നിയമ വിദ്യാർഥിനിയുടെ കൊല; പ്രതി അമീറുൽ ഇസ്‍ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

വിചാരണ കോടതി വധശിക്ഷ വിധിച്ചാൽ അത് നടപ്പാക്കാൻ ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇതേതുടർന്നാണ് പ്രോസിക്യൂഷൻ അനുമതി തേടിയത്.

Think

പെരുമ്പാവൂരിൽ നിയമവിദ്യാർഥിയെ റേപ്പ് ചെയ്തു കൊന്ന കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വധശിക്ഷ നടപ്പാക്കാൻ കോടതി അനുമതിയും നൽകി.
വധശിക്ഷക്ക് അനുമതി തേടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിലാണ് വിധി. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയും ഹർജി നൽകിയിരുന്നു.

വിചാരണ കോടതി വധശിക്ഷ വിധിച്ചാൽ അത് നടപ്പാക്കാൻ ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇതേതുടർന്നാണ് പ്രോസിക്യൂഷൻ അനുമതി തേടിയത്. ജസ്റ്റിസുമാരായ പി.ബി. സുരേഷ്‌കുമാർ, എസ്. മനു എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് വിധി പറഞ്ഞത്.

അപൂർവങ്ങളിൽ അപൂർവവും അതിക്രൂരവുമായ കൊലപാതകമെന്നാണ് ശിക്ഷ വിധിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയത്.

2016 ഏപ്രിൽ 28നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വിദ്യാർഥിനിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

2016 ഏപ്രിൽ 28നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വിദ്യാർഥിനിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ലൈംഗിക പീഡനത്തിനിരയായ ഇവരുടെ ശരീരത്തിൽ 38 മുറിവുകളുണ്ടായിരുന്നു. താൻ നിരപരാധിയാണെന്നും തന്നെ പിടികൂടിയ ശേഷം പൊലീസ് തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നും മറ്റാരോ ആണ് കൊലപാതകം നടത്തിയതെന്നും പെൺകുട്ടിയെ മുൻപരിചയമില്ല എന്നുമാണ് അപ്പീലിൽ അമീറുൽ ഇസ്‌ലാം വാദിച്ചത്. എന്നാൽ, ഡി.എൻ.എ പരിശോധനാഫലം അടക്കമുള്ള തെളിവുകൾ വിശ്വസനീയമാണ് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2017 ഡിസംബറിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അമീറുൽ ഇസ്ലാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഒന്നര വർഷത്തിലധികം നീണ്ട വിചാരണക്കുശേഷമാണ് വധശിക്ഷ വിധിച്ചത്.

Comments