ബ്രിട്ടീഷുകാരുടെ 'എനിമി നമ്പർ വൺ' ആയി മലബാറിലെ മാപ്പിളമാർ മാറിയത് എങ്ങനെ?

ലബാർ കലാപവുമായി ബന്ധപ്പെട്ട്, മാപ്പിളമാരുടെ മതത്തെക്കുറിച്ചും വർഗീയതയെക്കുറിച്ചുമുള്ള ആഖ്യാനങ്ങൾ നിരവധി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, കലാപം അടിച്ചമർത്തുന്നതിൽ ബ്രിട്ടീഷ് ഭരണത്തിനുകീഴിലുള്ള അധികാരികളുടെ മതാത്മക പാശ്ചാത്തലം എങ്ങനെ പ്രവർത്തിച്ചു എന്നത് പരിശോധിക്കപ്പെട്ടിട്ടില്ല. ക്രിസ്ത്യൻ സമൂഹം മലബാർ കലാപവുമായി നേരിട്ട് ബന്ധപ്പെട്ടതിന്റെ ഒരു സംഭവമാണ് 1921 ഫെബ്രുവരി 18 മുതൽ 21 വരെ നടന്ന തൃശൂർ കലാപം. ബ്രിട്ടീഷ് ഭരണത്തിന് പിന്തുണയർപ്പിച്ച് നടന്ന 'ലോയൽറ്റി മാർച്ച്' ഹിന്ദു- മുസ്‌ലിം കച്ചവട സ്ഥാപനങ്ങളെയും വീടുകളെയും തകർത്താണ് മുന്നേറിയത്. ഇതിൽ പ്രതിഷേധിച്ച് ഏറനാട്ടിൽനിന്ന് 1800 പേരടങ്ങുന്ന ഖിലാഫത്ത് പ്രവർത്തകർ അടക്കമുള്ളവർ ട്രെയിനിൽ തൃശൂരിലെത്തുകയും വലിയ പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു. ഹിന്ദു- മുസ്‌ലിം ഐക്യത്തിന്റെ ഈ കാഹളം കലക്ടർ തോമസ് അടക്കമുള്ള ഭരണാധികാരികളുടെ ഉറക്കം കെടുത്തി. ബ്രിട്ടീഷ് ഭരണം നിലനിർത്താൻ ഈ ഐക്യം തകർക്കേണ്ടത് അവരുടെ ലക്ഷ്യമായി മാറി. ഇത്തരം സംഭവങ്ങളിൽനിന്ന്, കലാപത്തെ അടിച്ചമർത്തുന്നതിൽ ഭരണാധികാരികൾ അവരുടെ മതത്തെ എങ്ങനെ ഉപയോഗിച്ചു എന്ന് വ്യക്തമാണ്. ബ്രിട്ടീഷുകാരുടെ 'എനിമി നമ്പർ വൺ' ആയി മലബാറിലെ മാപ്പിളമാർ മാറിയതിനുപിന്നിലും ഭരണാധികാരികളുടെ മതാത്മകമായ ബോധം പ്രവർത്തിച്ചിട്ടുണ്ട്.

മലബാർ കലാപത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിലെ നാലാം ഭാഗത്തിൽ, ബ്രിട്ടീഷ് അധികാരി വർഗത്തിന്റെ മതം എങ്ങനെയാണ് മലബാർ കലാപത്തിൽ ഇടപെട്ടത് അന്ന് അന്വേഷിക്കുന്നു, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ മുൻ ചരിത്ര വിഭാഗം അധ്യക്ഷൻ ഡോ. പി.പി. അബ്ദുൽ റസാഖ്.

Comments