നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തൻ, ആദ്യ ആറ് പ്രതികൾ കുറ്റക്കാർ

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് ഗൂഢാലോചനയിൽ പങ്കില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി. പ്രതികൾക്കുള്ള ശിക്ഷ ഡിസംബർ 12-ന് പ്രഖ്യാപിക്കും.

News Desk

ട്ട് വർഷം മുമ്പ് കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിൻെറ ശിക്ഷാവിധി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ കേസിലെ ആദ്യ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി എൻ.എസ്. സുനിൽ എന്ന പൾസർ സുനി, മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷാവിധി ഈ മാസം 12-ന് പ്രഖ്യാപിക്കും.

പ്രതികളെ കൂട്ടുപിടിച്ച് തനിക്കെതിരെ പോലീസ് ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് ദിലീപ് പ്രതികരിച്ചു. സംഭവത്തിനുപുറകിൽ ഗൂഢാലോചനയുണ്ട് എന്ന് മഞ്ജു വാര്യർ പറഞ്ഞുനിന്നിടത്താണ്, തനിക്കെതിരായ ഗൂഢാലോചനയുടെ തുടക്കം എന്ന് ദിലീപ് പറഞ്ഞു. പൊലീസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ക്രിമിനൽ പൊലീസുകാരുടെ സംഘം ചില മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും ഒത്താശയോടെ തനിക്കെതിരായ കള്ളക്കഥ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ദിലീപ് പറഞ്ഞു. ഇതിനായി മുഖ്യ പ്രതിയെ കൂട്ടുപിടിച്ചു. സമൂഹത്തിലുള്ള തന്റെ കരിയറും തന്റെ ജീവിതവും തകർക്കാൻ നടന്നതാണ് ഈ സംഭവത്തിലെ യഥാർഥ ഗൂഢാലോചനയെന്ന് ദിലീപ് പറഞ്ഞു.

വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ബി. സന്ധ്യ അറിയിച്ചു.

ബലാത്സംഗത്തിന് ക്വട്ടേഷൻ:
അത്യപൂർവമായ കേസ്

2017 ഫെബ്രുവരി 17. കൊച്ചിയിൽ മലയാളസിനിമയിലെ ഒരു പ്രമുഖനടി അതിക്രൂരമായി പീഡനത്തിന് ഇരയായ ആ ദിവസം കേരളത്തിന് ഒരിക്കലും മറക്കാനാവില്ല. 17-ന് വൈകീട്ടോടെയാണ് തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് നടി സഞ്ചരിച്ചിരുന്ന കാർ ഒരു സംഘത്തിൻെറ നിയന്ത്രണത്തിലാവുന്നത്. പിന്നീട് നടി ക്രൂരമായ പീഡനത്തിന് ഇരയാവുകയും രാത്രി പത്ത് മണിയോടെ ക്വട്ടേഷൻ സംഘത്തിൻെറ കൈകളിൽ നിന്ന് മോചിതയാവുകയും ചെയ്യുന്നു. നടി നേരെ എത്തുന്നത് നടനും സംവിധായകനുമായ ലാലിൻെറ വീട്ടിലേക്കാണ്. തനിക്കുണ്ടായ ദുരനുഭവം നടി ലാലിനെ അറിയിക്കുന്നു. ലാൽ വിവരം പോലീസിനെ അറിയിക്കുന്നു. ഇതിനിടയിൽ സംഭവം അറിഞ്ഞ് പി.ടി. തോമസ് എം.എൽ.എ അടക്കമുള്ളവർ ലാലിൻെറ വീട്ടിലെത്തുന്നു. കൊച്ചി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ബിനോയ് ആണ് പ്രാഥമിക അന്വേഷണത്തിനായി എത്തുന്നത്. പിന്നീട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയും എത്തുന്നു.

കാർ ഓടിച്ചിരുന്ന ഡ്രെവർ മാർട്ടിൻ ആൻറണി പോലീസിന് നൽകിയ മൊഴിയിലെ പൊരുത്തക്കേടുകൾ പി.ടി. തോമസ് എം.എൽ.എ മനസ്സിലാക്കുന്നു. പോലീസിനും ഇക്കാര്യത്തിൽ സംശയങ്ങളുണ്ടായിരുന്നു. ഇതോടെ മാർട്ടിനെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിക്കുന്നു. സിനിമാ മേഖലയെയും കേരള സമൂഹത്തെയും ഞെട്ടിച്ച ക്വട്ടേഷൻ ബലാത്സംഗക്കേസിൻെറ ചുരുളഴിയുന്നത് അവിടം മുതലാണ്. പിറ്റേന്ന് മാർട്ടിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു. ചോദ്യം ചെയ്യലിൽ സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന പൾസർ സുനി എന്ന സുനിൽകുമാറിൻെറ പേര് മാർട്ടിൻ വെളിപ്പെടുത്തുന്നു. പൾസർ സുനിയുടെ നേതൃത്വത്തിലാണ് ക്വട്ടേഷൻ നടത്തിയതെന്ന് പോലീസിന് ബോധ്യപ്പെട്ടു.

ചോദ്യം ചെയ്യലിൽ സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന പൾസർ സുനി എന്ന സുനിൽകുമാറിൻെറ പേര് മാർട്ടിൻ വെളിപ്പെടുത്തുന്നു. പൾസർ സുനിയുടെ നേതൃത്വത്തിലാണ് ക്വട്ടേഷൻ നടത്തിയതെന്ന് പോലീസിന് ബോധ്യപ്പെട്ടു.
ചോദ്യം ചെയ്യലിൽ സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന പൾസർ സുനി എന്ന സുനിൽകുമാറിൻെറ പേര് മാർട്ടിൻ വെളിപ്പെടുത്തുന്നു. പൾസർ സുനിയുടെ നേതൃത്വത്തിലാണ് ക്വട്ടേഷൻ നടത്തിയതെന്ന് പോലീസിന് ബോധ്യപ്പെട്ടു.

ദിലീപിന്റെയും മഞ്ജുവാര്യരുടെയും ആ പ്രസംഗങ്ങൾ

ഫെബ്രുവരി 19-ന് നടിക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിനിമാമേഖലയിലുള്ളവരുടെ കൂട്ടായ്മ ദർബാർ ഹാളിൽ വെച്ച് നടന്നു. മമ്മൂട്ടിയും ദിലീപുമടക്കം സിനിമാമേഖലയിലെ പ്രമുഖരും പി.ടി. തോമസ്, പി. രാജീവ്, ഹൈബി ഈഡൻ തുടങ്ങി രാഷ്ട്രീയമേഖലയിൽ നിന്നുള്ളവരുമെല്ലാം ഈ കൂട്ടായ്മയിൽ പങ്കെടുത്തിരുന്നു. താരസംഘടനയായ A.M.M.A സംഘടിപ്പിച്ച യോഗത്തിൽ ദിലീപ് പങ്കെടുക്കുക മാത്രമല്ല, അതിവൈകാരികമായാണ് സംസാരിച്ചത്:

''എന്റെ കൂടെ ഏറ്റവും കൂടുതൽ സിനിമ ചെയ്തിട്ടുള്ള കുട്ടിയാണ്. ശരിക്കുപറഞ്ഞാൽ നമ്മൾ നമ്മുടെ വീടിന്റെ അകത്തേക്കുതന്നെയാണ് നോക്കിപ്പോകുന്നത്, വളരെ ഭയക്കുന്നത്. സിനിമയിൽ സംഭവിച്ചു എന്നതിനേക്കാൾ നമ്മുടെ നാട്ടിൽ ഇത്തരമൊരു സംഭവം നടന്നു എന്നതാണ് വിഷമിപ്പിക്കുന്നത്. എല്ലാവരും സത്യസന്ധമായി തന്നെ ഇതിനു പിന്നിലുള്ള ആളുകളുടെ പുറകെത്തന്നെയുണ്ട്. വാർത്തകൾ വളച്ചൊടിക്കാനല്ല മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടത്. ഒരു സാധാരണക്കാരന്റെ വീട്ടിൽ നടന്ന സംഭവമായി എടുത്ത്, ഇനിയും ഇത് ആവർത്തിക്കാതിരിക്കാൻ നമുക്ക് ഒരുമിച്ച് കൂട്ടായി നിൽക്കാം. അതിന്റെ ഭാഗത്ത് ഞാനും ഉണ്ടാകും''.

വളരെ ആസൂത്രിതമായാണ് ദിലീപ് ആ പ്രസംഗത്തിൽ ഓരോ വാക്കും പ്രയോഗിച്ചത് എന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചു.

എന്നാൽ, ആ യോഗത്തിൽ നടന്ന ഒരു വെളിപ്പെടുത്തലാണ് സംഭവത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചത്. ആ വെളിപ്പെടുത്തൽ മറ്റാരുടേതുമായിരുന്നില്ല, മഞ്ജു വാര്യരുടെ തന്നെയായിരുന്നു. സംഭവത്തിനുപുറകിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട് എന്നതിന്റെ സൂചന കൃത്യമായി മഞ്ജു വാര്യർ നൽകി:

‘‘ഇവിടെ ഇരിക്കുന്ന പലരെയും സുരക്ഷിതരായി വീടുകളിലെത്തിച്ച ഡ്രൈവർമാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവർത്തകരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ ഇതിന് പിന്നിൽ നടന്നിരിക്കുന്നത് ഒരു ക്രിമിനൽ ഗൂഢാലോചനയാണ്. അതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുക. വീടിന് അകത്തും പുറത്തും അവൾ പുരുഷന് നൽകുന്ന ബഹുമാനം തിരിച്ചുകിട്ടാനുള്ള അർഹത സ്ത്രീക്കുണ്ട്. ആ സന്ദേശമാണ് എല്ലാവർക്കും നൽകാൻ ഞാൻ ആഗ്രഹിക്കുന്നത്'', അവർ പറഞ്ഞു.

ഇതേതുടർന്നാണ് സംഭവത്തിൽ ദിലീപിനുള്ള പങ്ക് സംശയിക്കപ്പെട്ടുതുടങ്ങിയത്.

പൾസർ സുനി അറസ്റ്റിലാകുന്നു

പോലീസിന് പിടികൊടുക്കാതെ ഫെബ്രുവരി 23-ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവാനെത്തിയ പൾസർ സുനിയെ പോലീസ് കോടതിയിൽ കയറി സാഹസികമായി അറസ്റ്റ് ചെയ്യുന്നു. കേസിലെ ഒന്നാം പ്രതിയാണ് അങ്ങനെ പോലീസിൻെറ പിടിയിലാവുന്നത്. അറസ്റ്റിലായ പ്രതികളെയെല്ലാം നടി തിരിച്ചറിയുകയും ചെയ്തതോടെ കേസ് അന്വേഷണത്തിൻെറ പ്രാഥമികഘട്ടം ശരിയായ ദിശയിലെന്ന് വ്യക്തമാവുന്നു. പിന്നീടാണ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടക്കുന്നത്. കേസിൻെറ തുടക്കം മുതൽ തന്നെ മാധ്യമവാർത്തകളിലും മറ്റുമായി ഒരു പ്രധാനനടന് കേസിൽ പങ്കുണ്ടെന്ന തരത്തിൽ വാർത്തകളും ഊഹാപോഹങ്ങളുമെല്ലാം പുറത്ത് വന്നിരുന്നു. അതെല്ലാം ശരിവെക്കുന്ന നിലയിലേക്കാണ് പിന്നീട് കാര്യങ്ങളെത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമിച്ച് വീഡിയോദൃശ്യങ്ങൾ പകർത്തുന്നതിനായി 50 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് തങ്ങൾക്ക് ലഭിച്ചിരുന്നതെന്ന് പൾസർ സുനി പോലീസിനോട് വെളിപ്പെടുത്തുന്നു. ഏപ്രിൽ 18-ന് പൾസർ സുനിയെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിക്കുന്നു.

ദിലീപ് അറസ്റ്റിലാകുന്നു

നടൻ ദിലീപാണ് സംഭവങ്ങളുടെ സൂത്രധാരനെന്ന് പിന്നീട് പുറത്ത് വരുന്നു. തന്നെ കുടുക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് പറഞ്ഞ് ദിലീപ് ഡി.ജി.പിക്ക് പരാതി നൽകി. എന്നാൽ കേസിലെ ദിലീപിൻെറ പങ്ക് വെളിപ്പെടുത്തി പൾസർ സുനി എഴുതിയ കത്ത് പുറത്ത് വന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തത കൈവന്നു. 2017 ജൂൺ 28-ന് ദിലീപിനെയും സുഹൃത്ത് നാദിർഷയെയും പോലീസ് ചോദ്യം ചെയ്യുന്നു. 13 മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. ഇതിന് ശേഷം ഇരുവരെയും വിട്ടയച്ചു. കൂടുതൽ തെളിവുകൾ ശേഖരിച്ച പോലീസ് ജൂലൈ 10-ന് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഈ ഘട്ടത്തിലെല്ലാം മലയാളസിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ ദിലീപിനെ സംരക്ഷിക്കുകയാണ് ചെയ്തത്. കേസിൽ അറസ്റ്റിലായതിന് പിന്നാലെ സംഘടന മുഖം രക്ഷിക്കുന്നതിനായി ദിലീപിനെ പുറത്താക്കി.

കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തിന് ശേഷം, ഒക്ടോബർ മൂന്നിനാണ് ദിലീപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.

ദിലീപാണ് നടിയെ ആക്രമിക്കാൻ പൾസർ സുനിയ്ക്ക് ക്വട്ടേഷൻ നൽകിയത് എന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്. എന്നാൽ തന്നെ കേസിൽ പെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്റെ വാദം.

2017 ജൂൺ 28-ന് ദിലീപിനെയും സുഹൃത്ത് നാദിർഷയെയും പോലീസ് ചോദ്യം ചെയ്യുന്നു. 13 മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. ഇതിന് ശേഷം ഇരുവരെയും വിട്ടയച്ചു. കൂടുതൽ തെളിവുകൾ ശേഖരിച്ച പോലീസ് ജൂലൈ 10-ന് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.
2017 ജൂൺ 28-ന് ദിലീപിനെയും സുഹൃത്ത് നാദിർഷയെയും പോലീസ് ചോദ്യം ചെയ്യുന്നു. 13 മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. ഇതിന് ശേഷം ഇരുവരെയും വിട്ടയച്ചു. കൂടുതൽ തെളിവുകൾ ശേഖരിച്ച പോലീസ് ജൂലൈ 10-ന് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.

പൾസർ സുനി ഒന്നാം പ്രതിയാക്കപ്പെട്ടതോടെ, തനിക്കെതിരെ സംശയമുന നീളുന്നത് തിരിച്ചറിഞ്ഞ ദിലീപ്, അതിൽനിന്ന് രക്ഷപ്പെടാൻ അന്നുതന്നെ ശ്രമം തുടങ്ങിയതായി, ഇപ്പോൾ പുറത്തുവന്ന വിചാരണാനടപടികൾ തെളിയിക്കുന്നു.

നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത പൊലീസ് ഓഫീസർമാർക്കും ദിലീപ് ഒരു മെസേജ് അയച്ചുവെന്ന വിവരം പുറത്തുവന്നു. തെറ്റുചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് എന്നായിരുന്നു മെസേജ്. ഉന്നത പൊലീസുദ്യോഗസ്ഥർക്കും ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം. 2017 ഫെബ്രുവരി 22ന് രാവിലെ 09.22 ന് അയച്ച ഈ മെസേജ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

പൾസർ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മർദത്തിലായെന്നും ഇതോടെയാണ് മുഖ്യമന്ത്രിയടക്കമുളളവർക്ക് മെസേജ് അയച്ചതെന്നും പ്രോസിക്യൂഷൻ പറയുന്നു. കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം അന്നത്തെ ഭാര്യയായിരുന്നു മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുളള ദീലീപിന്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ ഫോൺ നമ്പരുകൾ ദിലീപ് തന്റെ ഫോണിൽ സേവ് ചെയ്തിരുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

2018 മാർച്ച് എട്ടിനാണ് കേസിൽ വിചാരണ തുടങ്ങിയത്. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ്, ചാർലി തോമസ്, നടൻ ദിലീപ് (പി. ഗോപാലകൃഷ്ണൻ), സനിൽകുമാർ (മേസ്തിരി സനിൽ) എന്നിവരാണ് പ്രതികൾ. പ്രതിപ്പട്ടികയിലുണ്ടായിരുന്ന വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കി. പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.

അസാധാരണ നിയമനടപടികൾ

ഏഴു വർഷത്തിലേറെ നീണ്ട വിചാരണ പല അസാധാരണ നിയമത്തർക്കങ്ങളിലേക്ക് നയിച്ചു. സുപ്രീംകോടതി വരെ വ്യവഹാരങ്ങളെത്തി.

കേസിൽ അന്നത്തെ സ്പെഷ്യൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിനെ ഹൈക്കോടതി വിചാരണാ നടപടികൾക്കായി നിയമിച്ചു. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഒരു സന്ദർഭത്തിൽ നടി ഹൈക്കോടതിയിൽ ഹർജി നൽകി.

ജഡ്ജി ഹണി എം. വർഗീസ് മോശമായി പെരുമാറിയെന്ന് ആരോപിച്ച അതിജീവിത, ദിലീപിന്റെ അഭിഭാഷകരും ഭരണമുന്നണിയുമായി ബന്ധമുള്ള ചില രാഷ്ട്രീയ പ്രവർത്തകരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണത്തെ തടസ്സപ്പെടുത്താൻ സാധ്യതയുള്ള ഗൂഢാലോചനയെക്കുറിച്ചുമുള്ള ആശങ്കകൾ ഹർജിയിൽ ഉന്നയിച്ചു. അതിജീവിതയുടെ ആവശ്യം കോടതി തള്ളി, തുടർന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സുരേശൻ രാജിവെച്ചു. തുടർന്ന്, കോടതിയിലെ പ്രതികൂല അന്തരീക്ഷം ചൂണ്ടിക്കാട്ടി മുൻ സി.ബി.ഐ പ്രോസിക്യൂട്ടറായിരുന്ന അനിൽകുമാറും രാജിവച്ചു. ഇതോടെ കേസ് നടപടികൾ സങ്കീർണമായി.

ആക്രമണദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതികളിൽവച്ചുതന്നെ അനധികൃത പരിശോധനയ്ക്ക് വിധേയമാക്കിയെന്ന അതിജീവിതയുടെ പരാതി വലിയ കോളിളക്കമുണ്ടാക്കി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയോ എന്ന് പരിശോധിക്കാൻ അനുമതി തേടി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. അപേക്ഷ പരിഗണിക്കാനോ നമ്പറിട്ട് സെക്ഷൻ ക്ലർക്കിന് കൈമാറാനോ കോടതി തയ്യാറായില്ല. മെമ്മറി കാർഡ് സംബന്ധിച്ച പരിശോധന ആവശ്യമില്ലെന്ന ജഡ്ജിയുടെ നിലപാടിനെതിരെയും അതിജീവിത രംഗത്തെത്തി. പ്രോസിക്യൂഷൻ നൽകിയ അപേക്ഷ പരിഗണിക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അതിജീവത ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അതിന് അനുമതി നൽകി. ഈ പരാതി ജില്ലാ ജഡ്ജിയുടെ അന്വേഷണത്തിൽ ശരിയാണെന്ന് തെളിഞ്ഞു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. ലീന റഷീദ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്തു. ഹാഷ് വാല്യൂ മാറിയെന്ന കണ്ടെത്തൽ, ദൃശ്യങ്ങൾ ചോർന്നുവെന്ന പ്രോസിക്യൂഷൻ ആരോപണങ്ങൾക്ക് ശക്തി പകരുന്നതായി.

വിചാരണക്കിടെ 28 സാക്ഷികൾ മൊഴിമാറ്റി. മൊഴിമാറ്റിയവരെല്ലാം സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കർ, ഭാമ തുടങ്ങിയ സിനിമാതാരങ്ങളും ദിലീപിന്റെയും കാവ്യ മാധവന്റെയും ബന്ധുക്കളും ജീവനക്കാരും ആശുപത്രിയിലെ ഡോക്ടർമാരുമെല്ലാമായിരുന്നു.

ഗൂഢാലോചനയിൽ ദിലീപിന്റെ പങ്ക് സംശയാതീതമായി തെളിയിക്കാനുള്ള വസ്തുതകൾ കണ്ടെത്താൻ അന്വേഷണസംഘം കഠിനശ്രമം നടത്തുന്നതിനിടെയാണ്, 2021 ഡിസംബർ 25 ന് സംവിധായകൻ ബാലചന്ദ്രകുമാർ, സംഭവത്തിൽ ദിലീപിനുള്ള പങ്ക് സംശയാതീതമായി തെളിയിക്കുന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് കാണുന്നതിന് താൻ ദൃക്‌സാക്ഷിയായിരുന്നു എന്നായിരുന്നു പ്രധാന വെളിപ്പെടുത്തൽ.

ദിലീപിന്റെ നിരവധി വോയ്‌സ് ക്ലിപ്പുകളും അദ്ദേഹം പുറത്തുകൊണ്ടുവന്നു. ഒരു ക്ലിപ്പിൽ, കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന പുരുഷശബ്ദമായിരുന്നു. കേസിൽ ദിലീപിനെ സഹായിച്ച ഒരു വി ഐ പിയെ കുറിച്ചും ബാലചന്ദ്രകുമാർ പരാമർശിക്കുന്നുണ്ട്.

കേസന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണത്തെത്തുടർന്ന് ക്രൈംബ്രാഞ്ച് കേസെടുത്തു. ദിലീപിന്റെ സഹോദരൻ അനൂപ്, ഭാര്യാ സഹോദരൻ സൂരജ് എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെയായിരുന്നു കേസ്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേസിലെ നിർണായക വഴിത്തിരിവായി. ഇതിന്റെ അടിസ്ഥാനത്തിൽ, കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകി. 2022 ജനുവരി 4-ന് അതിന് അനുമതി ലഭിച്ചു. ഇതിനിടെ, 2019-ൽ, ആക്രമണദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി തള്ളുകയും, 2023 ജനുവരി 31-നകം, സാധ്യമെങ്കിൽ ആറ് മാസത്തിനുള്ളിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് ഈ സമയപരിധി 2024 മാർച്ച് 31 വരെ നീട്ടി നൽകുകയായിരുന്നു.

വിചാരണക്കിടെ 28 സാക്ഷികൾ മൊഴിമാറ്റി. മൊഴിമാറ്റിയവരെല്ലാം സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കർ, ഭാമ തുടങ്ങിയ സിനിമാതാരങ്ങളും ദിലീപിന്റെയും കാവ്യ മാധവന്റെയും ബന്ധുക്കളും ജീവനക്കാരും ആശുപത്രിയിലെ ഡോക്ടർമാരുമെല്ലാമായിരുന്നു.
വിചാരണക്കിടെ 28 സാക്ഷികൾ മൊഴിമാറ്റി. മൊഴിമാറ്റിയവരെല്ലാം സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കർ, ഭാമ തുടങ്ങിയ സിനിമാതാരങ്ങളും ദിലീപിന്റെയും കാവ്യ മാധവന്റെയും ബന്ധുക്കളും ജീവനക്കാരും ആശുപത്രിയിലെ ഡോക്ടർമാരുമെല്ലാമായിരുന്നു.

സിനിമാമേഖലയെ മാറ്റിത്തീർത്ത കേസ്

സിനിമാമേഖലയിൽ സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഗുരുതര ചോദ്യങ്ങളുയർത്തിയ ഈ സംഭവവും കേസും സിനിമയ്ക്കു പുറത്തും വലിയ ചലനങ്ങളുണ്ടാക്കി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 'വിമൻ ഇൻ സിനിമാ കളക്ടീവ്' (WCC) എന്ന കൂട്ടായ്മയുടെ രൂപീകരണമാണ്. അതിക്രമത്തെ അതിജീവിച്ച നടിയുടെ സിനിമയിലെ സുഹൃത്തുക്കൾ ചേർന്നാണ് കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. WCC സോഷ്യൽ മീഡിയയിൽ തുടങ്ങിയ 'അവൾക്കൊപ്പം' കാമ്പയിൻ വലിയ ചലനങ്ങളുണ്ടാക്കി. WCC നടത്തിയ ഇടപെടലുകളുടെ തുടർച്ചയിലാണ് സിനിമാമേലഖയിലെ ലിംഗ അസമത്വങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളും ശുപാർശകളും ഫലപ്രദമായ നടപടികളിലേക്ക് നയിച്ചില്ല എങ്കിൽ ​പോലും സിനിമാമേഖലയിലെ സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ പൊതുസമൂഹത്തിനുമുന്നിലെത്തിക്കാൻ ഇതുവഴി സാധിച്ചു. അഭിനേതാക്കളുടെ സംഘടനയെ എ.എം.എം.എ എന്ന ചുരുക്കപ്പേരിൽ വിളിക്കാൻ തുടങ്ങുന്നത് കേസിന് ശേഷമാണ്.

കേസിലെ ആരോപണവിധേയനായ ഗൂഢാലോചനക്കാരനെ വെറുതെവിട്ട എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിവിധിക്കെതിരായ അപ്പീൽ നടപടികൾ, ഇതുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളുടെ ആവർത്തനത്തിലേക്ക് നയിച്ചേക്കാം.

Comments