെട്ട
പരിസ്ഥിതി

അവയിലേറ്റവും അവഗണന നേരിടുന്നതും എന്നാൽ കേരള ജനതയുടെ ഒട്ടാകെയുള്ള ജീവരക്ഷയെയും ഭക്ഷ്യസുരക്ഷയെയും തന്നെ ബാധിക്കുന്നതുമാണ് പരിസ്ഥിതി വെല്ലുവിളികൾ. കേരളത്തിന്റെ കടലും കടലോരവും മുതൽ ഇടനാടുകളും മലകളും വനങ്ങളും ഉൾപ്പെടുന്ന പശ്ചിമഘട്ടം വരെ പാരിസ്ഥിതികമായ കടുത്ത ഭീഷണികളുടെ മുന്നിലാണ്.

നഗരവൽക്കരണത്തിലും റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിലും കേരളം ഏറ്റവും വളർന്ന കാലമാണ് കഴിഞ്ഞ ഒന്നുരണ്ടു ദശാബ്ദം. തീർച്ചയായും സമ്പത്തിക വികസനത്തിനും ജീവിത കര്യങ്ങൾക്കും ഇത് സഹായകമായിട്ടുണ്ട്.

കേരളത്തിന്റെ കടലും  കടലോരവും മുതൽ ഇടനാടുകളും  മലകളും വനങ്ങളും ഉൾപ്പെടുന്ന പശ്ചിമഘട്ടം വരെ പാരിസ്ഥിതികമായ കടുത്ത ഭീഷണികളുടെ മുന്നിലാണ്.
കേരളത്തിന്റെ കടലും കടലോരവും മുതൽ ഇടനാടുകളും മലകളും വനങ്ങളും ഉൾപ്പെടുന്ന പശ്ചിമഘട്ടം വരെ പാരിസ്ഥിതികമായ കടുത്ത ഭീഷണികളുടെ മുന്നിലാണ്.

പക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും ലോലമായ പരിസ്ഥിതിപ്രദേശങ്ങളിലൊന്നായ കേരളത്തിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടമാക്കിക്കൊണ്ടുള്ള ത്വരിത നിർമ്മാണ പ്രവർത്തനങ്ങളുടെ പാരിസ്ഥിതികാഘാതം കാര്യമായ പഠനങ്ങൾക്ക് വിധേയമാക്കിയിട്ടില്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെ പണി പൂർത്തിയായി വരുന്ന പടുകൂറ്റൻ ദേശീയപാതയുടെ നിർമ്മാണഘട്ടത്തിൽ തന്നെ കണ്ട അപകടങ്ങൾ വലിയ മുന്നറിയിപ്പാണ്. കടലാക്രമണം, തീരങ്ങളുടെ ഇടിവ്, ഉരുൾപൊട്ടൽ, നഗരപ്രളയങ്ങൾ, അന്തരീക്ഷ താപനം, കുടിവെള്ളക്ഷാമം എന്നിവയൊക്കെ കേരളത്തിൽ പതിവുള്ള പ്രതിഭാസങ്ങളായി തീർന്നതും ഇക്കാലത്താണ്.

ഇത്ര വലിയ ദുരന്തങ്ങൾക്കിരയായിട്ടും നമ്മുടെ സമൂഹമോ അധികാരികളോ വീണ്ടുവിചാരത്തിന് തയ്യാറായിട്ടില്ലെന്നുമാത്രമല്ല; വയൽ നികത്തൽ, കെ റെയിൽ, തുരങ്കപാത തുടങ്ങിയ അപായകരമായ പദ്ധതികൾക്ക് ആവേശത്തോടെ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ ദശാബ്ദത്തിനിടയിൽ തന്നെയാണ് കേരളം ചരിത്രത്തിലേറ്റവും കനത്ത പ്രകൃതിദുരന്തങ്ങൾക്ക് ഇരയായതെന്ന് ഓർക്കേണ്ടതുണ്ട്. 2017 മുതൽ ഓരോ വർഷവും കണ്ട ഓഖി ചുഴലിക്കാറ്റ്, നിപ്പ രോഗബാധ, തുടർച്ചയായിവന്ന ഭീമമായ പ്രളയങ്ങൾ, കോവിഡ് മഹാമാരി, പെട്ടിമുടിയിലെയും മുണ്ടക്കൈയിലെയും ഉരുൾപൊട്ടലുകൾ എന്നിവക്ക് കേരളത്തിന് നൽകേണ്ടിവന്ന സാമ്പത്തിക- സാമൂഹ്യ - മാനുഷിക വില അഭൂതപൂർവമാണ്. ഇവയെല്ലാം പ്രകൃതിദുരന്തങ്ങളാണെങ്കിലും വലിയ പരിധിവരെ നമ്മുടെ ആസൂത്രണമില്ലാത്തതും വിവേചനരഹിതവുമായ “വികസന” പ്രവർത്തനങൾക്ക് ഇതിലെല്ലാമുള്ള ഉത്തരവാദിത്തം പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

നിർഭാഗ്യവശാൽ, കണ്ടാലറിഞ്ഞില്ലെങ്കിൽ കൊണ്ടാലറിയും എന്ന ചൊല്ലുപോലും കേരളത്തിന് ബാധകമല്ലെന്നു തോന്നുന്നു. ഇത്ര വലിയ ദുരന്തങ്ങൾക്കിരയായിട്ടും നമ്മുടെ സമൂഹമോ അധികാരികളോ വീണ്ടുവിചാരത്തിന് തയ്യാറായിട്ടില്ലെന്നുമാത്രമല്ല; വയൽ നികത്തൽ, കെ റെയിൽ, തുരങ്കപാത തുടങ്ങിയ അപായകരമായ പദ്ധതികൾക്ക് ആവേശത്തോടെ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു.

വലിയ ദുരന്തങ്ങൾക്കിരയായിട്ടും നമ്മുടെ സമൂഹമോ അധികാരികളോ വീണ്ടുവിചാരത്തിന് തയ്യാറായിട്ടില്ലെന്നുമാത്രമല്ല; വയൽ നികത്തൽ, കെ റെയിൽ, തുരങ്കപാത തുടങ്ങിയ അപായകരമായ പദ്ധതികൾക്ക് ആവേശത്തോടെ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു.
വലിയ ദുരന്തങ്ങൾക്കിരയായിട്ടും നമ്മുടെ സമൂഹമോ അധികാരികളോ വീണ്ടുവിചാരത്തിന് തയ്യാറായിട്ടില്ലെന്നുമാത്രമല്ല; വയൽ നികത്തൽ, കെ റെയിൽ, തുരങ്കപാത തുടങ്ങിയ അപായകരമായ പദ്ധതികൾക്ക് ആവേശത്തോടെ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു.

പാരിസ്ഥിതികമായ ഏറ്റവും കനത്ത ആഘാതങ്ങൾ നേരിടുന്ന ഇക്കാലത്താണ് പരിസ്ഥിതി സംരക്ഷണം എന്ന വിഷയം കേരളീയ സമൂഹത്തിന്റെ അജണ്ടയിൽ നിന്നുതന്നെ പുറത്തായിരിക്കുന്നത്. കുറച്ചുകാലം മുമ്പ് പോലും മാധവ് ഗാഡ്ഗിൽ, സുഗതകുമാരി, എം. കെ. പ്രസാദ് തുടങ്ങിയ സാമൂഹ്യ പ്രതിബദ്ധതയുള്ള പരിസ്ഥിതിവാദികളും ശാസ്ത്രസാഹിത്യപരിഷത്ത് പോലെയുള്ള സംഘടനകളും നിരന്തരമായി ഈ വിഷയം കേരളത്തിന്റെ മുന്നിൽ ഉയർത്തിയെങ്കിൽ ഇന്ന് ഇക്കാര്യത്തിൽ ഏതാണ്ട് പൂർണ നിശ്ശബ്ദതയാണ്. ജനതയുടെ നിരന്തര സമ്മർദ്ദമില്ലാതെ രാഷ്ട്രീയ നേതൃത്വം ഈ ദിശയിൽ മുന്നോട്ടുപോകില്ല എന്നതിന് ചരിത്രം സാക്ഷി.

ഈ സന്ദർഭത്തിലാണ് “കടൽ മുതൽ കാടുവരെ” എന്ന പേരിൽ ഒരു ജനകീയ പരിസ്ഥിതി മാനിഫെസ്റ്റോ (Kerala People’s Environmental Charter) പ്രകൃതിസംരക്ഷണവേദിയുടെ ആഭിമുഖ്യത്തിൽ, പരിസ്ഥിതി സംഘടനകൾ ചേർന്ന് ഈയിടെ പുറത്തിറക്കിയത്. വരുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാക്കുന്ന പ്രകടനപത്രികകളിൽ, ഇനി കേരളത്തിൽ വരുന്ന എല്ലാ വികസന പദ്ധതിയുടെയും കേന്ദ്രബിന്ദു, അത് സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതങ്ങൾ സംബന്ധിച്ച തിരിച്ചറിവാകണമെന്ന് ഈ മാനിഫെസ്റ്റോ നിഷ്കർഷിക്കുന്നു. കേരളത്തിന്റെ ഓരോ മേഖലയിലെയും പ്രവർത്തനങ്ങൾ കാലാവസ്ഥാ മാറ്റത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും കാഴ്ചപ്പാടിൽ പുനഃപരിശോധന ചെയ്ത്, ദുരന്തശേഷമുള്ള പ്രതികരണത്തിനുപകരം അവയുടെ ആവർത്തനം തടയാനുള്ള മുൻകൂർ തയ്യാറെടുപ്പുകൾക്ക് പ്രാധാന്യം നൽകണമെന്ന് അത് ഊന്നിപ്പറയുന്നു. കേരളത്തിൽ അനിവാര്യമായ ഒരു പുതിയ പരിസ്ഥിതി ഭരണവ്യവസ്ഥയ്ക്ക് (Climate Action and Resilience Mission) ആവശ്യമായ സൂക്ഷ്മവും സമഗ്രവുമായ നിർദ്ദേശങ്ങൾ ഈ മാനിഫെസ്റ്റോയിലുണ്ട്.

21-ാം നൂറ്റാണ്ടിലെ കാഴ്ച ഇന്ത്യയിലേറ്റവും ഉയർന്ന സാമ്പത്തിക അസമത്വം ഇന്ന് കേരളത്തിലാണ് എന്നതാണ്. 1990- കൾ മുതൽ നടപ്പായിവരുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ വഴിവെച്ച സാമ്പത്തിക വളർച്ചയുടെ ഒപ്പം വന്നതാണിത്.

വിഭവങ്ങളിൽനിന്ന്
പുറത്താക്കപ്പെട്ട
മനുഷ്യർ

അടുത്ത സർക്കാർ അത്യന്താപേക്ഷിതമായി ആവിഷ്കരിക്കേണ്ട മറ്റൊന്ന്, കേരളത്തെ വൻതോതിൽ മുന്നോട്ടു നയിച്ച ഭൂപരിഷ്കരണത്തിന്റെ രണ്ടാം ഘട്ടമാണ്. ഇന്ന് കേരളത്തെ തുറിച്ചുനോക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി വളർന്നു വരുന്ന അസമത്വമാണ്. നവോത്ഥാനകാലം മുതൽ കേരളത്തിന്റെ മുഖ്യശ്രദ്ധ, സമൂഹത്തെ അടിമുടി ബാധിച്ച വിവിധ തരം അസമത്വങ്ങളുടെ നിർമ്മാർജനമാണ്. ഇവയിൽ നാം മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നേറുകയും ചെയ്തിട്ടുണ്ട്. അതിന് ഐതിഹാസികരായ സാമൂഹ്യ പരിഷ്ക്കർത്താക്കൾക്കും അവർ നയിച്ച സംഘടനകൾക്കും തൊഴിലാളി- കർഷക പ്രസ്ഥാനങ്ങൾക്കും സാംസ്കാരിക മുന്നേറ്റങ്ങൾക്കും മാധ്യമങ്ങൾക്കും ദേശീയ-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും ജനായത്ത സർക്കാരുകൾക്കും പ്രവാസികൾക്കും ഒക്കെ സുപ്രധാനമായ പങ്കുണ്ട്.

എന്നാൽ, 21-ാം നൂറ്റാണ്ടിലെ കാഴ്ച ഇന്ത്യയിലേറ്റവും ഉയർന്ന സാമ്പത്തിക അസമത്വം ഇന്ന് കേരളത്തിലാണ് എന്നതാണ്. 1990- കൾ മുതൽ നടപ്പായിവരുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ വഴിവെച്ച സാമ്പത്തിക വളർച്ചയുടെ ഒപ്പം വന്നതാണിത്. ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായ വികസനപാത തെരഞ്ഞെടുത്ത് വലിയ നേട്ടങ്ങൾ കൈവരിച്ച കേരള ജനത ഈ പുതിയ പ്രതിസന്ധി അഭിസംബോധന ചെയ്യേണ്ടതുണ്ട്.

അടുത്ത സർക്കാർ അത്യന്താപേക്ഷിതമായി ആവിഷ്കരിക്കേണ്ട മറ്റൊന്ന്, കേരളത്തെ വൻതോതിൽ മുന്നോട്ടു നയിച്ച ഭൂപരിഷ്കരണത്തിന്റെ രണ്ടാം ഘട്ടമാണ്. ഇന്ന് കേരളത്തെ തുറിച്ചുനോക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി വളർന്നു വരുന്ന അസമത്വമാണ്.
അടുത്ത സർക്കാർ അത്യന്താപേക്ഷിതമായി ആവിഷ്കരിക്കേണ്ട മറ്റൊന്ന്, കേരളത്തെ വൻതോതിൽ മുന്നോട്ടു നയിച്ച ഭൂപരിഷ്കരണത്തിന്റെ രണ്ടാം ഘട്ടമാണ്. ഇന്ന് കേരളത്തെ തുറിച്ചുനോക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി വളർന്നു വരുന്ന അസമത്വമാണ്.

കേരള വികസന മാതൃകയിൽ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ പട്ടികജാതി- വർഗ വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളിസമൂഹം എന്നിവരെ ശക്തിപ്പെടുത്താതെ, അവർക്ക് അനുകുലമായ വിഭവ പുനർവിതരണമില്ലാതെ, ഈ പുതിയ അസമത്വത്തിൽനിന്ന് കേരളത്തെ വിമോചിപ്പിക്കാനാവില്ല. രണ്ടാം പരിഷ്ക്കരണം അനിവാര്യമാകുന്നത് ഇതിനാലാണ്. കേരളത്തിന്റെ അസമത്വത്തിന് മാത്രമല്ല, ഭരണകൂടം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും നാടിന്റെ പാരിസ്ഥിതിക വെല്ലുവിളികൾക്കും ഉത്തരം കാണാൻ തോട്ടം മേഖല അടക്കമുള്ള ഭൂമിയുടെ പുനർവിതരണത്തിനും പുതിയ ഉപയോഗരീതികൾക്കും കഴിഞ്ഞേക്കും.

​ശബരിമലയിലെ ഇടതു തിരുത്ത്

കേരളത്തിന്റെ കീർത്തികേട്ട സാമൂഹ്യസൗഹാർദ്ദം നേരിടുന്ന ഗുരുതരഭീഷണികളാണ് ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം. വർഗീയത, ജാതീയത, സ്ത്രീവിരുദ്ധത, അന്ധവിശ്വാസങ്ങൾ, ക്രിമിനൽവൽക്കരണം, അഴിമതി തുടങ്ങിയവ ഏറിവരുന്നു. അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയ-സാമൂഹ്യ- മത- സാംസ്കാരിക- മാധ്യമ സ്ഥാപനങ്ങൾ ഈ അപകടകരമായ പ്രവണതകൾക്ക് വളമേകുന്നു. സ്കൂളുകൾ മുതൽ ഇവക്കെതിരെ നിരന്തര ബോധവൽക്കരണം നടന്നിരുന്ന നാടാണ് കേരളം. പക്ഷേ ഇക്കാര്യത്തിൽ നാം ബഹുദൂരം പിന്നോട്ട് പോയിരിക്കുകയാണ്. ജനാധിപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ആചാരാനുഷ്ഠാനങ്ങൾ അവസാനിപ്പിച്ചതാണ് നമ്മുടെ നവോത്ഥാനം. പക്ഷേ ഇന്ന് നാം വീണ്ടും ആ ഭ്രാന്താലയകാലത്തേക്ക് തിരിയുന്നു എന്നാണ് തെളിയുന്നത്.

ഈ 21-ാം നൂറ്റാണ്ടിലും ശബരിമലയിൽ യുവതികൾക്ക് പ്രവേശം നിഷേധിക്കുന്നു എങ്കിൽ, ഗുരുവായൂരിലും ശബരിമലയിലും പുരോഹിത നിയമനങ്ങളിൽ നമ്പൂതിരിമാർക്ക് സംവരണം തുടരുന്നു എങ്കിൽ, തീർച്ചയായും ഈ ആചാരങ്ങൾ റദ്ദാക്കാനുള്ള കെൽപ്പോ ഇഛാശക്തിയോ പോലും ഇന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കില്ല.

രണ്ടാം ഭൂപരിഷ്കാരം എന്നതുപോലെ അടിയന്തര ആവശ്യമായ ഒന്നാണ് രണ്ടാം ക്ഷേത്രപ്രവേശന വിളംബരം. ഗാന്ധിജി അടക്കം നയിച്ച വൈക്കത്തെയും ഗുരുവായൂരിലെയും മറ്റ് വിവിധ ഇടങ്ങളിലെയും ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട 1936- ലെ ചരിത്രപ്രസിദ്ധമായ ക്ഷേത്ര പ്രവേശനവിളംബരത്തിന്റെ ശതാബ്ദിയുടെ അടുത്താണ് കേരളം. പക്ഷേ ഈ 21-ാം നൂറ്റാണ്ടിലും കാലഹരണപ്പെട്ട ആചാരത്തിന്റെ പേരിൽ ശബരിമലയിൽ യുവതികൾക്ക് പ്രവേശം നിഷേധിക്കുന്നു എങ്കിൽ, ഗുരുവായൂരിലും ശബരിമലയിലും പുരോഹിത നിയമനങ്ങളിൽ നമ്പൂതിരിമാർക്ക് സംവരണം തുടരുന്നു എങ്കിൽ, തീർച്ചയായും ഭരണഘടനക്കും മനുഷ്യാവകാശകൾക്കും വിരുദ്ധമായ ഈ ആചാരങ്ങൾ റദ്ദാക്കാനുള്ള കെൽപ്പോ ഇഛാശക്തിയോ പോലും ഇന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കില്ല.

സുപ്രീംകോടതിയുടെ മുന്നിലുള്ള ശബരിമലയിലെ യുവതീപ്രവേശനക്കാര്യത്തിൽ ഇന്ന് കേരളം ഒറ്റക്കെട്ടായി നിശ്ശബ്ദമാണ്. കോൺഗ്രസ്സും BJP- യും ഇക്കാര്യത്തിൽ തുറന്നുതന്നെ പ്രതിലോമശക്തികൾക്കൊപ്പമാണ്.
സുപ്രീംകോടതിയുടെ മുന്നിലുള്ള ശബരിമലയിലെ യുവതീപ്രവേശനക്കാര്യത്തിൽ ഇന്ന് കേരളം ഒറ്റക്കെട്ടായി നിശ്ശബ്ദമാണ്. കോൺഗ്രസ്സും BJP- യും ഇക്കാര്യത്തിൽ തുറന്നുതന്നെ പ്രതിലോമശക്തികൾക്കൊപ്പമാണ്.

സുപ്രീംകോടതിയുടെ മുന്നിലുള്ള ശബരിമലയിലെ യുവതീപ്രവേശനക്കാര്യത്തിൽ ഇന്ന് കേരളം ഒറ്റക്കെട്ടായി നിശ്ശബ്ദമാണ്. കോൺഗ്രസ്സും BJP- യും ഇക്കാര്യത്തിൽ തുറന്നുതന്നെ പ്രതിലോമശക്തികൾക്കൊപ്പമാണ്. മറുപക്ഷത്ത് നിൽക്കാൻ ആദ്യം ധൈര്യപ്പെട്ട ഇടതുപക്ഷമാകട്ടെ ആ നിലപാട് തിരുത്തിക്കഴിഞ്ഞു. മാത്രമല്ല പ്രതിലോമശക്തികളുമായി അവരും പുതിയ ബാന്ധവങ്ങളിൽ ഏർപ്പെട്ട് തങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ പാടുപെടുന്നു.

കേരളത്തിന്റെ ഈ കൂട്ടായ പിന്നോട്ടുപോക്കിന്റെ മുഖ്യ ഉത്തരവാദി നാമെല്ലാവരുമാണ്. ഈ വക വിഷയങ്ങളിൽ പുരോഗമനപരമായ നിലപാട് സ്വീകരിക്കാൻ ബാധ്യതയുള്ള രാഷ്ട്രീയ- സാമൂഹ്യ പ്രസ്ഥാനങ്ങളുടെ പോലും കരുത്ത് ചോർത്തിക്കളഞ്ഞ ഞാനും നിങ്ങളും ഉൾപ്പെടുന്ന കേരളീയ സമൂഹം.

Comments