സി.പി.എം
വിപുലീകൃത
തോൽവിക്കമ്മിറ്റി

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കല്ല, ജനങ്ങൾക്കാണ് തെറ്റു പറ്റിയത് എന്ന വ്യാഖ്യാനത്തിന്റെ പാശ്ചാത്തലത്തിലാണ് സപ്തംബർ 13ന് കോഴിക്കോട്ട് സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി ആരംഭിക്കുന്നത്. കനത്ത തോൽവിക്കിടയാക്കിയ സംഘടനാവീഴ്ചകളെക്കുറിച്ച് പരാമർശമില്ലാത്ത കരടു റിപ്പോർട്ടാണ് വിശാല സംസ്ഥാന കമ്മിറ്റിയ്ക്കു മുമ്പാകെ വരുന്നത് എന്ന വാർത്തകൾ വരുന്നു. അപ്പോൾ പ്രസക്തമായ ഒരു ചോദ്യമുയരുന്നു: ആരാണ് തിരുത്തേണ്ടത്? പാർട്ടി നേതൃത്വമോ, ജനങ്ങളോ? എന്തായിരിക്കും, ഈ വിപുലീകൃത പാർട്ടിക്കമ്മിറ്റി നൽകുന്ന ഉത്തരം?
TRUETALK: ദാമോദർ പ്രസാദ്.

Comments