102- 35
കേരളം
യു.ഡി.എഫിന്

യു.ഡി.എഫിന് അതിഗംഭീര തിരിച്ചുവരവ്, തരംഗത്തോടെ തന്നെ; 140-ൽ UDF 102 സീറ്റ് യു.ഡി.എഫ് നേടി. ഭരണവിരുദ്ധവികാരത്തിൽ കടപുഴകിയ എൽ.ഡി.എഫിന് വെറും 35 സീറ്റാണുള്ളത്. കോൺഗ്രസിന് ചരിത്രത്തി​ലെ ഏറ്റവും വലിയ ജയവും സി.പി.എമ്മിന് ചരിത്രത്തോൽവിയും.

Election Desk

ത്തു വർഷത്തിനുശേഷം യു.ഡി.എഫിന് അതിഗംഭീര തിരിച്ചുവരവ്, തരംഗത്തോടെ തന്നെ;140-ൽ 102 സീറ്റ് യു.ഡി.എഫ് നേടി. ഭരണവിരുദ്ധവികാരത്തിൽ കടപുഴകിയ എൽ.ഡി.എഫിന് വെറും 35 സീറ്റ്.

നേമം, കഴക്കൂട്ടം, ചാത്തന്നൂർ സീറ്റുകൾ പിടിച്ചെടുത്ത് എൻ.ഡി.എ മികച്ച മുന്നേറ്റം നടത്തി. കഴക്കൂട്ടത്ത് വി. മുരളീധരന് വെറും 420 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.

ബി.ജെ.പി വിജയിച്ച മൂന്നും എൽ.ഡി.എഫ് സിറ്റിങ് സീറ്റുകളാണ്. കഴക്കൂട്ടത്ത് 2021 -ൽ സി പി എമ്മിലെ കടകംപള്ളി സുരേന്ദ്രൻ 23,497 വോട്ടിനാണ് ബി ജെ പിയിലെ ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.
നേമത്ത് 2021-ൽ വി. ശിവൻകുട്ടി കുമ്മനം രാജശേഖരനെ 3949 വോട്ടിനാണ് തോൽപ്പിച്ചത്.
2016, 2021 ഇലക്ഷനുകളിൽ ചാത്തന്നൂരിൽ ബി.ജെ.പിയുടെ ബി.ബി. ഗോപകുമാർ രണ്ടാം സ്ഥാനത്തായിരുന്നു. 2021-ൽ സി.പി.ഐയിലെ ജി.എസ്. ജയലാലിന് 17,206 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

യു.ഡി.എഫിൽ ഘടകകക്ഷികളെല്ലാം ചരിത്രനേട്ടമുണ്ടാക്കി.

കോൺഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി, 2001-നുശേഷമുള്ള ഏറ്റവും വലിയ വിജയം. 95 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 63 സീറ്റുണ്ട്. 2021-ൽ 93 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 21 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.

27 സീറ്റിൽ മത്സരിച്ച മുസ്‍ലിംലീഗ് 22 സീറ്റ് നേടി. കോൺഗ്രസിനുശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സി.പി.എമ്മുമായി ലീഗിന് ഏതാനും സീറ്റുകളുടെ വ്യത്യാസമേയുള്ളൂ.

എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ ഏഴായിരത്തോളം വോട്ടിന് അട്ടിമറിച്ച് ഫാത്തിമ തഹ്‍ലിയ ലീഗിന്റെ ആദ്യ വനിതാ എം.എൽ.എയായി. മലപ്പുറം മണ്ഡലത്തില്‍ 85,327 വോട്ടിന്റെ സര്‍വകാല ഭൂരിപക്ഷമാണ് പി.കെ. കുഞ്ഞാലിക്കുട്ടി നേടിയത്. 2021-ല്‍ സി.പി.എമ്മിലെ കെ.കെ. ശൈലജ നേടിയ 60,963 വോട്ടായിരുന്നു നിയമസഭയിലെ ഇതുവരെയുള്ള കൂടിയ ഭൂരിപക്ഷം.

മത്സരിച്ച എട്ടിൽ ഏഴു സീറ്റും നേടി കേരള കോൺഗ്രസ്- ജോസഫ് വൻ മുന്നേറ്റമാണ് നടത്തിയത്.
നാല് സീറ്റിൽ മത്സരിച്ച ആർ.എസ്.പി മൂന്നിടത്തും ജയിച്ചു.

കോൺഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി, 2001-നുശേഷമുള്ള ഏറ്റവും വലിയ വിജയം. 95 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 63 ഇടത്ത് ജയമോ ലീഡോ ഉണ്ട്.

വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളില്‍ എല്ലാ സീറ്റും യു.ഡി.എഫ് തൂത്തുവാരി. കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളില്‍ ഒരു സീറ്റ് ഒഴികെയുള്ളവ യു.ഡി.എഫ് നേടി. കാഞ്ഞങ്ങാട് സി.പി.ഐയുടെ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബേപ്പൂരില്‍ പി.എ. മുഹമ്മദ് റിയാസ്, കോന്നിയില്‍ കെ.യു. ജനീഷ്‌കുമാര്‍ എന്നിവരാണ് ഈ മൂന്ന് ജില്ലകളില്‍ എല്‍.ഡി.എഫിന് ഓരോ സീറ്റുവീതം നേടിക്കൊടുത്തത്.

എൽ.ഡി.എഫ് സാന്നിധ്യം തെക്കൻ ജില്ലകളിലൊതുങ്ങി.
കാസർകോട്, കണ്ണൂർ, ​വയനാട്, കോഴിക്കോട് ജില്ലകളടങ്ങുന്ന വടക്കൻ കേരളത്തിലും മധ്യകേരളത്തിലും എൽ.ഡി.എഫ് ഒലിച്ചുപോയി. പാർട്ടികോട്ടകളിൽ സി.പി.എമ്മിന് വൻ തിരിച്ചടി. കണ്ണൂരിലാണ് ഏറ്റവും തിരിച്ചടി.

90 സീറ്റിൽ മത്സരിച്ച സി.പി.എമ്മിന് വെറും 26 മണ്ഡലങ്ങളിലാണ് മുൻതൂക്കം. 2006 മുതൽ ഏറ്റവും വലിയ ഒറ്റക്കക്ഷി സി.പി.എമ്മായിരുന്നു. ആ സ്ഥാനമാണ് പാർട്ടിക്ക് നഷ്ടമായത്. 24 സീറ്റിൽ മത്സരിച്ച സി.പി.ഐ വെറും ഒമ്പതിടത്താണ് ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്.

ജോസ് കെ. മാണിയുടെ രാഷ്ട്രീയഭാവിയെ തന്നെ ചോദ്യചിഹ്നത്തിലാക്കി മാണി വിഭാഗത്തിന് ഒരു സീറ്റു പോലും നേടാനായില്ലെന്നുമാത്രമല്ല, പാലായിൽ ജോസ് കെ.മാണിയുടെ തോൽവിയും മാണി വിഭാഗത്തിന്റെ തകർച്ച പൂർത്തിയാക്കി. ജോസ് കെ. മാണിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ് പാലായിലേത്.

വി.ഡി. സതീശൻ നടത്തിയ മുൻ പ്രവചനങ്ങളെപ്പോലെ, ഇതും കൃത്യമായി; യു.ഡി.എഫിന് നൂറിലേറെ സീറ്റ്. ‘യു.ഡി.എഫിന് മികച്ച വിജയം കിട്ടിയില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകും’ എന്ന കടുത്ത ആത്മവിശ്വാസം പ്രകടിപ്പിച്ച വി.ഡി. സതീശന്റെ രാഷ്ട്രീയ വിജയം കൂടിയാണിത്.

എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ ഏഴായിരത്തോളം വോട്ടിന് അട്ടിമറിച്ച് ഫാത്തിമ തഹ്‍ലിയ ലീഗിന്റെ ആദ്യ വനിതാ എം.എൽ.എയായി.
എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ ഏഴായിരത്തോളം വോട്ടിന് അട്ടിമറിച്ച് ഫാത്തിമ തഹ്‍ലിയ ലീഗിന്റെ ആദ്യ വനിതാ എം.എൽ.എയായി.

ശക്തമായ ഭരണവിരുദ്ധവികാരത്തിന്റെ സൂചനയായി 13 മന്ത്രിമാർ ​തോറ്റു. എം.ബി. രാജേഷ്, ആർ. ബിന്ദു, വീണ ജോർജ്, കെ.ബി. ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, പി. രാജീവ്, ചിഞ്ചുറാണി, വി. അബ്ദുറഹ്മാൻ, വി. ശിവൻകുട്ടി, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എൻ. വാസവൻ തുടങ്ങിയവരാണ് തോറ്റത്.

മുഖ്യമ​ന്ത്രിയടക്കം ഏഴു മന്ത്രിമാർക്കാണ് ജയിക്കാനായത്. പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, ജി.ആർ. അനിൽ, സജി ചെറിയാൻ, പി. പ്രസാദ് എന്നിവരാണ് കടന്നുകൂടിയത്.

ആദ്യ മൂന്ന് റൗണ്ടുകളിൽ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പുറകിലായത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ഏഴാം റൗണ്ടുമുതലാണ് പിണറായിക്ക് ലീഡ് നേടാനായത്.

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയ ആദ്യ മിനിറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ. ആദ്യ ഒരു മണിക്കൂർ പിന്നിട്ട്, 140 മണ്ഡലങ്ങളിലെയും ആദ്യ ഫല സൂചന വന്നപ്പോൾ യു.ഡി.എഫ് വൻതോതിൽ മുന്നേറി; 90- 45. എൻ.ഡി.എയ്ക്ക് അഞ്ചിടത്ത് മുൻതൂക്കമുണ്ടായിരുന്നു. മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ യു.ഡി.എഫിന് 102 സീറ്റ് ലീഡായി, എൽ.ഡി.എഫ് 37-ലേക്ക് ചുരുങ്ങി. എൻ.ഡി.എയ്ക്ക് നേമം മാത്രമായി.

10 വർഷം തുടർച്ചയായി ഭരണത്തിലിരുന്ന എൽ.ഡി.എഫ് സർക്കാറിനെതിരായ ഭരണവിരുദ്ധവികാരമാണ് കേരളത്തിലുണ്ടായത് എന്ന്, 13 മന്ത്രിമാരുടെ കനത്ത തോൽവി അടിവരയിടുന്നു.

തപാൽ വോട്ടുകളിൽ സാധാരണ എൽ.ഡി.എഫിനാണ് മുൻതൂക്കം ലഭിക്കാറ്. എന്നാൽ എൽ.ഡി.എഫിനൊപ്പം പിടിച്ചുനിന്ന് യു.ഡി.എഫ് തുടക്കത്തിൽ തന്നെ വിജയസൂചന നൽകി. ആദ്യ റൗണ്ടിൽ തന്നെ അങ്ങനെ യു.ഡി.എഫ് മികച്ച വിജയസൂചന നൽകി.

കേരളത്തിലെ​ തോൽവി ഇടതുപക്ഷത്തെ സംബന്ധിച്ച് ഇരട്ട ആഘാതം കൂടിയാണ്. 1960-കൾക്കുശേഷം ഇതാദ്യമായി ഇടതുപക്ഷം ഒരു സംസ്ഥാനത്തും ഭരണത്തിലില്ലാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്.

എൽ.ഡി.എഫിന്റെ 2021

2021-ൽ സംസ്ഥാനചരിത്രത്തിലാദ്യമായി തുടർഭരണം നേടിയ ഇടതുമുന്നണി 99 സീറ്റുകളിലാണ്‌ വിജയിച്ചത്. സ്വതന്ത്രർ അടക്കം 67 എം.എൽ.എമാരാണ് സി.പി.എമ്മിനുണ്ടായിരുന്നത്.

യു.ഡി.എഫിന് കിട്ടിയത് 41 സീറ്റ്. കോൺഗ്രസ്- 25, മുസ്‍ലിം ലീഗ്- 15. എറണാകുളം, മലപ്പുറം, വയനാട് ജില്ലകൾ ഒഴികെ 11 ജില്ലകളിലും എൽ.ഡി.എഫിനായിരുന്നു ആധിപത്യം. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, ഇടുക്കി ജില്ലകളിൽ യു.ഡി.എഫിന് ഒരു സീറ്റു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പത്തനംതിട്ട ജില്ലയിൽ ഒരു സീറ്റിലും ജയിക്കാനായില്ല. കോഴിക്കോട് ജില്ലയിൽ കോൺഗ്രസിന് ​ഒരു എം.എൽ.എ പോലുമുണ്ടായിരുന്നില്ല.

1957-ലെ തെരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ച 60 സീറ്റിനേക്കാൾ കൂടുതൽ സീറ്റാണ് സി പി എമ്മിന് മാത്രമായി 2006, 2016, 2021 തെരഞ്ഞെടുപ്പുകളിൽ ലഭിച്ചത്.

യു.ഡി.എഫിനാകട്ടെ, ചരിത്രത്തിലെ വലിയ തോൽവിയാണ് 2016, 2021 തെരഞ്ഞെടുപ്പുകളിലുണ്ടായത്.

എൽ.ഡി.എഫ് 45.43%, യു.ഡി.എഫ് 39.47%, എൻ.ഡി.എ 12.53% വീതം വോട്ട് ഷെയറാണ് 2021-ൽ നേടിയത്.

‘യു.ഡി.എഫിന് മികച്ച വിജയം കിട്ടിയില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകും’ എന്ന കടുത്ത ആത്മവിശ്വാസം പ്രകടിപ്പിച്ച വി.ഡി. സതീശന്റെ രാഷ്ട്രീയ വിജയം കൂടിയാണിത്.
‘യു.ഡി.എഫിന് മികച്ച വിജയം കിട്ടിയില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകും’ എന്ന കടുത്ത ആത്മവിശ്വാസം പ്രകടിപ്പിച്ച വി.ഡി. സതീശന്റെ രാഷ്ട്രീയ വിജയം കൂടിയാണിത്.

തദ്ദേശ തെരഞ്ഞെടുപ്പുഫലവുമായി സാമ്യം

തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തെ കടത്തിവെട്ടിയ റിസൾട്ടാണ് യു.ഡി.എഫിനുണ്ടായത്. മുന്നണി വൻ മുന്നേറ്റം നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പിൽ, 80 നിയമസഭാ മണ്ഡലങ്ങളിലാണ് ഭൂരിപക്ഷം നേടിയത്. എൽ.ഡി.എഫിന് 58 മണ്ഡലങ്ങളിലായിരുന്നു ഭൂരിപക്ഷം. എൻ.ഡി.എയ്ക്ക് വെറും രണ്ട് മണ്ഡലങ്ങളിലാണ് ഭൂരിപക്ഷം നേടാനായത്; തിരുവനന്തപുരം ജില്ലയിലെ നേമവും വട്ടിയൂർക്കാവും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃ​​ശൂർ പിടിച്ചെടുത്ത ബി.ജെ.പിയ്ക്ക് തൃശൂരിലെ ഒരു നിയമസഭാ മണ്ഡലത്തിൽ പോലും ഭൂരിപക്ഷമുണ്ടായിരുന്നില്ല.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് വോട്ടുവിഹിതത്തിൽ യു.ഡി.എഫ് മുന്നിലെത്തിയത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് എൽ.ഡി.എഫിന് മുൻതൂക്കമുണ്ടായിരുന്നത്. മലപ്പുറം ജില്ലയിലാണ് യു.ഡി.എഫ് ഏറ്റവും നേട്ടമുണ്ടാക്കിയത് (15.73 ലക്ഷം വോട്ട്), എൽ.ഡി.എഫിനേക്കാൾ (9.72 ലക്ഷം വോട്ട്) ആറ് ലക്ഷം വോട്ട് കൂടുതൽ.

‘ടീം യു.ഡി.എഫ്’ എന്ന തരത്തിൽ വി.ഡി. സതീശൻ അവകാശപ്പെടുന്ന തരത്തിൽ മുന്നണിയിലും പുറത്തും സാധ്യമായ ചേർത്തുപിടിക്കൽ യു.ഡി.എഫിന് അനുകൂലമായ സംഘടിതവോട്ടുകളായി മാറിയിരിക്കാനുള്ള സാധ്യതയുണ്ട്.

ഭരണവിരുദ്ധവികാരം

10 വർഷം തുടർച്ചയായി ഭരണത്തിലിരുന്ന എൽ.ഡി.എഫ് സർക്കാറിനെതിരായ ഭരണവിരുദ്ധവികാരമാണ് കേരളത്തിലുണ്ടായത് എന്ന്, 13 മന്ത്രിമാരുടെ കനത്ത തോൽവി അടിവരയിടുന്നു. ഭരണവിരുദ്ധവികാരമില്ല എന്ന് എൽ.ഡി.എഫ് കാമ്പയിനിൽ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും ആഭ്യന്തര വകുപ്പിന്റെ മോശം പ്രതിച്ഛായ, വികസനനയത്തിലെ മുൻഗണനാ പ്രശ്നങ്ങൾ, ഭരണതലത്തിലെ അധികാരകേന്ദ്രീകരണം, ഭരണനേതൃത്വത്തിന്റെ സ്വേച്ഛാധിപത്യപരമെന്ന് വിമർശിക്കപ്പെട്ട നടപടികൾ, കേന്ദ്ര സർക്കാറിന്റെ ഫെഡറൽവിരുദ്ധ നിലപാടുകൾക്കെതിരെ നിലകൊള്ളുന്നുവെന്ന പ്രതീതിയുണ്ടാക്കുമ്പോഴും പലപ്പോഴും കേന്ദ്രവുമായി ഒത്തുതീർപ്പിലെത്തുന്ന നടപടികൾ, നയപരമായ കാര്യങ്ങളിൽ ഘടകകക്ഷികളെപ്പോലും മറികടക്കുന്ന തീരുമാനങ്ങൾ തുടങ്ങി, ഭരണപരമായ നിരവധി വീഴ്ചകളുടെ ​പേരിൽ എൽ.ഡി.എഫ് സർക്കാർ വിമർശിക്കപ്പെട്ടു.

പിണറായി വിജയൻ എന്ന ഒറ്റയാൾ നേതൃത്വമായി എൽ.ഡി.എഫും സർക്കാറും ഒന്നാകെ മാറിയതാണ് കാമ്പയിനിൽ പോലും കണ്ടത്. പിണറായി വിജയന്റെ മാത്രം പടമുള്ള ഫ്ലക്സുകളാണ് ഭരണനേട്ടങ്ങളുടെ വിളംബരമായി സംസ്ഥാനത്തുടനീളം സ്ഥാപിക്കപ്പെട്ടത്. ഇത് എൽ.ഡി.എഫിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാകുമെന്ന വിലയിരുത്തൽ ഇടതുപക്ഷത്തുനിന്നുതന്നെയുണ്ടായി, വോട്ടെടുപ്പിനുശേഷമായിരുന്നുവെന്നുമാത്രം.

ശക്തമായ ഭരണവിരുദ്ധവികാരത്തിന്റെ സൂചനയായി 13 മന്ത്രിമാർ ​തോറ്റു. എം.ബി. രാജേഷ്, ആർ. ബിന്ദു, വീണ ജോർജ്, കെ.ബി. ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, പി. രാജീവ്, ചിഞ്ചുറാണി, വി. അബ്ദുറഹ്മാൻ, വി. ശിവൻകുട്ടി, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എൻ. വാസവൻ തുടങ്ങിയവരാണ് തോറ്റത്.
ശക്തമായ ഭരണവിരുദ്ധവികാരത്തിന്റെ സൂചനയായി 13 മന്ത്രിമാർ ​തോറ്റു. എം.ബി. രാജേഷ്, ആർ. ബിന്ദു, വീണ ജോർജ്, കെ.ബി. ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, പി. രാജീവ്, ചിഞ്ചുറാണി, വി. അബ്ദുറഹ്മാൻ, വി. ശിവൻകുട്ടി, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എൻ. വാസവൻ തുടങ്ങിയവരാണ് തോറ്റത്.

2025-ലെ തദ്ദേശതെരഞ്ഞെടുപ്പുഫലം ഭരണവിരുദ്ധവികാരത്തിന്റെ പ്രകടമായ പ്രതിഫലനമായിരുന്നുവെങ്കിലും, ‘ആവശ്യമായ തിരുത്തൽ വരുത്തും’ എന്ന സി.പി.എം പ്രഖ്യാപനം പാർട്ടി പോലും മുഖവിലക്കെടുക്കാത്ത ഒന്നായിത്തീർന്നു.

രാഷ്ട്രീയമായും സംഘടനാപരമായും സി.പി.എമ്മിന് സംഭവിച്ച പാളിച്ചകൾ ഈ റിസൾട്ടിൽ പ്രതിഫലിക്കുന്നുണ്ട്. ബി.ജെ.പി പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഹിന്ദു- സമുദായ വോട്ടുബാങ്കുകൾ നിലനിർത്താനുള്ള സി.പി.എം നീക്കങ്ങളിൽ പലതും മുസ്‍ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെ പാർട്ടിയിൽനിന്ന് അകറ്റി. മലബാറിലെ ജില്ലകളിൽ മുസ്‍ലിം വോട്ടും മധ്യകേരളത്തിൽ ക്രിസ്ത്യൻ വോട്ടും തങ്ങൾക്ക് അനുകൂലമാകുമെന്ന യു.ഡി.എഫ് ആത്മവിശ്വാസം വോട്ടിംഗിൽ പ്രതിഫലിച്ചുവെന്നുവേണം കരുതാൻ.

സംഘടനാതലത്തിലെ അഴിമതിയും സ്വജനപക്ഷപാതവും ഉന്നയിച്ച് പാർട്ടി വിട്ട് പയ്യന്നൂരിൽ മത്സരിച്ച വി. കുഞ്ഞികൃഷ്ണന്റെയും തളിപ്പറമ്പിൽ ടി.കെ.​ ഗോവിന്ദന്റെയും ജയം സി.പി.എമ്മിന് വലിയ ആഘാതമാണ്. അമ്പലപ്പുഴയിൽ ജി. സുധാകരന്റെ ജയവും സി.പി.എമ്മിന്റെ സംഘടനാസംവിധാനത്തിനേറ്റ വലിയ തിരിച്ചടിയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത മുന്നേറ്റം മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് ഭിന്നമായി താഴെത്തട്ടിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും സംഘടനാസംവിധാനത്തെ ചലിപ്പിക്കാൻ കാരണമായി.

സി.പി.എം വലതുപക്ഷവൽക്കരിക്കപ്പെടുന്നു എന്ന, ഇടത് അനുഭാവ പൗരസമൂഹത്തിന്റെ വിമർശനത്തിന് വിശ്വസനീയമായ മറുപടി പാർട്ടിക്കുണ്ടായില്ലെന്നുമാത്രമല്ല, എല്ലാതരം വിമർശനങ്ങളെയും അത്യന്തം അസഹിഷ്ണുതയോടെയാണ് സംഘടനാസംവിധാനം നേരിട്ടത്.

മുസ്ലിം വിരുദ്ധതയും വർഗീയ നിലപാടുകളും തുറന്നുപ്രകടിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശനുമായുള്ള ബാന്ധവം മുതൽ അയ്യപ്പസംഗമവും ശബരിമല സ്ത്രീപ്രവേശനനിലപാടിലെ മലക്കംമറിച്ചിലും വരെയുള്ള വ്യതിയാനങ്ങളെ ഇടതുപാർട്ടിയെന്ന നിലയ്ക്ക് ന്യായീകരിക്കുമ്പോഴുള്ള വിശ്വാസ്യതാനഷ്ടം സി.പി.എം നേതൃത്വം തിരിച്ചറിയാതെ പോയി.

മറുവശത്ത് യു.ഡി.എഫ് ആകട്ടെ, ഒരു നിലയ്ക്കും സവിശേഷമായ നിലപാടുള്ള മുന്നണിയെന്ന നിലയ്ക്കല്ല വോട്ടർമാരെ അഭിമുഖീകരിച്ചത്. മാത്രമല്ല, സ്ഥാനാർഥിനിർണയം മുതൽ തുടങ്ങിവെക്കുകയും വോട്ടെടുപ്പിനുശേഷം പൂർവാധികം ശക്തമായി തുടരുകയും ചെയ്യുന്ന, കോൺഗ്രസിലെ കൂടപ്പിറപ്പായ ​ലോബിയിംഗും അധികാരവടംവലിയും, തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയുണ്ടാക്കിയ അനുകൂല സാഹചര്യം അട്ടിമറിച്ചേക്കുമെന്ന ആശങ്ക മുസ്‍ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കുണ്ടായിരുന്നു.

ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ. സംഘടനാതലത്തിലെ സ്വജനപക്ഷപാതവും അഴിമതിയും  ഉന്നയിച്ച് പാർട്ടി വിട്ട്  തളിപ്പറമ്പിൽ മത്സരിച്ച ടി.കെ.​ ഗോവിന്ദന്റെയും  പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെയും  ജയം സി.പി.എമ്മിന് വലിയ ആഘാതമാണ്.
ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ. സംഘടനാതലത്തിലെ സ്വജനപക്ഷപാതവും അഴിമതിയും ഉന്നയിച്ച് പാർട്ടി വിട്ട് തളിപ്പറമ്പിൽ മത്സരിച്ച ടി.കെ.​ ഗോവിന്ദന്റെയും പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെയും ജയം സി.പി.എമ്മിന് വലിയ ആഘാതമാണ്.

എൽ.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും പാളിച്ചകൾ മൂലമുണ്ടായ സ്വാഭാവിക വിജയം എന്നതിലപ്പുറം കോൺഗ്രസ് നേതൃത്വത്തിൽ സംഭവിച്ച തലമുറമാറ്റവും വി.ഡി. സതീശന്റെ നേതൃത്വത്തിൽ പല തലങ്ങളിലുള്ള സാമൂഹിക വിഭാഗങ്ങളുമായി നടന്ന വിനിമയങ്ങളും മുന്നണിക്കാകെ ഗുണകരമായിട്ടുണ്ട്. ‘ടീം യു.ഡി.എഫ്’ എന്ന തരത്തിൽ വി.ഡി. സതീശൻ അവകാശപ്പെടുന്ന തരത്തിൽ മുന്നണിയിലും പുറത്തും സാധ്യമായ ചേർത്തുപിടിക്കൽ യു.ഡി.എഫിന് അനുകൂലമായ സംഘടിതവോട്ടുകളായി മാറിയിരിക്കാനുള്ള സാധ്യതയുമുണ്ട്.

കൂടാതെ, തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത മുന്നേറ്റം മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് ഭിന്നമായി താഴെത്തട്ടിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും സംഘടനാസംവിധാനത്തെ ചലിപ്പിക്കാൻ കാരണമായി.​ ​​പോളിങ് ശതമാനം 79.70-ലേക്ക് ഉയരാനിടയാക്കിയതിൽ ഇതും ഒരു ഘടകമായി. 1987-നുശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ് അങ്ങനെ യു.ഡി.എഫിന് നേട്ടമായി.

കോൺഗ്രസായിരുന്നു എൽ.ഡി.എഫിന്റെയും ബി.​ജെ.പിയുടെയും മുഖ്യശത്രു. കേരളത്തിൽ ഒരിക്കൽ കൂടി കോൺഗ്രസ് തോറ്റാൽ അത്, ദേശീയതലത്തിൽവരെ ബി.ജെ.പിക്കെതിരായ പ്രതിരോധത്തെ ദുർബലമാക്കുമെന്ന കാമ്പയിൻ യു.ഡി.എഫിന് ഗുണകരമായി. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലും പുറത്തും കേരളത്തിൽ ബി.ജെ.പി പടിപടിയായി നേടിയെടുക്കുന്ന സ്വാധീനം ന്യൂനപക്ഷങ്ങൾക്കൊപ്പം മതനിരപേക്ഷവിഭാഗങ്ങളിലും സൃഷ്ടിക്കുന്ന ആശങ്ക ഈ തെരഞ്ഞെടുപ്പുഫലത്തിൽ വായിച്ചെടുക്കാം.

Comments