‘എന്തുകൊണ്ട് ഞങ്ങൾക്ക് ഇടതുപക്ഷവുമായി സംസാരിക്കാനാകുന്നില്ല?’

നവ സാമൂഹിക പ്രസ്ഥാനങ്ങളുമായുള്ള എല്ലാതരം സംവാദങ്ങളെയും കൊട്ടിയടച്ചുകളഞ്ഞ പത്തു വർഷമായിരുന്നു ഇടതുപക്ഷ സർക്കാറിന്റേതെന്ന വിമർശനമുന്നയിക്കുന്നു. തങ്ങൾക്ക് ആവശ്യമുള്ളവരെ മാത്രം വിളിച്ച്, ചോദ്യം ചോദിക്കരുത് എന്ന ഉറപ്പിൽ മാത്രം നടന്ന ഏകപക്ഷീയ വിനിമയങ്ങളായിരുന്നു നടന്നതെല്ലാം. ആദിവാസികളുടെ ഭൂസമരം അടക്കമുള്ള പ്രക്ഷോഭങ്ങളെ വംശീയമായി തന്നെ അടിച്ചമർത്തിയ സർക്കാറിന് നേതൃത്വം നൽകിയ യു.ഡി.എഫിനോട് എന്തുകൊണ്ട് രാഷ്ട്രീയ സഹകരണം സാധ്യമാകുന്നു എന്ന ചോദ്യത്തിനും മറുപടി പറയുന്നു.

എം. ഗീതാനന്ദൻ, മേരി ലിഡിയ, എൻ. സുബ്രഹ്മണ്യൻ എന്നിവരുമായി കെ. കണ്ണൻ നടത്തുന്ന അഭിമുഖത്തിന്റെ അവസാനഭാഗം.


Summary: M Geethanandan, Mary Lydia, and N Subramanian discuss Adivasi criticism of the Left in Kerala and explain why political cooperation with UDF is possible, in a conversation with K Kannan.


എം. ഗീതാനന്ദൻ

ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോ- ഓർഡിനേറ്റർ. ആദിവാസി- ദലിത് വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നു. 2002ലെ മുത്തങ്ങ ആദിവാസി സമരത്തിന് നേതൃത്വം നൽകുകയും കടുത്ത പൊലീസ് മർദ്ദനത്തിനിരയാകുകയും ചെയ്തു.

മേരി ലിഡിയ

സ്റ്റേറ്റ് കോ- ഓർഡിനേറ്റർ, ആദിശക്തി സമ്മർ സ്കൂൾ.

എൻ. സുബ്രഹ്​മണ്യൻ

ആക്​റ്റിവിസ്​റ്റ്​, മനുഷ്യാവകാശ പ്രവർത്തകൻ, എഴുത്തുകാരൻ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments