കേരളം, കേരളീയ ജനതയോടും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളോടും ‘ഇതാണ് യഥാർത്ഥ കേരള മോഡൽ’ എന്നു പറഞ്ഞ ദിവസമാണ്, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച ദിവസം. ആ കേരള മോഡലിന്റെ പ്രതീകമാണ് വി.ഡി. സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് മതേതര- ജനാധിപത്യ കേരളത്തിൻെറ വിജയമാണ്. അഴിമതിക്കും ഏകാധിപത്യത്തിനും എതിരായ അതിശക്തമായ ജനവിധിയുടെ അർഥപൂർണമായ വികാസവും.
‘കേരള മോഡൽ’ എന്ന വിശേഷണത്തിൽ രാഷ്ട്രീയം മാത്രമല്ല, സാമൂഹിക- സാമ്പത്തിക- സാംസ്കാരിക ഘടകങ്ങളും ഇഴപിരിയാതെ അന്തർലീനമായിരിക്കുന്നു. പിണറായി വിരുദ്ധ തരംഗം, ന്യൂനപക്ഷ ഏകീകരണം, രാഹുൽ ഗാന്ധി അല്ലെങ്കിൽ കോൺഗ്രസ് മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം എന്നിവയൊക്കെ UDF വിജയത്തിൻെറ കാരണങ്ങളായി പറയാമെങ്കിലും ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ അഭൂതപൂർവമായ വിജയത്തിൻെറ പ്രധാന ശിൽപി വി.ഡി. സതീശനായിരുന്നു. കാരണം അദ്ദേഹത്തിനാണ് കേരള ജനതയുടെ Public Imagination പിടിച്ചെടുക്കാനായത്. മറ്റുള്ളവർ, ‘നമ്മൾ ജയിക്കും, അല്ലെങ്കിൽ കഷ്ടിച്ച് കടന്നുകൂടും’ എന്നു പറഞ്ഞപ്പോൾ 100 സീറ്റിലേറെ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് സതീശൻ പറഞ്ഞത് വളരെ ക്രിയേറ്റീവായ ഒരു രാഷ്ട്രീയ- സാമൂഹിക തത്വമായിരുന്നു. മലയാളികളുടെ മനഃശ്ശാസ്ത്രം മനസ്സിലാക്കാൻ കഴിയുന്ന ഒരു Political imagination. ജനങ്ങളുടെ കൽപ്പനകളെ, അഭിലാഷങ്ങളെ അത് ഉത്തേജിപ്പിച്ചു.
വി.ഡി. സതീശൻ വാക്കിലും പ്രവർത്തിയിലും പിന്തുടർന്നത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പുതിയ കോൺഗ്രസ്സിൻെറ ആദർശമാണ് എന്നത് എടുത്തുപറയേണ്ട സംഗതിയാണ്.
കാരണം, അത്രത്തോളം മടുപ്പിക്കുന്നതായിരുന്നു പിണറായി വിജയൻെറയും അദ്ദേഹത്തിൻെറ കൂടെയുള്ള മന്ത്രിക്കൂട്ടത്തിൻെറയും ഭരണം. പിണറായിയെ അവർ വെറുത്തപ്പോൾ, ആ ഭരണവിരുദ്ധ കൊടുങ്കാറ്റ് കൊയ്യാൻ തങ്ങളുടെ ഭാവിപ്രതീക്ഷയായി മറുവശത്ത് ഒരാളുണ്ടാകണമായിരുന്നു. അതായിരുന്നു വി.ഡി. സതീശൻ. അത് താനാണെന്ന് അവരെ ബോധ്യപ്പെടുത്താൻ സതീശനായി. വിട്ടുവീഴ്ചയില്ലാത്ത മതേതരബോധവും സാമുദായിക നേതാക്കളോടുള്ള നിലപാടും ന്യൂനപക്ഷ - മതേതര വോട്ടുകളെ ഏകോപിപ്പിച്ചു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനും കേരള രാഷ്ട്രീയത്തിൽ യാതൊരു റോളുമില്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു (ഇപ്പോൾ സുകുമാരൻ നായർ നുഴഞ്ഞുകയറി ജനവിധിയെ, ജനഹിതത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്). പുരോഗമന ചിന്താഗതിയുള്ള യഥാർത്ഥ ഇടതുപക്ഷ വോട്ടർമാരും വി.ഡി. സതീശനെ പിന്തുണച്ചപ്പോൾ, അതൊരു തരംഗമായി.

വി.ഡി. സതീശൻ വാക്കിലും പ്രവർത്തിയിലും പിന്തുടർന്നത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പുതിയ കോൺഗ്രസ്സിൻെറ ആദർശമാണ് എന്നത് എടുത്തുപറയേണ്ട സംഗതിയാണ്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിൻെറ അന്തഃസത്ത മനസ്സിലാക്കി, അതിൻറ പ്രധാന കമ്മ്യൂണിക്കേറ്ററായതാണ്, അല്ലെങ്കിൽ പ്രയോക്താവായതാണ്, സതീശന് പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തത്. സതീശൻെറ കേരളയാത്രയുടെ സമയത്ത് ഇത് വളരെ വ്യക്തമായിരുന്നു. അതേ സമയം മുസ്ലിംലീഗ് അടക്കമുള്ള സഖ്യകക്ഷികൾ അദ്ദേഹത്തെ യു ഡി എഫിൻെറ പ്രധാന മുഖമായി അംഗീകരിക്കുകയും ചെയ്തു.
ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ട് നേടിയെടുത്തതല്ല. ലോട്ടറിസംവാദം പോലുള്ള പബ്ലിക് ഡിബേറ്റുകളിലും ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ സഭയിൽ അവിശ്വാസ പ്രമേയങ്ങൾ കൊണ്ടുവരുന്നതിലുമൊക്കെ അദ്ദേഹം സക്രിയമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിൻെറ പ്രവർത്തനം ഗംഭീരമായിരുന്നു. ആ Momentum ലോക്സഭാ തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പുകൾ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്നിവയിൽ വൻവിജയം നേടിക്കൊടുത്തു. തുടർന്ന് അതിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുങ്കാറ്റാക്കി മാറ്റുന്നതിന് നേതൃത്വം നൽകാനും അദ്ദേഹത്തിനായി.
രസകരമായ ഒരു കാര്യം, വി.ഡി. സതീശൻ തങ്ങളുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന കാര്യം സി പി എമ്മിന് അറിയാമായിരുന്നു. അതുകൊണ്ടല്ലേ അദ്ദേഹത്തെ മാത്രം ടാർഗറ്റ് ചെയ്ത് അവർ, കേന്ദ്രീകൃതമായ ഒരു നുണഫാക്ടറി തന്നെ സൃഷ്ടിച്ചത്.
രസകരമായ ഒരു കാര്യം, വി.ഡി. സതീശൻ തങ്ങളുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന കാര്യം സി പി എമ്മിന് അറിയാമായിരുന്നു. അതുകൊണ്ടല്ലേ അദ്ദേഹത്തെ മാത്രം ടാർഗറ്റ് ചെയ്ത് അവർ, കേന്ദ്രീകൃതമായ ഒരു നുണഫാക്ടറി തന്നെ സൃഷ്ടിച്ചത്. കുട്ടിസഖാക്കൾ മുതൽ മുതിർന്ന സാംസ്കാരിക പ്രവർത്തകർ വരെ ഈ നുണപ്രചാരണത്തിൽ പങ്കാളികളായി. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന ഒരു beneficiary ecosystem ആണ് സി പി എം പ്രൊപ്പഗണ്ടയ്ക്കുവേണ്ടി തയ്യാറാക്കിയിരുന്നത്. അതിൻെറ മൂർദ്ധന്യഭാവമായിരുന്നു തെരഞ്ഞെടുപ്പിൽ കണ്ടത്. നൂറുകണക്കിന് പേരാണ് യൂ ട്യൂബ് ചാനലും സാമൂഹ്യമാധ്യമങ്ങളുമൊക്കെ ഉപയോഗിച്ച് പ്രചാരണം നടത്തിക്കൊണ്ടിരുന്നത്. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനെ തോൽപ്പിക്കാൻ അവർ ഇതേ ശ്രമം നടത്തിയിരുന്നു.
കോൺഗ്രസ്സിന്റെ വിജയത്തിൽ വി.ഡി. സതീശനോടൊപ്പം കെ. സി. വേണുഗോപാലിനും പകരം വയ്ക്കാനാവാത്ത റോളുണ്ടായിരുന്നു എന്നതിൽ സംശയമില്ല, പക്ഷെ പോപ്പുലർ മാൻഡേറ്റ് സതീശനായിരുന്നു. എല്ലാ പ്രതിഭാസങ്ങളിലും ഒരു "ടിപ്പിംഗ് പോയിന്റ്" (Tipping Point) ഉണ്ടാവുമെന്ന് പോപ്പുലർ ചിന്തകനും എഴുത്തുകാരനും പ്രാസംഗികനുമായ മാൽകം ഗ്ലാഡ്‌വെൽ എഴുതിയിട്ടുണ്ട്. വിജയവും പരാജവും തമ്മിലുള്ള വ്യത്യാസം ഈ ടിപ്പിംഗ് പോയിന്റ് ആണ്. വിജയത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ തുലാസിനെ മറിക്കണ്ടേ?, അതാണ് ടിപ്പിംഗ് പോയിന്റ്. കേരളത്തിൽ ആ ടിപ്പിംഗ് പോയിന്റ് ഉണ്ടാക്കിയത് വി.ഡി. സതീശനാണ്. അതും അഞ്ചു വർഷം കൊണ്ട്.
സതീശന്റെ ടിപ്പിംഗ് പോയിന്റിന് ഒരു പ്രധാന കാരണം അദ്ദേഹത്തിന്റെ മതേതരത്വത്തിലുള്ള അടിയുറച്ച നിലപാടാണ്. അതാണ് മുസ്‌ലിം ലീഗ് ഇങ്ങനെ കൂടെ നിൽക്കുന്നത്, ക്രിസ്ത്യൻ വോട്ടുകൾ തിരികെവന്നത്. വെള്ളാപ്പള്ളി നടേശനെയും, സുകുമാരൻ നായരെയും പോലുള്ള ജാതീയവാദികളെ എന്നെന്നേക്കുമായി കേരളാ രാഷ്ട്രീയത്തിൽനിന്ന് അകറ്റി നിർത്താനുള്ള അവസരവുമാണിത്. അതിനുള്ള തന്റേടം കാണിച്ച ധൈര്യശാലി കൂടിയാണ് സതീശൻ.
മതേതര വിശ്വാസികളുടെ, ന്യൂനപക്ഷത്തിന്റെ, സാധാരണ ജനങ്ങളുടെ ഇമാജിനേഷനെ പ്രതിപക്ഷ നേതാവെന്ന രീതിയിലുള്ള നിരന്തര പ്രവർത്തനങ്ങളിലൂടെ, നിയമസഭയിലെ ഇടപെടലുകളിലൂടെ, മൂല്യാധിഷ്ഠിത രാഷ്ട്രീയപ്രവർത്തനവും, കമ്മ്യൂണിക്കേഷൻ സ്കില്ലും ഒക്കെക്കൊണ്ട് കോൺഗ്രസ്സിനനുകൂലമാക്കാൻ സതീശനു കഴിഞ്ഞു. അതായിരുന്നു യു ഡി എഫിന് അനുകൂലമായ ടിപ്പിംഗ് പോയിന്റ്. അവിടെയാണ് ക്രിട്ടിക്കലായ സമയത്ത് എല്ലാം യു ഡി എഫിന് അനുകൂലമായി മാറിയ ജനഹിതത്തിനിടയാക്കിയത്.

അതുകൊണ്ട്, വി.ഡി. സതീശൻ തന്നെയാണ് മുഖ്യമന്ത്രിയാകേണ്ടത്. കെ.സി. വേണുഗോപാലിനുള്ളത് സതീശനും മുകളിലുള്ള റോളാണ്. ഈ തരംഗത്തിന്റെ, വിജയത്തിന്റെ അണ്ടർ റൈറ്റർ ആയിരുന്ന അദ്ദേഹം സതീശനോടും, കേരള ജനതയോടും ഒപ്പം നിൽക്കുന്ന ഒരു ടിറ്റുലാർ ഫിഗറാകേണ്ടിയിരിക്കുന്നു. ധാരാളം രാഷ്ട്രീയ, ഭരണ പരിചയവും, ദേശീയരംഗത്ത് പരിചയവുമുള്ള അദ്ദേഹം ചെയ്യേണ്ടത് അടുത്ത യു ഡി എഫ് സർക്കാരിന്റെ ഭരണത്തിനുവേണ്ട രാഷ്ട്രീയവും സാങ്കേതികവുമായ ഇൻഫ്രാസ്ട്രക്ച്ചർ ശക്തിപ്പെടുത്തുന്നതിന് ലോകമെമ്പാടുമുള്ള കോൺഗ്രസ്സ് റിസോഴ്സസിനെ മൊബിലൈസ് ചെയ്യുക എന്നതാണ്. രക്ഷപ്പെടണമെങ്കിൽ ‘അച്യുതമേനോൻ കാല’മാണ് കേരളത്തിൽ തിരിച്ചു വരേണ്ടത്. അതിന് അദ്ദേഹത്തെപ്പോലുള്ള ഒരാളുടെ സഹായം ആവശ്യമാണ്.
