നടി ലെന ക്വാളിഫൈഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ല- സൈക്കോളജിസ്റ്റ്‌സ് കേരള റീജ്യൻ

നടി ലെനയുടെ വ്യാജമായ അവകാശവാദങ്ങൾ പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കുന്നതും ക്ലിനിക്കൽ സൈക്കോളജി എന്ന മേഖലയെക്കുറിച്ച് തെറ്റിധാരണയുണ്ടാക്കുന്നതുമാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് കേരള റീജ്യൻ.

Statement

ക്ലിനിക്കൽ സൈക്കോളജിയുമായി ബന്ധപ്പെട്ട് നടി ലെന നടത്തിയ വിവാദ പരാമർശങ്ങളിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് കേരള റീജ്യൻ. ലെന, റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു ക്വാളിഫൈഡ് ലൈസൻസ്ഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീലാൽ എ, ജനറൽ സെക്രട്ടറി ഡോ. ബിജി വി. എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവനയിൽനിന്ന്: ''ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണ് താനെന്ന് നടി ലെന, വ്യാപകമായി പ്രചരിക്കുന്ന ഒരു അഭിമുഖത്തിൽ അവകാശപ്പെടുന്നുണ്ട്. ഞങ്ങളുടെ അന്വേഷണത്തിൽ അവർ ക്വാളിഫൈഡ് ലൈസൻസ്ഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ല എന്ന് ശ്രദ്ധയിൽപെട്ടു. അതുകൊണ്ടുതന്നെ, അവർ ആ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ കേരളത്തിലടക്കമുള്ള അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ വിദഗ്ധാഭിപ്രായമായി പരിഗണിക്കാനാകില്ല. അവരുടെ വ്യാജമായ അവകാശവാദങ്ങൾ പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കുന്നതും ക്ലിനിക്കൽ സൈക്കോളജി എന്ന മേഖലയെക്കുറിച്ച് തെറ്റിധാരണയുണ്ടാക്കുന്നതുമാണ്.

ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ ലെന

ലെന, ഞങ്ങളുടെ സംഘടനയിൽ അംഗമല്ല. അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങളുടെയോ വീക്ഷണങ്ങളുടെയോ ഉത്തരവാദിത്തം സംഘടനക്ക് ഏറ്റെടുക്കാനാകില്ല. ക്ലിനിക്കൽ സൈക്കോളജിയും അനുബന്ധ മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾക്കും വിവരങ്ങൾക്കും നിശ്ചിത യോഗ്യതകളുള്ള യഥാർഥ പ്രൊഫഷനലുകളെ തന്നെയാണ് പൊതുജനങ്ങൾ ആശ്രയിക്കേണ്ടത്. കേരളത്തിലെ ക്ലിനിക്കൽ സൈക്കോളജി പ്രൊഫഷന്റെ നിലവാരവും എത്തിക്‌സും ഉയർത്തിപ്പിടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടി ഈ അവസരത്തിൽ ഉറപ്പുനൽകുന്നു.''

ഇന്ത്യൻ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ലെന വിവാദ പരാർശങ്ങൾ നടത്തിയത്. തന്റെ ചോദ്യങ്ങൾക്കൊന്നും സൈക്കോളജിയിൽ ഉത്തരം ലഭിച്ചില്ലെന്നും അതുകൊണ്ടാണ് ക്ലിനിക്കൽ സൈക്കോളജി വിട്ട് ആത്മീയതയിലേക്ക് തിരിഞ്ഞതെന്നും അവർ പറയുന്നുണ്ട്. മാത്രമല്ല, മനോരോഗത്തെക്കുറിച്ചും മനോരോഗ ചികിത്സയെക്കുറിച്ചും മരുന്നുകളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ശാസ്ത്രീയമെന്ന മട്ടിൽ അവർ അശാസ്ത്രീയമായ അവകാശവാദങ്ങളും പങ്കുവക്കുന്നുണ്ട്. ഡോക്ടർമാരടക്കമുള്ള മെഡിക്കൽ വിഗദ്ധർ ഈ പരാമർശങ്ങൾ അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് കേരള റീജ്യൻറെ പ്രസ്താവന

Comments